Friday, April 20, 2012

ഓട്ടം തുള്ളല്‍ (മൂന്നാം ഭാഗം)



ക്നാനായ സംവാദം ഓട്ടംതുള്ളല്‍
[പണ്ടിവനൊരു കടിയാലൊരു പുലിയെ.... എന്ന രീതി]

മൂന്നാം ഭാഗം:

ബ്ലോഗിന്‍ കാലം വന്നുഭവിച്ചു
മുത്തുക്കുട്ടനും നിന്ദ്ര മുടങ്ങി
നേരം വെളുത്താല്‍ ഭര്‍ത്താക്കന്മാര്‍
ബ്ലോഗിന് മുന്നില്‍ കുത്തിയിരിക്കും
പാവം ഭാര്യ എന്ത് പിഴച്ചു
തലചൊറിയാനും സമയമതില്ല

വാര്‍ത്ത പറന്നു ബ്ലോഗില്‍ക്കൂടെ
എന്‍ഡോഗമിയെ തൂക്കികൊല്ലാന്‍
ഉത്തരവാദികള്‍ അച്ചന്മാരോ
ഉത്തരവാദികള്‍ നേതാക്കളോ
സത്യമറിഞ്ഞവര്‍ മുഷ്ടി ചുരുട്ടി
അയ്യോ പാവേ എന്ന് വിളിച്ചു

സമ്മേളിച്ചു ചൈതന്യായില്‍
ഏപ്രില്‍ ഫൂള്‍ എന്നൊരു ദിവസം
മുട്ടിനു മുകളില്‍ മുണ്ട് മടക്കി
മുത്തുവിനെതിരെ മുപ്രാപ്പള്ളി
മുണ്ടുമടക്കി കൂടെക്കൂടാന്‍
ബേബിസാറും കൂട്ടിനുകൂടി

അരയും തലയും കെട്ടിമുറിക്കി
ജനലക്ഷങ്ങള്‍ വന്നു ഭവിച്ചു
ജനലക്ഷങ്ങളെ മെരുക്കിയെടുക്കാന്‍
മെത്രാനച്ചന്‍ സംസാരിച്ചു
കുഞ്ഞാടുകളെ ചിന്തിക്കൊന്നു
വീട്ടില്‍ പോയി ഗ്രഹിച്ചു പഠിക്കൂ

എന്‍ഡോഗമി നാട്ടില്‍ പോരേ
പരിഷ്കൃത നാട്ടില്‍ വേണ്ടേ വേണ്ടാ
പരിഷ്ക്കാരങ്ങള്‍ കണ്ടു പഠിക്കൂ
കുട്ടികളെയും പടിപ്പിചോളൂ
ഗ്രഹിച്ചു പഠിച്ചാല്‍
എന്‍ഡോഗമിയെ കുത്തിക്കൊല്ലാം

കേട്ടവര്‍ കേട്ടവര്‍ അന്തം വിട്ടു
കൂകി വിളിച്ചു കൂട്ടത്തോടെ
മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു
മെത്രാനച്ചന് ഉഷ്ണം കൂടി
ആശ്വാസത്തിനു കൂട്ടിനു കൂടി
സാരി ഉടുത്തൊരു ഭവതിക്കുട്ടി
കൂവല്‍ കേട്ട് വിളറിയ ഭവതി
പകുതി ഇടയില്‍ പിന്തിരിയുന്നു

കൂവി ഇറക്കിയ മെത്രാനച്ചനെ
കൂട്ടത്തോടെ പിറകെ കൂടി
രക്ഷിച്ചാരോ ക്നാനായക്കാര്‍
കാരിത്താസില്‍ എത്തിച്ചിട്ടു.

മെത്രാന്മാരുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല
പണ്ടിവര്‍ പല കുഞ്ഞാടുകളെ
കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേന്‍
എന്‍ഡോഗമിയെ തൊട്ടുകളിച്ചാല്‍
കയ്യാങ്കളി വേറേയാകും

മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍

(തുടരും..... നാളെ അവസാന ഭാഗം)



മുന്‍ ഭാഗങ്ങള്‍ 

മുക്കവനെന്നൊരു മുത്തുക്കുട്ടന്‍
വൈദികവൃത്തിയ്ക്കതിശയമായി
വൈദികനായൊരു മുത്തുക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍

മുത്തുക്കുട്ടന്‍ കള്ളക്കുട്ടന്‍
മുത്തുക്കുട്ടന്‍ ഉണ്ണിക്കുട്ടന്‍
ഉറിയേല്‍ തൂങ്ങിനടന്നൊരു കാലം
മുത്തുക്കുട്ടന്‍ ചക്കരക്കുട്ടന്‍
ചക്കരമാവേല്‍ കയറും കുട്ടന്‍

