Wednesday, April 4, 2012

ഇക്കരക്കാഴ്ചകളിലേക്ക്

ക്നാനായ താരം 
അമേരിക്കയിലെ ' അക്കരക്കാഴ്ചകളില്‍ നിന്ന് ജോസുകുട്ടി കേരളക്കരയിലെ ഇക്കരക്കാഴ്ചകളിലേക്ക്. ' ഒരിടം എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകന്‍ പ്രദീപ് നായരുടെ പുതിയ ചിത്രമായ ' ചെറുക്കനും പെണ്ണും ജോസുകുട്ടി എന്ന അമേരിക്കന്‍ മലയാളിക്ക് മലയാള സിനിമയിലേക്കുള്ള വാതിലാണ്. ' രതി നിര്‍വേദം ഫെയിം ശ്രീജിത് വിജയ് നായകനാകുന്ന ഈ ചിത്രത്തില്‍ നായകന്റെ അച്ഛന്റെ റോളില്‍ മികച്ച വേഷമാണ് ജോസുകുട്ടിക്ക് കിട്ടിയത്.
ഇന്നത്തെ സോഷ്യല്‍ മീഡിയക്കാലത്ത് ഫേസ്ബുക്കിലൂടെയാണ് പ്രദീപ് നായര്‍ ജോസുകുട്ടിയെ സിനിമയിലേക്ക് ക്ഷണിച്ചത്. ഇന്റര്‍നെറ്റിലൂടെ, പ്രത്യേകിച്ചും യുട്യൂബിലൂടെ ലക്ഷക്കണക്കിന് മലയാളികള്‍ 'അക്കര ക്കാഴ്ചകള്‍ കണ്ടിരിക്കുന്നു. അങ്ങനെ ജോസുകുട്ടി ഇന്റര്‍നെറ്റ് താരമാണ്. കൊച്ചിയില്‍ 'ചെറുക്കനും പെണ്ണും സെറ്റിലിരുന്ന് ജോസുകുട്ടി തന്റെ സിനിമ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
'അക്കരക്കാഴ്ചകള്‍ എന്ന മലയാളത്തിലെ ആദ്യത്തെ സിറ്റ്‌കോം (സിറ്റുവേഷന്‍ കോമ ഡി), അതും വിദേശത്ത് അമേരിക്കയില്‍ ചെയñത്, അതിലൂടെ കിട്ടിയ പ്രശസ്തിയില്‍ ഇവിടെ മലയാള സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുക എന്നത് എന്നെപ്പോലൊരു അമേരിക്കന്‍ മലയാളിയെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമാണ്. അതുകൊണ്ട് ആ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ച് , ഒരു മാസത്തെ അവധിയില്‍ ഇവിടെ ക്രുവിന്റെ കൂടെ ചേര്‍ന്നു. അതൊരു നല്ല അനുഭവമാണ്. എന്നെ സംബന്ധിച്ച് ഒരിക്കലും മറാക്കാനാവാത്ത അനുഭവമാണ് ഈ ഷൂട്ടിങ് ടൈം.

മലയാള മനോരമയ്ക്ക് വേണ്ടി ഋഷി കെ മനോജ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment