Monday, April 30, 2012

ക്നാനായ സമുദായവും സമുദായത്തിന്റെ ശത്രുക്കളും

2012 ജനുവരി ഇരുപത്തേഴാം തിയതിയിലെ “മലയാളം” മാസികയില്‍ “കുടിയേറ്റ വഴികളിലെ ക്നാനായ മുന്ദ്രകള്‍” എന്ന പേരില്‍ അഡ്വ. ജോസ് സി. ചെങ്ങളവന്‍ ഒരു ലേഖനം എഴുതിയിരുന്നു. അതിനു പ്രതികരണമായി “ക്നാനായ കുടിയേറ്റ വഴികളിലെ വ്യാജമുന്ദ്രകള്‍” എന്ന പേരില്‍ കെ.സി. വര്ഗീ്സ്‌ എന്നൊരാള്‍, ക്നാനായ സമുദായത്തെയും സമുദായംഗങ്ങളെയും, നമ്മുടെ ചരിത്രത്തെയും അവഹേളിച്ചുകൊണ്ട് മറ്റൊരു ലേഖനം അതേ പ്രസധീകരണത്തില്‍ എഴുതി. ഈ രണ്ടു ലേഖനങ്ങളും അമേരിക്കന്‍ ക്നാ എന്നാ ഗൂഗിള്‍ ഗ്രൂപ്പ്‌ വഴി അയച്ചിരുന്നു. "വര്ഗീസിന്റെ പ്രതികരണത്തിനുള്ള മറുപടി ക്ഷണിക്കുന്നു, സ്നേഹ സന്ദേശത്തില്‍ പ്രസധീകരിക്കാനാണ്" എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അല്മായരുടെയിടയിലും, കോട്ടയത്തെ അരമനയിലും ചരിത്രപണ്ഡിതന്മാര്‍ ധാരാളം ഉണ്ടായിരുന്നിട്ടും ആരും ചെറുവിരല്‍ പോലും അനക്കിയില്ല. ലഭിച്ച പ്രതികരണം, കോട്ടയത്തുള്ള ഡോമിനിക് സാവിയോയുടെ മാത്രമായിരുന്നു. അത് സ്നേഹ സന്ദേശത്തില്‍ പ്രസധീകരിക്കുകയും ചെയ്തു. നമ്മള്‍ മാത്രം കൂടുന്നിടത്ത് നമ്മളുടെ മാഹാത്മ്യം വാതോരാതെ പറയും. പക്ഷെ ഒരു തുറന്ന വേദിയില്‍ നമ്മളെ ന്യായീകരിക്കാന്‍ ശ്രമിക്കാറില്ല. നമ്മില്‍ മിക്കവര്ക്കും അതിനു സാധിക്കാറില്ല എന്നതാണ് ദുഃഖകരമായ സത്യം. 101 വര്ഷാങ്ങള്ക്കു് മുമ്പും ക്നാനായ സമുദായത്തിന് ശത്രുക്കള്‍ ഉണ്ടായിരിന്നു.
