Wednesday, April 25, 2012

മേമുറി വൈദികന്റെ വാര്‍ത്ത മംഗളം പത്രത്തില്‍


വിവാഹിതനായ വികാരിയെ പുറത്താക്കി

കുറുപ്പന്തറ: ഇടവക വികാരിയായി സേവനം അനുഷ്‌ഠിക്കുന്നതിനിടയില്‍ രഹസ്യമായി വിവാഹം കഴിച്ച വൈദികനെ തിരുവസ്‌ത്രം അഴിപ്പിച്ച്‌ പുറത്താക്കി.

മേമ്മുറിക്കു സമീപമുള്ള പള്ളിയിലെ വൈദികനാണ്‌ കുടുംബജീവിതവും ദേവാലയ ശുശ്രൂഷയും ഒരുമിച്ച്‌ നടത്തി വന്നിരുന്നത്‌.

ഉന്നത ബിരുദധാരിയായ ഇദ്ദേഹം പട്ടം സ്വീകരിച്ച ശേഷം പഠനത്തിനായി പോയപ്പോള്‍ സഹപാഠിയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയെ രഹസ്യമായി രജിസ്‌റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

രണ്ടു വര്‍ഷംമുമ്പായിരുന്നു വിവാഹം. ഇതിനിടയില്‍ വൈദികന്‍ വിദേശത്തേയ്‌ക്കു പോയേക്കുമെന്നു ഭയപ്പട്ട യുവതിയുടെ വീട്ടുകാര്‍ അരമനയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കി പരാതിപ്പെട്ടു. തുടര്‍ന്ന്‌ വികാരിയെ അരമനയിലേക്ക്‌ വിളിപ്പിച്ച്‌ അധികൃതര്‍ കാര്യം തിരക്കിയെങ്കിലും ആദ്യം വിവാഹക്കാര്യം സമ്മതിച്ചില്ല. പിന്നീടു സര്‍ട്ടിഫിക്കറ്റുകളും രേഖകളും അരമന അധികൃതര്‍ കാണിച്ചതോടെ വൈദികന്‍ തെറ്റുസമ്മതിച്ചു.

തുടര്‍ന്ന്‌ അധികൃതര്‍ ളോഹ ഊരിവയ്‌പ്പിച്ച്‌ വൈദികനുമായി പള്ളിയിലെത്തി.

വൈദികന്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടി പള്ളിയില്‍നിന്നു പുറത്താക്കി. സമീപത്തെ മറ്റൊരു പള്ളിയിലെ സഹവികാരിക്കാണ്‌ ഇപ്പോള്‍ പള്ളിയുടെ ചാര്‍ജ്‌. 

മലബാര്‍ സ്വദേശിയാണ്‌ പുറത്താക്കപ്പെട്ട വൈദികന്‍.

(കടപ്പാട്: മംഗളം)

No comments:

Post a Comment