(ക്നാനായ സംവാദം ഓട്ടംതുള്ളല്‍ എഴുതി, ക്നാനയക്കാരുടെ കണ്ണിലുണ്ണിയായിമാറിയ, നമ്മുടെ സ്വന്തം പപ്പച്ചി വല്യപ്പന്‍ വികാരതരളിതനായി നടത്തുന്ന എളിയ അഭ്യര്‍ത്ഥനയാണിത് )
ക്നനായത്തില്‍ നൂട്ടാണ്ടുകള്‍ക്കുമുന്പുള്ള സംസ്കാര ശേകരണത്തില്‍ഒന്നും തള്ളി കളയാനോ പുതിയ സംസ്കാരത്തെ സ്വീകരിക്കാനോ ഉള്ള ദുരവസ്ഥ സൃഷ്ടിക്കല്‍ ആയിരിക്കരുത് ഈ സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശിയം .പുരോഗമാനചിന്തയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നല്ലതുതന്നെ . പക്ഷെ അതിന്റെ അടിസ്ഥാന തത്വങ്ങളില്‍നിന്നും വ്യതിചലിച്ചാല്‍ അടിത്തറ ഇളകും എന്നതിന് സംശയമില്ല . ഏതാണ്ട് 99 ശതമാനം ദൈവവിസ്വാസികള്‍ ആയ ക്നനായക്കാരെ ദൈവവിശ്വാസത്തില്‍ നിന്ന് അകറ്റാനേ ഈ എം & എം ഫോര്മുലകൊണ്ട് സാധിക്കൂ .ഇതിന്റെ പാര്ശ്വഭലങ്ങള്‍ നേരില്‍ കാണാനുള്ള അവസരം ഞങ്ങളില്‍ അടിച്ച് ഏല്പിക്കരുതേ എന്ന് അപേക്ഷിക്കുകയാണ് .ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സംസ്ക്കര സംത്രിപ്ത്തിയില്‍ നിന്നും വേറൊരു സംസ്ക്കാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ക്നാനായത്വവത്തെ നിലനിര്‍ത്താം എന്ന വ്യാമോഹം ആശിച്ചു കാലം കഴിയുന്ന ആലത്തൂര്‍ കാക്കകളെ പോലെ ആണ് . കാലാന്തരങ്ങള്‍ അതിനെ മാറ്റി മരിക്കുമ്പോള്‍ തിരികെ വരാത്ത ക്നാനായത്വം ജീവന്‍ ഇല്ലാതെ ഈ മണ്ണില്‍ അഴുകിചേരും.യോജിക്കേണ്ട സ്ഥലങ്ങളില്‍ യോജിക്കുക .സഹകരണത്തിന്റെ മേഖല കള്‍ കണ്ടെത്തുക എന്നുള്ളതാണ് നമ്മുടെ ഉദ്ദേശം . അല്ലാതെ ഒരുനാള്‍ എടുത്തു ചാടി എല്ലാം അടിഅരവ് പറയുന്ന നയം ഈ സമുദായത്തിനു പറ്റിയത ല്ല.
