നമ്മെ ഏക്കാലവും ഭയപ്പെടുത്തിക്കൊണ്ടിരുന്ന ''റിസ്‌ക്രിപ്റ്റ്'' എന്താണ് എന്ന് പൗരസ്ത്യ കാനോന്‍ നിയമം 1510 മുതല്‍ 1516 വരെ വ്യക്തമാക്കുന്നുണ്ട്. ഒരു ആനുകൂല്യമോ, ഒഴിവാക്കലോ, മറ്റെന്തെങ്കിലും പ്രത്യേക ആനുകൂല്യമോ നല്‍കുന്നതാണ് റിസ്‌ക്രിപ്റ്റ് അഥവാ സിംഹാസനകല്പന.
കാനോന്‍ ഇങ്ങനെ അനുശാസിക്കുന്നു; ''ദുര്‍ബലപ്പെടുത്തുന്ന ഒരു വകുപ്പ് (Clause) തക്ക അധികാരി പ്രത്യക്ഷമായി ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പക്ഷം സ്വന്ത ഇഷ്ടപ്രകാരം നല്‍കുന്ന (Motu Proprio) സിംഹാസനകല്പനയുടെ കാര്യത്തിലാണെങ്കില്‍ പോലും ഭരണപരമായ ഒരു നടപടിക്ക്- അത് മറ്റൊരു വ്യക്തിയുടെ ആര്‍ജ്ജിതാവകാശത്തെ ഹനിക്കുന്നതോ ഒരു നിയമത്തിനോ നിയമാനുസൃതമായ ആചാരത്തിനോ വിരുദ്ധമായിട്ടുള്ളതോ ആണെങ്കില്‍ അതിന് പ്രാബല്യം ഉണ്ടായിരിക്കില്ല.'' (CCEO 1515).
ക്‌നാനായ സമുദായം കഴിഞ്ഞ പതിനേഴ് നൂറ്റാണ്ടുകളിലധികമായി നിലനിര്‍ത്തിവരുന്ന ആര്‍ജ്ജിതാവകാശത്തിനും ജന്മാവകാശത്തിനും, വിശുദ്ധനായ പത്താം പിയൂസ് മാര്‍പാപ്പയുടെ ''ഇന്‍യൂണിവേഴ്‌സി ക്രിസ്ത്യാനി'' എന്ന തിരുവെഴുത്തിനും വിരുദ്ധമാണ് ഈ സമൂഹത്തിന്മേല്‍ കഷ്ടപ്പെട്ടു നേടിക്കൊടുത്ത റിസ്‌ക്രിപ്റ്റ്. കാനോന്‍ 1515 അനുസരിച്ച് അത് നിലനില്ക്കുന്നതല്ല.
കനോന്‍ 1513:1-ല്‍ പറയുന്നു; ''മറ്റു രീതിയില്‍ നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്യുകയോ ഭരണപരമായ നടപടികള്‍ പുപ്പെടുവിച്ച അധികാരിയെക്കാള്‍ ഉയര്‍ന്ന അധികാരി നിയമം പാസ്സാക്കുകയോ ചെയ്യാത്തപക്ഷം വിപരീതമായ ഒരു നിയമംവഴി ഭരണപരമായ ഒരു നടപടിയും പിന്‍വലിക്കപ്പെടുന്നില്ല.''
