Sunday, April 29, 2012

വേലി വിളവു തിന്നുമ്പോള്‍!

നമ്മുടെ സമൂഹത്തിന്റെ മൂലക്കല്ല് എന്ന് നാം കരുതുന്ന എന്‍ഡോഗമിയെ വിക്കിപീഡിയ വിവരിക്കുന്നത് ഇങ്ങനെയാണ്: Endogamy is the practice of marrying within a specific ethnic group, class, or social group, rejecting others on such basis as being unsuitable for marriage.”  ഇത് ക്നാനയക്കാരുടെ മാത്രം സ്വന്തം അല്ല, ലോകത്ത് പല വിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ടത്രേ. എന്‍ഡോഗമിയെ ഒരു പാപമായും വര്‍ഗീയതയായും കാണുന്നവരും ഉണ്ട്, എന്തിനു നമുക്കിടയില്‍ പോലും ഒരു ചെറിയ വിഭാഗം അങ്ങനെ പലപ്പോഴും ചിന്തിക്കാറുണ്ട്.

ക്നാനായ എന്ന സത്വം ഒരു പ്രസ്ഥാനമോ, ഭരണഘടനാസ്ഥാപനമോ ഒന്നുമല്ല, ഇതിനു പ്രത്യേകിച്ച് രക്ഷ്കര്താക്കളോ, യജമാനന്മാരോ ഒന്നും ഇല്ല. ക്നനയക്കാരയായ പുരുഷനും സ്ത്രീക്കും മാത്രം പിറന്നവര്‍ മാത്രമാണ് ക്നാനയക്കാര്‍. ജന്മം കൊണ്ടുമാത്രം ഒരുവന്‍ ക്നാനായക്കാരനായി മരിക്കണമെന്നില്ല. കര്‍മ്മം കൊണ്ടും അവന്‍ തന്റെ ക്നാനയത്വം നിലനിര്‍ത്തണം. അതായത് സമൂഹത്തിന്റെ പുറത്തുനിന്നും ജീവിതപങ്കാളിയെ തിരഞ്ഞെടുത്താല്‍ അവന്റെ വെളിയിലേയ്ക്കുള്ള വാതില്‍ തുറക്കപെടും.  മുന്‍കാലങ്ങളില്‍ മധ്യതിരുവതാംകൂരില്‍ പല സ്ഥലങ്ങളിലായി ചിതറിക്കിടന്ന നമ്മുടെ പൂര്‍വ പിതാക്കന്മാര്‍ ഇന്നത്തെപ്പോലെ മാധ്യമങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്തുപോലും ഈ നിഷ്ഠ നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. പില്‍ക്കാലത്ത് പള്ളികളും രൂപതയും നിലവില്‍വരികയും സമുദായത്തില്‍ നിലനില്‍പ്പ് ഈ മനുഷ്യനിര്‍മ്മിത സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാവുകയും ചെയ്തു.

ഇന്നിപ്പോള്‍ നമ്മുടെ സംരക്ഷകര്‍ എന്നവകാശപ്പെടുന്നവരുടെ വിശ്വാസ്യതക്ക് കോട്ടംവരുന്ന വിധത്തിലുള്ള സംഭാവവികാസങ്ങളാണ് ചിക്കാഗോ കേന്ദ്രീകൃതമായി നടക്കുന്നത്. റോമില്‍ നിന്നുള്ള ഭീഷണിക്ക്‌ മുന്നില്‍ ആയിരത്തി എഴുന്നൂരില്പരം വര്ഷം പഴക്കമുള്ള നമ്മുടെ പാരമ്പര്യം അടിയറവു പറയിച്ചു. സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം കഴിച്ചവരെ കൂടി നമ്മുടെ ക്നാനായ മിഷനുകളില്‍ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇങ്ങനെ നിര്‍ബന്ധം ഉള്ളവരുടെ ശതമാനം വളരെ ചെറുതാണെങ്കിലും അതു എങ്ങനെയാണ് മറ്റുള്ളവരുടെ വികാരത്തെ വൃണപ്പെടുത്തുന്നത് എന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും.

