വടക്കേ അമേരിക്കയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് വേണ്ടിയുള്ള സഭാസംവിധാനങ്ങളെപ്പറ്റി അഭിവന്ദ്യ പിതാവ് അപ്നാ ദേശിലെ ലേഖനത്തിലൂടെ നല്‍കിയ വിശദീകരണങ്ങള്‍ക്ക് പ്രതികരണമായിട്ടാണ് ഈ കുറിപ്പ്.
1. പിതാവിന്റെ വിശദീകരണങ്ങളുടെ ആദ്യ ഭാഗത്ത് വേദപുസ്തകത്തില ഉറച്ച നമ്മുടെ കൂടിയേറ്റ ചരിത്രം അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ''അന്നത്തെ കല്‍ദായസഭയില്‍ സ്വവംശവിവാഹനിഷ്ഠ പാലിച്ചിരുന്ന ഒരു സമൂഹത്തെ നയിച്ചു കൊണ്ടു ക്‌നായിത്തോമ്മ കേരളത്തിലേക്കു കുടിയേറ്റം നടത്തി.'' അതായത് സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തവര്‍ കപ്പലില്‍ വന്നില്ല എന്നു ചുരുക്കം.
2. എന്‍ഡോഗമി പാലിക്കാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്‌നാനായ മിഷ്നു പ്രസക്തി ഇല്ല എന്ന് ക്‌നാനായസമൂഹം ഉറച്ചു നിന്നതോടുകൂടി അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ സഭാത്മകവളര്‍ച്ച മുരടിച്ചു പോയി എന്നു പറയുന്നതും ശരിയാണോ? 1964-66 കാലഘട്ടത്തില്‍ ഇതെഴുതുന്ന ആള്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ക്‌നാനായക്കാരുടെ എണ്ണം നൂറില്‍ താഴെ ആയിരുന്നു. 1975-ല്‍ ഒരു സന്ദര്‍ശനത്തിനുപോയപ്പോള്‍ രണ്ടായിരത്തിലധികം ക്‌നാനായക്കാര്‍ അവിടെ ഉണ്ടായിരുന്നതായി അറിയാം. രണ്ടായിരാമാണ്ടോടുകൂടി അമേരിയ്ക്കയിലെ ക്‌നാനായക്കാരുടെ എണ്ണം ആറായിരത്തിലധികം വരുമായിരുന്നു. അന്നൊന്നും ക്‌നാനായക്കാരുടെ ആത്മീയവളര്‍ച്ചയ്ക്കു ഒരു തടസ്സവും ഉണ്ടായിരുന്നില്ല. അസ്സോസിയേഷനുകള്‍ ക്‌നാനായക്കാരുടെ സാമൂഹാവശ്യങ്ങളും നിറവേറ്റിയിരുന്നു.
3. അമേരിക്കയില്‍ സിറോ-മലബാര്‍ രൂപത (2001) സ്ഥാപിച്ചപ്പോള്‍ മുതലാണ് അഭിപ്രായവ്യത്യാസങ്ങള്‍ ആരംഭിച്ചത്. രൂപതയുടെ കുഴപ്പമല്ല, പ്രത്യുത കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ തട്ടുകേടാണ് പ്രശ്‌നങ്ങളായി രുപപ്പെട്ടത്. മലബാര്‍ പ്രദേശത്ത് കോട്ടയം രൂപതയുടെ അതിര്‍ത്തി വിപുലീകരിയ്ക്കുന്നതിനു മുന്‍പുതന്നെ പല സ്ഥലത്തും ക്‌നാനായക്കാര്‍ക്കു മാത്രമായി ഇടവകകള്‍ ഉണ്ടായിരുന്നു. രുപതയുടെ അതിര് വടക്കോട്ടും കിഴക്കോട്ടും നീട്ടിയപ്പോള്‍ സിറോ-മലബാര്‍ രൂപതകള്‍ ആ പ്രദേശത്ത് നിലവില്‍ വന്നിട്ടും, ധാരാളം ക്‌നാനായ ഇടവകള്‍ ഉണ്ടാകുന്നതിനു ഒരു തടസ്സവും ഉണ്ടായില്ല. ഇന്‍ഡ്യയില്‍ സീറോ മലബാര്‍സഭ കോട്ടയം അതിരുപതയുടെ എന്‍ഡോഗമിനിഷ്ഠ സ്വീകരിക്കുകയും, നിഷ്ഠ സ്വീകരിക്കാത്തവര്‍ക്കു ആവശ്യമായ നടപടിക്രമങ്ങള്‍ 1950 മുതല്‍ ആരംഭിക്കുകയും, തുടരുകയും ചെയ്യുന്നു. ഇത് അമേരിക്കയിലുള്ള സീറോ മലബാര്‍സഭ അംഗീകരിക്കുന്നില്ല എന്നു പ്രഖ്യാപിച്ചിടത്താണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമായത്. ഇന്‍ഡ്യയില്‍ ഉള്ളത് അമേരിക്കയിലുള്ള അതേ സഭാസമൂഹം സ്വീകരിക്കാത്തത് യുക്തിഭദ്രതയില്ലാത്ത കാര്യമാണ്. ഗള്‍ഫ് നാടുകളിലും, യു. കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അഓസ്ട്രലിയ പോലുള്ള രാജ്യങ്ങളിലും ധാരാളം ക്‌നാനായക്കാര്‍ ജോലി ചെയ്തു ജീവിക്കുന്നുണ്ട്. പൊതുവെ അവിടെയൊന്നും ആദ്ധ്യത്മീയ വളര്‍ച്ചയ്‌ക്കോ, സാമൂഹ്യകൂട്ടായ്മക്കോ ഒരു കുറവും ഉള്ളതായി അറിഞ്ഞു കൂടാ. സഭാത്മകവളര്‍ച്ച എന്നു പറയുന്നത് എന്‍ഡോഗമി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന തരത്തിലാകണം.
