Sunday, April 22, 2012

പാപ്പച്ചി വല്യപ്പന്റെ ഓട്ടംതുള്ളല്‍


ക്നാനായ കത്തോലിക്കാ സമുദായത്തില്‍ ഇന്നുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ സമുദായംഗങ്ങള്‍ മിക്കവരും വൈകാരികമായും ബൌധികമായും പ്രതികരിച്ചുകൊണ്ടിരിക്കുന്ന ഒരവസരമാണല്ലോയിത്. പലരുടെയും അഭിപ്രായങ്ങള്‍ വൈകാരികമാണ്. അതുകൊണ്ട്തന്നെ അതില്‍ പലപ്പോഴും ആക്രമണസ്വഭാവം കടന്നു കൂടുന്നുണ്ട്. കുറേക്കൂടി സംയമനം പാലിക്കണം എന്ന് പറയാന്‍ എളുപ്പമാണ്, പക്ഷെ ഒരാള്‍ ജനനം മുതല്‍ കേള്‍ക്കുകയും പഠിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് കീഴ്മേല്‍ മറിയുന്നത് കാണുമ്പോള്‍ സംയമനം പാലിക്കുക ബുധിബുട്ടു തന്നെയാണ്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, നര്‍മ്മം സാമൂഹിക പരിഷ്കാരങ്ങള്‍ക്ക് ഏറെ ഉതകുന്ന ഒരു ആയുധമാണ്. നര്‍മ്മത്തിലൂടെ പല കാര്യങ്ങളും സാധിചെടുത്തതിനു അനേകമനേകം ഉദാഹരങ്ങങ്ങള്‍ ഒട്ടംതുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജീവചരിത്രം വായിച്ചാല്‍ ലഭിക്കും.

Shakespearean നാടകങ്ങളില്‍ മിക്കതിലും കൊട്ടാരം വിദൂഷകര്‍ (Court Jesters) നര്‍മ്മത്തിലൂടെയാണ് രാജാക്കന്മാരെ നിയന്ത്രിച്ചിരുന്നതെന്ന് കാണാം. നര്‍മ്മത്തിന്റെ മൂര്‍ച്ച വേദന ഉളവാക്കാത്തതാണെങ്കിലും ഇരയുടെ ശരീരത്തിലേയ്ക്ക് ആ കഠാര തുളഞ്ഞങ്ങു കയറും. നര്‍മ്മത്തിനും Satire-നും പകരം വയ്ക്കാന്‍ മറ്റൊന്നില്ല.

“പാപ്പച്ചി എന്ന വല്യപ്പന്‍” ആരാണെന്ന് ഈ ഗ്രൂപ്പ്‌ ബ്ലോഗിന്റെ Administrator ആയ എനിക്ക് ഇനിയും അറിയില്ല.
ഒരു അഭ്യുദയകാംക്ഷി ആണ് മാറ്റര്‍ അയച്ചു തന്നത്. പ്രസധീകരിച്ചു കഴിഞ്ഞപ്പോള്‍ വന്‍ഹിറ്റായി. പാപ്പച്ചി അമേരിക്കയുടെ ഏതോ കോണിലിരുന്നു ഇതൊക്കെ വായിച്ചു രസിക്കുന്നുണ്ടാവണം.

ഇവിടെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇത്തരം നിര്‍ദ്ദോഷമായ ഫലിതം പോലും സഹിക്കാനുള്ള മനസ്സില്ലാത്ത, അഹങ്കാരവും അസഹിഷ്ണുതയും മാത്രം കൈമുതലായുള്ളവരാണ് നമ്മുടെ പുരോഹിതരില്‍ കൂടുതലും എന്നതാണ്. അത് കൊണ്ടാണ് ഇത്തരം ഒരു സംസ്കാരം നമുക്കുണ്ടായത്. ഇത്തരത്തിലുള്ള അസഹിഷ്ണുത ജീര്‍ണതയിലേ കലാശിക്കൂ. അത് മറ്റൊരു വിഷയമാണ്, അത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.

നമുക്ക് നമ്മുടെ വല്ല്യപ്പനെക്കുറിച്ചു തന്നെ തുടരാം.

ഇന്നത്തെ പ്രതിസന്ധിയില്‍ “ക്നാനായ സംവാദം ഓട്ടംതുള്ളല്‍” സമുദായത്തിന് ഒരു മുതല്‍ കൂട്ടാണ്. വായിച്ചവരെയെല്ലാം ഈ രചന ചിന്തിപ്പിക്കുകയും അതോടൊപ്പം ചിരിപ്പിക്കുകയും ചെയ്തു. ഇത്തരം മനസ്സാക്ഷി-സൂക്ഷിപ്പുകാര്‍ ക്നാനായ സമുദായത്തിന് ഇന്ന് അത്യന്താപേഷിതമാണ്.

ക്നാനായ വിശേഷങ്ങളുടെ പരശതം വായന്കാര്‍ക്ക് വേണ്ടി, പാപ്പച്ചി അപ്പച്ചനോട്, മാളത്തില്‍ തുടര്‍ന്നും ഒളിച്ചിരുന്ന്കൊണ്ടാണെങ്കിലും, ആഴ്ചയില്‍ ഒരു തുള്ളല്‍പ്പാട്ടെങ്കിലും എഴുതി പ്രസധീകരിക്കണമെന്നു അപേക്ഷിക്കുന്നു.

ഈ പോസ്റ്റില്‍ കമന്റിട്ടു പാപ്പച്ചി അപ്പച്ചനോട് പറയാനുള്ളത് പറയുക.

Administrator,
Knanaya Viseshangal Group Blog.

1 comment:

  1. പാപ്പച്ചി വല്ലിഅപ്പന്റെ നര്‍മ സാഹത്തിയം ഈ സമുദായത്തിലെ സമകാലിക സംഭവങ്ങളുടെ ഒരു പ്രതിഭലനമാന്‍. വളരെ രസകരമായി ക്നാനായത്തിലെ ഇപ്പോഴത്തെ പ്രശംനങ്ങളെ അവതരിപ്പിച്ച വല്ലയാപ്പന്‍ പ്രശംസ അര്‍ഹിക്കുന്നത് തന്നെആന്. ഒരു സമുധായത്തിനു മുഴുവന്‍ വേദനിപ്പിക്കാന്‍ ശ്രമിക്കുന്ന ചില സമുദായ വിരോധികള്‍ക്കുള്ള മറുപടി സംഗീത സാന്ദ്രമാക്കിതീര്‍ത്ത പാപ്പച്ചി വല്ലിഅപ്പന്‍ ഒരായിരം പൂച്ചെണ്ടുകള്‍. ഇനിയും അങ്ങേക്ക്‌ മറ്റുള്ളവരെ ചിരിപ്പിക്കുവാനും ചിന്ദിപ്പിക്കുവാനും ഉള്ള അവസരങ്ങള്‍ ഉണ്ടാകട്ടെ

    ReplyDelete