അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും കല്ലേറ് കൊണ്ടിട്ടും ഇറച്ചിക്കടയുടെ മുമ്പില്‍ നിന്ന് മാറാതെ നില്‍ക്കുന്ന കില്ലപട്ടിയോടു ഉപമിക്കുന്നതിനെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കേണ്ടതല്ല. (താഴെയുള്ള "വീണ്ടും ചില കണ്‍വെന്‍ഷന്‍ കാര്യങ്ങള്‍" എന്ന പോസ്റ്റും, അതിനു ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകളും കാണുക). പക്ഷെ ജനത്തെക്കൊണ്ട് ഇങ്ങനെപോലും പറയിപ്പിക്കേണ്ടി വരുന്ന ഒരു സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുവരുന്നവര്‍ ഒരു വീണ്ടുവിചാരത്തിന് തയ്യാറാകുന്നില്ലെങ്കില്‍ ഇതിലും കൂടുതല്‍ കേട്ടെന്നിരിക്കും.
കോട്ടയം വികാരിയാത്ത് ഒന്നുമില്ലായ്മയില്‍നിന്നാരംഭിച്ചതാണ്. 1911-ല്‍ പരിശുധപിതാവിന്റെ ബൂളാ ലഭിക്കുമ്പോള്‍ മാക്കില്‍ പിതാവിന് കയറികിടക്കാന്‍ കോട്ടയത്ത് ഒരിടം ഇല്ലാതെ കുറെനാള്‍ ഇടയ്ക്കാട്ടു പള്ളിമുറിയിലാണ് താമസിച്ചത്. (അങ്ങിനെ ഒരു ചരിത്രപ്രാധാന്യം ഉള്ളത് കൊണ്ടാണ് ആ ഇടവകയിലെ അംഗങ്ങള്‍ക്ക് ഇത്രയും നാളായിട്ടും പള്ളിമേട പണിയാന്‍ പിരിവു കൊടുക്കേണ്ടി വരാത്തത്!). അന്നൊക്കെ നമ്മുടെ കാരണവന്മാര്‍ ചില്ലിക്കാശും, പിടിയരിയും, ചക്കയും മാങ്ങയും, തേങ്ങയും എല്ലാം കൊടുത്ത് പള്ളിയെയും പട്ടക്കാരനെയും സഹായിച്ചു. അന്നൊന്നും "കാനോനിക" കാനന്‍ നിയമം ഇല്ലായിരുന്നു. പള്ളി ഇടവകക്കാരുടെ ആണെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു.
ഇന്ന് സ്ഥിതി അതല്ല. കേരളം മൊത്തം വിലയ്ക്ക് വാങ്ങാനുള്ള സമ്പത്ത് കേരള കത്തോലിക്കാസഭയ്ക്കുണ്ട്. കോട്ടയം പട്ടണത്തില്‍ എത്രയെത്ര കെട്ടിടങ്ങളാണ് കോട്ടയം അതിരൂപത വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. അവിടെ ഒന്നും ക്നാനയക്കാരന് യാതൊരു പരിഗണനയോ മുന്‍ഗണനയോ കൊടുക്കാറില്ല. അപ്നാദേശിന്റെ താഴയുള്ള കലം ബിരിയാണിക്കാര്‍ അരമനയ്ക്കെതിരെ കേസ് കൊടുത്തതുകൊണ്ട് (അതിന്റെ കാരണം അന്വേഷണ വിധേയമാക്കേണ്ടാതാണ്) അരമനയില്‍ നിന്നും ക്നാനയക്കാരെ Blacklist ചെയ്തിരിക്കുകയാണെന്ന് കേള്‍ക്കുന്നു.
പിരിവില്‍ നിന്ന് കൂടി ക്നാനയക്കാരെ ഒന്ന് Blacklist ചെയ്തു തരാന്‍ അരമനയില്‍ ഒരു മെമോറാണ്ടം കൊടുക്കുന്നതിനെപ്പറ്റി ലോകമെമ്പാടുമുള്ള ക്നാനയമക്കള്‍ ഗൌരവത്തോടെ ആലോചിക്കണം.
മലബാര്‍ കുടിയേറ്റത്തിന്റെ ഒരു കാണപ്പുറമുണ്ട് – പൂക്കയത്ത് ഒറ്റയടിയ്ക്ക് ആയിരം ഏക്കര്‍ തെങ്ങിന്‍തോപ്പ് ഒപ്പിച്ചെടുത്തു. അവിടെനിന്നുള്ള ആദായവും മാലക്കല്ലിലെ ഷോപ്പിംഗ് സമുച്ചയത്തിന്റെ വാടകയും മാത്രമുണ്ടെങ്കില്‍ കോട്ടയം അതിരൂപതയിലെ വൈദികര്‍ക്കും തിരുമേനിമാര്‍ക്കും സുഖമായി കഴിയാം. എന്നിട്ടും ആര്‍ത്തിപൂണ്ട് ഇങ്ങനെ നടക്കുമ്പോള്‍ ജനം പലതും പറഞ്ഞുപോകും. കില്ലപ്പട്ടിയോടു മാത്രമല്ല, പണ്ടൊക്കെ പെരുന്നാളിന് ഇറക്കുമതി ചെയ്തിരുന്ന കുഷ്ഠരോഗിയോടും താരതമ്യം ചെയ്‌താല്‍, ദേഷ്യം തോന്നരുത്.
UKKCA നേതാക്കള്‍ക്ക് ഇതില്‍ നിന്നൊന്നും ഗ്രഹിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, അവര്‍ പ്രാര്‍ഥിക്കുക – “കര്‍ത്താവേ, ഞങ്ങളെയും അടുത്ത ജന്മത്തില്‍ ഒരു കില്ലപ്പട്ടിയാക്കി ഇറച്ചിക്കടയുടെ മുമ്പില്‍ നിര്ത്തണേ!”
No comments:
Post a Comment