4. പുളിപ്പില്ലാത്ത അപ്പം പെസഹായ്ക്കു കഴിക്കുന്നതിനെപ്പറ്റി പറയുമ്പോള്‍ ഒരു നിബന്ധന ദൈവം തമ്പുരാന്‍ വയ്ക്കുന്നുണ്ട്. ''ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്ന് വിച്ഛേദിക്കപ്പെടണം. (പുറപ്പാട് 12/15). ഇസ്രായേലില്‍ ജനിച്ചു പോയവനാണെങ്കിലും നിയമവും നടപടിക്രമങ്ങളും പാലിക്കാതിരുന്നാല്‍ പുറത്തേയ്ക്കു പോകുമെന്നു ചുരുക്കം. അതു തന്നെയാണ് വിവാഹത്തില്‍ സ്വവംശനിഷ്ഠ പാലിക്കാത്തവര്‍ക്കും നേരിടേണ്ടി വരുന്നത്.'
5. റോമിന്റെ നിര്‍ദ്ദേശങ്ങള്‍ ''വിശദമായി'' പഠിച്ചപ്പോള്‍ നമുക്കു പ്രത്യേക ഇടവക സംവിധാനമുണ്ടാക്കുന്നതിന് കുഴപ്പമില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ആദ്യത്തെ പഠനം ഉപരിപ്ലവമായിരുന്നോ? നമുക്കു പ്രത്യേക ഇടവകസംവിധാനമുണ്ടാകുമ്പോള്‍ അത് എന്‍ഡോമി അംഗീകരിച്ചു കൊണ്ടാണെന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തില്‍ കാലങ്ങളായി തുടരുന്ന എന്‍ഡോമി മുഖമുദ്രയായ ഇടവകള്‍ ആകാമെങ്കില്‍ അമേരിക്കയില്‍ എന്തുകൊണ്ട് ആയിക്കൂടാ. ഇതാണ് പ്രശ്‌നത്തിന്റെ കാതല്‍.
6. “തത്വത്തിലോ പ്രായോഗികതയിലോ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് ക്‌നാനായ മിഷനില്‍ അവകാശമില്ല” എന്ന പിതാവിന്റെ ആവര്‍ത്തിച്ചുള്ള വ്യക്തമാക്കലോ, അഭിവന്ദ്യ അങ്ങാടിയാത്തു പിതാവിന്റെ കീഴില്‍ ക്‌നാനായമിഷനും ഇടവകളും സ്ഥാപിതമായതിനുശേഷം എന്‍ഡോഗമി പാലിക്കാത്ത ഒരു ക്‌നാനായക്കാരന്‍ പോലും അംഗമായി തുടരണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ല എന്നു ബ. മുത്തേലച്ചന്‍ ഉദാഹരണസഹിതം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കിയെങ്കിലും '”അഭിവന്ദ്യ അങ്ങാടിയാത്ത് പിതാവില്‍ നിന്നും നേരിട്ടു ഉറപ്പു ലഭിച്ചാല്‍ മാത്രമേ ഇതൊക്കെ അംഗീകരിക്കുകയൊള്ളു” എന്നു KCCNA ഭാരവാഹികള്‍ ശാഠ്യം പിടിച്ചു. അവരുടെ വിസ്സമ്മതം ന്യായികരിക്കാവുന്നതാണ്. തല്‍സ്ഥിതി (satus- quo ) ഡിക്രിയെപ്പറ്റിയുള്ള വിശദീകരണം വേണം.
7. “കോട്ടയം രൂപതയെ സംബന്ധിച്ച അതിപ്രധാനമായ പൊന്തിഫ്രിക്കല്‍ തീരുമാനം” എന്നു വിശേഷിപ്പിക്കുന്ന തല്‍സ്ഥിതി തുടരാനുള്ള നിര്‍ദ്ദേശം അമേരിക്കയിലും ഇന്‍ഡ്യയിലും രണ്ടുതരത്തില്‍ നടപ്പിലാക്കുന്നത് ശരിയാണോ? സ്വവംശവിവാഹനിഷ്ഠപാലിക്കാത്തവര്‍ ഇന്‍ഡ്യയിലും അമേരിക്കയിലുമുണ്ട് അമേരിക്കയിലുള്ളവര്‍ക്ക് ആ നിഷ്ഠ ആവശ്യമില്ല എന്നുപറയുന്നത് യുക്തിരഹിതമല്ലെ? ആരോ പറഞ്ഞതു പോലെ അമേരിക്കയില്‍ ചാടിപ്പോയവര്‍ക്ക് ''കൊമ്പുണ്ടോ?'' ജനിച്ചുപോയത് ക്‌നാനായക്കാരനായിട്ടാണെങ്കിലും ജീവിക്കുന്നത് നിയമവും നടപടിക്രമങ്ങളുമനുസരിച്ചല്ലെങ്കില്‍ പുകഞ്ഞകൊള്ളി പുറത്തുതന്നെ. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ: “ സവംശ വിവാഹ നിഷ്ഠ” പാലിച്ചവരെ മാത്രമേ ക്‌നായിത്തോമ കപ്പലില്‍ കൊണ്ടുവന്നോള്ളു.
