Saturday, April 28, 2012

കടുത്തുരുത്തി ഒരുങ്ങി കഴിഞ്ഞു (ചിക്കാഗോ ക്നായിലെ പുതിയ പോസ്റ്റ്‌)


സിരകളില്‍ തുടിക്കുന്ന ഇഴ പൊട്ടാത്ത രക്ത ബന്ധത്തിന്റെ ഊടും പാവും  കൊണ്ട് തലമുറകളായി ദൈവത്തിന്റെ ഉള്ളം കയില്‍ പരിശുധാത്മാവിന്റെ സംരക്ഷനയില്‍ കഴിയുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് സൂര്യ ചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം മനുഷ്യ നിര്‍മ്മിതമായ സിംഹാസനങ്ങളില്‍ ഇരിക്കുന്നവരുടെ ആരുടേയും ഔദാര്യം ഇല്ലാതെ അഭിമാനം കാത്തു സൂക്ഷിക്കുവാന്‍ ഉള്ള അവകാശ സ്ഥാപനത്തിനുള്ള ചരിത്ര സമ്മേളനത്തിന് കടുത്തുരുത്തി ഒരുങ്ങി കഴിഞ്ഞു.പൂര്‍വ്വ പിതാക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന, കുടിയേറ്റ ഭൂമി ആയ കടുത്തുരുത്തിയുടെ മണ്ണ് ഈ ക്നാനായ സംഭവത്തിനു വേദി ആകുവാന്‍ പുളകിത ആയി കാത്തു നില്കുന്നു.

പൂര്വ പിതാക്കളെ തിരിച്ചറിയാന്‍ കഴിയുന്നത്‌ ഒരു ന്യൂനത ആയി ക്നാനായക്കാരന്റെ മുകളില്‍ ആരോപിക്കുന്നവര്‍ക്കും, അതിനു കൂട്ട് നില്‍ക്കുന്ന സമുദായ ശത്രുക്കള്‍ക്കും രക്തം രക്തത്തെ തിരിച്ചരിയുന്നവരുടെ ഈ മഹനീയ കൂട്ടായ്മ കണ്ടു കഴിയുമ്പോള്‍ എങ്കിലും കണ്ണ് തുറക്കുവാന്‍ ഇട വരട്ടെ എന്ന് ഞങ്ങള്‍ ആശിച്ചു പോകുന്നു.

കടുത്തുരുത്തി പള്ളിയുടെ ഹാള്‍ ക്നാനായക്കാരന് സംമെളിക്കുവാന്‍ നല്‍കില്ല എന്ന് ശഠിക്കുന്ന സഭാ നെത്രത്വതോട് സ്നേഹത്തിന്റെ ഭാഷയില്‍ ഓര്‍മിപ്പിക്കട്ടെ, ക്നാനായക്കാരന്റെ പണം കൊണ്ട് പണിത ഹാള്‍ ക്നാനായക്കാരന് ഉപയോഗിക്കാന്‍ ഉള്ളതാണ്.സമുദായ ശത്രുക്കളായ വടക്കും  ഭാഗ മേത്രാന്മാരുമായും സമുദായ യൂടാസായ മുതോലതച്ചനുമായും ചേര്‍ന്ന് സമുദായത്തെ നശിപ്പിക്കുവാന്‍ കച്ച കെട്ടി ഇറങ്ങി ഇരിക്കുന്നവര്‍ ഒന്നോര്‍ക്കുക, ഈ സമുദായം ഒന്ന് വേറെ ആണ്.ശൂന്യതയില്‍ നിന്നും ഒരു രൂപതയെയും, മെത്രാനെയും. മേത്രാപോളിതയെയും, ശ്രഷ്ടിചെടുത്ത ഞങ്ങള്‍ക്ക് ഒന്നിച്ചു കൂടുവാന്‍ ആരുടേയും ഔദാര്യം ആവശ്യം ഇല്ല.പാടത്തും പറമ്പിലും, മഴയത്തും മഞ്ഞിലും ഞങ്ങളുടെ പൂര്വ പിതാക്കള്‍ തൂമ്പ പിടിച്ചു മണ്ണില്‍ നെറ്റിയിലെ  വിയര്‍പ്പു വീഴ്ത്തി കന്നി മണ്ണില്‍ വിളയിച്ചെടുത്ത ഭലങ്ങള്‍ മ്രഷ്ടാന്നം ഭക്ഷിച്ചു, പട്ടിനിക്കിടയിലും ഞങ്ങളുടെ വീടുകളില്‍ കുടുക്ക വെച്ച് പിരിച്ചും , പിടി അരി പിരിച്ചു ഞങ്ങളുടെ അത്താഴത്തിന്റെ പങ്കു വിഹിതം ആയി മേടിചെടുത്തു ഭക്ഷിച്ചു തടിച്ചു കൊഴ്ത് ഇന്ന് നിലത്തു നില്‍ക്കാതെ ആകാശത്ത് കൂടി സഞ്ച്ജരിക്കുന്ന ശ്രേഷ്ടന്മാര്‍ക്ക് മനസ്സില്‍ ആകാത്ത ഒന്നുണ്ട്, ക്നാനായക്കാരന്റെ അഭിമാനം.അതിനു മുകളില്‍ കരി വാരി തെല്ക്കാനും സമുദായത്തെ ഇല്ലായം ചെയാനും ഉള്ള ആസൂത്രിത നീക്കത്തിനെതിരെ ഇതാ ക്നാനായക്കാര സംഘടിക്കുന്നു.ജീവിച്ചിരിക്കുന്ന അവസാനത്തെ ക്നാനായക്കരന്റെയും ശവശരീരത്തില്‍ ചവിട്ടി നിന്നെ, ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുന്നോട്ടു പോകുവാന്‍ കഴിയൂ.

ജോയ് സാറിന്റെ നേത്രത്വത്തില്‍ ആഗോള ക്നാനായ സമുദായം ഒന്നിച്ചു നില്‍ക്കുന്നു.ഈ മുന്നേറ്റത്തിനു ചിക്കാഗോ കനാ എല്ലാ പിന്തുണയും നല്‍കുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരനോടൊപ്പം

No comments:

Post a Comment