അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക ഇടവകകളും ചില യാഥാര്‍ത്ഥ്യങ്ങളും
Updated on April 23, 2012 at 12:46 pm
ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലുള്ള അംഗത്വം സംബന്ധിച്ചും വിവാഹസംബന്ധമായി ക്‌നാനായക്കാര്‍ നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന പാരമ്പര്യം (endogamy) സംബന്ധിച്ചും കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് വിശദീകരിക്കുന്നു.
അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്‌ധിച്ചും, വിവാഹ സംബന്ധമായി ക്‌നാനായക്കാര്‍ നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന പാരമ്പര്യം (endogamy) സംബന്ധിച്ചും ചില അനാവശ്യ തെറ്റിദ്ധാരണകളും ദുഷ്‌പ്രചരണങ്ങളും ഉണ്ടായിട്ടുള്ളത് നിര്‍ഭാഗ്യകരമാണ്. ഈ സാഹചര്യത്തില്‍ ഏതാനും കാര്യങ്ങള്‍ കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
AD 345 ല്‍ ഉറഹാ മാര്‍ യൗസേപ്പ് മെത്രാന്റെയും ക്‌നായിത്തോമ്മയുടെയും നേതൃത്വത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തുനിന്ന് കൊടുങ്ങല്ലൂരില്‍ മിഷനറി പ്രവര്‍ത്തനത്തിനെത്തിയ 72 കുടുംബങ്ങളുടെ പിന്‍തലമുറക്കാരാണല്ലോ ക്‌നാനായക്കാര്‍ എന്നറിയപ്പെടുന്നത്. ഇവര്‍ സ്വന്തം സമൂഹത്തിനു പുറമെനിന്നു വിവാഹബന്ധത്തിലേര്‍പ്പെടാത്ത ഒരു പാരമ്പര്യം നൂറ്റാണ്ടുകളായി പാലിച്ചുവരുന്നവരും, ആരെങ്കിലും സ്വന്തം സമൂഹത്തിനു പുറമെ നിന്നു വിവാഹം കഴിക്കാനിടയായാല്‍ അയാള്‍ അതിനാല്‍ തന്നെ ക്‌നാനായ സമുദായത്തിലെ അംഗത്വം സ്വയം നഷ്‌ടപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്‌തതായി പരിഗണിച്ചു വരുകയും ചെയ്യുന്നു. സ്വവംശ വിവാഹനിഷ്‌ഠക്കു പുറമെ മറ്റു പല സാമൂഹ്യ സാംസ്‌കാരിക ആചാരങ്ങളും ക്‌നാനായക്കാരെ തനിമയുള്ള ഒരു സമൂഹമായി നിലനിര്‍ത്തുന്നതിനു സഹായകമായിട്ടുണ്ട്.
സ്വവംശവിവാഹനിഷ്‌ഠയുടെ സാമൂഹികവും സാംസ്‌കാരികവുമായ അടിസ്ഥാനവും ഈ പാരമ്പര്യത്തോടു ക്‌നാനായ സമുദായാംഗങ്ങള്‍ക്കുള്ള വൈകാരികമായ പ്രതിബദ്ധതയും സഭാതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. 1911 ലെ ക്‌നാനായക്കാര്‍ക്കായുള്ള കോട്ടയം വികാരിയാത്തിന്റെ സ്ഥാപനവും തുടര്‍ന്നുള്ള ഈ വികാരിയാത്തിന്റെ സഭാപരമായ വളര്‍ച്ചയും ഈ അംഗീകാരത്തിന്റെ വ്യക്തമായ അടയാളങ്ങളാണ്. ക്‌നാനായക്കാര്‍ക്കു വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയാത്തിലെ അംഗത്വത്തിനുള്ള യോഗ്യത ക്‌നാനായക്കാരനായിരിക്കുക എന്നുള്ളതാണ്. ക്‌നാനായക്കാരായ മാതാപിതാക്കള്‍ക്കു ജനിക്കുന്നതിലൂടെ ക്‌നാനായക്കാരനാകുന്ന ഒരാള്‍ മാമ്മോദീസായിലുടെ കോട്ടയം അതിരൂപതയിലെ അംഗത്വത്തിന് അര്‍ഹനാകുന്നു. എന്നാല്‍ വിവാഹസംബന്ധമായ പ്രത്യേക പാരമ്പര്യം ഉപേക്ഷിച്ച് ക്‌നാനായ സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്ന വ്യക്തി ക്‌നാനായ സമുദായത്തിലെയോ ക്‌നാനായക്കാര്‍ക്കായി