8. അമേരിക്കയിലുള്ള ഇടവകകള്‍ക്കു ബാധകമാണെന്നു അംഗീകരിച്ചുകൊണ്ട് ഇന്‍ഡ്യയില്‍ ഇതു ബാധകമാകത്തത് നമ്മുടെ ഭാഗ്യം എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. യുക്തിഭദ്രമല്ലാത്ത അഭിപ്രായങ്ങളിലും തീരുമാനങ്ങളിലും കുടുങ്ങികിടക്കാതെ യാത്രസംഘം മുന്‍പോട്ടു പോകട്ടെ. ഇവിടുത്തെപ്പോലെ അവിടെയും ആയിരിക്കട്ടെ. അവിടുത്തെപ്പോലെ ഇവിടെ ആവശ്യമില്ല. കാര്യങ്ങള്‍ ഗഹനമായി പഠിച്ച്, നല്ല ഗൃഹപാഠം ചെയ്തിട്ട് അഭിവന്ദ്യ ആലഞ്ചേരിപിതാവിന്റെ മുന്‍പില്‍ ധൈര്യപൂര്‍വ്വം ഈ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകും. Frills വച്ച ഭാഷയുടെ ആവശ്യമൊന്നുമില്ല.
ശക്തമായ എതിര്‍പ്പുകളേയും, കുതികാല്‍വെട്ടിനെയും, കോടാലികൈകളുടെ കുതന്ത്രങ്ങളെയും പൊരുതി തോല്‍പ്പിച്ചുകൊണ്ട്, തങ്ങളിലേല്‍പിച്ച പ്രവാചകതുല്യമായ ദൗത്യം ഏറ്റെടുത്തു മുന്‍പോട്ടുനീങ്ങുന്ന K.C.C.N.A എന്ന സംഘടനയെയും അതിന്റെ പ്രവര്‍ത്തകരെയും അനുമോദിക്കുകയും അവര്‍ക്ക് ശക്തിപകരുവാന്‍ ഏബ്രഹാം പിതാവു മുതലുള്ള നമ്മുടെ പിതാക്കന്മാരുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
പിന്‍കുറിപ്പ്
1. വംശീയത കാത്തുസൂഷിക്കുന്നത് വംശത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമുണ്ട. ''പാഴ്‌സി'' സമൂഹത്തിന്റെ ഉദാഹരണവും ചൂണ്ടികാട്ടുന്നവരുണ്ട്. അടുത്തകാലത്ത് ഇതു സംബന്ധമായി ഒരു പഠനം നടത്തിയതിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.. ഇപ്പോഴുള്ള ലോകജനസംഖ്യ 900 കോടിയില്‍ കൂടുതലാണ്. 4-5 നൂറ്റാണ്ടുകളില്‍ അത് 4 കോടിയായിരുന്നു. അതായത് ജനസംഖ്യ വര്‍ദ്ധനവ് 230 ഇരട്ടി. ക്‌നായിത്തോമയുടെ കൂടെ കപ്പലില്‍ വന്നവര്‍ 400 പേര്‍. ഇന്ന് ക്‌നാനായക്കാരുടെ എണ്ണം മൂന്നര ലക്ഷത്തില്‍ അധികം. അതായത് 900 ഇരട്ടി; വംശത്തിന് വല്ലതും സംഭവിച്ചോ?
2. ക്‌നാനായ യാക്കോബായ വിഭാഗത്തില്‍ പെട്ട കുറെ പേര്‍ ചേര്‍ന്നു ഒരു പെന്തക്കോസ്തു സമൂഹം ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്നവര്‍ക്കു മാത്രമാണ് പ്രവേശനം നല്‍കുന്നത്.
3. അമേരിക്കയില്‍ ക്‌നാനായക്കാരുടെ ആത്മീയകാര്യങ്ങള്‍ നോക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക്, സാധാരണ ഇടവകവികാരിമാര്‍ക്കുള്ള മൂന്നു വര്‍ഷ സേവന കാലവധി നിഷ്‌ക്കര്‍ഷിക്കാത്തതെന്താണ്? പലരുടേയും വേര് അവിടെ ഉറച്ചു പോയത് ആശയകുഴപ്പങ്ങള്‍ക്ക് കാരണമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്‍ജീനീയര്‍ റ്റി.സി തോമസ്
കോട്ടയം. Tel: 0481-2578386
Administrator’s Notes:
എഞ്ചിനീയര്‍ തോമസ് തൊട്ടിചിറയെപ്പോലുള്ളവര്‍ ഇന്നത്തെ പ്രതിസന്ധിയെക്കുറിച്ച് ശബ്ദമുയര്ത്തുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഇതുപോലെ സമാരാധ്യരായ നിരവധി ആളുകള്‍ നമ്മുടെ സമുദായത്തിലുണ്ട്. അവരുടെ സ്വരവും ഈ വേദിയിലൂടെ താമസംവിനാ കേള്‍ക്കുവാന്‍ സാധിക്കും എന്ന് വിശ്വസിക്കട്ടെ.
കാരിത്താസ് ആശുപത്രിയുടെയും അതിരൂപതയിലെ പല പള്ളികളുടെയും ശില്പിയായ തോമസ് തോട്ടിചിറയെക്കുറിച്ചു സ്നേഹ സന്ദേശത്തില്‍ കുറെ നാള്‍ മുമ്പ് ഒരു ഫീച്ചര്‍ പ്രസധീകരിച്ചിരുന്നു. അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇപ്പോഴുള്ള ലോകജനസംഖ്യ 900 കോടിയില്‍ കൂടുതലാണ്. 4-5 നൂറ്റാണ്ടുകളില്‍ അത് 4 കോടിയായിരുന്നു. അതായത് ജനസംഖ്യ വര്‍ദ്ധനവ് 230 ഇരട്ടി. ക്‌നായിത്തോമയുടെ കൂടെ കപ്പലില്‍ വന്നവര്‍ 400 പേര്‍. ഇന്ന് ക്‌നാനായക്കാരുടെ എണ്ണം മൂന്നര ലക്ഷത്തില്‍ അധികം. അതായത് 900 ഇരട്ടി; വംശത്തിന് വല്ലതും സംഭവിച്ചോ?
ReplyDeleteEither engineer messed up the Math or we have a lot of locals from Kerala were accepted to Knanaya over the years.
the cultural deterioration proves we got a pretty good number of "THARA" locals.
All the best
Mr. Anonymous,
DeleteYou are messing up your Math. Engineer sir know s his Math well. Read the sentences once more.
230 ഇരട്ടി എന്ന് പറഞ്ഞത് 4-5 നൂറ്റാണ്ടുകളില്‍ ആണ് എന്നാല്‍ 900 ഇരട്ടി എന്ന് പറഞ്ഞത് പതിനേഴു നൂറ്റാണ്ടുകളില്‍ ആണ്. വിത്യാസം മനസിലായോ മാഷേ?
എഞ്ചിനീയറിംഗ് ബിരുദപഠനതിനു ശേഷം ഞാന്‍ എത്തിപ്പെട്ടത് ഈ വലിയ മനുഷ്യന്റെ കൂടെ ആയിരുന്നു.... അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്ത കാലം എനിക്ക് ഒരിക്കലും മറക്കാന്‍ ആവില്ല... സ്വന്തം കാര്യങ്ങളേക്കാള്‍ കൂടുതല്‍ ക്നാനായ സമുദായത്തെയും അത്പോലെ കാരിത്താസ് ആശുപത്രിയും സ്നേഹിച്ച ഈ വ്യക്തിത്വം എല്ലാവര്ക്കും മാതൃകയാണ്. എനിക്ക് തോന്നുന്നത് നമ്മുടെ സമുദായത്തിലെ ഒട്ടനവധി എഞ്ചിനീയര്‍ മാരും ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തവരാണ്... അതില്‍ അവസാനത്തെ കണ്ണി – ആ ഭാഗ്യവാന്‍ ഞാന്‍ ആണ്. ക്നാനായ സമുദായം ഇന്നത്തെ പ്രതിസന്ധിയില്‍ അങ്ങയുടെ വിലയേറിയ വാക്കുകള്ക്കു കാതോര്ക്കു്ന്നു....
ReplyDeleteപിന്‍കുറിപ്പ്
ReplyDelete1. വംശീയത കാത്തുസൂഷിക്കുന്നത് വംശത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവരും വിശ്വസിക്കുന്നവരുമുണ്ട. ''പാഴ്‌സി'' സമൂഹത്തിന്റെ ഉദാഹരണവും ചൂണ്ടികാട്ടുന്നവരുണ്ട്. അടുത്തകാലത്ത് ഇതു സംബന്ധമായി ഒരു പഠനം നടത്തിയതിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.. ഇപ്പോഴുള്ള ലോകജനസംഖ്യ 900 കോടിയില്‍ കൂടുതലാണ്. 4-5 നൂറ്റാണ്ടുകളില്‍ അത് 4 കോടിയായിരുന്നു. അതായത് ജനസംഖ്യ വര്‍ദ്ധനവ് 230 ഇരട്ടി. ക്‌നായിത്തോമയുടെ കൂടെ കപ്പലില്‍ വന്നവര്‍ 400 പേര്‍. ഇന്ന് ക്‌നാനായക്കാരുടെ എണ്ണം മൂന്നര ലക്ഷത്തില്‍ അധികം. അതായത് 900 ഇരട്ടി; വംശത്തിന് വല്ലതും സംഭവിച്ചോ?
===================
ഈ കണക്കിലെ തെറ്റുകള്‍ , ആര്‍ക്കാണ് സംഭവിച്ചത്? , പകര്‍ത്തിയെഴുതിയപ്പോള്‍ വന്നതാകാനെ തരമൊള്ളൂ , അല്ലെങ്കില്‍ ഈങ്ങനെ കണക്കു കൂട്ടുന്ന , സാങ്കേതിക വിദക ദ്ധന്‍ പണിത കാരിത്താസില്‍ നില്‍ക്കുന്നത് സൂക്ഷിച്ചാവണം.
എഞ്ചിനീയർ സർ എന്തൊക്കെയോ മനക്കോട്ടകൾ കെട്ടുന്നു. പൊട്ടക്കണക്കുകളും വസ്തുതകളും നിരത്തി വികാരധീനനായി സംസാരിക്കുന്നു. വംശീയ വികാരം മാത്രം ഉൾക്കൊണ്ടുകൊണ്ട് റോമിന്റെ നിയമങ്ങൾ ശരിക്കും മനസ്സിലാക്കാതെ, വിലാപങ്ങളുടെ തരംഗങ്ങൾ സൃഷ്ട്ടിച്ചെടുക്കുവാൻ മാത്രം ശ്രമിക്കുന്നു. എന്താണ് വസ്തുത? ഈ ആധുനിക യുഗത്തിൽ ക്നാനായ സംസ്കാരത്തിന്റേയും പൈതൃകത്തിന്റേയും അടിത്തറയെന്ത്? ഇതൊന്നും വസ്തുനിഷ്ടമായി, ആധുനിക കാലഘട്ടത്തിന്റെ ശാസ്ത്രസാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് പഠിച്ച് മനസ്സിലാക്കാതെ, ‘ഞങ്ങൾ മാത്രം നല്ലത്’ എന്ന ബൂർഷ്വ-യാഥാസ്ഥിതികത്വവുമായി കഴിയുന്ന പൊട്ടക്കിണറ്റിലെ കൂപമണ്ഡൂകങ്ങളുടെ വയക്തിക ആന്മവിലാപങ്ങൾ ആധുനിക ലോകത്ത് വെറും പാഴ്വാക്കുകളാണ്. ഒരു നല്ല എഞ്ചിനീയർ ഒരിക്കലും നല്ല ചിന്തകനൊ രാഷ്ട്രമീമാംസകനോ ആയിരിക്കണമെന്നില്ല.
ReplyDeleteThe Kna community is grateful for your writings, do not worry some kanas who has no business in our community is jealous about you and your writings.
ReplyDeleteWhat do you think is wrong with KANA people? They are smarter, civilized and progressive than KNANAYA people.
DeleteIf KANA's were smarter, civilized, and progressive, why are they begging for membership in Knanaya churches? Do they also want to be uncivilized?
DeleteDEAR FRIENDS,
DeleteTHIS IS NOT THE TIME TO FIGHT.WE ARE IN TROUBLE,EVEN OUR BISHOP IS IN WRONG PATH, SUPPORTING THE KANA GROUP TO ENTER IN TO THE KNANAYA CHURCH, THOUGH THEY GOT OUT FROM KOTTAYAM DIOCES FOR THE BUMBER PRICE OF MARRYING OUT SIDE BY BREAKING THE RULE OF KNANAYA COMMUNITY ENDOGAMY
{COMMUNITY +CHURCH} AS A BIG GAIN.WHAT HAPPENED ,WHY YOU WANTS TO COME BACK.YOU KNEW THAT WAS IMPOSSIBLE THEN AND NOW. BE HAPPY WHERE YOU ARE NOW.ENJOY THE FAMILY LIFE. PLEASE DON'T TRY TO DESTROY THE PEACEFULL KNANAYA COMMUNITY.THE CHURCHES WERE FUNDED BY OUR OWN PEOPLE.MY REQUEST TO MY DEAR KANA FRIENDS, BE HAPPY WHERE YOU ARE NOW AND DO GOOD WORK THERE AND SHOW YOUR ABILITY THERE.
My friends, Knanaya is a word of the oldies. It is dead. It has no future. No KANAs want to come back. But they are trying to correct the system by correcting the bad practice of endogamy. This way all KNANAYAS are saved from the rip off of certain powerful. KNANAYa are mostly ignorant and innocent village people. They had a real life only after migrating to the western countries. They really don't understand what is going on. They need to be saved. Only KANA can save them. Only KANA can uplift them. This is part of that process. And GOD said they will be saved.
DeleteMY FRIENDS,
DeleteI APRECIATE YOUR EFFORTS TO CORRECT THE KNANAYA COMMUNITY.THEY MAY BE IGNORENT VILLAGERS, BUT THEY KNOW WHAT THEY ARE AND TO LIVE PEASEFULL LIFE WITH GOOD BELIEF IN GOD.I AM SURE YOU ARE BORN TO THOSE IGNORANT VILLAGERS- FATHER AND MOTHER.IT IS ALWAYS TO THINK BACK AND BRING BACK SOME OF YOUR CHILHOOD PERIOD BEFORE CAME TO U.S.A. TRY TO CORRECT YOURSELF INSTEAD OF TRYING TO CORRECT THE KNANAYA COMMUNITY.WHY ARE YOU SO ARRAGENT ABOUT ENDOGAMY PRACTICE.NO BODY IS FORCING TO PRACTICE ENDOGAMY.BUT THE ONE PRACTICES AND SPENDING MONEY AND TIME TO BUILD THEIR OWN CHURCHES AND PAY THE EXPENSES OF PRIESTS.WE ARE NOT BEGERS ASKING FOR MONEY OR SERVICES FROM OTHERS.SO PLEASE GET OUT FROM THIS AND DO GOOD FOR YOUR FAMILY.SPEND SOME TIME WITH YOUR WIFE AND CHILDREN,WHICH MAY GIVE YOU BACK LOVE PEASE AND HARMONY.TRY TO CORRECT OUR OWN WRONG THOUGHTS.
ക്നായി തോമാക്ക് വെളുത്തേടത്തിയെ വിവാഹം കഴിക്കാമെങ്കിൽ സാധാരണ ക്നാനായക്കാരന് എന്തുകൊണ്ട് പുറത്തുനിന്നും വിവാഹം കഴിച്ചുകൂടാ?
DeleteMr. Alex, Is this a platform for anyone can post anything? Are you trying to 'catch fish in murky water'. Some of the comments in your blog are hurting us. So, if you are a true knanaya please censor these unhealthy comments!! Of course, you can say if you don't like it, don't read it. Sometime you can argue with FREEDOM OF EXPRESSION, TRUTH etc. But as a owner/ moderator of the media you must have some control for everything.
DeleteThis comment has been removed by the author.
DeleteThe problem we have is we have to fight the Kanas of Chicago who seems to be the enemies of ordinary knas and then we have the Muthu's blog, who is fighting aainst endogamy. None can be trusted. Blog is serviced by Babllos and Karakkaadans. They are both in some way related to Muthu. Ignoring their comments is the best way to go. Just forget about them, they will always support Muthus non endogamous policies.