ഈ സംഭാവവികാസങ്ങളെല്ലാം ചില സംശയങ്ങളാണ് നമ്മുടെയെല്ലാം മനസ്സില്‍ ഉയര്ത്തുന്നത്.

റോമില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നുക്കാവില്ലേ? ഒന്നരലക്ഷം ജനങ്ങളുടെ വിശ്വാസത്തിനും പാരമ്പര്യത്തിനും അവിടെ ഒരു വിലയുമില്ലേ? അമേരിക്കയില്‍ കലര്‍പ്പുള്ള പള്ളികളും, കോട്ടയത്ത്‌ ശുദ്ധമായ പള്ളികളും എങ്ങനെയാണ് റോമിന് അനുവദിക്കാന്‍ സാധിക്കുന്നത്?

ക്നാനായ പള്ളികളില്‍ ഇങ്ങനെയുള്ളവര്‍ക്ക് മെമ്പര്‍ഷിപ് നല്‍കിയാല്‍ സമുദായം തകരുമോ?

ആയിരത്തി എഴുനൂറോളം വര്ഷം പഴക്കമുള്ള ഈ സമൂഹത്തെ ഏതാനും ചില വ്യക്തികള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുമോ?

അമേരിക്കയിലെ പുതിയ തലമുറയിലെ ഒരു വലിയ വിഭാഗം സമുദായത്തിനുവെളിയില്‍ നിന്നും ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത് ഇവിടെ ക്നാനായ മലയാളം പള്ളികള്‍ ഇല്ലാതിരുന്നത് കൊണ്ടാണോ?

ക്നായക്കാരെ ഒന്നിച്ചു നിര്‍ത്തുവാന്‍ അമേരിക്കയിലെ അസോസിയേഷനുകള്‍ പര്യാപ്തമാണോ?

മൂലക്കാട്ട് പിതാവ് പറഞ്ഞതുപോലെ അസ്സോസിയേഷനുകള്‍ക്കാണോ ക്നാനായ പാരമ്പര്യം നിലനിര്‍ത്തുവാന്‍ കൂടുതല്‍ ഇചാശക്തി ഉണ്ടാകേണ്ടത്?

ഇങ്ങനെ ഒരു നൂറു സംശങ്ങള്‍ ആണ് സമുദായസ്നേഹികളുടെ മനസ്സില്‍ ഉണ്ടായിക്കൊണ്ടിരിക്കുനത്. എങ്കിലും നമുക്കൊരു കാര്യം ഉറപ്പിക്കാം.  ഒരു മെത്രാനോ വികാരി ജനറലോ വിചാരിച്ചാല്‍ ഈ വിശ്വാസസമൂഹത്തെ തകര്‍ക്കാനാവില്ല, കാരണം ഇത് ദൈവം തിരഞ്ഞെടുത്ത ജനതയാണ്. പത്രോസിന്റെ പാറ പോലെ ഉറച്ചത്.

എങ്കിലും ജാഗരൂകരായി ഇരിക്കുക.

ചീഫ്‌ എഡിറ്റര്‍,
ക്നാനായ ഫോക്കസ്
(ക്നാനായ ഫോക്കസ്, മാര്ച് ലക്കത്തിലെ എഡിറ്റോറിയല്‍)


4 comments:

  1. കേരളത്തിലെ ഏറ്റവും വിവരമുള്ള , മേത്രനച്ചന്മാരില്‍ ഒന്നാമന്‍ എന്നെനിക്കു തോന്നുന്ന വ്യക്തി , പക്ഷെ കേരളത്തിലെ വിവര ദോഷി കളായ കുഞ്ഞാടുകളില്‍ കൂടുതലും അദ്ദേഹത്തിന്‍റെ കീഴിലായിപ്പോയി എന്നത് , ദൈവീകമായ ഒരു വിരോധാഭാസം . മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ദൈവത്തിന്‍റെ പഴയ നയതന്ത്രം ( ഒരു ക്നാനയക്കാരന്‍ മേത്രാനിലൂടെ തന്നെ ക്നാനയക്കാരെ നേരെയാക്കുക ) തന്നെയാണിവിടെയും. { ഈജിപ്തുകാരുടെ രാജകുമാരനായി കൊട്ടാരത്തില്‍ മോശയെ വളര്‍ത്തി ഈജിപ്തുകാരുടെ സര്‍വ വിദ്യകളും പഠിപ്പിച്ച മോശയിലൂടെ , ഇസ്രയേല്‍ ജനത്തെ മനം മാറ്റി , അവരെ നേടിയ മോശ, പുതിയ നിയമത്തിലെ ഏറ്റംവലിയ നിയമ ജ്ഞാനിയായ പൌലോസിനെ - ക്രിസ്തുമാര്‍ഗം പിന്‍ തുടര്‍ന്ന യേഹൂദാരെ , പീഡിപ്പിച്ചു കൊന്ന പൌലോസിനെ - ജാതികളെ കണ്ടാല്‍ അറപ്പോടെ അവജ്ഞയോടെ മാറിനടന്ന പൌലോസിനെ ഉപയോഗിച്ച് യാഹൂധരെയും , ജാതികളെയും നേടിയ ദൈവം .- എന്തുകൊണ്ടാണിങ്ങനെ ചെയ്തത് ? അവരവരുടെ സമൂഹങ്ങളിലെയും , മറു ചേരിയിലെയും തന്ത്രങ്ങളും , ശക്തിയും , ശക്തിക്ഷയങ്ങളും , ബലഹീനതകളും മനസിലാക്കുന്നവനെയാണ് ദൈവം വിമോചാകനാക്കാരുള്ളത്. ഇതിനു പ്രപ്തനാക്കാനായി ദൈവം ഇവരെ കഠിനമായ പല ഖട്ടങ്ങളിലൂടെയും കടത്തിവിട്ടതായി കാണാം . ഇവിടെ മൂലക്കാട്ട് മെത്രാനച്ചന്‍ ഇനിയും ധാരാളം സഹിക്കെണ്ടാതായി വന്നേക്കാം , പ്രത്യേകിച്ചു അന്ധ-വിശ്വാസികളായ ഒരു സമൂഹത്തെ നേരെയാക്കുന്ന പ്രക്രിയയില്‍ . അതിനുള്ള ശക്തി അദ്ദേഹത്തിനു നല്‍കേണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ പിതാവേ അങ്ങയോടു ഞാന്‍ പ്രാര്‍ഥിക്കുന്നു.

    മൂലക്കാട്ടു മേത്രനച്ചന്‍റെ വിജ്ഞാനപ്രദമായ , ശാന്തഗംഭീരമായ , വസ്തുനിഷ്ട്ടപരമായ , വിവേചനമില്ലാത്ത പ്രസംഗം , കാണുവാനും കേള്‍ക്കുവാനും താഴത്തെ ലിങ്ക് ഉപയോഗിക്കാം
    http://syromalabarfaith.blogspot.com

    ReplyDelete
  2. what is knanaya focus.Who publish that? I congratulate them. They are the real Knanaya people.

    ReplyDelete
  3. Knanaya Focus is the Official Publication of Tri-State(NY,CT,PA) Knanaya Mission-NY.Fr.James Ponganayil is the Director of the Mission and Mr Jimmy Poozhikunnel is the Chief Editor.For details knanayafocus@gmail.com

    ReplyDelete
  4. congratulations to Fr.James Ponganayil and Mr.Jimmy Poozhikunnel. You are the true Knanaya Makkal. Never allow Fr. Muthu to visit New York Missions.He is a Chekuthaan.

    ReplyDelete