സ്ഥാപിതമായ കോട്ടയം അതിരൂപതയിലെയോ അംഗമായി തുടരുന്നതിനുള്ള അവകാശവും യോഗ്യതയും സ്വയം നഷ്‌ടപ്പെടുത്തുന്നു. ആ സാഹചര്യത്തില്‍ കോട്ടയം അതിരൂപതയില്‍ അംഗമല്ലാത്ത, അംഗമാകാന്‍ അവകാശവും യോഗ്യതയുമില്ലാത്ത ജീവിതപങ്കാളിയുടെ (ഭാര്യയുടെ/ ഭര്‍ത്താവിന്റെ) രൂപതയിലേക്കു മാറുന്നതിന് അയാള്‍ക്ക് അനുവാദവും ആവശ്യമായ രേഖകളും നല്‍കപ്പെടുന്നു. ക്‌നാനായക്കാരുടെ വിവാഹ സംബന്ധമായ പ്രത്യേക പാരമ്പര്യം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും മേല്‌പറഞ്ഞ നയം സ്വീകരിച്ചിട്ടുള്ളത്. ഈ നയം അഭംഗുരം തുടരാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധരാണ്.
ക്‌നാനായ കത്തോലിക്കര്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാര പരിധിക്കു പുറത്ത് താമസിക്കുന്നവരാണെങ്കിലും മേല്‍പറഞ്ഞ പാരമ്പര്യവും നയവും അവര്‍ക്കും ബാധകമായിരിക്കുമെന്ന നിലപാടാണ് കോട്ടയം അതിരൂപതാധികാരികള്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്. ഈ നിലപാടില്‍ നാമൊരിക്കലും അയവ് വരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌തിട്ടില്ല. കോട്ടയം അതിരൂപതാതിര്‍ത്തിക്കു പുറത്ത് താമസിക്കുന്ന ക്‌നാനായക്കാരുടെ ആദ്ധ്യാത്മികവും സഭാപരവും സാമൂഹ്യവും സാമുദായികവുമായ പുരോഗതിക്കു വേണ്ടി സാധിക്കുന്നിടങ്ങളിലെല്ലാം അവര്‍ക്കായി പ്രത്യേക പള്ളികളും ഇടവകകളും ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്‌തുവരുന്നു.
അമേരിക്കയില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കര്‍ കാനോനികമായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാരപരിധിയില്‍പ്പെടുന്നവരല്ല. അമേരിക്കയില്‍ ചിക്കാഗോ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട ഇടവകകളില്‍ ക്‌നാനായ സമുദായത്തിനു പുറമെ നിന്നു വിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് മറ്റു ക്‌നാനായക്കാരോടൊപ്പം തുല്യത (equal status) ഉണ്ടായിരിക്കുമെന്നും തല്‍സംബന്ധമായി കോട്ടയം അതിരൂപതയില്‍ അനുവര്‍ത്തിച്ചു വരുന്ന നയം പ്രസ്‌തുത ഇടവകകളില്‍ അനുവദിക്കുകയില്ലെന്നുമുള്ള പൗരസ്‌ത്യ തിരുസംഘത്തിന്റെ നിബന്ധനയ്‌ക്കു വിധേയമായിട്ടാണ് ചിക്കാഗോ മെത്രാന്‍ ഈ ഇടവകകള്‍ സ്ഥാപിച്ചത്. കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചുവരുന്ന നയം ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലും നടപ്പാക്കാന്‍ അനുവദിക്കണമെന്നു കോട്ടയം അതിരൂപതാദ്ധ്യക്ഷനും അമേരിക്കയിലെ ക്‌നാനായ സമൂഹവും പല പ്രാവശ്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും പ്രസ്‌തുത അപേക്ഷ ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല. നമ്മുടെ ഈ ആവശ്യം സഭ അംഗീകരിക്കുന്നതുവരെ സഭയുടെ നിര്‍ദ്ദേശാനുസരണം ചിക്കാഗോ മെത്രാന്‍ തന്റെ അധികാരത്തിന്‍കീഴിലുള്ള ക്‌നാനായ ഇടവകകളെ സംബന്ധിച്ച് എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ ആ രൂപതയിലെ വൈദികരും ജനങ്ങളും ബാദ്ധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെ തീരുമാനം ആദരിക്കാന്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷനും നിര്‍ബന്ധിതനാണ്. തന്മൂലം കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചു വരുന്ന നയം കോട്ടയം അതിരൂപതയ്‌ക്കു പുറത്തുള്ള ക്‌നാനായ ഇടവകകളിലും ബാധകമാക്കണമെന്ന നമ്മുടെ അടിസ്ഥാന ആവശ്യം ഉപേക്ഷിക്കാതെ തന്നെ, ഈ ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ സഭയുടെ നിലവിലുള്ള തീരുമാനം അംഗീകരിക്കാന്‍ നാം കടപ്പെട്ടവരാണ്. സഭയുടെ ഈ തീരുമാനം അനുസരിച്ച്, ജന്മംകൊണ്ട് ക്‌നാനായക്കാരനായ ഒരു വ്യക്തിക്ക് ക്‌നാനായ സമുദായത്തിനു പുറത്തുള്ള ഒരാളെ വിവാഹം ചെയ്‌തതിന്റെ പേരില്‍ അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ ഇടവകകളില്‍ അംഗത്വം നിഷേധിക്കാന്‍ സാധ്യമല്ല. പ്രസ്‌തുത തീരുമാനം മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ അംഗീകരിക്കപ്പെട്ടാലും, ജന്മംകൊണ്ടു ക്‌നാനായക്കാരല്ലാത്ത ജീവിതപങ്കാളിക്കോ കുടുംബത്തിനോ ക്‌നാനായ ഇടവകയില്‍ അംഗത്വം നല്‍കാന്‍ ഒരിക്കലും സാദ്ധ്യമല്ലെന്ന നിലപാടില്‍ അമേരിക്കയിലെ ക്‌നാനായ ഇടവകകള്‍ ഉറച്ചുനില്‍ക്കുന്നു. കോട്ടയം അതിരൂപതയുടെ അധികാരപരിധിക്കു പുറത്തുള്ള ക്‌നാനായ ഇടവകകളെ സംബന്ധിച്ച് കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന ഈ നിലപാടിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും ശരിയായി മനസ്സിലാക്കാതെ ചിലര്‍ നടത്തിയ പ്രസ്‌താവനകളും പരാമര്‍ശങ്ങളും ആളുകളില്‍ വലിയ ചിന്താക്കുഴപ്പത്തിനു കാരണമായി.
നിഷ്‌പക്ഷമായി വസ്‌തുതകള്‍ പഠിക്കുന്നവര്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകും.
1. ക്‌നാനായ സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ കോട്ടയം അതിരൂപതയില്‍ അംഗമായി തുടരാന്‍ അനുവദിക്കുകയില്ലെന്ന നയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല; ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല.
2. പ്രസ്‌തുത നയം തന്നെ അതിരൂപതാതിര്‍ത്തിക്കു പുറത്ത് സ്ഥാപിക്കപ്പെടുന്ന ഇടവകകളിലും രൂപതകളിലും നടപ്പിലാക്കണമെന്നാണ് കോട്ടയം അതിരൂപതയും ക്‌നാനായ സമുദായവും ആഗ്രഹിക്കുന്നത്.
3. ഇതിനായി ബന്ധപ്പെട്ട സഭാധികാരികളോട് നാം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അംഗീകരിക്കപ്പെടുന്നതുവരെ ഇക്കാര്യം നാം സഭയോട് തുടര്ന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
4. സഭയുടെ നിര്‍ദ്ദേശാനുസരണം ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയുടെ കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ചെടുക്കുന്ന തീരുമാനം മാറ്റാനോ തിരുത്താനോ മാനിക്കാതിരിക്കാനോ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അധികാരമില്ല.
5. കോട്ടയം അതിരൂപതയില്‍ അനുവര്‍ത്തിക്കുന്ന നയം തന്നെ അതിരൂപതാതിര്‍ത്തിക്കു പുറത്തു സ്ഥാപിക്കപ്പെടുന്ന ഇടവകകളിലും നടപ്പിലാക്കാന്‍ അനുവദിക്കപ്പെടുന്നതുവരെ ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെ ഇപ്പോഴത്തെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അമേരിക്കയിലെ ക്‌നാനായ ഇടവകകള്‍ ബാദ്ധ്യസ്ഥരാണ്. അമേരിക്കയില്‍ ആ തീരുമാനങ്ങള്‍ ആദരിക്കാന്‍ സഭാനിയമമനുസരിച്ച് കോട്ടയം അതിരൂപതാധികാരികളും നിര്‍ബന്ധിതരാണ്.
6. ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ച് നമുക്ക് പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍, ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത് വിവേകപൂര്‍വ്വകമായ തീരുമാനമായിരിക്കുകയില്ല. ക്‌നാനായ സമുദായത്തിന്റെ പൊതുവും ആത്യന്തികവുമായ നന്മയ്‌ക്കുവേണ്ടി നമുക്ക് അസ്വീകാര്യമെങ്കിലും പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന കുറഞ്ഞ തിന്മ (lesser evil) തല്‍ക്കാലം നാം ഏറ്റെടുക്കുകയും അതു മാറ്റിക്കിട്ടുവാന്‍ വ്യവസ്ഥാപിത മാര്ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം.
7. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന ക്‌നാനായ ഇടവകകളും രൂപതകളും ചേര്‍ന്ന് രൂപം കൊള്ളുന്ന സ്വയംഭരണാവകാശമുള്ള (sui iuris) ക്‌നാനായ സഭാസമൂഹത്തിനായി നമുക്ക് ഒന്നുചേര്‍ന്ന് പരിശ്രമിക്കാം.
വിശദീകരണം അച്ചന്മാര്‍ക്കും മേത്രാന്മാര്‍ക്കും പറഞ്ഞിട്ടുള്ള പണി ആയിരുന്നില്ലല്ലോ ഇത് വരെ!
ReplyDeleteഎന്ത് ചോദിച്ചാലും മിണ്ടാതിരിക്കുക, പ്രതികരിക്കാതിരിക്കുക, അവഗണിക്കുക ഇതൊക്കെയല്ലേ സെമിനാരിയില്‍ നിന്നും പഠിക്കുന്ന തന്ത്രങ്ങള്‍? പിന്നെ ഇപ്പോഴെന്തേ ഇങ്ങനെ ഒരു വിശദീകരണം?
ചെല്ലുന്നിടതൊക്കെ വയറ് നറച്ചു കിട്ടുന്നുണ്ടല്ലേ? അടി തെറ്റിയാല്‍ ആന മാത്രമല്ല മൂലക്കാടനും വീഴും എന്നോര്‍ക്കുന്നത് നന്ന്!
Equal status എന്ന് റോം പറഞ്ഞിട്ടും എന്തെ അത് പാലിക്കാന്‍ ഇത്ര വിഷമം , അമേരിക്ക യില്‍ ഇടവകംഗ്വതം എന്ന സാധനം ആര്‍കും ക്നാനായ പള്ളികളിലില്ല , ഇല്ലാത്ത സാധനം തരില്ല, കൊടുക്കില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തി . എല്ലാം ഒരു മായാജാലം . അങ്ങടിയത് പറയുന്നത് അനുസരിക്കാന്‍ ബാധ്യസ്തന്‍ ആണെങ്കില്‍, ഇനി എത്ര പ്രാവിശ്യം കൂടി അങ്ങടിയത് പിതാവ് ഇതു വ്യക്തമാകണം എന്ന് കൂടി പറയുക .
ReplyDeleteകേരള ത്തിലെ രീതി റോം മിനു പിടിച്ചത് കൊണ്ടാണല്ലോ ,ആ പരിപാടി അമേരിക്കയിലേക് കൊണ്ടുപോരെന്ടെന്നു പറഞ്ഞത്.ഒരു കാര്യം സമ്മതിക്കണം മൂലക്കാട്ട് പിതാവിന് കുന്നശ്ശേരില്‍ പിതാവിനെകള്‍ തന്റേടം ഉണ്ട് . എത്രയും എങ്കിലും വിളിച്ചു പറയുന്നുന്ടെല്ലോ.
KANA ചാണ്ടി .
If the basic principle of the membership is not followed in the parishes and missions, they do not deserve to be called Knanaya Parish or Knanaya Mission.
ReplyDeleteThe members of the Knanaya community can practice their Catholic faith in any church/parish either Syro-Malabar or Syro-Malankara or Latin. We need to establish our parishes only when we can have our genuine parishes.
Father Chacko Puthumayil
It is a basic principle that every baptised person is pure blood in the eyes of God. All bishops and priests like you who cannot accept thi basic Catholic principle must leave your cassoks and leave priesthood. Shame on you, Father Puthumayil, to call yourself a Catholic priest. Which gospel do you proclaim, that of love or of hatread? No word can assail you enough. You are a big disgrace to Catholic church.
Deleteവര്ഷം ഇരുപത്താറു കഴിഞ്ഞപ്പോള്‍ ആണോ ഇത്രയും പറയുവാന്‍ ഓര്ത്തത്. കൂവലും ബഹളവും പ്രതിക്ഷേധവും ഒക്കെ കാരണം പറഞ്ഞതായിരിക്കും. ഇത് വിശ്വസിക്കാമോ? മൂലക്കാട്ട് പിതാവിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ ആണ്. ചിക്കാഗോയില്‍ പറഞ്ഞതല്ല കേരളത്തില്‍ പറയുന്നത്. അമേരിക്കയിലും ഇന്ഗ്ലണ്ടിലും ഒക്കെ ഇത് തന്നെ ആണ് പരിപാടി. തലേ ദിവസം പറഞ്ഞത് പിറ്റേ രാവിലെ മാറ്റും വൈകിട്ട് വേറെ പറയും.
ReplyDelete"നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അംഗീകരിക്കപ്പെടുന്നതുവരെ ഇക്കാര്യം നാം സഭയോട് തുടര്ന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കും"
ഈ പറഞ്ഞ കാര്യങ്ങളുടെ എഴുത്തിന്റെ കോപ്പി വല്ലതും ഉണ്ടോ? അങ്ങനെ എഴുത്തുകള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ എന്തായിരുന്നു മറുപടി? ഒന്ന് പരസ്യപ്പെടുത്താമോ? കാരണം വിശ്വാസിയും അറിയണമല്ലോ കാര്യങ്ങളുടെ കിടപ്പ്. ഇല്ലങ്കില്‍ പിന്നെയും പിതാവ് തെറി കേള്ക്കും. പറഞ്ഞത് സത്യം ആണങ്കില്‍ തെറിവിളി കേള്ക്കില്ല. ഉറപ്പ്. എത്രകാലം നമ്മള്‍ ഇങ്ങനെ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. നമ്മളെ മുഴുവനും ആയി വിഴുങ്ങി കഴിയുന്നിടം വരെയോ?
"വ്യവസ്ഥാപിത മാര്ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം"
നമുക്ക് സ്വന്തം കിടപ്പാടം കിട്ടിയിട്ട് പോരെ അതില്‍ വീടും പള്ളിയും വക്കാന്‍. അല്ലാതെ അന്യന്റെ പറമ്പില്‍ കുടില്‍ കെട്ടിയാല്‍ ഒരു ദിവസം ഇറക്കിവിടില്ലേ. അത് വരെ വാടകക്കോ കടത്തിണ്ണയിലോ കിടക്കുന്നതല്ലേ ബുദ്ധി?
"അമേരിക്കയില്‍ ആ തീരുമാനങ്ങള്‍ ആദരിക്കാന്‍ സഭാനിയമമനുസരിച്ച് കോട്ടയം അതിരൂപതാധികാരികളും നിര്ബന്ധിതരാണ്"
ഇപ്പോള്‍ എന്താ പുതിയ വെളിപാട് കിട്ടിയോ. ഇതൊന്നും അറിയാതെ ആണോ പള്ളി വാങ്ങാന്‍ കൂട്ട് നിന്നതും, ചിക്കാഗോയില്‍ വച്ച് പ്രസംഗം നടത്തിയതും? ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ്.. വിശ്വാസിയുടെ കാശുമുടക്കി പള്ളിവാങ്ങികൂട്ടി. ഇപ്പോള്‍ ഓരോ ന്യായം പറയുന്നു. നാരാണത്ത് ഭ്രാന്തനെ പോലെ മുകളില്‍ കയറ്റിയിട്ടു താഴേക്ക് ഉരുട്ടി ഇടുകയോ? എന്നിട്ട് യാതൊരു ഉളുപ്പും ഇല്ലാതെ അധികാരം ഇല്ലാത്തിടത്ത് തെണ്ടല്‍ നടത്തുക. നിങ്ങളുടെയൊക്കെ ആക്രാന്തവും തൊലിക്കട്ടിയും, രണ്ടും സമ്മതിക്കണം പിതാവേ, സമ്മതിക്കണം.
"ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത് വിവേകപൂര്വ്വമായ തീരുമാനമായിരിക്കുകയില്ല"
പിതാവേ ഇത് തുടങ്ങിയത് വിവേകത്തോടെ ആയിരുന്നോ? ആ നിലയ്ക്ക് വേണ്ടാന്ന് വെക്കാനും വിവേകം വേണോ? വേറെ ഇടവകയില്‍ വിശ്വാസി പോയി അവന്റെ കാര്യം നോക്കിക്കോളും. നിങ്ങളെ കണ്ടിട്ടല്ലല്ലോ വിശ്വാസി മറുനാടുകളിലേയ്ക്ക് പോകുന്നത്. പക്ഷെ വിശ്വാസിയുടെ പോക്കറ്റിന്റെ വലിപ്പം കണ്ടിട്ടാണ് നിങ്ങള്‍ വരുന്നത് അല്ലാതെ ആടുകളോടുള്ള പ്രേമം മൂലം അല്ലല്ലോ?
കര്ദിനാള്‍ ആലഞ്ചേരി "മാറ്റി പറയടോ" എന്ന് പറഞ്ഞപ്പോള്‍ പഴയത് വിഴുങ്ങി, പുതിയത് പറഞ്ഞു. അതല്ലേ സത്യം? റോമിലേക്ക് ഈ കാലമത്രയും കൊടുത്തു, പരിശ്രമിച്ചു എന്ന് പറയുന്നത് ഒന്ന് പുറത്തു വിടണം. കാണാന്‍ ഒരു മോഹം.
ആ മോഹം കറിയാകുട്ടിയുടെ അതിമോഹമാ.
Deleteഞങ്ങള്‍ അങ്ങിനെ പലതും പറയും. അതൊക്കെ വിശ്വസിക്കാന്‍ നിങ്ങളോട് വല്ലവരും പറഞ്ഞോ?
ഈയിടെ ആലഞ്ചേരി (ഞാന്‍ ഇരിക്കേണ്ട കസേരയിലാണ് അതിയാന്‍ ഇരിക്കുന്നത്. ജാതകദോഷം!) എന്റെ ചങ്കേല്‍ കൊള്ളുന്ന ഒരു വര്ത്തമാനം പറഞ്ഞു – “വത്തിക്കാനില്‍ കാനാക്കാരുടെ കത്തുകള്‍ കുന്നുകൂടി കിടക്കുന്നു, നിങ്ങള്‍ എന്തെടുക്കുവാ?” ഞാന്‍ എന്ത് പറയും? അവര്‍ (കാനക്കാര്‍) ആകെ പത്തോ പതിനഞ്ചോ ആളുകളാ. ഞങ്ങള്‍ ഒരു വലിയ സഭാസംവിധാനവും.
