ഇതു എഴുതാന്‍ കാരണം കിടങ്ങൂര്‍ പള്ളിമേട പോളിച്ചുപണിയാന്‍ തീരുമാനം എടുത്തപ്പോള്‍ മുതല്‍ എല്ലാരുടേയും പ്രതീക്ഷ വെളിയില്‍ ഉള്ളവര്‍ സഹായിക്കും എന്നായിരുന്നു. സമുദായത്തെ ഒത്തിരി സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുകയും സമുദായത്തില്‍ നിന്നും വിവാഹം ചെയുകയും, കുടുംബവും സമുദായവും രക്ഷിക്കാന്‍ വീട് വിട്ടു കേരളത്തിന് വെളിയില്‍ താമസമാക്കുകയും ചെയ്യുന്ന ഒരു സമുദായസ്നേഹി മാത്രമാണ് ഞാന്‍. എല്ലാരും ബഹുമാനിക്കുന്ന മൂലക്കാട്ട് തിരുമേനി കഴിഞ്ഞ ഞായറാഴ്ച പറഞ്ഞ മറുപടി പ്രസംഗം ആണ് എന്നെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചത്.
കോട്ടയം മെത്രാന് കോട്ടയം കഴിഞ്ഞാല്‍ ക്നാനായക്കാരുടെ മേല്‍ അധികാരം ഇല്ല. എന്നാല്‍ നടുവിട്ടവന്റെ പണം വേണം താനും! ഇപ്പോള്‍ അവധിക്കു ചെല്ലുന്നവരുടെ വീട് കയറി പിരിവു നടത്തുന്നു. നാട്ടില്‍ പോകാന്‍ ഭയം ആണ്. പിതാവ് പറഞ്ഞ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ എലാ പണപ്പിരിവും നിറുത്തുക. അമേരിക്ക,യൂറോപ്പ്,ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ഒന്നിച്ചു തീരുമാനങ്ങള്‍ എടുക്കുക.
ബഹുമാനപ്പെട്ട വാലേലച്ചന്‍ പറഞത് കഴിഞ്ഞ ശനിയാഴ്ച കല്ലിടും എന്നായിരുന്നല്ലോ. എന്തുകൊണ്ട് ആണ് അത് നടക്കാതെ പോയത്? ഒരുതീരുമാനം വരുന്നത് വരെ എല്ലാവരെയും വെറുതെവിടുക. ക്നാനായക്കാരന്‍ ആരാണ് എന്ന് പറഞ്ഞുതരിക. ഇപ്പോള്‍ ആരോക്കെയാണ് ക്നനയക്കാര്‍ എന്ന് മനസ്സിലാകുന്നില്ല. ആകെ മൊത്തം ഒരു Confusion ആണ്.
ഉള്ള കാശു പോകാതിരിക്കാന്‍ വേണ്ടി ആണ് ഇങ്ങനെ പറഞ്ഞു പോകുന്നത്. കാര്യങ്ങള്‍ ഒന്ന് നേരയകുംപോള്‍ ഞങ്ങള്‍ സഹായിക്കാം അതുവരെ ഞങ്ങളോട് പൊറുക്കുക ഏതങ്കിലും കിടങ്ങൂര്‍ അംഗങ്ങള്ക് ബുദ്ധിമുട്ടു തോന്നിയങ്കില്‍ പൊറുക്കുക
കേരളത്തിന് വെളിയില്‍ ഉള്ള ഒരു കിടങ്ങൂര്‍ സ്വദേശി.
No comments:
Post a Comment