Monday, April 23, 2012

വെടിപ്പുര ശീതീകരണം


ഉഴവൂര്‍: സെന്റ്.സ്റ്റീഫന്‍സ് ഫൊറോന പള്ളിയ്ക്കു പിന്നിലെ ചെറിയ പള്ളിയില്‍ എയര്‍കീഷന്‍ സ്ഥാപിക്കുന്നു. കൂടുതല്‍ ആരാധനാ സൗകര്യമൊരുക്കുന്നതിനായാണ് എ/സി സ്ഥാപിക്കുന്നത്.

കാലാവസ്ഥയിലെ വ്യതിയാനം പ്രായമായവര്‍ക്കടക്കം അധികനേരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപറമ്പില്‍ ചെയ്യുന്ന ഈ നല്ല കാര്യത്തെ ഇടവക സമൂഹം മനസ്സറിഞ്ഞ് അനുമോദിക്കുന്നുണ്ട്.

കാലാവസ്ഥ സൗകര്യം ഒരുക്കുന്ന ഒപ്പം ശാന്തമായ അന്തരീക്ഷവും ഇതോടെ ലഭിക്കും.  വിശ്വാസിക്ക് കൂടുതല്‍ നേരം ശാന്തമായ മനസ്സോടെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനും ഇതോടെ കഴിയും. വികാരിയച്ചന്റെ ഈ ദീര്‍ഘവീക്ഷണത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് പ്രായമേറിയവര്‍ പറയുന്നു.

എന്റെ ഉഴവൂര്‍ ഡോട്ട് കോമില്‍ വന്ന ഒരു കൌതുക വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.

മലയാളി കത്തോലിക്കാ വൈദികര്‍ ഭാവനശൂന്യരാണ്.  മിക്കവര്‍ക്കും വിയര്‍ക്കാതെ കാശുണ്ടാക്കണം എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കിലും അതിനുള്ള പുത്തന്‍വഴികള്‍ കണ്ടെത്താനുള്ള ഭാവന വളരെ കുറവാണ്. അതുകൊണ്ടാണ് എന്തെങ്കിലും ഒരു പുതിയ പദ്ധതി ആരെങ്കിലും ആവിഷ്ക്കരിച്ചാല്‍ അത് കോളറ മാതിരി പടര്‍ന്നുപിടിക്കുന്നത്.

ചില സീസണില്‍ കൊടിമരമായിരിക്കും, മറ്റുചിലപ്പോള്‍ പള്ളിയുടെ മുമ്പില്‍ ഒരു ആര്‍ച്ച് ഉണ്ടാക്കി വയ്ക്കുക ആയിരിക്കും. ഇത്തരം പദ്ധതികള്‍ ഒന്നും കിട്ടാതെ വരുമ്പോഴാണ് നല്ല ഒന്നാന്തരം പള്ളികള്‍ ഇടിച്ചു തകര്‍ത്തു അവിടെ പകരം കോണ്‍ക്രീറ്റ് കൂടാരം ഉണ്ടാക്കുന്നത്‌.

ഇപ്പോഴിതാ, പുതുപറമ്പിലച്ചന്റെ ബുദ്ധിയില്‍ ഒരു പുതിയ ആശയം – കൊച്ചുപള്ളി അങ്ങ് ശീതീകരിക്കുക! ഇത് ഉടനെ മറ്റിടവകകളില്‍ പടര്‍ന്നുപിടിച്ചുകൊള്ളും. വിദേശത്തുള്ള ക്നാനയക്കാരന്‍ ഇനി അവധിയ്ക്ക് ചെല്ലുമ്പോള്‍ അവരവരുടെ വികാരിയച്ചനെ കണ്ടാല്‍ ഒന്ന് മുങ്ങുന്നത് നന്നായിരിക്കും, അല്ലെങ്കില്‍, പള്ളിയുടെ വെടിപ്പുര Air-condition ചെയ്യാന്‍ സംഭാവന ചോദിച്ചുകളയും. നാനാതരത്തിലുള്ള പടക്കങ്ങളും അമിട്ടും ഒക്കെ സൂക്ഷിക്കുന്ന ഇടമാണ്, ചൂടുകാലത്ത് അപകടസാധ്യത വളരെ കൂടുതലാണ്; കുഞ്ഞുങ്ങളുടെ ജീവന് പോലും വെടിപ്പുര ഇന്ന് ഒരു വലിയ ഭീഷണിയാണ്. (ഇവിടെ ദ്വയാര്‍ത്ഥം ഒന്നും ഉദ്ദേശിച്ചിട്ടില്ല; എഴുതാപ്പുറം വായിക്കരുത്!)

