അഭിനവ ക്നാനായ നോര്‍ത്തമേരിക്കന്‍ മെത്രാപോലീത്ത മുത്തോലത്ത് കത്തനാരിതാ ഇടയലേഖനം എഴുതി ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു. നാളിതുവരെ മെത്രാന്‍മാരില്‍ നിന്ന് മാത്രം കിട്ടാറുണ്ടായിരുന്ന ഇടയലേഖനം ഇപ്പോള്‍ മൂലക്കാട്ട് പിതാവിന്റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തന്നെ തട്ടിവിട്ടിരിക്കുന്നു. താനും മൂലക്കാട്ടുപിതാവും തമ്മില്‍ യാതൊരു അന്തരവും ഇല്ലായെന്ന് മാത്രമല്ല ഞാന്‍ പറയുന്നതിന് അപ്പുറം മൂലക്കാട്ട് പിതാവിന് ഒരു ചുക്കും പറയാനോ ചെയ്യാനോ ഇല്ലായെന്ന മെസ്സേജും ആണ് നോര്‍ത്തമേരിക്കയിലെ സകല ക്നനായക്കാര്‍ക്കും ഇന്നലെ സകല പള്ളികളിലും അച്ചന്മാരെക്കൊണ്ട് വായിപ്പിച്ച ലേഖനത്തില്‍ ഉള്ളത്.
എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ അവസാന ഞായറാഴ്ച ക്നാനായ റീജിയന്‍ഡേ ആയി ആചരിക്കാന്‍ മുത്തോലത്ത് തിരുമേനി കല്പന പുറപ്പെടുവിച്ചിരിക്കുന്നു. തന്റെ കല്പനയില്‍ ഉടനീളം തിരുമേനി ക്നാനായക്കാര്‍ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയില്‍ നിന്നും പ്രത്യകിച്ചു അങ്ങാടിയത്ത് പിതാവില്‍നിന്നും കിട്ടിയ നന്ദികേടിന്റെയും നെറികേടിന്റെയും കഥകള്‍ വിവരിക്കുന്നു. ഇനിയും ഈ ക്നാനായ സമൂഹത്തോടുള്ള നെറികേടുകള്‍ക്ക് ആക്കം കൂട്ടാന്‍ ഈ കള്ളക്കത്തനാര്‍ പുതിയ അടവുകളുമായി, പണപ്പിരിവുമായി മുന്നോട്ട് തന്നെ നീങ്ങുന്നു.
അടുത്ത ഞായറാഴ്ച പരിശുദ്ധ കുര്‍ബാനയില്‍ രണ്ടാമതൊരു പിരിവും കൂടി എടുക്കാന്‍ കല്പന കൊടുത്തിരിക്കുന്നു. ഓരോ കുടുംബവും ഇരുപതു ഡോളര്‍ വീതം കൊടുക്കണം പോലും. അഴിമതിയിലും കെടുകാര്യസ്തതയിലും കുപ്രിസിധമായ മുത്തോലത്ത് കത്തനാര്‍ ഇത്രയും കാലം നമ്മളെ പിരിച്ചു പിരിച്ചു മുടിപ്പിച്ചിട്ടു ഇനിയും ഒടുക്കത്തെ പിരിവുമായി ഇറങ്ങിയിരിക്കുകയ്യാണ്. പണപ്പിരിവില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ഈ കത്തനാരെ നിലക്ക്നിര്‍ത്താന്‍ ഇനിയുള്ള കാലമെങ്കിലും അനാവശ്യമായി നടത്തുന്ന പിരിവുകളെ എതിര്‍ക്കുകയും പണം കൊടുക്കാതിരിക്കുകയും വേണം.