ReplyDeleteഎടാ കൈപുഴക്കാരന്‍ സാറേ , എഞ്ചിനീയര്‍ കെട്ടിയത് മനക്കോട്ടയല്ല യഥാര്‍ത്ഥ ക്നാനായ രക്തം സിരകളിലോഴുകുന്നവന്റെ വികാരമാ.. അതൊക്കെ മനസ്സിലാകണമെങ്കില്‍ നല്ല ക്നാനായ മാതാപിതാക്കള്‍ക്ക് ജനിക്കണം.ആര്ക് വേണം റോമിന്റെ നിയമങ്ങള്‍ പോയി പണി നോക്കാന്‍ പറ.മുക്കുവരെ വെടിവെച്ച കൊലപാതകികളെ രക്ഷിക്കാന്‍ അടിവലി നടത്തിയ ആലന്ചെരിയെ ഒക്കെ ആരു അംഗീകരിക്കും.നാണംകെട്ടവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ തണലാണെന്ന്പറയുന്ന ചിലരൊക്കെ കോട്ടയം രൂപതയിലും കാണും.ഞങ്ങളുടെയും(ക്നനയക്കാര്‍) ഞങ്ങളുടെ കാരണവന്മാരുടെയും വിയര്‍പ്പിന്റെ വില യാണ് കോട്ടയം രൂപത. അല്ലാതെ ഇപ്പോഴത്തെ പിതാക്കന്മാരുടെയും അച്ചന്മാരുടെയും ഒന്നും കുടുംബ സ്വത്തല്ല .
ReplyDeleteഎഞ്ചിനീയര്‍ തോമസ് സാറിനെപ്പോലെയുള്ള അത്മാഭിമാനികലായ അന്തസ്സുള്ള ക്നനയക്കാര്‍ ഇനിയും പ്രതികരിക്കട്ടെ .ഞങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള്‍ .അല്ലാതെ ആസനത്തില്‍ ആല്‍ കിളുത്തു തണലായി കാണുന്ന അരമന തിണ്ണ നിരങ്ങികളെ ഒക്കെ വകവയ്ക്കുന്ന പണ്ടത്തെ കാലമല്ലിതെ.ഇന്നത്തെ ക്നനയക്കാര്‍ വിവരമുള്ളവരും സ്വന്തം വിയര്‍പ്പുകൊണ്ട് ജീവിക്കുന്നവരുമാണ്.
സസ്നേഹം നിന്റെ അയല്‍വാസി കല്ലരക്കാരന്‍(Kallarakkaran)
കല്ലറക്കാരൻ സാറേ, താങ്കളുടെ ശരിയായ ക്നനായ സംസ്കാരവും നാടിന്റെ സംസകാരവും താങ്കളുടെ വാക്കുകളിലൂടെ ഇവിടെ പ്രതിഭലിക്കുന്നുണ്ട്. കൂടുതൽ സംസാരിക്കണ്ട കാര്യമില്ലല്ലോ. കാണാൻ പോകുന്ന പൂരം പറഞ്ഞു തീർക്കണ്ടല്ലോ. കാത്തിരുന്നു കാണാം.
Deleteപ്രിയ കൈപുഴക്കാര , താങ്കള്‍ കാന എന്നതില്‍ അഭിമാനിക്കുന്നൂ എന്ന് പറഞ്ഞല്ലോ .പിന്നെ എന്തിനാണ് ഒരു കുറ്റബോതം.താങ്കള്‍ അബദ്തത്തില്‍ കാന ആയതല്ലല്ലോ ,സ്വമനസ്സാലെ എടുത്ത തീരുമാനം അല്ലെ . താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് പരിതാപം ഉണ്ട് .ഇനിയും താംകള്‍ക്ക് ചെയ്യാവുന്നതെ മറ്റുള്ളവരെ തന്റെ അബദ്തത്തില്‍ വീഴാതിരിക്കാന് സഹായിക്കുക മാത്രമാണ് .തന്റെ ദുരവസ്ദ്ത മറ്റുള്ളവര്‍ക്ക് വരാതിരിക്കട്ടെ .അങ്ങനെ തന്റെ മാതാപിതാക്കളോടും സമൂഹത്തോടും ഉള്ള കടമ നിറവേറ്റുക. താങ്കള്‍ക്ക് ശോഭനമായ ഒരു ഭാവി നേരുന്നു .
Deleteകല്ലരക്കാരന്‍
Dear Kallarakkaran psychologist from Kallara village: Hope all your friends are working hard in the paddy field there, and drinking Kallu and eating Mathi peera.
DeleteKANAs don't have to regret what they did. They choose there path precisely because they knew they were part of a primitive system. They liked progress and now the are part of a civilized society. I advise you, please save your children from Knanaya and uplift them; so that they will have a good life. They don't have to marry their own sister or brother.
Just listen to what Rome says and follow Bishop Moolakkaattu. Do not give him trouble. If you do not like Rome and Bishop Moolakkattu, just get out of Catholicism.
Thank you for your advice. "Hope all your friends are working hard in the paddy field there, and drinking Kallu and eating Mathi peera".
DeleteNot all my friends including me working hard drinking kallu and eating mathi peera.we are very proud of it.
" Knanaya and uplift them; so that they will have a good life. They don't have to marry their own sister or brother."
Do you think your parents did that way?I can read from your letter that the feeling of the distressed mind.If you think you took a good decision why are you crying and so desperate? Or if you think that was a good decision keep it up and join the great syro malabar and work and believe for catholic.
kallarakkaran
Mr.Anonymous 1 Why are you trying to uplift this false believers in kna tradition who follows endogamy. You are bold enough to get out of it.Iam sorry you have to leave the community you born because of this rule. I Still am skeptical about moolakkadans stand to liberate knanaya from endogamaous trap.He know all the tricks done by Chazhikadan and kollaparamban in rewriting knanaya history without any proper evidence based on imagination and contradictory folksongs.May be as Pippiladhan wrote Moolakkadan may be Gods chosen one to liberate this community to the real freedom of Gods Children from endogamous trap,and boasting.
DeleteYou are wrong to say that there were no problems in the spiritual growth of our community in the USA.Yes, the associations helped our community's need of "Kallu Kudi". We need our community churches now to save our children!