വൈദികന്‍ മിടുക്കനാണെങ്കില്‍ സന്ദര്‍ഭത്തിനു പറ്റിയ ഒരു ബൈബിള്‍ വാക്യവും പറഞ്ഞുതരും.

അങ്ങനെ താമസിയാതെ നമ്മുടെ പള്ളികളും, വെടിപ്പുരകളും പള്ളിമുറികളുമെല്ലാം ശീതീകരിക്കപ്പെടും. അതുകഴിഞ്ഞെന്തു ചെയ്യും?

നമുക്ക് നരകം അങ്ങോട്ട്‌ ശീതീകരിച്ചാലോ? നമ്മുടെ എത്രയെത്ര വൈദികരും മെത്രാന്മാരും ചെന്നെത്തേണ്ട സ്ഥലമാണ് (പണ്ട് ഒരു അമേരിക്കന്‍ കണ്‍വെന്‍ഷന്‍ സമയത്ത് ജസ്റ്റിസ്‌ സിറിയക് ജോസഫ്‌ പറഞ്ഞ കഥ എല്ലാവര്ക്കും ഓര്‍മ്മയുണ്ടാകുമല്ലോ).  സ്വര്‍ഗത്തില്‍ ചെന്നെത്തികഴിഞ്ഞാല്‍ പിന്നെ ദൈവത്തെ സ്തുതിക്കേണ്ട കാര്യമൊന്നും ഇല്ല. ഒരിക്കന്‍ സ്വര്‍ഗത്തില്‍ കയറിക്കിട്ടിയാല്‍ അവിടെ പൌരത്വം ഉറപ്പാണ്. അവിടെ നിന്ന് നരകത്തിലേയ്ക്ക് ആരെയെങ്കിലും തള്ളിയിട്ടതായി കേട്ടിട്ടില്ല. പിന്നെ പ്രാര്‍ഥനയും അപേക്ഷയും മുറയ്ക്ക് നടക്കേണ്ട സ്ഥലം ശരിയ്ക്കും പറഞ്ഞാല്‍ നരകമാണ് (എങ്ങിനെയെങ്കിലും രക്ഷപെടെണ്ടേ?). അവിടെയാണെങ്കില്‍ ചുട്ടുപൊള്ളുന്ന മുടിഞ്ഞ ചൂടും.

നരകത്തില്‍ ഒരു ഭീമാകാരന്‍ സെന്‍ട്രല്‍ എ/സി അങ്ങോട്ട്‌ ഫിറ്റ്‌ ചെയ്‌താല്‍ പല പ്രശ്നങ്ങളും മാറി കിട്ടും.

പ്രാഞ്ചിയേട്ടന്‍മാരെന്തു പറയുന്നു? ഒന്ന് സ്പോന്സോര്‍ ചെയ്തു സഹായിക്കാമോ?

ദൈവാനുഗ്രഹം കിട്ടും. നിങ്ങളുടെ പല മൂപ്പില്സും വസിക്കുന്ന അവിടെ നിങ്ങളുടെ വലിയ ഫോട്ടോ വച്ച് തരാം. അതൊക്കെ ഒരു സന്തോഷമല്ലേ.

