മാര്‍ച്ച് 20-ന് കോട്ടയത്തുവെച്ച് അഭി: മൂലക്കാട്ടുപിതാവും ക്നാനായനേതാക്കളുമായിട്ടുള്ള കൂടിക്കാഴ്ച്ചയില്‍ പിതാവു പറഞ്ഞത് “നിങ്ങള്‍ കാര്യങ്ങള്‍ പഠിക്കണം” എന്നാണ്. ഏപ്രില്‍ ഒന്നിന് ചൈതന്യയില്‍ ചേര്‍ന്ന് മഹാസമ്മേളനത്തില്‍ ഇളപ്പാനിക്കലച്ചന്‍ പറഞ്ഞതും അതുതന്നെ - സമുദായക്കാര്‍ കൂടുതല്‍ പഠിക്കണം. അവസാനം പ്രസംഗിച്ച പിതാവ് പ്രസംഗം തുടങ്ങിയതുതന്നെ "നിങ്ങള്‍ കാര്യങ്ങള്‍ നന്നായി പഠിക്കണം" എന്നു പറഞ്ഞുകൊണ്ടാണ്.
2000 സെപ്റ്റംബറില്‍ നടത്തിയ എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയില്‍ ക്നാനായക്കാര്‍ ആര് എന്നതിന്റെ നിര്‍വ്വചനം വായിച്ച മോണ്‍: ഇളപ്പാനിക്കലച്ചന്‍ ഭയങ്കര പഠനം നടത്തിയിട്ടും ഒരിത്തിരി തെറ്റി. അദ്ദേഹം വായിച്ചത് പെന്തക്കോസ്തുകാര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നതുപോലെ ഇടയ്ക്കു നിന്നും ഒരു വാചകം മാത്രം. പിന്നാലെ പ്രസംഗിച്ച വ്യക്തി അതിന്റെ പൂര്‍ണ്ണ രൂപം വായിച്ചപ്പോള്‍ മനസ്സിലായി മോണ്‍: ഇളപ്പാനിയുടെ പഠനവിശേഷം. യോഗക്കാരുടെ മുന്നില്‍ അദ്ദേഹം ആക്ഷേപപാത്രമാകുകയും ചെയ്തു.
എന്തായാലും സമുദായക്കാരെല്ലാവരും ദൈവശാസ്ത്രവും സഭാവിജ്ഞാനീയവും പഠിക്കണമെന്നു പറയുന്നത് ഇത്തിരി കടന്ന കൈയ്യായി പോയില്ലേ എന്നു സംശയം. കണ്ടത്തിപണിക്കും കരപ്പണിക്കും പോകുന്ന ക്നാനായക്കാരന് എന്തു ശാസ്ത്രം പഠിക്കാനാണ്? സര്ക്കാരര് ജീവനക്കാരും അദ്ധ്യാപകരും തൊഴിലാളികളും സമുദായത്തെക്കുറിച്ച് കൂടുതലായി എന്തു പഠിക്കാനാണ്! ക്നാനായക്കാരുടെ മക്കളായി ജനിക്കുകയും ജീവിതപങ്കാളി അത്തരമൊരാളായിരിക്കുകയും ചെയ്താല്‍ മതിയെന്നും അത്തരക്കാര്‍ മാത്രമുള്പ്പെട്ടതാണ് ക്നാനായ സമുദായമെന്നും അവരുടേതാണ് ക്നാനായ പള്ളിയെന്നും രൂപതയെന്നും മെത്രാനെന്നും ഉള്ള അറിവ് പ്രാഥമികമായുള്ളവരാണ് തെക്കുംഭാഗക്കാരെല്ലാവരും. തല്ക്കാലം അതില്‍ കൂടുതല്‍ ആവശ്യമില്ല.
കൂടുതല്‍ പഠിക്കാനും സമുദായത്തെ വളര്‍ത്താനും ഒരുമിച്ചു നിര്‍ത്താനും സമുദായക്കാര്‍ ചെലവിനു കൊടുത്ത് കുറേപേരെ നിയമിച്ചിട്ടുണ്ട്. അവരാണ് വൈദീകരും മെത്രാനും. നേര്‍ചരിത്രം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അവരാണ്. അമേരിക്കന്‍ ക്നാനായക്കാര്‍ ഒരു വൈദീകന് ഒരാണ്ടില്‍ വേതനമായി കൊടുക്കുന്നത് 35,000 ഡോളര്‍ ആണെന്നുകേള്ക്കുന്നു. അദ്ദേഹം കുര്‍ബാനയും പ്രാര്ഥനനയുമായി സമുദായക്കാര്‍ക്കു വേണ്ടി ചിലവഴിക്കുന്നത് ആഴ്ച്ചയില്‍ നാലു മണിക്കൂര്‍ മാത്രം. മറ്റു സമയങ്ങളില്‍ വേറെ ശുശ്രൂഷകള്ക്കുപോയി പണമുണ്ടാക്കുന്നുണ്ട് .
ഇത്രയും സൗകര്യങ്ങള്‍ ആസ്വദിച്ചുകഴിയുകയും, സമുദായത്തെ ഇല്ലാതാക്കുവാനുള്ള നരക ചിന്തകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കുമ്പോള്‍, നിങ്ങള്‍ പഠിക്കണം എന്നു പറഞ്ഞതിന്, അതിന്റെ വൈരുദ്ധ്യത പഠിപ്പിച്ചു കൊടുത്ത സമ്മേളനമായിരുന്നു ഏപ്രില്‍ ഒന്നിന് ചൈയന്യയില് കണ്ടത്. അവിടെ ഉണ്ടായിരുന്ന മെത്രാനും വൈദീകരും പലതും പഠിച്ചു, പഠിച്ചതൊക്കെ മറക്കാതിരുന്നാല്‍ സമുദായക്കാരുടെ വാത്സല്യം അനുഭവിച്ചു കഴിയാം ഇല്ലെങ്കില്‍ പഠിച്ചതെല്ലാം പരണത്ത്വച്ച് ചാരത്തില്‍ കഴിയേണ്ടിവരും.
ചൈതന്യയില്‍ അരങ്ങേറിയ പ്രതിഷേധം മെത്രാനും അനുചരന്മാരും സ്വയം വരുത്തിവച്ചതാണ്. ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കുന്നതിനായിട്ടാണ് ക്നാനായ ഫെലോഷിപ്പ് വര്ഷ്ങ്ങളായി ലഘുലേഖകളിലൂടേയും പിതാവിന് നേരിട്ടും മുന്നറിയിപ്പ് കൊടുത്തുകൊണ്ടിരുന്നത്.
ഏപ്രില്‍ ഒന്നിലെ അരുതാത്തതും നിര്‍ഭാഗ്യകരവും ആയ സംഭവങ്ങള്‍ ക്നാനായ ഫെലോഷിപ്പിന് ദുഖം ഉളവാക്കിയിരിക്കുന്നു. സമുദായക്കാരെ ഇത്തരം ഒരു പ്രവര്‍ത്തിയിലേക്ക് നയിച്ചത് അഭിവന്ദ്യ പിതാവിന്റെ താന്പോവരിമ ആണ് എന്നു തന്നെ പറയാതെ നിവര്‍ത്തിയില്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പിതാവ് ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് വിശ്വസിക്കുന്നു.
ക്നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍
സെക്രട്ടറി, ബേബി ഊണാകുന്നേല്‍
"നാന്‍സി മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ ചെയയ്യുന്നതെല്ലാം യാത്രികമായിരിക്കും നന്സിക്ക് വേണമെങ്കില്‍ പോകാം " ഇതുപോലെ സ്വവംശ വിവാഹവും തനിമയും ഒക്കെ തെറ്റാണന്നു തിരുമേനിക്ക് തോന്നി തുടങ്ങിയാല്‍ തിരുമേനിക്ക് വേണമെങ്കില്‍ തിരികെ പോകാം ഒപ്പം കൂട്ടത്തില്‍ ഉള്ളവരെയും കൂട്ടി റോമയിലെക്കോ അല്ലങ്കില്‍ പാല അരമനക്കോ പോകാം. അവിടെ കപ്യരായി കൂടാം. ഒന്ന് ഓര്‍ക്കുക ക്നാനായ ക്കാരന് ആയതുകൊണ്ടാ അരച് ബിഷപ്പ് ആയത് അല്ലാതെ അങ്ങയുടെ കഴിവ് കൊണ്ടല്ല. വിശ്വാസി ഇല്ലാത്ത ബിഷപ്പ് പല്ലുകൊഴിഞ്ഞ സിംഹം പോലെ ആണ്. അമേരിക്കയില്‍ ചെന്ന് ഡോളര്‍ കണ്ടു വിട്ടി വേഷം കെട്ടല്ലെ. വെള്ളി നാണയത്തിനു വേണ്ടി കര്‍ത്താവിനെ ഒറ്റിയപോലെ ഒരു കസേരക്ക് വേണ്ടി ക്നാനായ സമൂഹത്തെ ഒറ്റുകൊടുത്തു.
ReplyDelete