ക്നാനായ സമുദായാതെ നശിപ്പിക്കാന്‍ പണപ്പിരിവ് വിജയിപ്പിക്കുക
പ്രിയമുള്ളവരേ,
നമ്മുടെ മൂലക്കാട്ട് പിതാവും, പണ്ടാരശ്ശേരി പിതാവും, ബഹുമാന്യ വൈദികരും, ക്നാനായ കത്തോലക്ക കോണ്‍ഗ്രസ്സും, KCCNA- യും, DKCC-യുമൊക്കെ എടുത്ത തീരുമാനമാണ് ക്നനായക്കാര്‍ക്കായി സ്വതന്ത്ര, സ്വയാധികാരമുള്ള സഭയ്ക്കായി പരിശ്രമിക്കണമെന്നത്. മൂലക്കാട്ട് പിതാവിന്റെ അപ്നദേശിലെ ലേഖനത്തിലെ അവസാന ഭാഗം നോക്കുക. നാം ഒത്തൊരുമിച്ചു ഇതിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നു.
മൂലക്കാട്ട് പിതാവിന്റെ ലേഖനത്തിന്റെ പ്രസക്ത ഭാഗവും, ചിക്കാഗോ KCS - ന്റെ ഏപ്രില്‍ 22ലെ പൊതുയോഗത്തിന്റെ റിപ്പോര്‍ട്ടും ചുവടെ ചേര്‍ത്തിരിക്കുന്നു. മുത്തോലത്ത് കത്തനാര്‍ അടക്കം രണ്ടു ക്നാനായ വൈദീകര്‍ ചികാഗോയ്ക്ക് ഉണ്ടായിട്ട് ഒറ്റ വൈദികന്‍ പോലും പ്രസ്തുത മീറ്റിങ്ങിനു വന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതും സത്യവും. ഇതില്‍പ്പരം എന്ത് തെളിവാണ് മുത്തോലത്തിന്റെ വഞ്ചനയ്ക്കായി നിരത്തേണ്ടത്? ക്നാനായസമുദായത്തിന്റെ അടിത്തറ ഇളക്കി സ്വന്തമായ നേട്ടം മാത്രം ലക്ഷ്യമിടുന്ന മുത്തോലത്ത് കത്തനാര്‍ ഇന്നത്തെ സാഹചര്യത്തില്‍ KCCNA യുടെയും മറ്റു അംഗസംഘടനകളുടെയും പ്രസക്തി വളരെ വലുതെന്ന് YTUBE - ലൂടെ പ്രഘോഷിക്കുമ്പോള്‍, താന്‍ ആത്മീയഗുരുവായ ചിക്കാഗോ KCS- ന്റെ ഒരു പരിപാടിക്കുപോലും പങ്കെടുക്കാറില്ല. മൂലക്കാട്ട് പിതാവിന്റെ കൂടെ LA - യില്‍ നടന്ന മീറ്റിങ്ങില്‍ ചിക്കാഗോ KCS- മായി തനിക്കു നല്ല ബന്ധമാണെന്ന് കള്ളം പറഞ്ഞ മുത്തോലത്തിനെ ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കുന്നത് വളരെ നല്ലതാണ്.
ക്നാനായ സമുദായത്തിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട, കാവല്‍ഭടനായി മാറേണ്ട മുത്തോലത്ത് കത്തനാര്‍ നമ്മുടെ സമുദായത്തെ നശിപ്പിക്കാന്‍ പണപ്പിരിവുമായി രംഗത്ത് വന്നിരിക്കുന്നു. ഇവിടെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത ഞായറാഴ്ച യാതൊരു പിരിവും നല്‍കാതെ കരിദിനമായി ആചരിക്കാന്‍ എല്ലാവരും തയ്യാറാകാന്‍ ചിക്കാഗോ ക്നാ വീണ്ടും ആഹ്വാനം ചെയ്യുന്നു.
പ്രതികരിക്കൂ സഹോദരരെ പ്രതിക്ഷേധിക്കൂ!!!!!
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
No comments:
Post a Comment