Saturday, April 21, 2012

ഓട്ടംതുള്ളല്‍ (അവസാന ഭാഗം)


ക്നാനായ സംവാദം ഒട്ടംതുള്ളല്‍ (നാലാം ഭാഗം)
[പണ്ടിവനൊരു കടിയാലൊരു പുലിയെ.... എന്ന രീതി]

വൈദികര്‍ പലരും നല്ലവരാണേ
കുനുഷ്ടു ബുദ്ധികള്‍ ചില്ലറയാണേ
ചില്ലറയാണേ ശല്യക്കാര്
നല്ലവരാണേ ക്നാനയക്കാര്‍

ഷീന്‍സേ മോനേ മിണ്ടുന്നില്ലേ
കണ്‍വെന്‍ഷന്‍ വിജയിപ്പിക്കെണ്ടേ?
ചെയര്‍മാന്‍ എന്നൊരു മിണ്ടാപ്രാണി
തൊള്ള തൊറന്നു കണ്ടിട്ടില്ല
പ്രസിടെന്റ്മാരും മിണ്ടുന്നില്ല
ചിക്കാഗോ കൂവക്കായും മിണ്ടുന്നില്ല
ന്യൂ യോര്‍ക്ക്‌ മണ്‍കലവും മിണ്ടുന്നില്ല

ഒത്തുകളിച്ചോ സംശയമാണ്
മലക്കം മറിഞ്ഞു തിരികിട മറിഞ്ഞു
ഹൂസ്ടന്‍ മണക്കൂസും മിണ്ടുന്നില്ല
കണ്ടില്ലെന്നു നടിച്ചീടേണ്ട
ചെയര്‍മാന്‍ ഷാജിയ്ക്കെന്തു പിണഞ്ഞു
മൂലക്കല്ല് സൂക്ഷിചീടും
ഹഫ്മാന്‍കൂസിനു കാവലിരുന്നോ
കത്തുകള്‍ ഒന്നും കാണുന്നില്ല
കണ്‍വെന്‍ഷന്‍ വരണം കേട്ടോ

അമേധ്യം ഭക്ഷിച്ചവരാണോ
ചിക്കാഗോ സംവാദക്കാര്‍
എവിടെപ്പോയി നാണം കെട്ടവര്‍
രണ്ടും കേട്ടവരാണോ നിങ്ങള്‍?
എന്‍ഡോഗമിയില്‍ കാഷ്ടിച്ചിട്ടു
എവിടെ പോയി കില്ലപ്പട്ടികള്‍
എല്ലിന്‍ കക്ഷണം തിന്നവനൊക്കെ
പല്ലിന്‍ എണ്ണം കുറയുന്നോര്ത്തോ

മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍

വര്‍ക്കി കാര്‍ഡിനല്‍ പറഞ്ഞു നടന്നു
എട്ടാം അല്ഭുതമാണേ നിങ്ങള്‍
സ്വിച്ചിട്ടാല്‍ കണ്ണൂര്‍ രൂപത
ലോകം മുഴുവന്‍ എന്‍ഡോഗമിയും
മേമ്പൊടി ചേര്‍ത്ത വാഗ്ദാനങ്ങള്‍
മെത്രാന്‍സമതിയില്‍ തിരിച്ചുപിടിച്ചു

സ്വിച്ചുകള്‍ പലതും അടിച്ചു മാറ്റി
ബോംബെ ഡല്‍ഹി രൂപതയാക്കി
മൂലക്കാടെന് കൂച്ചുവിലങ്ങ്
അനുസരണയോടെ നടന്നേ പറ്റൂ

മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍

മെത്രാനച്ചോ, മുത്തുക്കുട്ടോ,
കണ്ടീല്ലെന്നു നടിച്ചീടേണ്ട
ലക്ഷം ലക്ഷം ക്നാനായക്കാര്‍
വെള്ളം ചേര്‍ത്താല്‍ എതിരിടുമെന്ന്
സ്നേഹിച്ചാലവര്‍ ഒത്തുപ്പിടിക്കും
വിഘടിച്ചാലവര്‍ തമ്മിതല്ലും

തല്ലിയുടക്കാന്‍ നോക്കിയവരൊക്കെ
തമ്മിലടിച്ചു ചാകുംനേരം
സന്തോഷിക്കാന്‍ വടക്കുംഭാഗര്‍
തുള്ളിച്ചാടാന്‍ മാറിക്കെട്ടിയവന്‍
ഒത്തുപ്പിടിച്ചാല്‍ മലയും പോരും
ഒറ്റുകൊടുത്താല്‍ അടിയില്‍ പോകും

മുക്കവനെന്നൊരു മുത്തുക്കുട്ടന്‍

ക്നായിതൊമ്മന്‍ നേടിത്തന്നൊരു
ക്നാനായത്വം
പൂര്‍വ പിതാക്കള്‍ കഷ്ടപ്പാടില്‍
നേടിത്തന്നൊരു ക്നാനായത്വം
പള്ളികള്‍ കിട്ടാന്‍ രൂപത കിട്ടാന്‍
ക്നാനായത്വം

ജനനം, കര്‍മ്മം മരണം എന്നീ
ത്രിത്വത്തില്‍ ക്നാനായത്വം
വിശ്വാസത്തില്‍ ദൈവികമാണേ
ക്നാനായത്വം
കൂട്ടത്തില്‍ കൂടണമെങ്കില്‍
ക്നാനായത്വം
പ്രാണനുതുല്യം ജീവനുതുല്യം
ക്നാനായത്വം

ക്നാനായത്വം നഷ്ടപ്പെട്ടാല്‍
ഞങ്ങള്‍ തോക്കിന് മുന്നില്‍ ചങ്കു വിരിക്കും

മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍

തുള്ളലിലിങ്ങനെ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതേ
തുള്ളലിലിങ്ങനെ കാര്യം പറയും
തുള്ളലിലിങ്ങനെ നേരു പറയും
നേരില്‍ അല്പം മേമ്പൊടി ചേര്‍ക്കും
നട വിളി അങ്ങനെ പലതും കേള്‍ക്കും.

(അവസാനിച്ചു)
===============================================================
പാപ്പച്ചി എന്ന വല്യപ്പന്‍
ക്നാനായ ഭവന്‍
കൊടുങ്ങല്ലൂര്‍ പി.ഓ.
എറണാകുളം ജില്ല, കേരള

പ്രായാധിക്യവും കേള്‍വിക്കുറവും മൂലം ഫോണ്‍ സര്‍വീസ്‌ ഇല്ല. നേരിട്ടുള്ള സന്ദര്‍ശനം മാത്രം. നേരില്‍ കാണാമെന്ന വിശ്വാസത്തോടെ, നിങ്ങളുടെ വല്യപ്പന്‍. ക്നാനായര്‍ക്ക് വല്യപ്പന്റെ ഉമ്മ. നിര്ത്തുന്നു.


No comments:

Post a Comment