11 comments:

  1. Uzhavoorkkaran ThommanApril 23, 2012 at 1:20 PM

    ഉഴവൂര്‍ വലിയ പള്ളി എസ്തപ്പനോസ് പുണ്യവാളന്റെ പേരിലാണ് എന്നാല്‍ ചെറിയ പള്ളി മിഖയേല്‍ മാലാഘയുടെ പേരില്‍ ആണ്. വലിയ പള്ളി എയര്‍ കണ്ടീഷന്‍ ചെയ്തിട്ടു പോരെ ചെറിയ പള്ളിയില്‍ ഈ പരിപാടി ഇല്ലങ്കില്‍ പുണ്യവാളന്‍ കോപിക്കും കേട്ടോ. മനുഷ്യന്‍ വെള്ളത്തിന്‌ വേണ്ടിയും മരുന്ന് വാങ്ങാന്‍ പണമില്ലാതെയും വലയുമ്പോള്‍ എയര്‍ കണ്ടീഷന്‍ ചെയ്തു പ്രാര്‍ഥിച്ചാല്‍ ഏതു ദൈവമാണ് കേള്‍ക്കുന്നത്. യേശു കല്ലില്‍ മുട്ടുകുത്തിയാണ് പ്രാര്‍ത്ഥിച്ചത്‌. മുറ്റം മുഴുവനും ഇന്റര്‍ ലോക്ക് ഓടു ഇട്ടു. അതില്‍ തട്ടി വരുമ്പോള്‍ ചൂട് കൂടും. നല്ല തണല്‍ മരങ്ങള്‍ പള്ളിക്ക് ചുറ്റും വച്ച് പിടിപ്പിക്കുക. എന്തിനും ഏതിനും പ്രാഞ്ചി ഏട്ടന്മാര്‍ കാണും. അവരെകൊണ്ട് നാട്ടിലെ വേസ്റ്റ് കളയുവാന്‍ വേണ്ട വല്ല കാര്യവും പള്ളിയുടെ നേതൃത്വത്തില്‍ നടത്തുക. ഒന്നുമില്ലങ്കിലും എല്ലാ മതസ്ഥര്‍ക്കും അതുകൊണ്ട് ഗുണം ഉണ്ടാകും. ഒരു വാട്ടര്‍ ടാങ്കെര്‍ വാങ്ങി വെള്ളം എല്ലാ സ്ഥലത്തും സ്വജന്യ മായി കൊടുത്താല്‍ പുണ്യം കിട്ടും. അതുപോലെ കൊതുക് നിവാരണത്തിന് ശ്രമിക്കുക. ചിക്കന്‍ ഗുനിയ പിടിച്ചു നാട്ടില്‍ എത്രപേര്‍ രോഗികള്‍ ആയി. എല്ലാം പഞ്ചായത്ത് ചൈയ്യട്ടെ എന്ന് പറഞ്ഞു പള്ളി നോക്കി നില്‍ക്കാതെ വികസന പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുക. എല്ലാം കണ്ടിട്ടും ഒന്നും കാണാതാപോലെ മാറി നിന്ന് എയര്‍ കണ്ടീഷന്‍ മുറിയില്‍ കയറി കണ്ണും അടച്ചു പകുതി മയക്കത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ഒരു സുഖം തന്നെ ആണ് വികാരി അച്ചാ. വിയര്‍ത്തു ഇരിക്കുമ്പോള്‍ ചെറിയവരില്‍ ചെറിയവനായ ചെറിയാന്‍ ഇതാ ചെരിയുന്നു എന്ന് പറഞ്ഞു കിടന്നാല്‍ അതായിരിക്കും യേശു കേള്‍ക്കുന്നത്. വിശ്വാസിയുടെ മനോഭാവം ആണ് കാര്യം അല്ലാതെ എത്ര സമയം പള്ളിയില്‍ ഇരുന്നു എന്നത് അല്ല ഞങ്ങളുടെ വികാരി അച്ചാ. നമ്മള്‍ യുദാസിനെ അനുകരിച്ചു പണത്തിന്റെയും പ്രാഞ്ചി ഏട്ടന്മാരുടെയും പുറകെ പോകണോ?

    ReplyDelete
  2. എന്റെ കുഞ്ഞുഞ്ഞേ വെടിപ്പുര മാത്രമല്ല സെമിത്തേരിയും എയര്‍ കണ്ടീഷന്‍ ചെയ്യ്യുന്നത് നല്ലതാണ്. കാരണം നമ്മുടെ കാരണവന്മാര്‍ ഒത്തിരി വിയര്‍പ്പു ഒഴുക്കിയാണ് പള്ളിയും പള്ളിക്കൂടവും ഉണ്ടാക്കിയത്. അവര്‍ക്കും ഒരു തണുപ്പ് രക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് തള്ളുന്ന കല്ലറയുടെ അകത്തും കുടുംബ കല്ലറയുടെ അകത്തും എന്തായിരിക്കും ചൂട്. കര്‍ത്താവ്‌ പറഞ്ഞത് മരിച്ചാലും നിങ്ങള്‍ ജീവിക്കും എന്നാണ്. അതുകൊണ്ട് എയര്‍ കണ്ടീഷന്‍ അത്യാവശ്യമാണ്.
    മണ്ണില്‍ കിടന്നവരും മക്കളും ഭാഗ്യവാന്മാര്‍ അവര്‍ക്ക് പണം മുടക്കണ്ടല്ലോ തണുപ്പ് കിട്ടുകയും ചൈയ്യും.

    ReplyDelete
  3. Puthupparambil achanodu kalikaruthu

    ReplyDelete
    Replies
    1. കളിച്ചാല്‍ അങ്ങേരെന്താ മൂക്കീല്‍ കയറ്റുമോ? എങ്കിലതോന്നു കാണണമല്ലോ. എല്ലാവരെയും അങ്ങ് മൂക്കിലോട്ടു വലിച്ചു കേറ്റാമെന്നോന്നും കരുതല്ലേ!

      Delete
    2. Entha Pulli Valya kaliveeranano?

      Delete
  4. idavakayile bhaktha janangalkkaayi ithrayum sahaayangal cheythu tharunna achante palli muri onnu aircondition cheyyan idavakaamgangal onnu munkai edukkendathaanu.. ;)

    ReplyDelete
  5. നമ്മുടെ പള്ളികളുടെ വരുമാനം എന്താണ് ചെയുന്നത്? പെരുന്നാളുകള്‍ ഇപ്പോള്‍ വിശ്വാസികളാണ് നടത്തുന്നത്. ആ സ്ഥിതിക്ക് പള്ളിക്ക് ചിലവുകള്‍ കുറവല്ലെ? റബര്‍, വാടക,നേര്‍ച്ച എന്നിങ്ങനെ ധാരാളം വിധത്തില്‍ വരുമാനം ഉണ്ടല്ലോ? എല്ലാത്തിനും പ്രവാസികളെ പിഴിയേണ്ട ആവശ്യം ഒഴിവാക്കാമല്ലോ

    പലവിധത്തിലുള്ള ദുരിദാശ്വാസ പരിപാടികള്‍ പാവങ്ങള്‍ക്കുവേണ്ടി നടത്തുവാന്‍ സാധിക്കുമല്ലോ.നാടിന്റെ പുരോഗമനത്തിന് വേണ്ടി എന്തെങ്കിലും പുതിയ ആശയങ്ങള്‍ ഉണ്ടോ? ജനങ്ങള്‍ ഉണര്‍ന്ന് ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ ജീവിച്ചിരിക്കുംബം തന്നെ വല്ലതും ഒക്കെ സ്വന്തം പേരില്‍ സ്വര്‍ഗരാജ്യത്തിലേക്ക് സംമ്പാദിച്ചുകൂട്ടാന്‍ സാധിച്ചെന്നിരിക്കും. കുര്‍ബാനകൊണ്ടൊന്നും സ്വര്‍ഗരാജ്യത്തു ഫലമില്ലെന്ന് കോടതിയില്‍ ഏതോ ബിഷോപ് മൊഴി കൊടുത്തെന്നു വായിക്കുകയുണ്ടായി.

