“ഊഷ്മളമായ ക്നാനായബന്ധത്തെ അരക്കിട്ടുറപ്പിക്കുവാനും സ്നേഹസൌഹാര്‍ദ്ദം പുതുക്കുവാനുമുള്ള ഏറ്റവും മനോഹരദിനമായ ജൂണ്‍ 30-നുവേണ്ടി ഓരോ ക്നാനായക്കാരനും ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.”
ബ്രിട്ടനിലെ ക്നാനായ സംഘടനയായ UKKCAയുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍ നിന്നെടുത്തതാണ് മുകളിലത്തെ വാചകം.
“Words, words, mere words, no matter from the heart” എന്ന Shakespeare-ന്റെ വാചകം വെറുതെ ഓര്‍ത്തുപോയി.
![]() |
| നോ തിരുമേനി, നോ കണ്‍വെന്‍ഷന്‍ |
രണ്ടിടത്തും ഒരു സമാനതയുണ്ട് – തിരുമേനി ഇല്ലാത്ത കണ്‍വെന്‍ഷന്‍ അചിന്ത്യമാണ്! ഏതെങ്കിലും തിരുമേനി പോര, കോട്ടയത്തുനിന്നുള്ള തിരുമേനി തന്നെ ആയിരിക്കണം. നോ തിരുമേനി, നോ കണ്‍വെന്‍ഷന്‍!
ഈ ഒരു കാര്യത്തിനു ഒരു തിരുമേനിയും (അല്ലാത്ത കാര്യത്തിനൊക്കെ സമീപിച്ചാല്‍ അവര്‍ക്ക് സമയം തീരെയില്ല, തിരുമേനിമാര്‍ക്ക് എന്തെല്ലാം ചുമതലകള്‍ കാണും എന്നല്ലേ പാവപ്പെട്ടവന്റെ വിചാരം!) എതിര് പറഞ്ഞതായിട്ടറിയില്ല. കൃത്യസമയത്ത് പാഞ്ഞെത്തും. ഇങ്ങനെയൊക്കെ അല്ലേ ഇല്ലാത്ത അധികാരം നമ്മുടെ മേല്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ പറ്റൂ!
ജന്മനാ ശുദ്ധനും സാധുവുമായ ഈയുള്ളവന്‍ ഇന്ന് രാവിലെവരെ ഓര്‍ത്തിരുന്നത്, ക്നാനയമക്കളോടുള്ള സ്നേഹവാത്സല്യം കൊണ്ടാണ് തിരുമേനിമാര്‍ കണ്‍വെന്‍ഷന്‍ കൂടാന്‍ വരുന്നതെന്നാണ്. എല്ലാവരും എന്നെപ്പോലെ പൊട്ടന്മാരല്ലല്ലോ. എന്നെക്കാള്‍ ബുദ്ധിയുള്ള ഒരു “സമുദായദ്രോഹി” ഇന്ന് രാവിലെ എന്റെ മസ്തിഷ്കം എടുത്തു ഡ്രൈ-ക്ലീന്‍ ചെയ്തു തന്നു. ആ ദുഷ്ടന്‍ പറഞ്ഞത് ശരിയാണെങ്കില്‍, തിരുമേനിമാര്‍ വരുന്നത് “....ഞ്ചാനല്ല, പിന്നെയോ പത്തു കാശ് സമ്പാദിക്കാനാണ്.”
“ശരിയാണോടാ?”
“പിന്നല്ലാണ്ട്? എടാ, വിവരദോഷി, ഓരോ വരവിനും കവറിലിട്ട് കുറഞ്ഞത് രണ്ടായിരം പൌണ്ടെങ്കിലും കൊടുക്കണം. അത് അവരുടെ പടിയാണ്.”
“അപ്പോള്‍ വണ്ടിക്കൂലിയോ? അതെത്രയാ?”
നെടുമ്പാശ്ശേരി ടൂ ലണ്ടന്‍ ഫസ്റ്റ് ക്ലാസ് ചാര്‍ജ് എത്രയാണെന്ന് വല്ല Travel Agent-നോടും ചോദിച്ചു നോക്ക്.
“അയ്യോ ഫസ്റ്റ് ക്ലാസ്സോ? അതിനകം ഞാനിതുവരെ കണ്ടിട്ടില്ല!”
“അതിനു നീ തിരുമേനിയാണോ?”
“പിന്നെ വേറെ ചെലവൊക്കെ?”
“നീ ഒരു കാര്യം ചെയ്യ്, പഴയ പ്രസിഡന്റ് നിന്റെ നാട്ടുകാരനല്ലേ, ഒന്ന് വിളിച്ചു ചോദിച്ചു നോക്ക്. പോ അവിടുന്ന്, എന്റെ തല തിന്നാതെ.”
“അനജാ, പിണങ്ങാതെ, ഒന്ന് പറഞ്ഞുതാ, തിരുമേനിയെ കൊണ്ടുവരുന്നതിനു മാത്രം ഉദ്ദേശം എന്നാ ചെലവ് വരും, ഒന്നറിയാനാ, പ്ലീസ്, പറ”
“എല്ലാം കൂടി കുറഞ്ഞതൊരു നാലായിരം പൌണ്ട് എന്ന് കൂട്ടിക്കോ.”
ഇത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി!
ഇത്രയും കാശുമുടക്കി ഇവരെ കൊണ്ട് വന്നാല്‍ പ്രയോജനം എന്താണ് എന്നാണു മനസ്സിലാകാത്തത്. തിരുമേനി പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ന്യൂസ് അപ്നാ ദേശില്‍ ഇടണമെങ്കില്‍ അതിനു കാശ് വേറെ കൊടുക്കണം. ആകെ പ്രയോജനം ഒരു പ്രസംഗമാണ്. കണ്‍വെന്‍ഷന്‍ കൂടിയ പലരോടും തിരുമേനി എന്താണ് പ്രസംഗിച്ചതെന്ന് ചോദിച്ചിട്ടുണ്ട്. “എന്തൊക്കെയോ നല്ല കാര്യങ്ങള്‍ പറഞ്ഞു” എന്ന് മാത്രമായിരുന്നു മറുപടി.
പണ്ടൊരു കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ വച്ചാണ് ഫാ. സജിമോന്‍ മലയില്പുത്തന്‍പുരയിലിനെ UKKCA-യുടെ Spiritual Advisor ആയി നിയമിക്കുന്നത്. ആ പ്രസംഗം അല്ലാതെ, ആ നിയമനത്തിന് മറ്റെന്തെങ്കിലും രേഖകള്‍ ഉള്ളതായി അറിവില്ല. പ്രസംഗത്തില്‍ എന്താണ് പറഞ്ഞതെന്ന് ഈയുള്ളവന്‍ അന്നത്തെ ജനറല്‍ സെക്രെട്ടറിയോട് ചോദിച്ചു, സാക്ഷാല്‍ ആല്മീയ ഉപദേശകനോട് ചോദിച്ചു, രണ്ടുപേരും കൈമലര്‍ത്തി.
അതാണ് തിരുമേനിപ്രസംഗത്തിന്റെ ഗുണം!
അതിനു വേണ്ടിയാണ് (ദുഷ്ടനായ സമുദായദ്രോഹി പറഞ്ഞത് ശരിയാണെങ്കില്‍) നാലായിരം ബ്രിട്ടീഷ് പൗണ്ട് (ഏതാണ്ട് മൂന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ചെലവഴിക്കുന്നത്.
Technology കണ്ടമാനം വളര്‍ന്നു. കോട്ടയം അരമനയിലെ തന്റെ ശീതീകരിച്ച മുറിയിലിരുന്നു കണ്‍വെന്‍ഷന്‍ കൂടാനെത്തുന്ന ക്നാനയമക്കളോട് കമ്പ്യൂട്ടര്‍, പ്രോജെക്ടര്‍, തുടങ്ങിയ യന്ത്രങ്ങളുടെ സഹായത്താല്‍ അനായാസം സംസാരിക്കാം, അനുഗ്രഹിക്കാം, ആശീര്‍വദിക്കാം. ഒരു നഴ്സിംഗ് വിദ്യാര്‍ഥിയുടെ മൂന്നു വര്‍ഷത്തെ മൊത്തം ചെലവ് അങ്ങനെ കിട്ടുന്ന ലാഭം കൊണ്ട് നടത്താം. മൂന്ന് കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ ക്നാനായ സമുദായത്തിലെ മൂന്നു ദാരിദ്രകുടുംബങ്ങളില്‍ നിന്ന് ഓരോ നേര്സുമാര്‍.
ഏതെങ്കിലും തിരുമേനി ഇതാണ് ശരി എന്ന് സമ്മതിക്കുമോ?
ഇടയ്ക്കിടയ്ക്ക് ഇതുപോലെ വന്നു മുഖം കാണിച്ചില്ലെങ്കില്‍, പിച്ചചട്ടിയുമായി വരുമ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ലെങ്കിലോ എന്നായിരിക്കും ഭയം!
ക്നാനയത്വം വലിയ തിരുമേനി പുനര്‍-നിര്‍വചിച്ച നിലയ്ക്ക്, ചെല്ലുന്നിടത്ത് ചില കള്ളുകുടിയന്മാര്‍ തിരുമേനിമാരെ പുനര്‍-നിര്‍വചിചെന്നിരിക്കും. ചൈതന്യയില്‍ കൂടിയ കള്ളുകുടിയന്മാരുടെ അത്രയും നിലവാരം യു.കെ.യിലെ കള്ളുകുടിയന്മാരില്‍ നിന്നും പ്രതീക്ഷിക്കരുതേ.
എന്റെ തിരുമേനി, ദേഷ്യം വന്നാല്‍ ഇവനൊക്കെ പോക്കാ, പിടിച്ചാല്‍ കിട്ടുകേല. കാട്ടു ജാതികളാ, പറഞ്ഞില്ലെന്നു വേണ്ട.

We should use this platform to help our leaders to formulate new projects for the upliftment of our community ie Social, Spiritual, entrepreneurial..... പുരോഹിതരും അല്‍മായരും പരസ്പരം ചെളി വാരിയെറിയാതെ നമമുടെ അടുതത തലമുറയ്ക്ക് പ്രയോജനമുള്ള ചില കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കരുതോ. ആര്‍ക്കെങ്കിലും പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി പങ്കുവയ്ക്കുക. നമ്മുടെ അസോസിയേഷനുകൾക്ക് പ്രയോജനകരമായെക്കാം.
ReplyDeleteMr. Alex u r great. u r doing a great service. Our community needs people like u. Be impartial in Kna issues. Our down fall started when we became slaves of priests. We became part of Roman church by force and still they r using using force to keep us under their slavery.
Deleteഅലക്സ്, താങ്കള്‍ പറയുന്നത് വളരെ മോശമായ കാര്യം ആണ്.നമ്മുടെ പിതാക്കന്മാരെ ഇങ്ങനെ
ReplyDeleteമോശമയീ ചിത്രീകരിക്കുന്ന തന്ക്കളുടെ പത്രപ്രവര്‍ത്തനം ശരിയല്ല.അതുപോലെ തന്നെ ഇതിനു
മുന്‍പില്‍ ഉണ്ടായിരുന്ന നേതാക്കന്മാര്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ആരോപണം ശരിയാണെങ്കില്‍
അത് ഇവിടുത്തെ ക്നനയക്കാരെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.ഇതു വളരെ ദുരുതരമായ
വീഴ്ചയാണ്
കണ്‍വെന്‍ഷന്‍ കൂടാന്‍ വരുന്നവരുടെ പണം ഇങ്ങനെ ധൂര്‍തടിക്കാതെ,എന്തിനാണ് പിതാവ്
ReplyDeleteവരുന്നത്.വന്നു ഗുരുവായൂര്‍ കേശവന്‍ നില്കുന്നത് പോലെ നില്‍ക്കും.ആഗ്രഹം ഉള്ളവര്‍
കയീ മുത്തും കൂടനിന്നും ഫോട്ടോ എടുക്കും.ഇതൊക്ക പതിവ് പരിപാടി.എത്ര ബാലെന്‍സ് ഉണ്ട് ആര്‍ക്കും അറിയില്ല.ഒരു സഹായം ആര്‍ക്കെങ്കിലും ച്യ്തുകൂടെ.ആകെ ചിലവ് ഹാള്‍,മയിക്ക്,സ്റ്റേജ് ഇത്രമാത്രം.അതിനാണോ കിട്ടുന്ന പണം മുഴുവന്‍ ചിലവക്കുന്നെ.ഉണരുക
വിവേകത്തോടെ പെരുമാറുക.അരമനയില്‍ പണം ധാരാളം ആയീ നമ്മള്‍ നികുതി അടച്ചു കിട്ടുന്ന പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ കൊടുക്കാതെ.അച്ചന്മാര്‍ക്കും,പിതാവിനും പണത്തിന്റെ വരവ് കുറയുമ്പോള്‍ കുറച്ചു ഒതുക്കം വരും.എത്ര പാവങ്ങള്‍ നമ്മുടെ
ഓരോ ഇടവകയിലും ഉണ്ട്.അവര്‍ക്ക് ആരോടും പറയാന്‍ വയ്യാതെ ഉള്ളില്‍ ഒതുക്കീ കഴിയുന്നു.
കണ്‍വെന്‍ഷന്‍ പാസ്സിന് എത്ര ഫീസ്???ഫാമിലി ടിക്കറ്റ് ആണോ ???സ്ടുടെന്റ്റ് വീസ കാര്‍ക്ക് ഫ്രീ ആണോ??മാതാപിതാക്കള്‍ക് ഫ്രീ ആണോ??ഇതൊക്കെ എങ്ങനെ അറിയും??ഇതുവരെ കണ്‍വെന്‍ഷന്‍ കാണാത്ത ആള് നേതാവായാല്‍ ഇങ്ങനെ ഒക്കയ്യാണ്.
ഇത്രയും അകാംഷയുള്ളവര്‍ UKKCA യുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ പോലും കാണില്ല. വല്ലോ തോറ്റുപോയ ചങ്ങാതിയോ മറ്റോ ആണോ ഇതെഴുതുന്നത്. ഏതായാലും താങ്ങളുടെ വിഷമം മനസ്സിലാകുന്നുണ്ട്.
Deleteഒരു കാര്യം പറയട്ടെ കഴിഞ്ഞ വര്ഷം ചിലവാക്കിയ കാശിന്റെ എല്ലാ കണക്കും വ്യക്തമായി ഓഡിറ്റു ചെയ്തു സെന്‍ട്രല്‍ കമ്മിടീയില്‍ അവതരിപ്പിച്ചതാണ്. എല്ലാവര്ക്കും അതിന്റെ ഓരോ കോപ്പിയും കൊടുത്തതാണ്. പിതാവിനെ കൊണ്ടുവന്നതിന് എത്ര ചിലവാക്കിയെന്ന് താങ്കളുടെ യുനിടിലെ ഭാരവാഹികളോട് തന്നെ ചോദിച്ചു നോക്കുക. പിന്നെ ഇനിയും ഇങ്ങനെയൊക്കെ വേണോയെന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്. അടുത്ത പ്രാവശ്യം താങ്കള്‍ മത്സരരംഗത്ത് 'പരസ്യമായി' വന്നാല്‍ സപ്പോര്‍ട്ട് തരാന്‍ ശ്രമിക്കുന്നതാണ്.
ഇതെഴുതിയ അലക്സ്‌ജി, താങ്കളുടെ ഉദ്ദേശ്യം/കാഴ്ചപ്പാട് എന്താണ്? താങ്കള്‍ ഒരു കണ്‍വെൻഷനുപോലും വന്നിട്ടില്ലല്ലോ!! ഇപ്പ്രാവശ്യം അപരന്മാരെ ഏല്‍പ്പിക്കാതെ നേരിട്ടുവന്നു ഒരു റിപ്പോര്‍ട്ട് ഒക്കെ തയ്യാറാക്കിക്കൂടെ അല്ലെങ്കില്‍ ഒരു സപ്ലിമെൻററ് തന്നെ ഇടാമല്ലോ. പണ്ട് KANA ക്കാരുടെ കോട്ടയം സമ്മേളനത്തിന് ഇറക്കിയതുപോലെ ഒരെണ്ണം.
