കുറേക്കാലമായി സ്നേഹ സന്ദേശത്തിലെ മുഖ്യ ആകര്ഷണമായ പ്രൊഫ. മാത്യു പ്രാല് സാറിന്റെ “ഓര്മയില് ഒരു കോളേജ്” പുസ്തകമാകുന്നു. പ്രസ്തുത പുസ്തകത്തിന് ഡോ. സ്കറിയ സക്കറിയ എഴുതിയ ആമുഖം ഈ ലക്കത്തില് ഞങ്ങള് സാഭിമാനം പ്രസധീകരിക്കുന്നു.
പ്രൊഫ. മാത്യു പ്രാലിന്റെ മറ്റൊരു ലേഖനവും ഉണ്ട് ഈ ലക്കത്തില്, മറ്റൊരു ക്നാനായ പ്രതിഭയായ ജയന് കാമിചേരിയെക്കുരിച്ച്. ജയന് എഴുതിയ നീണ്ട കഥ, “കുമരകത്ത് ഒരു പെസഹ” തുടരുന്നു. സരോജാ വര്‍ഗീസ് തന്റെ നഴ്സിംഗ്കാല ഓര്മ്മകള് സ്നേഹ സന്ദേശം വായനകാര്ക്കാരുമായി പങ്കു വയ്ക്കുന്നു.
മീനു എലിസബത്ത് എഴുതിയ “ചില പള്ളിക്കാര്യങ്ങള്” നമ്മള് നിത്യവും കാണുന്ന കാര്യങ്ങളെക്കുറിച്ചാണ്. സണ്ണി പൂഴിക്കാലയുടെ സ്നേഹ സന്ദേശത്തിലെ ആദ്യ തൃക്കൈവിളയാട്ടം (“മൂലക്കാട്ട് ബിഷപ്പിന്റെ നിയമ നൈപുണ്യം”) വായിച്ചു നോക്കുക.
ഇന്നയച്ച ഇമെയിലിനൊപ്പം ചേര്‍ത്തിരുന്നത് ഏപ്രില്‍ ലക്കം സ്നേഹ സന്ദേശം ആയിരുന്നു. തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു. ശരിയായ അറ്റാച്ച് മെന്റുമായി നാളെ വീണ്ടും മെയില്‍ ചെയ്യുന്നതാണ്. മെയ് ലക്കം ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment