ക്നാനായ എന്ന സത്വം ഒരു പ്രസ്ഥാനമോ, ഭരണഘടനാസ്ഥാപനമോ ഒന്നുമല്ല, ഇതിനു പ്രത്യേകിച്ച് രക്ഷ്കര്താക്കളോ, യജമാനന്മാരോ ഒന്നും ഇല്ല. ക്നനയക്കാരയായ പുരുഷനും സ്ത്രീക്കും മാത്രം പിറന്നവര്‍ മാത്രമാണ് ക്നാനയക്കാര്‍. ജന്മം കൊണ്ടുമാത്രം ഒരുവന്‍ ക്നാനായക്കാരനായി മരിക്കണമെന്നില്ല. കര്‍മ്മം കൊണ്ടും അവന്‍ തന്റെ ക്നാനയത്വം നിലനിര്‍ത്തണം. അതായത് സമൂഹത്തിന്റെ പുറത്തുനിന്നും ജീവിതപങ്കാളിയെ തിരഞ്ഞെടുത്താല്‍ അവന്റെ വെളിയിലേയ്ക്കുള്ള വാതില്‍ തുറക്കപെടും. മുന്‍കാലങ്ങളില്‍ മധ്യതിരുവതാംകൂരില്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടന്ന നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ ഇന്നത്തെപ്പോലെ മാധ്യമങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്തുപോലും ഈ നിഷ്ഠ നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. പില്‍ക്കാലത്ത് പള്ളികളും രൂപതയും നിലവില്‍വരികയും സമുദായത്തില്‍ നിലനില്‍പ്പ് ഈ മനുഷ്യനിര്‍മ്മിത സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാവുകയും ചെയ്തു.
ഇന്നിപ്പോള്‍ നമ്മുടെ സംരക്ഷകര്‍ എന്നവകാശപ്പെടുന്നവരുടെ വിശ്വാസ്യതക്ക് കോട്ടംവരുന്ന വിധത്തിലുള്ള സംഭാവവികാസങ്ങളാണ് ചിക്കാഗോ കേന്ദ്രീകൃതമായി നടക്കുന്നത്. റോമില്‍ നിന്നുള്ള ഭീഷണിക്ക് മുന്നില്‍ ആയിരത്തി എഴുന്നൂരില്പരം വര്ഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യം അടിയറവു പറയിച്ചു. സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം കഴിച്ചവരെ കൂടി നമ്മുടെ ക്നാനായ മിഷനുകളില്‍ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇങ്ങനെ നിര്‍ബന്ധം ഉള്ളവരുടെ ശതമാനം വളരെ ചെറുതാണെങ്കിലും അതു എങ്ങനെയാണ് മറ്റുള്ളവരുടെ വികാരത്തെ വൃണപ്പെടുത്തുന്നത് എന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും.
ഈ സംഭാവവികാസങ്ങളെല്ലാം ചില സംശയങ്ങളാണ് നമ്മുടെയെല്ലാം മനസ്സില്‍ ഉയര്ത്തുന്നത്.
റോമില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നുക്കാവില്ലേ? ഒന്നരലക്ഷം ജനങ്ങളുടെ വിശ്വാസത്തിനും പാരമ്പര്യത്തിനും അവിടെ ഒരു വിലയുമില്ലേ? അമേരിക്കയില്‍ കലര്‍പ്പുള്ള പള്ളികളും, കോട്ടയത്ത് ശുദ്ധമായ പള്ളികളും എങ്ങനെയാണ് റോമിന് അനുവദിക്കാന്‍ സാധിക്കുന്നത്?
ക്നാനായ പള്ളികളില്‍ ഇങ്ങനെയുള്ളവര്‍ക്ക് മെമ്പര്‍ഷിപ് നല്‍കിയാല്‍ സമുദായം തകരുമോ?
ആയിരത്തി എഴുനൂറോളം വര്ഷം പഴക്കമുള്ള ഈ സമൂഹത്തെ ഏതാനും ചില വ്യക്തികള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുമോ?
അമേരിക്കയിലെ പുതിയ തലമുറയിലെ ഒരു വലിയ വിഭാഗം സമുദായത്തിനുവെളിയില്‍ നിന്നും ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത് ഇവിടെ ക്നാനായ മലയാളം പള്ളികള്‍ ഇല്ലാതിരുന്നത് കൊണ്ടാണോ?
ക്നായക്കാരെ ഒന്നിച്ചു നിര്‍ത്തുവാന്‍ അമേരിക്കയിലെ അസോസിയേഷനുകള്‍ പര്യാപ്തമാണോ?
മൂലക്കാട്ട് പിതാവ് പറഞ്ഞതുപോലെ അസ്സോസിയേഷനുകള്‍ക്കാണോ ക്നാനായ പാരമ്പര്യം നിലനിര്‍ത്തുവാന്‍ കൂടുതല്‍ ഇചാശക്തി ഉണ്ടാകേണ്ടത്?
ഇങ്ങനെ ഒരു നൂറു സംശങ്ങള്‍ ആണ് സമുദായസ്നേഹികളുടെ മനസ്സില്‍ ഉണ്ടായിക്കൊണ്ടിരിക്കുനത്. എങ്കിലും നമുക്കൊരു കാര്യം ഉറപ്പിക്കാം. ഒരു മെത്രാനോ വികാരി ജനറലോ വിചാരിച്ചാല്‍ ഈ വിശ്വാസസമൂഹത്തെ തകര്‍ക്കാനാവില്ല, കാരണം ഇത് ദൈവം തിരഞ്ഞെടുത്ത ജനതയാണ്. പത്രോസിന്റെ പാറ പോലെ ഉറച്ചത്.
എങ്കിലും ജാഗരൂകരായി ഇരിക്കുക.
ചീഫ് എഡിറ്റര്‍,
ക്നാനായ ഫോക്കസ്
(ക്നാനായ ഫോക്കസ്, മാര്ച് ലക്കത്തിലെ എഡിറ്റോറിയല്‍)
No comments:
Post a Comment