മുക്കവനെന്നൊരു മുത്തുക്കുട്ടന്‍

പ്രാഞ്ചേട്ടന്‍മാര്‍ കഴിയും ദേശം
ചിക്കാഗോ എന്നൊരു ദേശം
ക്നാനയക്കാര്‍ കാശ് മുടക്കി
സീറോ മലബാര്‍ രൂപതയാക്കി
മുത്തുക്കുട്ടന്‍ വിലസു തുടങ്ങി

വിജിസ്ഥാനം തട്ടി അടിച്ചു
പ്രാര്‍ത്ഥന ചൊല്ലാന്‍, തമ്മിത്തല്ലാന്‍
കുടുംബിനിമാരെ കൂട്ട് പിടിച്ചു
വാടാമല്ലി, പൂവന്‍ പഴമേ
നറുതേന്‍ മലരേ വരികെന്നരികെ

കാശുള്ളവരുടെ കീശക്കിട്ടു
കുത്തു കൊടുത്തു ചവിട്ടു കൊടുത്തു
പള്ളിക്കൊരുനാള്‍ കാശുമുടക്കി
ക്നായക്കാര്‍ പത്തി മടക്കി
പലിശ കൊടുത്തു ഡോളര്‍ വാങ്ങി,
പണമിടവാടും മുത്തുക്കുട്ടന്‍

കൈക്കാരന്മാര്‍ ഓടിനടന്നു
പിരിവും ഷോയും പലതു നടത്തി
പണമങ്ങൊഴുകി പള്ളിയിലേയ്ക്ക്
പള്ളികള്‍ പത്തു വാങ്ങിക്കൂട്ടി
ക്നനായക്കാരുടെ പള്ളികളെല്ലാം
സീറോമലബാറിനണ്ടറിലായി

ജേക്കബ്‌ മെത്രാന്‍ ചോദിക്കുന്നു
ക്നായി തൊമ്മന്‍ എന്തൊരു തൊമ്മന്‍
എന്തൊരു തോമ മണ്ടന്‍ തോമ
പദവികളെവിടെ ക്നായി തോമാ
തൊമ്മന്‍ ക്നായെ പറ്റിച്ചിട്ട്
ഡോളര്‍ മുഴുവന്‍ നാട് കടത്തി

മുക്കവനെന്നൊരു മുത്തുക്കുട്ടന്‍

ആഗാ... ആപ്പേ പ്രസ്ഥാനങ്ങള്‍
പലതു നടത്തി കയ്യടി വാങ്ങി
പ്രസ്ഥാനങ്ങള്‍ പലതു നടത്തി
പാവങ്ങള്‍ക്ക്വീട്പിരിവ്
പിരിവിന്‍ എണ്ണം കൂടിക്കൂടി
വിദ്യാഭ്യാസ ഫണ്ട് പിരിവ്
കല്ലിയാണ് പിരിവു നടത്തി
സെഞ്ച്വറി എന്നൊരു പിരിവു നടത്തി

ഫോട്ടോ സെഷന്‍ മന്ത്രിക്കൊപ്പം
ശാലോം എന്നൊരു ചാനല്‍സെഷന്‍
കുട്ടന്‍ വാര്‍ത്തകള്‍ പൊട്ടിമുളച്ചു
കേരള എക്സ്പ്രസ്സ്‌ നിറഞ്ഞുകവിഞ്ഞു
പോരാത്തതിനു സ്വന്തം ചാനല്‍
കെവി ചാനല്‍ കെവി പത്രം

ബ്ലോഗിന്‍ കുട്ടന്‍ കാരക്കുട്ടന്‍
കറമ്പന്‍ കുട്ടന്‍ മോട്ടക്കുട്ടന്‍
മുട്ടവിരിഞ്ഞു മുട്ടവനായി
മുത്തുകുട്ടനെ മുത്തി നടന്നു

മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മുത്തുക്കുട്ടന്‍ കള്ളക്കുട്ടന്‍

കാന... കാന മുറിയന്‍ കാന
പകുതി കാന കാല്‍ കാന
മാറിക്കെട്ടിയവനങ്ങനെ
പേരുകള്‍ പലതും വീണു
സഹികെട്ടവുരുടെ നേതാക്കന്മ്മാര്‍
മുട്ടുതുടങ്ങി തട്ടുതുടങ്ങി
സീറോമലബാര്‍ വാതില്‍പ്പടിയില്‍
മുട്ടുതുടങ്ങി തട്ടുതുടങ്ങി
ഡോളര്‍ വാങ്ങി കീശയില്‍ ഇട്ട്
മുട്ടിനു മുത്തുക്കുട്ടന്‍ കൂട്ടിനുചെന്നു

മുത്തുക്കുട്ടന്‍ ചോദിക്കുന്നു
എന്തൊരു തൊമ്മന്‍ ക്നായി തൊമ്മന്‍
എന്തൊരു തൊമ്മന്‍ മണ്ടന്‍ തൊമ്മന്‍
മുല്ലപ്പള്ളി ചോദിക്കുന്നു
മാറി കെട്ടിയാല്‍ മെമ്പര്‍ഷിപ്പ്‌
ക്നാനായപ്പള്ളിയില്‍ മെമ്പര്‍ഷിപ്പ്‌