ന്യൂനപക്ഷസമുദായാംഗമായ മാക്കീല്‍ മത്തായി അച്ചന്‍ ചങ്ങനാശ്ശേരിയിലെ വികാരി ജനരാല്‍ ആയപ്പോള്‍, പലര്ക്കും അത് സഹിച്ചില്ല. അദ്ദേഹം മെത്രാന്‍ ആയപ്പോള്‍ അത് തീരെ അസഹ്യമായി. അന്നത്തെ കാലഘട്ടത്തില്‍ ചെയ്യാവുന്ന ദ്രോഹങ്ങള്‍ എല്ലാം ചെയ്തു. സ്വന്തമായി ഒരു വികാരിയാത്തിനു വേണ്ടി അദ്ദേഹം ശ്രമിച്ചപ്പോള്‍, റോമില്‍ അതിനെതിരായുള്ള പരാതികള്‍ കുന്നുകൂടി. അതിനെയെല്ലാം മറികടന്നു, അതിജീവിച്ചു, മാക്കീല്‍ പിതാവ് അന്ന് കേരളത്തിലുണ്ടായിരുന്ന മറ്റു രണ്ടു സീറോ മലബാര്‍ മെത്രാന്മാരുടെയും പിന്തുണ നേടിയെടുത്ത്, വളരെ കഠിനാധ്വാനം ചെയ്താണ് കോട്ടയം വികാരിയാത്ത് ക്നാനായ കത്തോലിക്കര്ക്ക് മാത്രമായി നേടിയെടുത്തത്. നമ്മുടെ ആവശ്യത്തിന് നമ്മള്‍ മറ്റുള്ളവരുമായി ആരോഗ്യകരമായ സംവാദത്തിലും ചര്ച്ചയിലും ഏര്പ്പെടുവാന്‍ പഠിക്കണം. അമേരിക്കയില്‍, ക്നാനായ സമുദായത്തിനെതിരായി കാര്മേഘം ഉരുണ്ടു കൂടാന്‍ തുരടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിനു മുകളിലയി. പക്ഷെ, നമ്മുടെ പുരോഹിതവര്ഗം‍ അതെല്ലാം നമ്മളില്‍ നിന്ന് മറച്ചു വയ്ക്കാന്‍ ശ്രമിച്ചു. അങ്ങിനെ "ഇവിടെ എല്ലാം ഭദ്രമാണ്" എന്ന തെറ്റായ ഒരു ധാരണ ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് മാത്രമാണ് ക്നാനയക്കാരന്റെ കാശ് കൊണ്ട് സീറോ-മലബാറിന് വേണ്ടി ഇത്രയേറെ പള്ളികള്‍ വാങ്ങിക്കൂട്ടാന്‍ സാധിച്ചത്. സമുദായത്തെ വഞ്ചിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അത്തരം കാര്മേഘങ്ങള്‍ സഭ മറച്ചുവച്ചത്. അത്തരം അജണ്ടകള്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ്, “ക്നാനായ വിശേഷങ്ങള്‍” സത്യത്തെ മറച്ചു വയ്ക്കാന്‍ ശ്രമിക്കാത്തത്. മാര്ച് ഒന്നാം തിയതി മൂലക്കാട്ട് തിരുമേനിയുടെ പ്രസംഗവേദിയില്‍ കാനാ നേതാവ് ജോസ് മുല്ലപ്പള്ളി പങ്കെടുത്തു. ക്നാനായക്കാരനായ വികാരി ജനറാലിന്റെ അറിവോടും അനുവാദത്തോടും കൂടി ആയിരുന്നു അത്. അദ്ദേഹം പിതാവിനെ അവിടെ വച്ച് ചോദ്യം ചെയ്തു. ഇതൊക്കെ അനുവദിച്ചത് സമുദായദ്രോഹമായി അന്ന് ആരും കണ്ടില്ല. പക്ഷെ സമുദായത്തില്‍ ഉണ്ടായ പ്രതിസന്ധി വിശകലനം ചെയ്തപ്പോള്‍, ഈ പ്രശനം എല്ലാം ഉണ്ടാക്കിയതിന്റെ പിന്നിലെ കാരണക്കാരായ കാനായുടെ നിലപാട് വ്യക്തമാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഒരു ലേഖനം ഉള്ക്കൊള്ളിച്ചത് സമുദായദ്രോഹമാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ചിലര്‍ വിഫലശ്രമം നടത്തുന്നുണ്ട്. അവര്ക്ക് നന്മകള്‍ നേരുന്നതിനോപ്പം, മാധ്യമധര്മം ഒരു വിഷയത്തെ വിവിധ കാഴ്ച്ചപ്പടുകളിലൂടെ കാണുന്നതാണെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ഉറച്ചുതന്നെ നില്ക്കുന്നു. ദൈവവിശ്വാസം ഉണ്ടായ കാലം മുതല്‍ നിരീശ്വരവാദവും ഉണ്ടായിരുന്നു. ചാര്വകന്‍ എന്ന മുനിയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന ആദ്യനാസ്തികന്‍. പക്ഷെ നിരീശ്വരവാദത്തിനു ഒരിക്കലും ഭൂമുഖത്ത് നിന്ന് ദൈവവിശ്വാസത്തെ തുടച്ചുമാറ്റുവാന്‍ സാധിച്ചിട്ടില്ല, സാധിക്കുകയും ഇല്ല. നിരീശ്വരവാദത്തെ നേരിട്ടുകൊണ്ട് തന്നെ വേണം വിശ്വാസം വളരാന്‍. ക്നായി തൊമ്മനും കൂട്ടരും കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ക്നാനായ സമുദായത്തിനെതിരെയുള്ള പ്രചരണം ആരംഭിച്ചു കാണണം. അത് കൊണ്ട്, ഒരു “കൈപ്പുഴക്കാരനും” ഒരു “കല്ലറക്കാരനും” തമ്മില്‍ തര്ക്കിക്കുന്നത്‌ മൂലം ആരും ക്നാനായസമുദായം വിട്ടു പോകുമെന്ന ഭയം “ക്നാനായ വിശേഷങ്ങള്‍” എന്ന ബ്ലോഗിന്റെ പിന്നണി പ്രവര്തകര്ക്കില്ല. ഇത്തരം സംവാദങ്ങളിലൂടെ സമുദായസ്നേഹം വളരുകയേയുള്ളൂ. അങ്ങിനെയാണ് വേണ്ടത്. എതിര്പ്പുകളെ അതിജീവിച്ചു വേണം നമ്മള്‍ വളരാന്‍, അല്ലാതെ എതിര്പ്പുകളെ ഭയന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. ഒരു കാരണവശാലും നമ്മുടെ സഭാധികൃതര്ക്ക് ഇതുപോലൊരു ചര്ച്ചാവേദി ഒരുക്കി തരുവാന്‍ സാധിക്കുകയില്ല. അവര്ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ട്. ഇവിടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് എന്ന് ആരോ ആരോപിച്ചു കണ്ടു. ഈ വെള്ളത്തില്‍ ഒരു മീനും ഇല്ലെന്നു സാമാന്യബുദ്ധി കൊണ്ട് മനസ്സിലാകും. നമ്മുടെ സമുദായത്തില്‍ ഇത്രയും വലിയ പ്രധിസന്ധി നടക്കുമ്പോള്‍, അതിനെക്കുറിച്ച് ചര്ച്ചു ചെയ്യാന്‍ സാധിക്കാതെ, അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നത് നിര്ഭാഗ്യകരമാണ്. എത്ര കമെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നുണ്ട് എന്ന് മാന്യവായനക്കാര്‍ അറിയുന്നില്ലല്ലോ. വളരെ മോശമായ ഭാഷയും, വ്യക്തിഹത്യകളും മാറ്റി സഹനീയമായ കമന്റുകള്‍ മാത്രമാണ് പബ്ലിഷ് ചെയ്യുന്നത്. പേരില്ലാത്ത കമന്റുകള്‍ പ്രസധീകരിക്കുകയില്ല എന്നൊരു സമീപനം സ്വീകരിച്ചാല്‍, ഈ വേദി ഏതാണ്ട് നിര്ജീവമായിപോകും. കുറെക്കൂടി മുന്നോട്ടു ചെല്ലുമ്പോള്‍ അങ്ങനെ ഒരു നയം സ്വാകരിക്കാം എന്നും, അങ്ങിനെ ഇത് ഒരു നല്ല ചര്ച്ചാവേദി ആയിത്തീരും എന്നും വിശ്വസിക്കുന്നു. ഇപ്പോള്‍ സംഭാവിക്കുന്നതിനെ ബാലരിഷ്ടതകളായി മാത്രം കാണുക; ശത്രുക്കളെ നേരിടാന്‍ ശക്തി നേടുക. അതാണ്‌ നമ്മുടെ ഇന്നത്തെ ആവശ്യം.

No comments:

Post a Comment