കോട്ടയം: ക്നാനായ പാരമ്പര്യമായ എന്‍ഡോമിക്കു ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു അജപാലന പരിഷ്കാരത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നു ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ചൈതന്യ പാസ്ററല്‍ സെന്ററില്‍ ഓശാന ഞായറാഴ്ച കൂടിയ കെസിസി പൊതുസഭയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്തിന്റെ വിവിധ ഇടവകകളില്‍നിന്നായി രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ തീരുമാനങ്ങള്‍ ഏകകണ്ഠമായി പാസാക്കി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു.
നാലു പ്രമേയങ്ങളാണു സമ്മേളനത്തില്‍ പാസാക്കിയത്. അമേരിക്കയില്‍ ക്നാനായ പാരമ്പര്യത്തിനു വിഘാതമായി നില്‍ക്കുന്ന വൈദികരെ തിരികെ വിളിക്കണമെന്ന പ്രമേയം ജോസ് പാറേട്ട് അവതരിപ്പിച്ചു. ക്നാനായ സമുദായത്തിലെ അംഗത്വം സംബന്ധിച്ചു നിലവിലുള്ള പാരമ്പര്യം തുടരണമെന്നും അതില്‍ മാറ്റംവരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുളള്ള പ്രമേയം ചാക്കോ പട്ടാമക്കുഴി അവതരിപ്പിച്ചു. സമുദായത്തില്‍നിന്നു മാറി വിവാഹം കഴിക്കുന്നവരെ ക്നാനായ ഇടവകകളില്‍ അംഗത്വം കൊടുത്ത് നിലനിര്‍ത്താന്‍ പാടില്ലെന്നുള്ള പ്രമേയം സ്റീഫന്‍ ജോര്‍ജ് അവതരിപ്പിച്ചു. സ്വയാധികാര സഭയ്ക്കുവേണ്ടിയുള്ള ശ്രമം ആരംഭിക്കണമെന്നുള്ള പ്രമേയം ഡോ. ലൂക്കോസ് പുത്തന്‍പുരയില്‍ അവതരിപ്പിച്ചു. സ്വയാധികാര സഭയ്ക്കായി ഒരുലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി പരിശുദ്ധസിംഹാസനത്തിനും സീറോ മലബാര്‍ സഭയുടെ അധ്യക്ഷനും സമര്‍പ്പിക്കുമെന്നും പ്രസിഡന്റ് പ്രഫ. ജോയി മുപ്രാപ്പള്ളി അറിയിച്ചു.
ഇ.ജെ. ലൂക്കോസ് അനുസ്മരണം ഷെവ. ജോയി കൊടിയന്ത്ര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രഫ. ബാബു പൂഴിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. തോമസ് നന്ദികുന്നേല്‍, തമ്പി എരുമേലിക്കര എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. സമുദായം മാറി വിവാഹം കഴിച്ചവരെ ക്നാനായ ഇടവകകളില്‍ അംഗത്വം കൊടുത്തു നിലനിര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്െടന്ന് അധ്യക്ഷപ്രസംഗത്തില്‍ പ്രഫ. ജോയി മുപ്രാപ്പള്ളി പറഞ്ഞു.
മോണ്‍. മാത്യു ഇളപ്പാനിക്കല്‍, പ്രഫ. ബേബി കാനാട്ട്, പ്രഫ. തോമസുകുട്ടി വടാത്തല, ചാക്കോ പട്ടാറുകുഴി, ജോസ് പാറേട്ട്, സ്റീഫന്‍ ജോര്‍ജ്, ഡോ. ഷൈനി ബേബി, ഷിനോയി മഞ്ഞാങ്കല്‍, ജോണ്‍ പൂച്ചക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ബിനോയി ഇടയാടിയില്‍ നന്ദി പറഞ്ഞു.
സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റീസ് സിറിയക് ജോസഫ് അടക്കം ക്നാനായ സമുദായത്തിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമ്മേളനത്തില്‍ പങ്കെടുത്തു. ഭാവി പരിപാടികള്‍ക്കായി പ്രഫ. ജോയി മുപ്രാപ്പള്ളി ചെയര്‍മാനായും പ്രഫ. ബേബി കാനാട്ട്, പ്രഫ. ബാബു പൂഴിക്കുന്നേല്‍, വി.കെ. മാത്യു എന്നിവര്‍ വൈസ് ചെയര്‍മാന്മാരായും സ്റീഫന്‍ ജോര്‍ജ് ജനറല്‍ കണ്‍വീനറായും 1001 അംഗ ആക്ഷന്‍ കൌണ്‍സിലിനെയും 101 പേരുടെ ആക്ഷന്‍ എക്സിക്യൂട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു.
(കടപ്പാട്: ദീപിക)
No comments:
Post a Comment