ReplyDeleteഎടാ കൈപുഴക്കാരന്‍ സാറേ , എഞ്ചിനീയര്‍ കെട്ടിയത് മനക്കോട്ടയല്ല യഥാര്‍ത്ഥ ക്നാനായ രക്തം സിരകളിലോഴുകുന്നവന്റെ വികാരമാ.. അതൊക്കെ മനസ്സിലാകണമെങ്കില്‍ നല്ല ക്നാനായ മാതാപിതാക്കള്‍ക്ക് ജനിക്കണം.ആര്ക് വേണം റോമിന്റെ നിയമങ്ങള്‍ പോയി പണി നോക്കാന്‍ പറ.മുക്കുവരെ വെടിവെച്ച കൊലപാതകികളെ രക്ഷിക്കാന്‍ അടിവലി നടത്തിയ ആലന്ചെരിയെ ഒക്കെ ആരു അംഗീകരിക്കും.നാണംകെട്ടവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ തണലാണെന്ന്പറയുന്ന ചിലരൊക്കെ കോട്ടയം രൂപതയിലും കാണും.ഞങ്ങളുടെയും(ക്നനയക്കാര്‍) ഞങ്ങളുടെ കാരണവന്മാരുടെയും വിയര്‍പ്പിന്റെ വില യാണ് കോട്ടയം രൂപത. അല്ലാതെ ഇപ്പോഴത്തെ പിതാക്കന്മാരുടെയും അച്ചന്മാരുടെയും ഒന്നും കുടുംബ സ്വത്തല്ല .
ReplyDeleteഎഞ്ചിനീയര്‍ തോമസ് സാറിനെപ്പോലെയുള്ള അത്മാഭിമാനികലായ അന്തസ്സുള്ള ക്നനയക്കാര്‍ ഇനിയും പ്രതികരിക്കട്ടെ .ഞങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള്‍ .അല്ലാതെ ആസനത്തില്‍ ആല്‍ കിളുത്തു തണലായി കാണുന്ന അരമന തിണ്ണ നിരങ്ങികളെ ഒക്കെ വകവയ്ക്കുന്ന പണ്ടത്തെ കാലമല്ലിതെ.ഇന്നത്തെ ക്നനയക്കാര്‍ വിവരമുള്ളവരും സ്വന്തം വിയര്‍പ്പുകൊണ്ട് ജീവിക്കുന്നവരുമാണ്.
Hallo kaipuzhakkara, we are sorry that you got mixed blood.
ReplyDeleteMy friend, am glad that you have no mixed blood. Many Adivasis do not have mixed blood. They marry and impregnate their own sister or mother. Because they are weired.
DeleteWhatever blood I do have, I am proud of being a Malayali; and above all very proud of being an Indian. I have no Jewish blood. I have no Middle eastern blood. I am a pure Indian. India, a great country, where Budha and Gandhi born.
I am ashmed to say that am a Knanaya. That is the name of a caste. I am above all that kind of thinking. I live in the planet earth. All Indians are my brothers and sisters. I love you all.
endogamy is basically and still a Adivasi tradition no doubt
DeleteDo u know the Origin of Jews. Jacob the ancestor produced from maid servents. What is there to be proud off. Read Gen. Chap.30
DeleteNo personal attack on Kaipuzhakkaran.. He was making his own opinion in a gentle and civilized way. There is nothing wrong with that. If it irritates you, please put your intellectual thoughts in good words. Please do not show your ugly family culture and civility against anyone in this public forum.
ReplyDeleteI have been going through the comments of Kaipuzhakkaran and responses to those comments.
ReplyDeleteI would like to make it clear here (those who don't believe this are welcome to do so) that though I too am from Kaipuzha, I am clueless about this "Kaipuzhakkaran." Anybody who knows Kaipuzha will know that it is a populous village and there all varieties of people there.
I don't agree with at least some of the views of this gentleman, but do respect his liberty to have his own views. But since he admits he is ashamed to say that he is a Kna, I wonder why he takes such active part in a Knanaya discussion forum. There are several Knas (including me)who are not ashamed of being Knas. Kaipuzhakkaran should consider leaving us alone.
Alexji: You being the moderator of this Forum, I do not understand why you publish all the comments of Kaipuzhakkaran. That is blatant hypo. Being born at Kaipuzha, I have all the rights to participate in this Forum. Kaipuzha has only Knanaya Catholics; no other Christians. When I say I am not proud of a Knanaya, I should say I am proud of being a KANA; above all, an Indian. I hope you will understand the real word of KANA. Since this forum is open for both KANA and KNANAYA, I have all the rights to participate and make my comments.
DeleteEven though I really do not know you, I should say, I disagree with many of your thinking; and as we both born at Kaipuzha, I also have the right to clearly watch your method of igniting fire and differ. I have all the rights to participate in this Forum because am a KANA ; and until you deny to publish it. We do not like from now onwards.
Kaipuzhakkaran,
Deleteyou say that you are proud of being a KANA. How did you become a KANA? You became a KANA because you have a root in Knanaya. If you are proud of being a KANA, you can not ignore your origin in knanaya.However you say that you are not proud of a Knanaya. This is an irony.