ചിലപ്പോള്‍ എങ്കിലും ഞാന്‍ ചിന്തിക്കാറുണ്ട് ഈ ലോകം മുഴുവന്‍ ഒന്നായിരുന്നു എങ്കില്‍ എന്ന് . അങ്ങനെ എങ്കില്‍ ഈ ഭാഷ തിരുവുകളും സംസ്ഥാന തിരുവുകളും രാജ്യാത്തിന്റെ തിരുവുകളും ഒക്കെ ഒഴിവാക്കാമായിരുന്നില്ലേ ? എന്നതുപോലെ സമുധായത്തിലും, സഭയിലും ,മതങ്ങളിലുമൊക്കെ എന്തിനീ വേ ര്തിരുവ് .മനുഷ്യനെ എല്ലാം ഒന്നായി കണ്ടുകൂടെ . അങ്ങനെ ഒരു കാലം ഈ സൂര്യ ചന്ത്രന്മ്മാരുടെ താഴെ ഉണ്ടാകുമോ ? ആ തത്വ സംഹിതയിലേക്ക് ആണ് മൂലക്കാട്ട് പിതാവിന്റെ പോക്ക് എങ്കില്‍ ഏതൊരു ക്നനായക്കാരനും അതില്‍ സഹകരിക്കുക തന്നെ വേണം . പക്ഷേ ഇത് അങ്ങനെ ആണോ ? നൂറ്റാണ്ടുകളോളം കൊണ്ട് നടന്ന പാരമ്പരിയതില്‍ പെട്ടന്ന് ഒരു കടന്നു കയറ്റം .അതും വിവാഹ ബന്ധമോ സഹകരണമോ ഇല്ലാതെ നൂറ്റാണ്ടുകളോളം നടന്ന രണ്ടു ജനതയെ തമ്മില്‍ അടുപ്പിക്കാനുള്ള വ്യഗ്രതയെ ഞങ്ങള്‍ തീര്ചയായുമ് സംശയത്തോടെ ആണ്‍ നോക്കി കാണുന്നത്.
ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ കിടന്നു നട്ടം തിരിയുന്ന രാഷ്ടിയ നേതാക്കന്മാര്‍ അവരുടെ പ്രശസ്തിക്കു വേണ്ടി ജനങ്ങളെ തമ്മിതല്ലിക്കാന്‍ ശ്രമിക്കുന്നതുപോലെ മാത്രമേ ഇപ്പോള്‍ മൂലക്കട്ടുപിതാവിന്റെയും മുത്തോലതച്ചനെയും അന്ഗാടിയതുപിതാവിനെയും ഏതൊരു ക്നനയക്കാരനും കാണുവാന്‍ സാധിക്കൂ .ഇതില്‍നിന്നും ഉരുത്തിരിയുന്ന അവസ്ഥ മറിച്ചായാല്‍ ഈ ത്രിമൂര്‍ത്തികളുടെ , ഉത്തരം ചുമക്കുന്ന ഗ്വ്വുളികളുടെ ,അവസ്ഥ വളരെ ശോചനീയമാകും. എന്തിനധികം പറയുന്നു ഇവര്‍ ആശിച്ചു കഴിയുന്ന ''ആലത്തൂര്‍ കാക്കകള്‍ ''ആയിമാറും. സഹകരണം എന്നുള്ളത് കുറച്ച വൈദിക ശ്രേഷ്ടരില്‍ ഒതുക്കി കുഞ്ഞാടുകളെ വാലാട്ടികള്‍ ആക്കാനുള്ള ശ്രമമാന്ന്‍ ഇപ്പോള്‍ നടക്കുന്നത് .
അകര്മ്മിയായ ഒരു ക്നാനായ വ്യക്തിക്ക് അനുസൃതമായി നിയമങ്ങള്‍ മാറ്റിക്കുരിച് ക്നാനായ കര്മ്മകരില്‍ കുത്തിനിരക്കുംപോള്‍ അത് ആ സമൂഹത്തെ മുഴുവന്‍ അകര്‍മ്മക മനോഭാവം ഉള്ളവരാക്കിത്തിര്‍ക്കും. ഇതിലൂടെ ഉണ്ടാകുന്ന വിപത്ത് കോട്ടയം രൂപതയെ തന്നെ ഇല്ലാതാക്കും എന്നതിന് സംശയമില്ല . ''കാടാണ് വീട് എങ്കില്‍ ആശാരി വേണ്ട '' സീറോ മലബാര്‍ സഭയാണ് ഞങ്ങളുടെ വീട് എങ്കില്‍ കോട്ടയം രൂപത പണിയുന്ന മൂത്ത ആശാരിയുടെ കാര്രിയം എന്തിനാണ് ആവോ? ഏതൊരു സമൂഹത്തിന്ടയും ശക്തി എന്നു പറയുന്നത് ആ സമൂഹം അവരുടെ നിയമത്തില്‍ കാലുരച്ചുനില്‍ക്കുംപോളാണ്.കര്മകരായ ക്നാനായക്കാര്‍ സഭാ അധികാരിയുടെ വ്യക്തിത്യുഅത്തെ സംശയധ്യര്ഷ്ടിയോടെ വീക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ശോചനിയാവസ്ഥ അധപധനത്തില്‍ കലാശിക്കും.
