ബഹു. മൂലക്കാട്ട് പിതാവ് ഹൂസ്റ്റണില്‍ തന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നാളെ (ശനിയാഴ്ച04/21/12) നിര്‍വഹിക്കുവാനിരിക്കുന്ന ക്നാനായ ദമ്പതികളുടെ വിവാഹം എന്തുകൊണ്ട് തന്‍റെകൂടി നിര്‍ബന്ധത്തില്‍ വാങ്ങിയതും ക്നാനായക്കാരുടെ സ്വന്തവുമായ ഹൂസ്റ്റണിലെ പള്ളിയില്‍വച്ചു നടത്തുവാന്‍ നിര്‍ബന്ധിക്കാതെ St. Laurence ഇoഗ്ലിഷ് പള്ളിയില്‍ നടത്തുന്നത്? അമേരിക്കയില്‍ ക്നാനായ മക്കളുടെ മേല്‍ യാതൊരധികാരവുമില്ലാത്ത മൂലക്കാട്ട് പിതാവിന്‍റെ ധാര്‍ഷ്ട്യബുദ്ധി ഹൂസ്റ്റണിലെ ക്നാനായ പള്ളി മേടിച്ചതിലൂടെ ഒന്നര മിലല്യനോളം ഡോളര്‍ നഷ്ടമാക്കുന്നതില്‍ വലിയ ഒരു പങ്കുവഹിച്ചു. ബഹു.പിതാവ് LA ല്‍ KCCNA യുമായി നടന്ന മീറ്റീങ്ങില്‍ ഹൂസ്റ്റണിലെ പള്ളിവാങ്ങലിനു പിന്നിലെ ക്രമക്കേടുകള്‍ തെളിവുസഹിതം KCCNA അംഗം വിവരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിട്ടാണ് ഹൂസ്റ്റണില്‍ പള്ളി വാങ്ങിയത്, അതെക്കുറിച്ച് ആരും ഒന്നും ചോദിക്കേണ്ട എന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞുവല്ലോ?
സഭയുടെ ഭരണഘടനയിലുള്ള എല്ലാ കീഴ്വഴക്കങ്ങളേയും ജനാധിപത്യമര്യാദകളെയും കാറ്റില്‍ പറത്തി മൂലക്കാട്ട് പിതാവിന്‍റെയും മുത്തോലത്തച്ചന്‍റെയും നിര്‍ദ്ദേശ്ശപ്രകാരം പ്രസ്തുത പള്ളി വാങ്ങിയപ്പോള്‍, ഐക്യത്തോടെ കഴിഞ്ഞ ഒരു സമൂഹത്തിന്‍റെ ഒരുമയും തനിമയും വിശ്വാസവുമാണ് നഷ്ടമാക്കിയത് എന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്ന്.
ഇന്ന് അമേരിക്കയില്‍ ക്നാനായമിഷന്‍ എന്നൊന്നില്ല, സീറോമലബാര്‍ രൂപത വന്നപ്പോള്‍ നമ്മള്‍ ഓരോ State ലും രജിസ്റ്റര്‍ ചെയ്തിരുന്ന ക്നാനായ മിഷനുകളെല്ലാം വിശ്വാസികള്‍ അറിയാതെ ചിക്കാഗോ രൂപത അവരുടെ നിയമാവലി വച്ച് ഭേദഗതി വരുത്തി സീറോമലബാര്‍ മിഷനുകളാക്കി മാറ്റിയ വിവരം Texas State ല്‍ നിന്നും നമ്മുടെ മിഷനു ലഭിച്ചപ്പോള്‍ ഞങ്ങളത് നേരിട്ട് കാണുകയും വായിച്ചറിഞ്ഞതുമാണ്. ഓരോ മിഷനും അതാതു State ല്‍ ആവശ്യപ്പെട്ടാല്‍ അതിന്‍റെ കോപ്പി ലഭിക്കുന്നതുമാണ്. ഇതിന്‍പ്രകാരം ഇപ്പോള്‍ ഇവിടെ വാങ്ങിയിരിക്കുന്ന പള്ളിയും ചിക്കാഗോ സീറോമലബാര്‍ മിഷന്‍റെ സ്വന്തമാണ്. നിയമപരമായി ക്നാനായമിഷന്‍റെ പേരില്‍ അമേരിക്കയില്‍ ഒരു പള്ളികളും ഇന്നില്ല.
