Tuesday, April 17, 2012

“ക്നാനായ സംവാദം” ഓട്ടം തുള്ളല്‍ - Announcement


പാപ്പച്ചി എന്ന ക്നാനായ വല്യപ്പന്‍ (വിലാസം: ക്നാനായ ഭവന്‍, കൊടുങ്ങല്ലൂര്‍ പി.ഓ. എറണാകുളം ജില്ല, കേരള) ഇന്ന് ക്നാനായ സമുദായത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടു സഹിക്കാന്‍ വയ്യാതെയായി. പ്രാണനു തുല്യം സ്നേഹിക്കുന്ന വൈദികര്‍ക്കെതിരെയോ, പൊന്നുതിരുമെനിമാര്‍ക്കെതിരെയോ മരുത്തൊരക്ഷരം പറഞ്ഞു ശീലിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതില്‍ ധാര്‍മികരോഷം പൂണ്ടു, തന്റെ വികാരമെല്ലാം ഓട്ടംതുള്ളളിലൂടെ പ്രകടിപ്പിക്കാന്‍ തീരുമാനിച്ചു.

ഒാട്ടംതുള്ളലില്‍ അങ്ങിനെ ഒരു വകുപ്പുണ്ടല്ലോ. തുള്ളലിലൂടെയുള്ള അധിഷേപം മഹാരാജാക്കന്മാര്‍ പോലും നര്‍മ്മബോധത്തോടെ കണ്ടിരുന്നു. ഇന്നത്തെ ചക്രവര്‍ത്തിമാരാണല്ലോ തിരുമേനിമാര്‍. അവരും ഇത് നര്‍മ്മബോധത്തോടെ കാണും എന്ന പ്രതീക്ഷയില്‍, പാപ്പച്ചി തൂലിക ചലിപ്പിക്കുന്നു......

നാളെ (ബുധനാഴ്ച) മുതല്‍ ക്നാനായ വിശേഷങ്ങളില്‍ പ്രസധീകരണം ആരംഭിക്കുന്ന “ക്നാനായ സംവാദം” ഓട്ടം തുള്ളലില്‍ന്റെ ചില സാമ്പിള്‍ വരികള്‍ ചുവടെ.....


മുത്തുക്കുട്ടന്‍ കള്ളക്കുട്ടന്‍
മുത്തുക്കുട്ടന്‍ ഉണ്ണിക്കുട്ടന്‍
ഉറിയേല്‍ തൂങ്ങിനടന്നൊരു കാലം

...............

ശാലോം എന്നൊരു ചാനല്‍സെക്ഷന്‍
കുട്ടന്‍ വാര്‍ത്തകള്‍ പൊട്ടിമുളച്ചു
കേരള എക്സ്പ്രസ്സ്‌ നിറഞ്ഞുകവിഞ്ഞു
പോരാത്തതിനു സ്വന്തം ചാനല്‍
കെ വി ചാനല്‍ കെ വി പത്രം
ബ്ലോഗിന്‍ കുട്ടന്‍ കാരക്കുട്ടന്‍

.................

KCCNA നേതാക്കന്മാര്‍
മുത്തുക്കുട്ടനെ വെല്ലുവിളിച്ചു
മെത്രാനച്ചനെ സുല്ലിലിട്ടു
മെത്രാന്‍ പറഞ്ഞത് ശരിയെന്നോണം
മണ്ടൂസ് പൂച്ചകള്‍ സമ്മേളിച്ചു
അനുസരണയുള്ള പൂച്ചക്കുട്ടികള്‍
കണ്ണുമടച്ചു പാല് കുടിച്ചു
.............

സാരി ഉടുത്തൊരു ഭവതിക്കുട്ടി
കൂവല്‍ കേട്ട് വിളറിയ ഭവതി
പകുതി ഇടയില്‍ പിന്തിരിയുന്നു
കൂവി ഇറക്കിയ മെത്രാനച്ചനെ
കൂട്ടത്തോടെ പിറകെ കൂടി
രക്ഷിച്ചാരോ ക്നാനായക്കാര്‍
കാരിത്താസില്‍ എത്തിച്ചിട്ടു.

............

തുള്ളലിലിങ്ങനെ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതേ
തുള്ളലിലിങ്ങനെ കാര്യം പറയും
തുള്ളലിലിങ്ങനെ നേരു പറയും

No comments:

Post a Comment