Tuesday, April 17, 2012

ക്‌നാനായ സമുദായത്തിന്റെ കതകിന്റെ കുറ്റി പുറത്തു പിടിപ്പിക്കരുത്


ഏപ്രല്‍ 17 ലെ മംഗളം പത്രത്തില്‍ ശ്രീമാന്‍ ടി.ഒ.ജോസഫ് എന്നൊരാള്‍ ഒരു കത്ത് എഴുതിയിരുന്നതായി കണ്ടു. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അസത്യങ്ങളും, എങ്ങനെയും വ്യഖ്യാനിക്കാവുന്നതരം അര്‍ഥസത്യങ്ങളും മാത്രം ഉള്‍പ്പെട്ടതാണ്.

ക്‌നാനായ അതിരൂപത സീറോമലബാര്‍ സഭയിലെ ഒരു അതിരൂപത മാത്രമാണിപ്പോള്‍, എന്നാല്‍ ഒരു ക്‌നാനായ സ്വയാധികാര സഭയ്ക്കുവേണ്ടി ശ്രമം ആരംഭിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ക്‌നാനായക്കാര്‍ക്കുവേണ്ടിരൂപത അനുവദിച്ചുകൊണ്ട് മാര്‍പാപ്പ നടത്തിയ തിരുവെഴുത്തില്‍ തെക്കുംഭാഗ ജനത്തിനു വേണ്ടി, അതായത് ക്‌നാനായ കത്തോലിക്കാ വിഭാഗത്തിനു വേണ്ടി സ്ഥാപിച്ചതാണെന്ന് പ്രത്യേകം പറയുന്നുണ്ട് അതിനാല്‍ തന്നെ സമുദായം മാറി വിവാഹം കഴിക്കുന്ന വ്യക്തി ഇടവകയില്‍ അംഗമല്ലാതായിത്തീരുമെന്ന് വ്യക്തമാണ്. റോമിന്റെ നിര്‍ദ്ദേശപ്രകാരം ഇങ്ങനെ ഉള്ളവരെ അടുത്തുള്ള വടക്കുംഭാഗ സീറോമലബാര്‍ ഇടവകയില്‍ അംഗമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഏതെങ്കിലുമൊരു സമുദായത്തിന്റെ നിയമം പാലിക്കാന്‍ സാധിക്കാത്തവരുടെ അംഗത്വം നഷ്ട്ടമാകുന്നത് എല്ലാസമുദായക്കാര്‍ക്കും ബാധകമാകുന്ന ഒരു കാര്യമാണ്. അതില്‍ പുതുമയില്ല. എന്നാല്‍ അദ്ദേഹത്തെ അവരുടെ കുടുംബകൂട്ടായ്മയില്‍ നിന്നും പുറത്താക്കുന്നില്ലായിരിക്കാം. അദ്ദേഹത്തിന്നും കുടുംബത്തിനും അദ്ദേഹം ചേര്‍ന്ന ഇടവകയുടെ വികാരിയുടെ അനുവാദത്തോടെ പഴയ ഇടവകയില്‍വച്ച് കൂദാശ സ്വീകരിക്കുന്നതിനോ കുടുംബകല്ലറയില്‍ അടക്കുന്നതിനോ ഒരിക്കലും തടസ്സം ഉണ്ടായിട്ടില്ല. തെക്കുംഭാഗ ജനത്തിനുവേണ്ടി രൂപതയും ഇടവകയും അനുവദിച്ചിരിക്കുന്നതിനാല്‍ അത് തെക്കും ഭാഗര്‍ക്ക് അതായത് ക്‌നാനായക്കാര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്.

ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുകയും അത് അനുവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ക്‌നാനായക്കാര്‍. ലോകത്തിലെ എഴുപതോളം രാജ്യങ്ങളില്‍ വ്യാപരിച്ചു ജീവിക്കുന്ന ക്‌നാനായ കത്തോലിക്കര്‍ക്ക് ഒരു സ്വയാധികാര സഭയാകുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാകുകയില്ല. കാഞ്ഞിരപള്ളിക്കാരനായ ബഹു: സെബാസ്റ്റ്യനച്ചന്റെ പ്രബന്ധം അതിനു തെളിവാണ്. വേറെയും പല കണ്ടെത്തലുകളും അതിനു ബലം നല്കുന്നുണ്ട്.

ഇവിടുത്തെപ്പോലെ വലിയ പള്ളിയും പള്ളികൂടവും മഠവും സെമിത്തേരിയും ഒക്കെ അവിടേയും ഉണ്ടല്ലോ, മാര്‍പാപ്പായല്ലേ നമ്മുടെ നേതാവ്, പിന്നെ എന്തിനാണ് നിങ്ങള്‍ ഇവിടേയ്ക്ക് ഇടിച്ചുകേറാന്‍ ശ്രമിക്കുന്നത്. മിശ്ര വിവാഹം കഴിച്ച് പുറത്ത് പോയികഴിയുബോഴാണ് ചിലര്‍ ക്‌നാനായ സമുദായത്തിന്റെ വിലഅറിയുന്നത്. എന്നിട്ട് തിരികെ കയറുവാന്‍ എന്തു ചെയ്യുന്നതിനും തയ്യാറായി നില്ക്കുന്നു. നിങ്ങള്‍ ഒന്നു ചിന്തുക്കണം, നിങ്ങള്‍ ക്‌നാനായ സമുദായത്തില്‍ കാണുന്ന മഹത്വം നിങ്ങളുടെ പ്രവേശനത്തോടെ ഇല്ലാതാകുകയാണ് ചെയ്യുന്നത്. തനിക്കു ചേര്‍ന്ന ഇണയെ ലഭിക്കാതെ പുരനിറഞ്ഞു നില്ക്കുന്ന സ്ത്രീപുരുഷന്മാര്‍ ഉണ്ടെന്ന് ജോസഫ് ചേട്ടന്‍ പറഞ്ഞല്ലോ! ക്‌നാനായ സമുദായത്തില്‍ മാത്രമല്ല എല്ലാ സമുദായത്തിലും ഈ പ്രശ്‌നമുണ്ട്. നോക്കു ചൈനയിലും ജപ്പാനിലുമൊക്ക മൂന്ന് പുരുഷന് ഒരു സ്ത്രീ എന്ന അനുപാതമാണിപ്പോള്‍. കുട്ടികളെ കുറച്ചതിന്റേയും പെണ്‍ഭ്രൂണത്തെ കൊന്നുകളഞ്ഞതിന്റേയും അനന്തരഫലമാണിത്. സമൂഹം അതിന്റെ ദുരന്തം അനുഭവിച്ചേ മതിയാകു. മനുഷ്യന്‍ പാഠങ്ങള്‍ പഠിക്കുബോള്‍ ഇത് മാറിവരും അതിനിടയില്‍ കുറേപ്പേര്‍ ഞെരിഞ്ഞമരുന്നത് സ്വാഭാവികമാണ്.

ക്‌നാനായ സമുദായത്തന്റെ കതകിനു പുറത്ത് കൊളുത്തുവെച്ചാല്‍ എല്ലാം ശരിപ്പെടുമെന്ന ധാരണക്ക് യാതൊരു അടിസ്ഥാനവും ഇല്ല.

ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്, കോട്ടയം

3 comments:

  1. ക്നാനായ സമുദായ ത്തിന്റെ കാര്യം ഇപ്പോള്‍ വളരെ കഷ്ടം തന്നെ,ആരാണ് ഇതിനെല്ലാം ഉത്തരവാതി ?
    എണ്‍പതുകളില്‍ തുടങ്ങി ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ പ്രശ്നങ്ങള്‍ ആരുടെ സൃഷ്ടി ആണ്, റോം ല്‍ പോയി തല കാണിക്കാന്‍ പിതാക്കന്മാര്ക് നാണക്കേട്‌ , മറ്റു സമുധയങ്ങളുടെ മുന്‍പില്‍ വില ഉണ്ടായിരുന്ന ക്നനയക്കര്ക് ആ വില എങ്ങനെ നഷ്ടപ്ടുന്നു , ക്നാനായ കുടുംബ ബന്ധ ന്ഘളില്‍ പോലും ശക്തമായ വിള്ളല്‍, മാതാപിതാക്കള്‍ കുട്ടികളുടെ മതപരമായ കാര്യം പോലും ശ്രേധിക്കാതെ സമുദായം വളര്‍ത്തുന്നു.ആര്‍ക്കുവേണ്ടി യാണ് നമ്മള്‍ ബലിയാടുകള്‍ ആകുന്നതു.

    കാര്യം പറയുന്നവനെ പണ്ടേ ആര്‍കും ഇഷ്ടമില്ല , എങ്കിലും പറയാതെ വയ്യ .
    ആദ്യ കാലങ്ങളില്‍ നമ്മുടെ പിതാക്കെന്മാര്‍ അവരുടെ നിലനില്പിനും നെട്ടങ്ങല്കും വേണ്ടി സാധാരണക്കാരായ ആളുകളെ ആരും കാര്യമാക്കാതിരുന്ന വര്‍ഗിയ വികാരം കുത്തി നിറച്ചു . സമുധയാതെ സ്നേഹിച്ചും ഇ സമുദായം അതിന്റെ തനിമയില്‍ നിലനില്‍ക്കണം എന്നഗ്രഹിച്ചും, സഭ നേതൃത്വത്തിനെ അനുസരിച്ചും മറ്റു സമുധായഗങ്ങളെ വിവാഹം കഴിച്ചവര്‍ ഇടവക മാറുവാന്‍ പോലും തയാറായി , പക്ഷെ
    കലക്രെമേണ ഈ നടപടിയെ സമുധായനെതാക്കള്‍ പുറത്താക്കല്‍ ആയി ചിതൃകരിക്കുവാന്‍ തുടങ്ങി , അവരെ യഥാ സമയത്ത് correct ചെയ്യുവാന്‍ പിതാക്കന്മാരോ അച്ഛന്മാരോ ശ്രേമിചില്ലെന്നു മാത്രമല്ല അവരോടൊപ്പം ചേര്‍ന് വര്‍ഗിയ വികാരം വളര്‍ത്തി.