പ്രിയമുള്ളവരേ ഇനിയെങ്കിലും വിവേകത്തോടെ നമ്മള്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഈ നെറികെട്ട കത്തനാര്‍ക്ക് കൊടുക്കാതിരിക്കുക. ഇവര്‍ക്ക് ചിക്കാഗോയില്‍ കിട്ടുന്ന അമിതമായ പണമാണ് ഈ കത്തനാരെ അഹങ്കാരിയും തെമ്മാടിയുമാക്കുന്നത്. നമ്മളൊക്കെ കണ്ണ് തുറന്നു നോക്കിയാല്‍ നമ്മുടെ ചുറ്റും ഒട്ടനവധി ആള്‍ക്കാരെ കാണാന്‍ കഴിയും നമ്മുടെ സഹായം അര്‍ഹിക്കുന്നവരുമായി. ദയവായി കഷ്ട്ടപ്പെടുന്നവരും ബുദ്ധിമുട്ടുന്നവരുമായ നമ്മുടെ ഇടയിലെ സഹോദരങ്ങളെ സഹായിക്കുക. നിങ്ങള്ക്ക് എങ്ങനെ എവിടെ ആരെ സഹായിക്കണമെന്ന് അറിയില്ലങ്കില്‍ ദയവായി നമ്മുടെ ഇടയിലുള്ള നല്ല വൈദീകരും അല്മായരുമായവരെ സമീപിക്കാം.
നോര്‍ത്തമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സര്‍വനാശത്തിനായി നിലകൊള്ളുന്ന, തന്റെ മാത്രം നേട്ടങ്ങള്‍ക്കായി നിലകൊള്ളുന്ന മുത്തോലത്ത് കത്തനാരെ തിരിച്ചു വിളിക്കാനായി എല്ലാ നല്ല ക്നാനായ മക്കളും മുന്നോട്ട് വരണമെന്ന് ചിക്കാഗോ ക്നാ ആഹ്വാനം ചെയ്യുന്നു. നമ്മള്‍ക്കും ലോകം മുഴുവനുമുള്ള ക്നാനായ സമൂഹത്തിന് ഇന്നത്തെ ഈ ദുര്‍ഗതി വരുത്തിയ മുത്തോലത്തിന്റെ നടപടികളില്‍ പ്രതിക്ഷേധിച്ച് ക്നാനായ റീജിയന്‍ഡേ ആയ അടുത്ത ഞായറാഴ്ച കരിദിനമായും വഞ്ചനാദിനമായും ആചരിക്കാന്‍ ചിക്കാഗോ ക്നാ ലോകം മുഴുവനും ഉള്ള ക്നാനായ സഹോദരങ്ങളോട് വിനയ പുരസ്സരം ആഹ്വാനം ചെയ്യുന്നു.
ക്നാനായ മക്കളെ ചതിച്ചതിന്റെയും വഞ്ചിച്ചതിന്റെയും പ്രതിക്ഷേധമായി എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ അവസാന ഞായറാഴ്ച കരിദിനമായി, വഞ്ചനാദിനമായി ആചരിക്കുന്നതോടൊപ്പം ഇനിമുതല്‍ അനാവശ്യമായി യാതൊരു പിരിവും കൊടുക്കാതെ മുത്തോലത്ത് കത്തനാരുടെ അഹങ്കാരം കുറയക്കാനും നമ്മള്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന വിലയേറിയ പണം നമ്മുടെ കുഞ്ഞുങ്ങല്‍ക്കായും നമ്മുടെ സമൂഹത്തിലെ കഷ്ട്ടപ്പെടുന്നവര്‍ക്കായി നീക്കിവയ്ക്കാനും തയ്യാറാകാം. ഇനിമുതല്‍ ഒരിക്കലും അനാവശ്യമായി പണം കൊടുത്തു ആരെയും നമ്മളെ കൊഞ്ഞനം കുത്തി കാണിക്കാന്‍ അനുവദിക്കുകയില്ലയെന്നു ഉറച്ചതീരുമാനം എടുക്കാം.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
(ചിക്കാഗോ ക്നായില്‍ വന്ന പോസ്റ്റ്)
No comments:
Post a Comment