വല്യപ്പനെ ഓര്‍ത്തു നാണിക്കുന്നു, അപ്പനെ ഓര്‍ത്തു അഭിമാനിക്കുന്നു. അപ്പന്‍ ഉണ്ടായതു വല്യപ്പനില്‍ നിന്നാണ്. (ഇത് പെന്തകൊസ്തുകാര് മാതാവിനെ കോഴിമുട്ട എന്ന് വിളിക്കുന്നത് പോലെ ആണ് കേട്ടോ)
Edakkolykkaran ഇടക്കോലിക്കാരന്‍
കാട് ആണ് വീട് എങ്കില്‍ ആശാരി വേണ്ട ". സീറോ മലബാര്‍ സഭ ആണ് ഞങ്ങളുടെ വീട് എങ്കില്‍ കോട്ടയം രുപത പണിയുന്ന മൂത്താശാരിയുടെ കാര്യം എന്തിനാണാവോ ? ഇപ്പോല്‍ ഈ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ച ആയും ഏതൊരു ക്നനായക്കാരനും ചിന്തിച്ചു പോകുന്ന ഒരു കാര്യം ആണ്. ഇങ്ങനെ നമ്മെ നയിക്കുന്ന ഒരു മെത്രാനെ തീര്ര്‍ച്ച ആയും നമ്മള്‍ക്ക് ആവശ്യം ഇല്ല.
ReplyDeleteReplyDelete
കാട് ആണ് വീട് എങ്കില്‍ ആശാരി വേണ്ട ". സീറോ മലബാര്‍ സഭ ആണ് ഞങ്ങളുടെ വീട് എങ്കില്‍ കോട്ടയം രുപത പണിയുന്ന മൂത്താശാരിയുടെ കാര്യം എന്തിനാണാവോ ? ഇപ്പോല്‍ ഈ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ച ആയും ഏതൊരു ക്നനായക്കാരനും ചിന്തിച്ചു പോകുന്ന ഒരു കാര്യം ആണ്. ഇങ്ങനെ നമ്മെ നയിക്കുന്ന ഒരു മെത്രാനെ തീര്ര്‍ച്ച ആയും നമ്മള്‍ക്ക് ആവശ്യം ഇല്ല.
ReplyDelete
DEAR FRIEND,
ReplyDeleteKNANAI THOMMEN DID NOT START THE KNANAYA COMMUNITY.THERE WERE 72 FAMILIES, BISHOP, PRIESTS AND DEACONS CAME WITH HIM FOR THE MISSION WORK.THOSE RELIGIOUS LEADERS GUIDED THE FORMATION OF COMMUNITY AND ENRICH THE FAITH.IF YOU KNOW THE ILLEGAL CHILDREN BORN IN [VELTHEDETHY] YOU GO AND STONE THEM.PLEASE DON'T TRY TO DESTROY OTHERS. RESPECT SELF AND OTHERS.ie.LIVE AND LET LIVE.
Dear JJ Chethalil: This is what we all want to say. Respect self and all others including KANA and Syro Malabar; since we do not know the full story for sure.
ReplyDeleteDEAR FRIEND,
ReplyDeleteAFTER READING ALL THE E-MAILS,I DON'T BELIEVE THE TRUTH IN WHAT YOU ARE SAYING.KNANAYA COMMUNITY IS NOT AGAINST THE SYRO MALABAR OR KANA.ALL OF US ARE FRIENDS AND BENEFACTURES EACH OTHER.PLEASE FIND OUT HOW THE SYRO CAME WHEN AND FROM WHERE .KNANAYA COMMUNITY IS NOT AGAINST THE PEOPLE GETTING MARRIED FROM OUT SIDE.-IT IS EACH INDIVIDUALS RESPONSIBILIY AND DECISSION. THINK 3 TIMES BEFORE MAKING ANY DECISSION. ,BUT FOLLOW THE RULES AND CODE OF KNANAYA COMMUNITY AND.VOLENTARY EXIST IF YOU ARE SMART.REMEMBER ONE CAN NOT BE IN 2 DIFFERENT BOATS AS A DRIVER AT THE SAME TIME.STAY IN THE NEW CITY YOU CHOOSE AT YOUR CONVENIENCE.PLEASE - PLEASE- DON'T TRY TO DESTROY OTHERS AND SHOW YOUR UNWANTED POWER BY PUTTING IN OTHERS.PLEASE DON'T BLAME KNANAI THOMMEN AND OTHER LEADERS BY THROWING DIRT ON THEM FROM YOUR OWN IMAGINATION. ALLOW THEM AND US TO MAINTAIN THE STATUS CO. WE HOLDS.
What can u do for many knanaya youngsters who r not able to find a spouse from the community, due to reasons beyond your control? what stand will u take if so happend to your brother or son? Also pls read 1 cor. 12-13
DeleteYou need t understand Kottayam Diocese is part of Syro Malabar. Syro Malabar in anyway is not part of Kottayam diocese. Kottayam Diocese is obliged to follow the rules of Syro malabar and Rome. Knanaya must not be in two different boats. Just follow what Rome and Syro Malabar says. There is no point in shout and yell. If you do not like it, just get out.
ReplyDeleteU r rihgt. Those who want to continue only pure blood,( not mind) can go else where Yakobaya or Pentakost. If u want to continue as Catholic, follow what Roman Sayippu says- Pray, pay and obay.
DeleteDEAR FRIEND,
ReplyDeleteTHANK YOU FOR THE WONDERFULL COMENT.DO YOU KNOW ALL THE DIOCESES IN SYRO MALABAR DIOCES.KOTTAYAM IS ONE AMONG THEM.THERE ARE RULES TO BE FOLLOWED AND ACCEPTED MUTUALLY- RESPECT EACH OTHERS VALUE.DON'T YOU THINK ALWAYS PEOPLE HAVE PLANS.ie.PLAN- A AND THEN PLAN -B. ANDTHEN PLAN-C. YOU ARE TALKING ABOUT THE THIRD CHOICE.
NONE OF US CAN PREDICT ABOUT THAT NOW.
THANKS FOR THE SUGGESTION.