    ഈ നടപടികള്‍ സഭ ഇഷ്റെപെട്ടിരിന്നില്ല എന്ന്,പിത്ക്കന്മാര്‍ അറിങ്ങിട്ടും അറിയാത്ത ഭാവം നടിച്ചു.
    സഭ അത് വ്യക്ത മാക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വ്യക്ത മാക്കി എന്ന് മാത്രം.
    ഇന് പിത്ക്കന്മാര്‍ വിതച്ചത് കൊയ്യുന്ന കാലം , അവര്‍ പറയുന്നത് പോലും കേള്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു പറ്റം അഹങ്ക്കരികളെ വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിച്ചു . പാല് കൊടുത്ത കൈ തന്നെ കടിച്ചു മുറിക്കുന്നു .

    തുടരും

    ReplyDelete
  2. കുഞ്ഞേപ്പച്ചന്‍April 17, 2012 at 1:42 PM

    കൊട് കൈ. നമ്മുടെ നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കറക്റ്റ്‌!

    തങ്ങളുടെ സ്വാര്തലാഭത്തിനു വേണ്ടി ഇന്ദിരാ ഗാന്ധിയും സഞ്ജയ്‌ ഗാന്ധിയും കൂടിയാണ് പഞ്ചാബ്‌ ഭീകരരെ സൃഷ്ടിച്ചത്. അതിന്റെ ഫലമായാണ് ഇന്ദിര വെടിയേറ്റ്‌ മരിച്ചത്. കൂടുതല്‍ സ്വാര്ഥത തലയ്ക്കു പിടിക്കുമ്പോള്‍ സുബോധം നഷ്ടപ്പെടും.

    അങ്ങിനെ സുബോധം നഷ്ടപെട്ടവരാണ് നമ്മുടെ അരമനയില്‍ വാഴുന്നവര്‍.

    റോം വ്യക്തമാക്കി – മോനെ, കോട്ടയം മെത്രാനെ, നിന്റെ അധികാരം കോട്ടയത്ത്‌ മാത്രമാണ്. നിന്റെ തിണ്ണയില്‍ നിന്ന് നീ കുരച്ചാല്‍ മതി. സമ്മതിച്ചില്ല; മാസംമാസം അമേരിക്കയില്‍ പോകണം.

    അമേരിക്കയിലെ ക്നാനയക്കാരുടെയിടയിലെ സമ്പന്നര്‍ പോലും യാത്ര ചെയ്യുന്നത് ഇക്കോണമി ക്ലാസ്സിലാണ്. ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്‌താല്‍ മുടിഞ്ഞ സൌകര്യമാണ്, സുഖമാണ് - പക്ഷെ ചാക്ക് കണക്കിന് കാശങ്ങു കൊടുക്കണം. ദേഹമനങ്ങാതെ ജീവിക്കുന്ന തിരുമേനിമാര്‍ ആ സുഖം പോലും അനുഭവിച്ചാണ് ന്യൂ ജെര്സിയില്‍ താമസിക്കുന്നവന്‍ ന്യൂയോര്കിനു പോകുന്ന ലാഘവത്തോടെ കോട്ടയം-ചിക്കാഗോ ഷട്ടില്‍ അടിക്കുന്നത്.

    റോം പലതും പറയും, പോകാന്‍ പറ പുല്ലന്മാരോട്, അവന്മാര് പറയുന്നതും കേട്ടോണ്ടിരുന്നാല്‍ നമ്മുടെ കാര്യം എങ്ങിനെ നടക്കും.

    എരഗതീം പരഗതീം ഇല്ലാതെ നടന്നവനൊക്കെ പണ്ടെന്നോ അവന്റെ കൊച്ചമ്മ അമേരിക്കയില്‍ പോയതിന്റെ പേരില്‍ വാലു വാലേ അക്കരക്കയ്ക്ക് പോകുന്നു.

    അച്ചന്മാരെയും കന്യാസ്ത്രീകളെയും വിളിച്ചു മെത്രാന്‍ പറഞ്ഞു, “അവനെയൊക്കെ പിടിച്ചു മസ്തിഷ്കപ്രക്ഷാ.... ചെയ്യ്” അച്ചന്മാരും കന്യാസ്ത്രീകളും വേദപാഠ ക്ലാസ്സിലെ സാറന്മാരോടും സാറത്തിമാരോടും പറഞ്ഞു: “Brainwash them! ഇവന്റെയൊക്കെ തലേല്‍ അടിച്ചു കയറ്റു ക്നാനായ സ്പിരിറ്റ്‌!”

    അന്നടിച്ചു കയറ്റിയ സ്പിരിറ്റ്‌ കൂടിപ്പോയി. എന്ത് ചെയ്യാം, അനുഭവിക്ക്

    God Bless You!

    ReplyDelete
  3. Good article Mr. Savio Vachachira. We Knanaya people need writers and leaders like you.

    ReplyDelete