നൂറ്റാണ്ടുകളോളം സൂരയാന്റെ ചൂടും ച്നന്ദ്രന്റെ നിലാവും ആസ്വദിച് വളര്‍ന്ന്‍ പന്തലിച്ച് ലോകമെമ്പാടും എത്തി ചേര്‍ന്ന ക്നനായ ത്വത്തില്‍ ഇന്ന് തീഷ്ണതയുടെ വിത്ത് പാകിയ ശേഷം എലിമാളത്തിലെക്ക് ഒളിക്കാന്‍ ശ്രമിക്കുന്ന മൂലക്കട്ടുപിതാവിനോടും മുത്തോലത്ത് അച്ഛനോടും കൂട്ടാളികലോടും വിദ്വാഷത്തിന്റെ മുന അമ്പുകള്‍ ആഞ്ഞുവീശിയാല്‍ അതിനുള്ളില്‍ തെറ്റ് ഇല്ല എന്നു വിശവസിക്കുന്ന പാണ്ഡവരെ ആണ് കാണുന്നത് .കുനുഷ്ടു ബുധിയിലൂടെ ജയിക്കാം എന്നുവിശസിച്ച കൌരവ സംഗത്തിന് തെറ്റുപറ്റി എന്നുവേണം കരുതാന്‍ .കാശാകുശാലമ്പ ന്യായം അല്ലെങ്കില്‍ പ്രയോജനരഹിതമായ ഒരു പ്രവര്‍ത്തി ആയിട്ടെ അതിനെ കാണാന്‍ സാധിക്കു.
ഒരു സമൂഹമെന്ന നിലയില്‍ വളരുവാനുള്ള മാനധെ ണ്ടങ്ങളില്‍നിന്നു വ്യതിചലിച്ചു കൊണ്ടുള്ള പ്രയാണം അസ്സാധിയമാണ് എന്നു മനസ്സിലാക്കാനുള്ള പ്രാപ്തി ഇല്ലാത്ത മെത്രാന്‍ ആയിരിക്കുന്നു മൂലക്കാട്ട് പിതാവ് .ഇന്ന് സ്വന്തം സഭക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ പഠിപ്പിക്കുകയാണ് അദേഹം. എന്റെ പൂര്‍വകരിലൂടെ, എന്റെ മാതാപിതാക്കളിലൂടെ എനിക്ക് ലഭിച്ച ക്നനായതും അതൊരു വിവാഹത്തിലൂടെ സാക്ഷാല്‍കരിച്ചപ്പോള്‍ അത് എന്റെ മരണത്തിലൂടെ സ്വര്ഗിഅത നേടും എന്നു വിശ്വ സിക്കപ്പെട്ടെങ്കില്‍ അത് ഒരു കര്‍മ്മത്തിന്റെ ത്യാഗത്തിന്റെ വിശ്വാസത്തിന്റെ മൂല്ല്യിയത അല്ലെ എന്നുപറഞ്ഞാല്‍ അതിന് വേറൊരു വ്യാഖിയാനം കൊടുക്കാന്‍ എനിക്ക് സാധിക്കില്ല . ഈ സമൂഹ് ത്തെ വ്യതിചലനത്തിലൂടെ നിര്‍വ്യിര്യമാക്കംഎന്നാ വ്യാമോഹം സീറോ മലബാര്‍ സഭയില്‍ ഉണ്ടെങ്കില്‍ അത് കര്മ്മനിയോഗം ഉള്ള ക്നനയക്കാരില്‍ നടപ്പിലാക്കാന്‍ പറ്റാത്ത വ്യാഖ്യാനം ആയിരിക്കും.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്നാനയത്ത്വം ഒരു പ്രകരതിനിയമ മായിരിക്കുന്നു എന്നുവേണം കരുതാന്‍ .നമ്മുടെ പൂര്‍വികരും, പിതാക്കന്മാരും പലപ്രാവിശിയം പറഞ്ഞതും വീണ്ടും വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നതുമായ ഒരു സന്ദേസമാന ''സൂര്‍രിയനും ചന്ദ്രനും ഉള്ളടിത്തോളം കാലം ഈ ക്നാനായ സഭ നിലനില്‍ക്കും'' എന്ന്. അതുകൊണ്ട് അതില്‍ തെറ്റ് ഉണ്ട് എന്ന് വ്യാഖ്യാനിക്കാന്‍ പിതാവിന് എങ്ങനെ ധൈരിം വന്നു എന്ന് ലോകമെമ്പാടുമുള്ള ക്നനായക്കാര്‍ ചോദിക്കുന്ന ചോദ്ദ്യ മാണ്?