    ReplyDelete
  6. എന്റെ ചേട്ടാ അച്ഛന്റ്റെ മുറി ഏസി, കാര്‍ ഏസി പിന്നെ ഒരു ചെറിയ പള്ളിയല്ലേ ഏസി ആക്കാന്‍ പറഞ്ഞുള്ളൂ,വലിയ പള്ളിയുടെ കാരിയം പറഞ്ഞില്ലല്ലോ .അടുത്ത ജന്മത്തില്‍ എനിക്കും ഒരു പള്ളിയില്‍ അച്ചനാകണം.കപ്പിയാര് ഇപ്പം ഉള്ളവന്‍ മതി ,അല്ള് മിടുക്കനാ,പണം ചോതിച്ചു മേടിച്ചു കൊള്ളും. ഓട്ടോ റിഷ യും ഉണ്ട് ഉഴവൂര് കിട്ടിയാല്‍ എനിക്കും ഉണ്ടാക്കനും പത്തു കോടി

    ReplyDelete
  7. അവര്‍ ആദ്യം ഉഴവൂര്‍ പള്ളിയുടെ toilet ക്ലീന്‍ അകെട്ടെ ,എന്നിട്ട് ചെറിയപള്ളി എ/ക പിടിപ്പികട്ടെ

    ReplyDelete
  8. പാറപ്പുറത്തും കപ്പക്കാലയിലും വെളിക്കു പോയ പൂര്‍വികരുടെ മക്കള്‍ക്ക്‌ ഈ കക്കൂസ് ധാരാളം. പിന്നെ കേരളത്തിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ പള്ളി എന്ന് പറയുന്നത് ഒരു ഗമ അല്ലെ? പ്രവാസികളായ ഉഴവൂര്‍ക്കാര്‍ കുര്‍ബാന തുടങ്ങി കഴിഞ്ഞേ പള്ളിയില്‍ പോകകാവൂ അച്ഛന്‍ കുര്‍ബാന കഴിഞ്ഞു പിടി കൊടുക്കാതെ സ്ഥലം കാലി ആക്കുക. പള്ളിയുടെ വരുമാനം ബാങ്കില്‍ ഉണ്ടെങ്കിലും വിശ്വാസിയെ വിടില്ല. തെണ്ടി പഠിച്ചവന്‍ അതല്ലേ ചൈയ്യൂ. കിടങ്ങൂര്‍ മക്കളെ കുറെ ഊറ്റി taste അറിഞ്ഞു ഇനി നില്‍ക്കുമോ. എത്ര കല്ലേറ് കിട്ടിയാലും കില്ല പട്ടി ഇറചിക്കടയുടെ വാതുക്കല്‍ പോയി ഇരിക്കും. അതുപോലെ ആണ് ഇപ്പോള്‍ മെത്രാനും അച്ചന്മാരും. ഉഴവൂര്‍ പള്ളി വികാരി എന്ന് പറയുന്നത് ഒരു കൊച്ചു മെത്രാന്റെ പദവി ഉണ്ട് കേട്ടോ. അങ്ങോട്ട്‌ സ്ഥലം മാറ്റം കിട്ടുവാനും അവിടെ കുറെ കാലം ഇരിക്കാനും നമ്മുടെ മെത്രാന്‍ കൈക്കൂലി വാങ്ങിയോ എന്ന് ആര്‍ക്ക് അറിയാം. ഇല്ലങ്കില്‍ ഇപ്പോഴും അവിടെ ഇരുത്തുമോ സ്ഥലം മാറ്റില്ലേ.

    ReplyDelete
  9. കുറിച്ചി താനത് പള്ളിയുടെ സ്വതലം നരയന്‍ ഫിലിപും അച്ഛനും കുടെ വിറ്റു വെന്ന് കേള്‍കുന്നു,സത്യും അറിയില്ല,ഇനി ഏസി പിടിപ്പികനാണോ.നരയന്‍ വലിയ ഏരത്ത് ആണെ,ഈളും അടിച്ചു മാറ്റി കാണും പണം

    ReplyDelete