ക്‌നാനായ കത്തോലിക്കര്‍ക്കായി അമേരിക്കയില്‍ നല്‍കിയ റിസ്‌ക്രിപ്റ്റിനെ നിയമത്തില്‍ അനുവദിച്ചിരിക്കുന്ന ന്യായമായ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മൂലക്കാട്ട് പിതാവ് നേരിട്ടതായി അറിവില്ല. പിതാവ് 2012 മാര്‍ച്ച് 25-ന് അപ്നാദേശിലൂടെ നല്‍കിയ വിശദീകരണത്തില്‍ അങ്ങാടിയത്ത് പിതാവുമായി നടത്തിയ സൗഹൃദചര്‍ച്ചകള്‍ക്കു മുകളില്‍ പൗരസ്ത്യ തിരുസംഘത്തെയോ, തിരുസഭയുടെ പരമാധികാരിയായ മാര്‍പാപ്പയെയോ സമീപിച്ചതായി പറയുന്നില്ല. കാനോന്‍ 1513 അനുസരിച്ച് ഉയര്‍ന്ന അധികാരികളെ സമീപിക്കാവുന്ന കാര്യം എടുത്തു കാട്ടുന്നുണ്ട്. അവയൊന്നും തന്നെ ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തിയതായി കാണുന്നില്ല. നാളെ ആര്‍ക്കുവേണമെങ്കിലും, ആരുടെമേല്‍ വേണമെങ്കിലും റിസ്‌ക്രീപ്റ്റ് ഉപയോഗിക്കാം. ഷിക്കോഗോ സീറോ മലബാര്‍ രൂപതയില്‍ വിവാഹ സമയത്ത് വധുവിനെ മന്ത്രകോടി അണിയിക്കുകയും, വരന്‍ താലികെട്ടുകയും, പെരുന്നാള്‍ പ്രദിക്ഷണങ്ങളില്‍ ചെണ്ട കൊട്ടുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം ഹൈന്ദവമാണെന്നും ഭാരതീയ സംസ്‌ക്കാരത്തിന്റെ സംഭാവനയാണെന്നും അക്രൈസ്തവമായ ഇത്തരം ചടങ്ങുകള്‍ സംസ്‌ക്കാരസമ്പന്നമായ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും കാണിച്ച് ഒരു റിസ്‌ക്രിപ്റ്റ് നേടിയെടുത്താല്‍ എന്തായിരിക്കും അവസ്ഥ? അങ്ങാടിയത്ത് പിതാവും സീറോ മലബാര്‍ സിനഡും ഇക്കാര്യത്തില്‍ ക്‌നാനായക്കാര്‍ക്കു കിട്ടിയ റിസ്‌ക്രിപ്റ്റ് മൂലക്കാട് പിതാവ് കൈകാര്യം ചെയ്തുപോലെയായിരിക്കുമോ അന്ന് കൈകാര്യം ചെയ്യുക.
സാര്‍വ്വത്രിക സഭയുടെ തലവനായ പത്താം പിയൂസ് മാര്‍പാപ്പ അനുവദിച്ച ഈ സംവിധാനം മറ്റൊരു നിയമത്തില്‍ അമേരിക്കയില്‍ നിയന്ത്രിക്കപ്പെടേണ്ടതില്ല. സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തിലെപ്പോലെ അമേരിക്കയില്‍ ചെയ്യുവാന്‍ സഭാധികാരികള്‍ക്ക് മടിയില്ലായെങ്കില്‍, അതേ മാനദണ്ഡമായിരിക്കണം ക്‌നാനായ കത്തോലിക്കാരുടെമേലും സഭാധികാരികള്‍ അനുവര്‍ത്തിക്കേണ്ടത്.
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍
മൊബൈല്‍: 944 692 4328
email: thomasjoseph88@yahoo.in
This is modern day Catholic church , They have the guts to admit past mistakes and wrong doings and has taken courageous actions to fix the problems.
ReplyDeleteSo most likely if you approach for an appeal they might even fix the "ENDOGAMY" for ever.
GOOD LUCK..
Mr. Anonymous,
DeleteWe are not slaves of anybody. If anybody tries to fix us, we know what to do. For us, our seventeen century old traditions are more important than the Catholic Church.
Why they don't appoint a knanaya priest as Bishop in chicago dioces? Is it possible for a knanaya priest to become Bishop outside kerala, if endogomy cannot be allowed outside kerala? Lot of dioceses are created outside kerala in the past years and it's bishops are not from the knanaya priests but from other dioceses, Why such discrimination in appointing Bishops? Why our two bishop's are not opening their mouth in the synode. Are they not representing Knanaya? we the knanaits must understand one facts. Our Bishops have have no right to interfere anywhere outside kerala according to the Boola of pope pious x. Actually we the lay people are giving lot of consideration to the bishops.
DeleteI am glad that Tomy Jose is proposing what is practical and possible. Indeed both the Archbishop of Kottayam and the Community should be together as one to achieve the deired goal. It is possible how ever others may ridiclu it. Go ahead with the project.
DeleteWish you all the best.
Father Chacko Puthumayil
hay, who wants the catholic church? Jointed with the catholic church was the BIG MISTAKE our forefathers did. But this generation can correct it as Pope John Paul did. So all the KNANYTES get ready for the NAVEEKARANAM OR PUNARUDHANAM.
ReplyDelete