DeleteKAANA Suppliment ഒരു Sponsored Suppliment ആയിരുന്നു എന്ന കാര്യം ശ്രദ്ധിച്ചിരുന്നോ? അത് പോലെ, മാറ്റര്‍ ഉണ്ടാക്കി തന്നാല്‍ തീര്‍ച്ചയായും പ്രസധീകരിക്കാം. ചില്ലറ ചെലവും ഉണ്ട് കേട്ടോ. മാത്യുസാര്‍ അതൊക്കെ തരുമല്ലോ, അല്ലെ?
DeleteMatheu, how much times the Editor of Apna Desh came to the Convention? But all year apnades supplement.
DeleteDo you know what is a supplement? Talk something meaningful.
ukkca ലീടെര്സ് ആകുന്നത് തന്നെ മറ്റുള്ളവന്റെ കസ് ചിലവക്കാനാണ് .അല്ലാതെ ഇവന്മാരെകൊണ്ട് എന്താ പ്രയോജനം.തിരുമേനിയെ കണ്ടാല്‍ മുട്ട് കൂട്ടി ഇടികുന്നവന്മാരന് എല്ലാവരും.ഇതുവരെയും എന്തെങ്കിലും തിരുമാനം എടുക്കാന്‍ ഇവര്കയോ?ഇവന്മാരെകൊണ്ട് ക്നനയകര്ക് എന്തെകിലും പ്രയോജനം ഉണ്ടോ?
ReplyDeleteനേതാകന്മാരനെന്നു പറഞ്ഞു നടകന്നല്ലാതെ.കണ്വന്ഷന്‍ കണ്വന്ഷന്‍ ഇതല്ലാതെ ഇവന്മാര്‍ക് എന്തെഗിലും പറയാനുണ്ടോ .
നനംകെട്ടവന്റെ എങ്ങോ അലുകിലുതല്‍ അതും തണലാ!!!!!!
മെത്രാന്മാര്‍ പറയുന്നത് കേട്ട് നാട്ടിലെ വിശ്വാസികള്‍ നന്നായി ഒരു പരുവത്തില്‍ ആയി. ഇപ്പോള്‍ അധികാരം ഇല്ലാത്തിടത്ത് പ്രസംഗം നടത്തിയാല്‍ നാട്ടില്‍ നിന്ന് മഴക്കാലത്ത് (ജൂലൈ) മാറിയും നില്‍ക്കാം പിന്നെ വണ്ടി കൂലിയും പോക്കറ്റ് മണി യും കിട്ടും. പിന്നെ പോകുന്നതിനു എന്താ കുഴപ്പം. ഇംഗ്ലണ്ട് രാജ്യത്ത് വന്നു ഒരു വര്‍ക്ക് പെര്‍മിറ്റ് കിട്ടാന്‍, ഒന്ന് പിടിച്ചു നില്‍ക്കാന്‍ വിശ്വാസികള്‍ ഓടുമ്പോള്‍ ഇത് ഒന്നും അറിയാത്തവരെ പോലെ ഉള്ള ചില്ലറയും ആയി പോകുന്നവരെ നിങ്ങളോട് വിശ്വാസികള്‍ക്ക് വെറുപ്പാണ്. നിങ്ങളുടെ പ്രസംഗം എഡിറ്റ് ചെയ്തതിനു ഉപദേശിയുടെ വക മുറുമുറുപ്പ്.
