Sunday, April 1, 2012

ഒരു ക്നാനായ മുത്തശി കഥ

ഇത് AD 2150 കാലഘട്ടം. ലോകം ബഹുദൂരം പുരോഗമിച്ചിരുന്നു, ക്നാനായക്കാരും പുരോഹിതരും ഒക്കെ. Church and State രണ്ടും രണ്ടാണെന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടായിരുന്നു, മലയാളി അച്ചന്മാര്‍ക്കു പോലും. ക്നാനയക്കാര്‍ തങ്ങളുടെ വംശീയത്തനിമ നിലനിര്‍ത്തി സമാധാനപരമായി ജീവിച്ചിരുന്നു. മൂലക്കാടന്‍ ഫോര്‍മുലയും മുത്തോലം ഫോര്‍മുലയും അവര്‍ എന്നേ മറന്നു കഴിഞ്ഞിരുന്നു, ഒരു ദു:സ്വപ്നം പോലെ. പുരോഹിതര്‍ എണ്ണത്തില്‍ നന്നേ കുറവ്, പ്രാര്‍ത്ഥനയിലും ദൈവശാസ്ത്രത്തിലും മുഴുകി എളിയവരായി ജീവിച്ചിരുന്നു. വെറും സാധുക്കള്‍, നിരുപദ്രവകാരികള്‍..... പക്ഷെ അവരെ എല്ലാവരും ബഹുമാനിച്ചിരുന്നു.

അങ്ങ് അമേരിക്കയില്‍ ഒരു നല്ല ക്നാനായകുടുംബം ഉണ്ടായിരുന്നു, ഒരു വല്യമ്മയും മകനും ഭാര്യയും കൊച്ചുമക്കളും അടങ്ങുന്ന ഒരു കുടുംബം അന്ന് മുത്തശ്ശിയും കൊച്ചുമക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

*** *** *** *** *** *** **

'ഒരു കഥ പറഞ്ഞു തരുമോ?' കൊച്ചുമക്കള്‍ മുത്തശ്ശിയെ ശല്യപെടുത്താന്‍ തുടങ്ങി.

'പണ്ട് പണ്ട് ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ചിക്കാഗോ നഗരത്തിലാണ് കഥ നടക്കുന്നത്.'

'ചിക്കാഗോയില്‍ എന്ത് പറ്റി മുത്തശ്ശീ?' കുട്ടികള്‍ ആകാംഷാഭരിതരായി.

'അവിടെ മുത്തു എന്നുപേരുള്ള ഒരു കത്തനാര്‍ ഉണ്ടായിരുന്നുവത്രേ. ആ കത്തനാരെകൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതിമുട്ടിയിരുന്നു.'

'ശല്യമോ, കത്തനാര്മാരെക്കൊണ്ടോ?' കുട്ടികള്‍ അതിശയം കൂറി. കുട്ടികള്‍ കണ്ടിട്ടുള്ള അച്ചന്മാര്‍ വ്യത്യസ്തരായിരുന്നു. ഞായറാഴച കുരബാന ചെല്ലും, തിരിച്ചു വീട്ടില്‍ ചെന്നു ഭാര്യയും മക്കളുമായി സുഖമായി ജീവിക്കും.

'മക്കളെ അന്ന് അങ്ങനെയൊന്നുമല്ലായിരുന്നു. അന്ന് അച്ചന്മാര്‍ക്ക് ഭയങ്കര പ്രതാപമായിരുന്നു. അമേരിക്ക മാതിരി സമ്പത്തുള്ള നാട്ടില്‍ അച്ചന്മാര്‍ വിളിക്കാതെ ചെല്ലുന്ന അതിഥിയെപോലെ മനുഷ്യരുടെ പുറകെ കൂടിയിരുന്നു. ഭിക്ഷപാത്രമായി നടക്കുന്ന മെത്രാന്മാരെക്കൊണ്ടും അച്ചന്മാരെകൊണ്ടും ജനങ്ങള്‍ സഹികെട്ടിരുന്നു. Glorious and holy beggars!'

'മുത്തശ്ശി കഥയിലേക്ക് വരൂ', മുത്തശ്ശി കാട് കയറുന്നതായി പിള്ളേര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.