ഈ'' ക്നനായത്വം ''എന്ന അപ്പത്തില്‍ നീര്‍ക്കുമിളകള്‍ വിതറി അതിന്റെ സ്വാദ് നഷ്ടപ്പെടുത്തരുതെ എന്ന് അപേക്ഷിക്കുകയാണ് . എബ്രഹാം ഇസ്സഹാക്കിനെ ബലികൊടുക്കുവാന്‍ ഒരുമ്പെട്ടപ്പോള്‍ ദൈവം മാലാഖ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു ആ നരഹത്ത്യയെ തടഞ്ജതുപോലെ അങ്ങേക്കും ദൈവം മാലാഖ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു ''ക്നാനായ അസ്തിത്വഹത്ത്യയില്‍ '' നിന്ന്‍പിന്തിരിപ്പിക്കനമെ എന്ന് ലോകമെമ്പാടുമുള്ള അങ്ങയുടെ മക്കള്‍ കണ്ണുനീര്‍ തൂകി ദൈവത്തിനോട് മുട്ടിപ്പായി അപേക്ഷിക്കുകയാണ് . ഈ അപേക്ഷ ദൈവം കേള്‍ക്കും എന്ന പ്രത്യാശയോടെ ജീവിതം തള്ളി നീക്കുകയാണ്.
സമൂഹത്തെ നന്മയിലേക്ക് നയിക്കുവാന്‍ ഉതകുന്ന ഒരു ഖടകത്തിന്റെ ഭാഗമാണ് എന്‍ദോഗമി എന്ന് പറഞ്ഞാല്‍ അത് ഒരു സമുഹത്തിന്റെ നിലനില്‍പ്പിനു അനുയോജ്ജ്യം എന്നോണം നിലനിര്‍ത്തുന്നതിന്റെ ആവ ശ്യിയകതയെ ചോദ്ധിയമം ചെയ്യാന്‍ ഒരു അധികാരികള്‍ക്കും സാധിക്കില്ല .കാശാകുശാലംബന്യായം അല്ലെങ്കില്‍ പ്രയോജന രഹിതമായ പ്രവര്‍ത്തി ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് സ്വീകരിക്കാന്‍ ക്നാനായക്കാര്‍ ഭാധ്യസ്തരല്ല .
അകര്മ്മക സംസ്കാരത്തിന് വഴിവെട്ടുന്നവര്‍ ഒന്ന് ഓര്‍ക്കുക ''കാലം കാണുന്നോര്‍ കര്‍മ്മം നേടും '' എന്നിരിക്കെ എന്നെ ഞാന്‍ ആക്കിയ സമൂഹത്തെ പുച്ചിച് തള്ളിപ്പറഞ്ഞു വേരോന്നിനെ സംശയധ്യ്ര്‍ക്ഷിയോടെ സ്വീകരിക്കുംപോലുണ്ട്ടാകുന്ന ഭവിഷ്യത്തുകള്‍ , പാകപ്പിഴകളില്‍ അത് എന്നേയും എന്റെ പരംപരകളെയും നശിപ്പിക്കാനെ ഉപകരിക്കു .
