Monday, April 30, 2012

ഏപ്രില്‍ 29 ഞായറാഴ്ച കടുത്തുരുത്തിയില്‍ എന്തു സംഭവിച്ചു?

റോമിലും കാക്കനാട്ടും കൊടുക്കുവാന്‍ KCCയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒപ്പുശേഖരത്തിന്റെ ഉല്‍ഘാടനം തെക്കുംഭാഗക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തിയില്വെനച്ച് കൂടുവാന്‍ നിശ്ചയിച്ചിരുന്നു. KCC കടുത്തുരുത്തി ഫോറോനാ കമ്മിറ്റി അതിന്റെ സംഘാടകരും ആയിരുന്നു. പള്ളിയോടനുബന്ധിച്ചുള്ള സമുദായം വക ഹാള്‍ പ്രസ്തുതയോഗം നടത്തുന്നതിന് വിട്ടുതരുവാന്‍ വന്ദ്യവയോധികനായ ഫോറോനാ വികാരി ആദ്യം തന്നെ തടസ്സം നിന്നു പിന്നീട് അരമനയുടെ അനുവാദത്തോടെ, പിതാവിനെ വിമര്ശിക്കരുതെന്ന നിബന്ധനയോടെ ഹാള്‍ അനുവദിക്കപ്പെട്ടു എന്ന് പിന്നീടു നടന്ന ചില സംഭവങ്ങളില്‍ നിന്നും വ്യക്തമാക്കുന്നു. ഏപ്രില്‍ ഒന്നിലെ ചൈതന്യാസംഭവം പോലെ ആകാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ വലിയ ശ്രദ്ധചെലുത്തിയിരുന്നു. കടുത്തുരുത്തിയിലെ യോഗം സംബന്ധിച്ച് KCC പുറത്തിറക്കിയ നോട്ടീസ് പല ഇടവകകളിലും വിതരണം ചെയ്യാന്‍ വികാരിമാര്‍ സമ്മതിച്ചിട്ടില്ല. പരമാവധി ആളുകളെ കുറയ്ക്കുവാനുള്ള ഗൂഡശ്രമം നടത്തിയെങ്കിലും എല്ലാം അതിജീവിച്ച് മറ്റു ഫോറോനാകളില്‍ നിന്നും സമുദായക്കാരേറെ എത്തി എന്നത് വസ്തുതയാണ്. രാഷ്ട്രീയക്കാരനായ കടുത്തുരുത്തി ഫോറോന പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗത്തില്‍ വായ് നിറയെ ക്‌നാനായം പറഞ്ഞെങ്കിലും പ്രവര്ത്തിയിലൊന്നും കണ്ടില്ല. പ്രവര്ത്തകരെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. KCCNAയുടെ പ്രസിഡന്റ് ഡോ: ഷീന്‍സ് ആകശാല അമേരിക്കയിലെ ക്‌നാനായക്കാരുടെ നയം വ്യക്തമാക്കികൊണ്ട് ഒരു ഗംഭീരപ്രസംഗം നടത്തി. അതിരൂപതാ നേതൃത്വത്തിനു കൊടുത്ത ഒരു കനത്ത താക്കീതുതന്നെയായിരുന്നു അത്. പ്രൊഫ: ജോയ് മുപ്രാപള്ളിയും പ്രഫ: ജോസ് കാനാട്ടും ഉദ്ദേശ-ലക്ഷ്യങ്ങള്‍ വ്യക്തമാക്കി സംസാരിച്ചു. യോഗം അലങ്കോലമാക്കുവാന്‍ മറ്റാരാലോ നിയോഗിക്കപ്പെട്ട ഒരു വ്യക്തിയും വികാരിയച്ചനും ഒരുമിച്ച് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും പ്രസംഗിച്ചുകൊണ്ടുനിന്ന ശ്രി ജോസ് പാറേട്ടിനെ തടസ്സപ്പെടുത്തുകയും ചെയ്തു. ഹാളില്‍ ഓടിനടന്ന് ബഹളംവെച്ച അയാളെ യോഗക്കാര്‍ തഴുകി പുറത്താക്കി എന്നത് മറ്റൊരുകാര്യം. തൊട്ടു പിന്നാലെ വന്നു വികാരിയച്ചന്റെ കല്പന: “എല്ലാവരും പുറത്തിറങ്ങുക ഹാള്‍ അടയ്ക്കണം.” അതിനുമുന്നേ മെയിന്സ്വിച്ച് ഓഫാക്കി കഴിഞ്ഞു. ഹാളിന്റെ വാതില്‍ അടച്ച് വികാരിയച്ചന്‍ നേരെപോയത് ഊട്ടുപുരയിലേക്ക്. ചൂടു ചായ നുകര്ന്ന് സഹവൈദികനുമായി സംഭവങ്ങള്‍ പങ്കുവെച്ച്, “ഞാന്‍ ഗോളടിച്ചു” എന്നു പറഞ്ഞ് കുലുങ്ങി ചിരിക്കുന്ന ഫോറോനാ വികാരിയേയാണ് പിന്നെ കാണുന്നത്. അദ്ദേഹം വിയാനീഹോമില്‍ നല്ലൊരു എ/സി മുറി ഉറപ്പാക്കിക്കഴിഞ്ഞു!!! കടുത്തുരുത്തിയില്‍ നിന്ന് സ്നേഹ സന്ദേശം റിപ്പോര്ട്ടര്‍

No comments:

Post a Comment