സമുദായവഞ്ചകനെന്നും യുദാസെന്നും അറിയപെട്ടിരുന്ന മുത്തുവിനെ ബഹുഭുരിപക്ഷം ആളുകളും നന്നേ വെറുത്തിരുന്നു. മുത്തുവിന് ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. തന്നെക്കാളും ബുദ്ധിയും വിവരവും ഉള്ളവരും സത്യം പറയുന്നവരും - ഇവരായിരുന്നു മുത്തുവിന്റെ പ്രധാന ശത്രുക്കള്‍. മുത്തു തന്റെ രക്ഷക്കായി അഞ്ചു ആറു പട്ടികളെ വളര്‍ത്തിയിരുന്നു. ഒന്ന് San Antonio-ല്‍നിന്നും കിട്ടിയ ഒരു കാരക്കകുട്ടന്‍, മറ്റേതു W എന്നോ മറ്റോ ആംഗലേയ പേരുള്ള ഒരെണ്ണം Detroit -ല്‍നിന്നും പിടിച്ചുകൊണ്ടു വന്നത്, പിന്നെ പേരിടാത്ത കുറെ നായ്ക്കളും. നല്ല സൗന്ദര്യമുള്ള നായ്ക്കളല്ലായിരുന്നു അവ, പിന്നയോ വെറും നാടന്‍ കില്ലപ്പട്ടികള്‍........ പക്ഷെ യജമാനനോട് അങ്ങേയറ്റം കൂറുണ്ടായിരുന്നു അവറ്റകള്‍ക്ക്. മുത്തു എല്ലാ ദിവസവും പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു അവരെ ഓമനിക്കുകയും, എല്ലിന്‍ കഷണങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. തന്റെ ശത്രുക്കളെ ഇരട്ടപേരിട്ടു വിളിക്കുകയായിരുന്നു മുത്തുവിന്റെ മുഖ്യ വിനോദം. പൂഴി, തീട്ടനാനി, ശകുനി, മാവോ, മൃഗഡോക്ടര്‍, കണിയാന്‍ എന്നൊക്കെ. തന്നെക്കാളും വളരെ മനോഹരമായി ആംഗലേയ ഭാഷാസ്വാധീനമുള്ളയാളെ ആലപ്പാട്ട് തിരുമേനി എന്നും കളിയാക്കി വിളിച്ചു മുത്തു രസിച്ചു. ഈ പേരുകള്‍ പാതിരി തന്റെ പട്ടികളെയും പഠിപ്പിച്ചു. അവര്‍ക്ക് നേരെ നോക്കി കുരയ്ക്കുവാന്‍ പ്രത്യേക പരിശീലനവും നല്‍കി. തന്റെ കൌശല ബുദ്ധിയില്‍ മുത്തു അഭിമാനം കൊണ്ടിരുന്നു. ആ സമയത്താണ് ക്നാനായ “പ്രാഞ്ചിയേട്ടന്മാര്‍” എന്ന വാക്ക് മലയാള നിഘണ്ടുവില്‍ ആദ്യമായി സ്ഥാനം പിടിക്കുന്നത്‌.. ശുദ്ധഗതിക്കാരായുള്ള പ്രാഞ്ചിയേട്ടന്മാരുടെ മണ്ടത്തരങ്ങളെല്ലാം മുത്തു കഥാരൂപേണ തന്റെ നായ്ക്കളുമായി പങ്കു വെച്ചു. അവരെ പല വിധത്തില്‍ ചൂഷണം ചെയ്യാന്‍ വേണ്ട അടവുകളെല്ലാം പറഞ്ഞുകൊടുത്തു.

ഒരു നല്ല കൃഷിക്കാരനും കറവക്കാരനുമായിരുന്നു മുത്തു. അദേഹം അമേരിക്കയില്‍ മൊത്തം പള്ളിക്കൃഷി ചെയ്തുവന്നു. പ്രാഞ്ചിയേട്ടന്മാരെ കറക്കാന്‍ പുള്ളിക്ക് ഒരു പ്രത്യേക വിരുതായിരുന്നു. 'മുത്തുവിന്റെ പള്ളിക്കൃഷി അപാരം തന്നെ, എന്താ മുത്തുവിന്റെ കഴിവ്!', ഒരു പ്രാഞ്ചിയേട്ടന്‍ അതിശയപ്പെട്ടു. 'മുത്തുവിന്റെ ഒരു രോമത്തെപോലും ആര്‍ക്കും തൊടാന്‍ പറ്റില്ലാ', വേറൊരാള്‍..