അങ്ങാടിയത്ത് പിതാവ് പള്ളി കൂദാശ ചെയ്ത അവസരത്തില്‍ പള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഇപ്പോഴത്തെ ബോര്‍ഡ് മാറ്റി St. Mary's Syro Malabar Church എന്നാക്കണമെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ? ക്നാനായക്കാരുടെ വിയര്‍പ്പിന്‍റെ വില കൊടുത്തുവാങ്ങിയ പള്ളികളെല്ലാം നാം സീറോമലബാറിനെഴുതി കൊടുത്തിരിക്കുകയാണ്, രഹസ്യത്തില്‍ ഹൂസ്റ്റണില്‍ വന്ന് പള്ളി കണ്ട് എല്ലാ ഒത്താശയും ചെയ്ത മുത്തോലത്തച്ചന്‍റെ അജന്‍ഡ ഹൂസ്റ്റണില്‍ നടക്കില്ല. വിയോജിപ്പുള്ളവര്‍ സാരിത്തുമ്പേല്‍ തൂങ്ങി വന്നോളുമെന്ന് പറഞ്ഞ് സ്ത്രീകളെ വെല്ലുവിളിക്കുന്ന നിങ്ങളുടെ ഇപ്പോഴത്തെ കുമ്പസാരം ഹൂസ്റ്റണിലെ മീശ വച്ച ആണുങ്ങളാരും സാരിതുമ്പേല്‍ തൂങ്ങി പള്ളിയില്‍ പോകുന്നവരല്ലായെന്ന തിരിച്ചറിവല്ലേ? ഫുക്കുവ പള്ളിയുടെ Lien നെക്കുറിച്ചും Bankruptcy യെക്കുറിച്ചും, മിഷന്‍ Attorney യെ കണ്ടതിനെക്കുറിച്ചും തങ്ങള്‍ക്കറിവില്ലായെന്ന് ജോസച്ചനും ട്രസ്റ്റി ഡാനിയും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും സമൂഹത്തോട് തുറന്നുപറയാത്തത് ആരെങ്കിലും മുഴക്കിയ ഭീഷണിയെ ഭയന്നിട്ടാണോ? Texas Real Estate നിയമമനുസരിച്ച് property വാങ്ങുന്ന ആളിനെ ആ property യെ സംബന്ധിക്കുന്ന (Lien & Bankruptcy) എല്ലാ വിവരങ്ങളും സത്യസന്ധമായി Real Estate Agent അറിയിച്ചിരിക്കണം.Agent ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാലുണ്ടാകുന്ന ശിക്ഷ എന്താണെന്നു അറിയാവുന്ന Real Estate Agent മാരോടോ Real Estate Lawyer നോടോ ചോദിച്ചാലറിയാം.
പിതാവും മുത്തോലത്തച്ചനുമൊക്കെ ശക്തമായ നിലപാടുമായി ക്നാനായ സമൂഹത്തെ സ്നേഹിച്ചിരുന്നെങ്കില്‍ 1700 വര്‍ഷത്തോളമായി നമ്മള്‍ കാത്തുസൂക്ഷിക്കുന്ന സംസ്കാരവും തനിമയും പാരമ്പര്യവുമൊക്കെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടാകില്ലായിരുന്നു. ഇന്ന് പണത്തിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും ക്നാനായ തനിമയില്‍ കലര്‍പ്പ് ചേര്‍ക്കാന്‍ ഒത്താശ ചെയ്യുന്നതിനെതിരായും നമ്മുടെ തനിമയും ഒരുമയും വിശ്വാസവും നിലനിറുത്തുന്നതിനായും പാരമ്പര്യമുള്ള ക്നാനായക്കാര്‍ എന്ന നിലയില്‍ നമുക്ക് പ്രതികരിക്കാം.
സ്നേഹത്തോടെ,
ജോയി കിഴക്കേല്‍ & ബിനോയി തത്തംകുളം
04/20/2012
(അമേരിക്കന്‍ കനാ സര്‍ക്കുലേറ്റ് ചെയ്തത്)
നെറ്റിപ്പട്ടം കെട്ടികഴിയുമ്പോള്‍ ഗുരുവായൂര്‍ കേശവന് ചിലപ്പോള്‍ കണ്ണ് കാണില്ലായിരിക്കും. പക്ഷെ ചെവി കേള്ക്കുമല്ലോ (“ആന ചെവി” എന്ന് പറഞ്ഞു കേട്ടിട്ടില്ലേ?). പള്ളി വാങ്ങിയതോടെ Houston-ല്‍ എന്ത് സംഭവിച്ചു എന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍ ചെവി അടച്ചു കളയരുത്.
ReplyDeleteആനക്ക് ആറാട്ട് നന്നാകണമെന്നില്ല. എങ്കിലും, ചുമ്മാ കേട്ട് നോക്ക്.
Moolakkattu 'yes' paranjenkil Athu Aliyaneyum, Chazhiyeym sukippikkan Veruthey paranjathalley u mindapranikal.
ReplyDelete