ReplyDeleteരണ്ടു വര്ഷം ഓടി നടന്നതിന്റെ ഡീസല്‍ പണം ചോദിച്ചതിനു പഴയ കമ്മറ്റി യെ ഉപദേശി കളിയാക്കി. പിതാവ് കൊണ്ട് പോയ പണത്തെ ക്കുറിച്ച് ആ ഉപദേശി എന്ത് പറയുന്നു?. മലയില്പുതന്പുര അച്ച വിശ്വാസിയുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുത് എന്ന്അങ്ങ് പിതാവിനോട് പറഞ്ഞോ? സ്തോത്രകാഴ്ച എടുത്തോ എന്നല്ലേ പറഞ്ഞിട്ടുള്ളൂ. പിതാക്കന്മാര്‍ കരുതുന്നു അവരെ കാണാന്‍ ആണ് ജനം വരുന്നത് എന്ന്. കഴിഞ്ഞ പ്രാവശ്യം റീമ കല്ലുങ്കല്‍ വരും എന്ന് പറഞ്ഞു. വന്നില്ല. അവരെ കാണാന്‍ ആണ് വിശ്വാസി വരുന്നത്. ഈ പ്രാവശ്യം ഒരു മാറ്റം വിശ്വാസി ആഗ്രഹിക്കുന്നു. പറ്റുമെങ്കില്‍ സിസ്റ്റര്‍ Stephy വന്നാല്‍ വിശ്വാസി കൂടുതല്‍ വരും എന്താ ലേവി നോക്കുന്നോ? നിങ്ങള്‍ക്ക് St. ജോസഫ് കാരുമായി ബന്ധം ഉണ്ടല്ലോ.വിശ്വാസിക്ക് ആളെ നേരില്‍ കാണുകയും ചൈയ്യാം കാറിന്റെ ബൂട്ട് തുറന്നു രണ്ടെണ്ണം വീശാന്‍ ഒരു മൂടും ആകും അത്ര തന്നെ.
പിതാവിന് കൊടുക്കുന്ന പണത്തില്‍ പകുതി മുടക്കി വില്‍സണ്‍ പിറവത്തെ കൊണ്ടുവന്നാല്‍ പാട്ടും കേള്‍ക്കാം നമ്മളില്‍ ഒരാളെ അന്ഗീകരിക്കുകയും ചൈയ്യാം. പിതാവിന് കൊടുക്കാനുള്ള പണത്തിനു ലേവി യും കൂട്ടരും സ്പോന്സോര്‍ മാരെ കിട്ടാന്‍ ഓട്ടം തുടങ്ങി. പിന്നെ കുര്‍ബാന ചൊല്ലാന്‍ അച്ചന്മാര്‍ക്കും പറ്റും. മെത്രാന്‍ വന്നു ചൊല്ലിയതുകൊണ്ടു കൃപ കൂടുതല്‍ കിട്ടിയതായി ഒരു വിശ്വാസിയും സാക്ഷ്യം പറഞ്ഞിട്ടില്ല. ഇംഗ്ലണ്ട് രാജ്യത്ത് വന്നാല്‍ auditorium പോലും അല്ലാത്ത സ്ഥലത്ത് കുര്‍ബാന ചൊല്ലാം. പക്ഷെ അമേരിക്കയില്‍ പറ്റില്ല. കുര്‍ബാനയില്‍ വരുന്ന യേശു തമ്മില്‍ മാറ്റം ഉണ്ടോ.
ഒരു ദിവസം നെറ്റിപ്പട്ടം കെട്ടി പൂരത്തിന് നിന്നാല്‍ കോട്ടയത്തെ കൊമ്പന്‍ മാര്ര്‍ക്ക് പാട്ട കാശു എത്രയാ എന്ന്മനസിലായില്ലേ. പാട്ടത്തിനു പുറമേ തീറ്റ, പാപ്പന്റെ ചെലവ് ഒക്കെ വേറെയാണ്. ആന വാലിനു പകരം മോതിരം സൌജന്യമായി മുത്താം. അടുത്ത പൂരത്തിന് കൊടി ഉയര്‍ത്താന്‍ കല്ലറ പള്ളിയിലെ പോലെ സിനിമാ നടനും നടിയും വരുമോ? വിശ്വാസി കൂവിയാല്‍ കൊമ്പന്‍ ഇടയുമോ, മദപ്പാട് കാണാമോ എങ്കില്‍ മഴക്കാലത്ത് നാട്ടില്‍ തന്നെ നില്‍ക്കുന്നതല്ലേ ബുദ്ധി. അവിടെ സുഖ ചികിത്സ നടത്തി നിന്നാല്‍ പോരെ. നമുക്ക് കാത്തിരുന്നു കാണാം കാണുവാന്‍ പോകുന്ന പൂരം പറഞ്ഞു കേള്‍ക്കണോ?
എത്ര കല്ലേറ് കിട്ടിയാലും കില്ല പട്ടി ഇറചിക്കടയുടെ വാതുക്കല്‍ പോയി ഇരിക്കും. അതുപോലെ ആണ് ഇപ്പോള്‍ മെത്രാനും അച്ചന്മാരും. എത്ര പറഞ്ഞാലും കേട്ടാലും നാണം ഇല്ല. കണ്‍വെന്‍ഷന്‍ എന്ന് കേട്ടാല്‍ സഞ്ചിയും വടിയും തൊപ്പിയും ആയി പടി ഇറങ്ങും . ഭിക്ഷക്കാര്‍ എവിട്യാ പെരുന്നാള്‍, കല്യാണം, മരിച്ചടക്ക് എന്ന് അന്വേഷിക്കുന്നപോലെ തിരുമേനിമാര്‍ എവിട്യാ കണ്‍വെന്‍ഷന്‍ എന്ന് നോക്കി നടക്കുന്നു. ഇവറ്റകള്‍ക്ക് അരമനയില്‍ പണി ഒന്നും ഇല്ലേ. ഇല്ലെങ്കില്‍ District ഹോസ്പിടല്‍ വരെ ഒന്ന് പോയി ചൊറി കുത്തിക്കൊടുക്ക്. രണ്ടു പേരും ദിവസവും തെണ്ടാലാ പണി. അരമന കാര്യം വേറെ ആള് നോക്കും. അല്ല അവിടെ എന്താ പ്രതേക പണി ഒന്നും ഇല്ല. കൊട്ടാരത്തിലെ രാജാക്കന്മാരെ സേവിക്കുക. രാജാവ് അയല്‍ രാജ്യത്തു ആയാല്‍ കൊട്ടാര സേവകര്‍ക്ക് ഉറങ്ങിയാല്‍ മതിയല്ലോ.
ReplyDeleteഅമേരിക്കയില്‍ കണ്‍വെന്‍ഷന്‍ കൂടാന്‍ വന്നാലും കൊടുക്കണം പോക്കറ്റ് മണി. വിശ്വാസി പണം മുടക്കി കണ്‍വെന്‍ഷന്‍ കൂടുമ്പോള്‍ ഇവര്‍ വല്ലവരും വിയര്‍ത്തത്തിന്റെ വീതം വാങ്ങി പോകുന്നു. പിതാക്കന്മാരെ അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത് എന്ന് കല്പന ഉണ്ട്. പക്ഷെ അന്യന്റെ വസ്തുക്കളും പണവും അടിച്ചു മാറ്റിയാല്‍ തെറ്റില്ലായിരിക്കും അല്ലെ. അതോ വീട്ടിലെ കാരണവര്‍ക്ക് അടുപ്പിലും വെളിക്കു പോകാം എന്നതുപോലെ കൈവെപ്പു വഴി കിട്ടിയ ആ ഇമ്മിണി വലിയ പദവി വഴി എന്തും ചൈയ്യാമോ എങ്കില്‍ പിന്നെ അന്യന്റെ ഭാര്യയെ മോഹിച്ചാലും മേമ്മുറി പള്ളി ആവര്‍ത്തിച്ചാലും ഞങ്ങള്‍ ഒന്നും പറയില്ല. വിശ്വാസം അതല്ലേ എല്ലാം
അന്യന്റെ ഭാര്യയെ മോഹിച്ചത് ആരാണ്? ഒന്ന് വ്യക്തമാക്കൂ സാറേ.....
DeleteI read in Newspapers that American Presidents get millions for their speeches, so are the Knanaya Bishops. They get 5000 dollars and a first class ticket. Who will not refuse to go, if they can get this from the hard earned money of every kna.
ReplyDeleteDo you think the current KCCNA has the guts to tell the Angady and the kna bishops to stay home and give that money directly to the poor Knanaya families who finds it hard to make ends meet. No way. Do you think they will visit some ailing parents and grand parents. No way. You might ask why is he going abroad monthly, that is his nercha petty.