എല്ലാം എന്റെ തലേലോട്ടു വച്ചുതരരുത്. ഈ പ്രശ്നം തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിനു മേലായി. അന്ന് ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ അറിഞ്ഞിട്ടേയില്ല. ഒരു പഞ്ഞംപിടിച്ച കത്തനാരോട് അരമനരഹസ്യങ്ങള്‍ ഏതു മെത്രാനെങ്കിലും പറയുമോ? എന്റെ കഷ്ടകാലത്തിനു മേത്രാന്തൊപ്പി കിട്ടി. അത് കിട്ടുമ്പോള്‍ തൊപ്പിക്കകത്തു ഇത്രയും വലിയ ഒരു പാമ്പുണ്ടെന്നും ആ പാമ്പ് തലയില്‍ കടിച്ചുകൊണ്ടിരിക്കുമെന്നും ആരോര്ത്തു ?
കുറെയൊക്കെ കുറ്റം നിങ്ങളുടെയും ഉണ്ട്. ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ ഇഷ്ടം പോലെ കാശെടുത്തങ്ങു വീശും. അതുകൊണ്ടല്ലേ ഇത്രയും കുഴപ്പങ്ങള്‍ ഉണ്ടായത്? നിങ്ങള്‍ കുറേക്കൂടി വിവേകത്തോടെ പെരുമാറിയിരുന്നെങ്കില്‍ ഞങ്ങള്‍ ഇത്ര വഷളാകുമായിരുന്നോ?
എന്നിട്ട് എല്ലാവരുംകൂടി എന്റെ തലേല്‍ കേറുന്നു. നാട്ടില്‍ നിന്ന് വിവരം ഇല്ലാത്ത കുറെ സാറന്മാരുടെ തെറികേട്ടു മടുത്തു. അവന്മാരെക്കൊണ്ട് മാപ്പ് പറയിപ്പിക്കാം എന്ന് പറഞ്ഞു കുറെ കത്തനാന്മാര്‍ എന്റെ പിറകെ കൂടി, എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, എന്നെ മണിയടിക്കാന്‍. ഇവനൊക്കെ വാല് പൊക്കുമ്പോള്‍, എനിക്കറിയാന്മേലെ! അങ്ങിനെ അവിടെ നിന്ന് രണ്ടാഴ്ച സമാധാനത്തോടെ ജീവിക്കാനാ അമേരിക്കയിലേയ്ക്ക് പോന്നത്.
അന്നേരം ദേണ്ടെ, പന്തോം കൊളുത്തി.....
അച്ചന്മാര്‍ മാത്രമല്ല ഷെവലിയാര്‍ പദവി നോട്ടം ഇട്ടിരിക്കുന്ന ആളും സാരന്മാരെകൊണ്ട് മാപ്പ് പറയിക്കുവാന്‍ പിന്നില്‍ കളിച്ചത് തിരുമേനി അറിഞ്ഞില്ലേ. തിരുമേനി പറഞ്ഞതില്‍ കുറെ കാര്യം ഉണ്ട്. പണം വീശി എറിഞ്ഞു അതും നാട്ടില്‍ തെരെ പലേ നടന്ന പെണ്ണുങ്ങള്‍ അമേരിക്കന്‍ ഡോളര്‍ കണ്ടപ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. സ്വല്പം പേര് എടുക്കാം എന്ന് കരുതി. ചിലര്‍ പഠിച്ചപ്പോള്‍ നല്ല പേരായിരുന്നു കേട്ടോ. നല്ല സാരി വാങ്ങി കൊണ്ടുവന്നു. എവിടെ എങ്കിലും ഒന്ന് കാണിക്കണം. പേര് കിട്ടണം അതിനു പറ്റിയ മാര്‍ഗം പിതാവിന് പച്ച നോട്ട് കൊടുക്കുക. ഫോട്ടോയില്‍ എലി പുന്നെല്ലു കണ്ടപ്പോള്‍ ചിരിക്കുന്ന പോലെ ചിരിച്ചുകൊണ്ട് നിന്നു. പിതാവ് എലിയെ കിട്ടിയ സന്തോഷത്തില്‍ പൂച്ച ചിരിച്ച പോലെ ചിരിച്ചു. എല്ലാവരും ഹാപ്പി. പിന്നെ നമ്മുടെ പത്രത്തില്‍ ഫോട്ടോയും വന്നു. പോരെ പൂരം. ഈ നാടകങ്ങള്‍ ഒക്കെ ആണ് ക്നാനായ സഭയെ ഈ പരുവത്തില്‍ ആക്കിയത്. പ്രാഞ്ചി ഏട്ടന്മാര്‍ ഒരു സൈഡില്‍ നിന്നു. കുറെ കൊച്ചമ്മമാര്‍ മറു സൈഡില്‍. ചിക്കാഗോ യിലെ മുത്തു നടുക്കും നിന്നു. സ്വന്തം പത്രം വാര്‍ത്ത പടച്ചു വിട്ടു. കൂലി എഴുത്തുക്കാരന്‍, മാക്കില്‍ കുടുംബത്തിന്റെ പേര് കളയുവാന്‍ ഒരു പിയാറോ. ജോസഫ് ചഴികാടന്റെ പേര് കളയുവാന്‍ വേരില്‍ കിളുത്ത കുറെ ചഴികാടന്മാര്‍, കുടുംബ മഹിമ ഇല്ലങ്ങിലും പച്ച നോട്ട് കണ്ട കുറെ കുശുമ്പ് കൂടുതല്‍ ഉള്ള നേഴ്സ് മാരും അവരുടെ വാലാട്ടികളായി പുറകെ നടക്കുന്ന വിവരം ഇല്ലാത്ത ചില ഭര്‍ത്താക്കന്മാരും ഒക്കെ ആണ് ഈ ഗതി വരുത്തിയത്. ഇനി എങ്കിലും പിതാവ് പറയുന്നത് വായിച്ചു നോക്ക്. ചിക്കാഗോ മേത്രാനാണ് അധികാരം. നമ്മള്‍ വെറും ഏഴാം കൂലികള്‍. രണ്ടും മൂന്നും ഷിഫ്റ്റ് ചെയ്തു കാശുണ്ടാക്കി ഇല്ലാത്ത വിലക്ക് പള്ളി വാങ്ങി അങ്ങാടിയതിനെ ഏല്‍പ്പിച്ചു. ഇനി അങ്ങാടി തീരുമാനിക്കും നമ്മള്‍ തലയില്‍ ചൊരിഞ്ഞു വാലും മടക്കി നോക്കി നിന്നോ. ലോക വിവരവും അറിവും ഉള്ളവര്‍ പോലും കബളിക്കപ്പെട്ടു.
ReplyDeleteഇനി റെനി മൂലക്കാടന്‍ എന്ത് നിയമം പറയും. ഏതു ഭാഗം ഉദ്ധരിക്കും. ഇനിയെങ്കിലും നാം ഉണരൂ. പണ്ട് കോട്ടയത്തെ അയ്യപ്പന്‍ സാധനം കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചു പണം വാങ്ങി മുങ്ങി. നമ്മുടെ മുത്തുവും കൂട്ടരും പണം വാങ്ങി മൊത്തം വിഴുങ്ങി. വീണ്ടും ന്യായം പറഞ്ഞു പാടുന്നു . "ഈ കാണും പള്ളികള്‍ എല്ലാം നമ്മുടെ ആകും പൈങ്കിളിയെ...... ഇത്രയും കേട്ടാല്‍ മതി കൊച്ചമ്മമാര്‍ പച്ച നോട്ട് ഇട്ടോളും. അത് മുത്തുക്കുട്ടനും അറിയാം. ഭാര്താക്കന്മാരെക്കാലും വില മുത്തുവിനാണ് വീട്ടില്‍. അതുകൊണ്ട് ചേട്ടന്‍ VSOP കുടിച്ചു ഇരുന്നോളും മുത്തുവിന്റെ സ്വപ്നം പോലെ വീട്ടിലെ കാര്യം ചേച്ചി തീരുമാനിക്കും
Nothing untoward happened on 1st April at Chaithanya. So there is no reason to be sorry about anything. On the other hand, Mar Moolakkatt and Mutholum should tender their unconditional apology for misleading the people about the status of the chapilla churches at USA. It is high time they understand that the days are gone, when their words were taken at face value and no questions were asked. The heap of lies, they said ,changed all that. When you suggest we accept the lesser evil, please look back and think who created the present situations. Your greed and ambitions have almost destroyed the community.
ReplyDelete