മൂലക്കാടന്‍ പ്രഖ്യാപിച്ചു
പ്രശ്നക്കാരന്‍ മുല്ലപ്പള്ളിയ്ക്കനുസൃതമായി
ജനനം മതിയേ, കര്‍മ്മം വേണ്ട
ക്നാനയത്വം മരിച്ചീടട്ടെ
ഭര്ത്താവിനിവിടെ, ഭാര്യക്കവിടെ
മക്കള്‍ക്കെല്ലാം പലവഴി തേടാം
വാഗ്ദാനങ്ങള്‍ പലതു കൊടുത്തു
മാറിക്കെട്ടിയവര്‍ ആഹ്ലാദിച്ചു

ജനതകള്‍ മദ്ധ്യേ പ്രഘോഷിക്കാന്‍
കെവി ചാനല്കാരനും വന്നേ
കേട്ടുരസിക്കാന്‍ കൂട്ടത്തോടെ
മരമണ്ടന്മാര്‍ മരങ്ങോടന്മാര്‍
വിവരംകെട്ട കുഞ്ഞാടുകളും
ലോസാഞ്ചലസില്‍ സമ്മേളിച്ചു

മുത്തുപ്രേമികള്‍ ചെണ്ടയടിച്ചു
മുത്തുക്കുടകള്‍ കറങ്ങിയടിച്ചു
കുത്തിപൊക്കിയ എന്‍ഡോഗമിയെ
കുത്തിക്കീറാന്‍ മുത്തുക്കുട്ടന്‍
എന്‍ഡോഗമിയേ പള്ളിയില്‍ വേണ്ട

ഔട്സോര്സ് എന്നൊരു തന്ത്രവുമായി
എന്‍ഡോഗമിയെ മഹറോന്‍ ചൊല്ലാന്‍
മുത്ത്‌ കത്തനാര്‍, മെത്രാനച്ചന്‍
പറ്റില്ലെന്ന് പറഞ്ഞു
KCCNA നേതാക്കന്മാര്‍
മുത്തുക്കുട്ടനെ വെല്ലുവിളിച്ചു
മെത്രാനച്ചനെ സുല്ലിലിട്ടു

മെത്രാന്‍ പറഞ്ഞത് ശരിയെന്നോണം
മണ്ടൂസ് പൂച്ചകള്‍ സമ്മേളിച്ചു
അനുസരണയുള്ള പൂച്ചക്കുട്ടികള്‍
കണ്ണുമടച്ചു പാല് കുടിച്ചു
ചാഴി ഇറങ്ങി ഹൂസ്ടനില്‍ നിന്ന്
എന്‍ഡോഗമിയെ നാറ്റിക്കാന്‍
ന്യൂയോര്‍ക്കില്‍ നിന്നൊരു കോരന്‍
പത്തി ഉയര്‍ത്തി കുത്തി നിറച്ചു

ചിക്കാഗോയില്‍ നിന്നൊരു
വാച്ചാചേട്ടന് ഗാസ്ട്രബിളാണേ
കാരക്കുട്ടന് വയറിനിളക്കം
മുത്തുക്കുട്ടന് വന്കുടലിനസുഖം
ലോസാഞ്ചലസില്‍ ഫുഡില്‍ മായം
സാന്‍ഹോസെ ചര്‍ദ്ദില്‍ തുടങ്ങി
പോയവരെല്ലാം തൂറ്റു തുടങ്ങി

എന്‍ഡോഗമിയെ നാറ്റിക്കാന്‍
ഓടിപ്പോയി, ഓടിപ്പോയി
നാറ്റമടിച്ചവര്‍ ഓടിപ്പോയി
ഓടാത്തവര്‍ അതിനു മുകളില്‍
തൂറ്റുതുടങ്ങി വാശിക്കൊത്ത്
നാറ്റിച്ചിട്ടൊരു എന്‍ഡോഗമിയില്‍
രണ്ടും കേട്ടവര്‍ കാഷ്ടിച്ചിട്ടു

നാറ്റിച്ചവരുടെ പേരുകള്‍ കേട്ട്
എന്‍ഡോഗമി ഞെട്ടിപ്പോയി
എന്‍ഡോഗമിയെ നീ പാപിനിയാണോ
ഈ ദുരിതത്തില്‍ എത്തിച്ചേരാന്‍
എന്‍ഡോഗമിയെ നീ എന്ത് പിഴച്ചു
കത്തോലിക്കാ സഭയല്ലേ നീയും

മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍ 



3 comments:

  1. बहुत अछा हे !!!!!!! ഈ വല്ലിഅപ്പന്‍ ഒരു പുലിതന്നെ ആണ് . എല്ലാ ഭാവുവങ്ങളും നേര്‍ന്നുകൊണ്ട് വല്ലിഅപ്പന്റെ ആരാധകര്‍ !!!!!!!!!!!!!

    ReplyDelete
  2. please publish this again

    ReplyDelete