ഇന്ന് ഏതൊരു ജീവജാലങ്ങളെയും സംരക്ഷിക്കുവാനും ,അതിന്റെ നിലനില്‍പ്പിനു അനുയോജിയമാമം വിധം സൌകരിയങ്ങള്‍ ഒരുക്കി അതിനെ സംരക്ഷിക്കാന്‍ വെമ്പല്‍കൊള്ളുന്ന ലോകസമൂഹത്തില്‍ മന്ഷ്യന്റെ ethnicity-യേയുംസംരക്ഷിക്കണ്ട ചുമതല ഉണ്ട് . അല്ലെങ്കില്‍ ഒരു പരിണാമ ചക്ക്രത്തില്‍ മനുഷ്യനും ഈ ഭുമിയില്‍ നിലനില്‍ക്കുവാന്‍ സാധിക്കാത്ത ഒരു അവസ്ഥയില്‍ എത്തിച്ചേര്‍ന്നന്ന് ഇരിക്കും .അതുകൊണ്ട് കറിക്ക് ചേരാത്ത കഷണം മുരിക്കതിരിക്കുന്നതാകും ഭംഗി . ചിലപ്പോള്‍ ഒരു ദൈവകീയ ഭധിയതയില്‍ഒരു ക്നാനായ സമൂഹ മായിരിക്കും ഈ ലോകത്തിന്റെ നിലനില്‍പ്പ് . ഇപ്പോള് ഇത് കേട്ടു ചിരിക്കുമായിരിക്കും . വരാന്‍പോകുന്ന സത്യങ്ങള്‍ എന്താണെന്നു അറിയാതെ ചിരിക്കുമ്പോള്‍ ഒരു പാരംപരിയത്തിന്റെ നിലനില്പിന് എതിരെ കാര്‍ക്കിച്ചു തുപ്പുകയായിരിക്കും നിങ്ങള്‍.
ഈ ഭൂമിയില്‍ ചുറ്റി അടിക്കുന്ന ക്നാനായ വാല്നക്ഷ്ത്രങ്ങളുടെ വെളിച്ചവും അതില്‍നിന്നു ലഭിക്കുന്ന ഊഷ്മളതയും അങ്ങേക്ക് ലഭിക്കുന്നുണ്ടെങ്കില്‍ എന്ടോഗമി എന്ന സൂര്ര്യന്റെ അതി പ്രസരമാണ് .അത് പിതാവിന് ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങയുടെ പിന്‍ ഗാമികള്‍ക്കും അത് അര്‍ഹതപ്പെട്ടത് അല്ലേ ?
ലോകമെമ്പാടുമുള്ള കര്മ്മികരായ ക്നനായക്കാര്‍ തല്‍ക്കാലം രണ്ടു ആവശ്യിയങ്ങളെ അപെക്ഷിക്കുന്നുള്ളൂ . കൌരവ നേതാവ് V G മുത്തോലത്ത് അച്ഛനെ ഉടന്‍ പിന്‍വലിച്ചു അമേരിക്കയില്‍ സമാധാനത്തോടെ കഴിയുന്ന പാണ്ടവ ക്നനായക്കാരെ ജീവിക്കാന്‍ അനുവദിക്കുക .ക്ഷമാശീലരായ ഈ പാണ്ടാവക്നനായക്കാര്‍ക്ക് ഒരു അതിരുണ്ട് . അവരുടെ ക്ഷമ നശിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പറയാന്‍ പറ്റത്തില്ല .അതുപോലെ പിതാവിനോട് മൂന്ന്‍ ഇംഗ്ലീഷ് വാക്കിയങ്ങള്‍ മാത്രം - AN EARLY RETIREMENT. വിശ്രമ ജീവിതം കാക്കനാട്ട് സീറോ മലബാര്‍ കേന്ദ്രത്തില്‍. ഈ രണ്ടു ആവശിയങ്ങള്‍ നേടിത്തന്നു ഇവിടുത്തെ ക്നനായക്കാരുടെ സ്വത്തിനും, ജീവനും, പാരമ്പര്യത്തിനും സുരക്ഷ ഉറപ്പുവരുത്തനമെ എന്ന് താഴ്മ ആയി അപേക്ഷിക്കുന്നു .
പാപ്പച്ചി വല്യപ്പന്‍
No comments:
Post a Comment