2012 കാലഘട്ടം. മായന്‍ കലണ്ടര്‍ വെച്ച് നോക്കിയാല്‍ ലോകം അവസാനിക്കേണ്ടതായിരുന്നു, പക്ഷെ അതുണ്ടായില്ല. മുത്തുവിനും പട്ടികള്‍ക്കും പക്ഷെ മായന്‍ പ്രവചനം ശരിയായി വന്നു.

ഈ പട്ടികള്‍ എന്നും തെരുവില്‍നിന്ന് കുരയ്ക്കുക പതിവായിരുന്നു. അന്നൊരു ദിവസം ഉച്ച കഴിഞ്ഞതേയുള്ളൂ. ആകാശം കാര്‍മേഘം നിറഞ്ഞതായിരുന്നു. മുത്തുവും കില്ലപ്പട്ടികളും തെരുവില്‍ നിന്ന് പതിവുപോലെ കുരക്കാന്‍ തുടങ്ങിയിരുന്നു. മുത്തുവും എന്തൊക്കയോ ആക്രോശിക്കുന്നുണ്ടായിരുന്നു - മെത്രാന്‍ പട്ടം, റോമിലെ റെസ്ക്രിപ്റ്റ് എന്നൊക്കെയോ മറ്റോ. ചുറ്റും കൂടിയിരുന്നവര്‍ മുത്തുവിനെയും നായ്ക്കളെയും പറഞ്ഞു മനസ്സിലാകാന്‍ ശ്രമിച്ചു, ഇത് ക്നാനായ കൊടുങ്കാറ്റാണ്, ഓടി രക്ഷപെട്.

ഈയുള്ളവന്‍ പറയുന്നതാണ് ശരി, മാവോയും പൂഴിയും ഒക്കെ വിവരക്കേട് പറയുന്നു എന്ന് മുത്തുവും കാരക്കകുട്ടനും കൊരച്ചുകൊണ്ട് തന്നെയിരുന്നു.

പ്രകൃതി ഗര്‍ജ്ജിച്ചു, മാനം വളരെ ഇരുണ്ടു. എല്ലാവരുടയും വാദങ്ങളെ മുത്തുവും നായ്ക്കളും അവഗണിച്ചു. പ്രക്ഷുബ്ദമായി വന്ന ക്നാനായ കൊടുങ്കാറ്റിനെയും പ്രളയത്തിനെയും അവര്‍ കണ്ടില്ലെന്നു നടിച്ചു. തങ്ങളുടെ കാലിനടിയിലുള്ള മണ്ണ് ഒലിച്ചു പോകുന്നത് മുത്തുവും നായ്ക്കളും അറിഞ്ഞില്ല. ചുറ്റും ഉണ്ടായിരുന്നവര്‍ ഒക്കെ കൊടുങ്കാറ്റും പ്രളയവും വരുന്നതിനു മുന്‍പേ സുരക്ഷിതസ്ഥലങ്ങള്‍ തേടി പോയി. വന്‍മരങ്ങളെ പോലും കടപുഴക്കിയ ആ പ്രളയത്തിലും കൊടുങ്കാറ്റിലും മുത്തുവും ചാവാളിപട്ടികളും അപ്രത്യക്ഷരായി. മെത്രനാകണം, മെത്രനാകണം എന്ന മുത്തുവിന്റെ ദീനരോദനം മാത്രം അവശേഷിച്ചു.

ജര്‍മ്മനിയിലെ ഹാംലിന്‍ പട്ടണത്തെ ചുറ്റിപറ്റിയുള്ള Pied Piper കഥയില്‍ നായകന്‍, തന്റെ കുഴലൂതികൊണ്ട് ആദ്യം എലികളെയും, പിന്നീടു പട്ടണവാസികളുടെ കുട്ടികളെയും എന്നന്നേയ്ക്കുമായി അപ്രത്യക്ഷരാക്കി. ആ മൂഷികര്‍ക്കും, മനുഷ്യകുട്ടികള്‍ക്കും പറ്റിയമാതിരി തന്നെ, ആ ക്നാനായ പ്രളയത്തിലും കൊടുങ്കാറ്റിലും പെട്ട മുത്തുവിനെയും കില്ലപ്പട്ടികളെയും കുറിച്ച് പിന്നെ ആരും കേട്ടിട്ടില്ല.

കഥ അവസാനിച്ചപോള്‍ പിള്ളേര്‍ എല്ലാം നല്ല ഉറക്കം പിടിച്ചു, മുത്തശ്ശിയും അവരുടെകൂടെ തന്നെ കിടന്നു

ശുഭം.

No comments:

Post a Comment