ഇപ്പോള്‍ ക്നാനായ സമുദായത്തില്‍ സംഭവിക്കുന്നത് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതാണ്: “പുരോഹിതവര്‍ഗം ഒറ്റകെട്ടായി നിന്ന് മണ്ടന്മാരായ അല്മേനിയെ ചൂഷണം ചെയ്യുന്നു.”
വിശദമാക്കാം.
2008-ല്‍ യാതൊരു സംശയത്തിനും ഇടമില്ലാത്ത വിധത്തില്‍ മാര്‍ അങ്ങാടിയത്ത് രണ്ടു ക്നാനായ പിതാക്കന്മാരെയും പുരോഹിത പ്രമാണികളെയും വേദിയില്‍ ഇരുത്തിക്കൊണ്ട് പറഞു, അമേരിക്കയില്‍ സമുദായം മാറികെട്ടിയവര്‍ക്കും, അവരുടെ ഭാര്യ/ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ക്നാനായ പള്ളികളില്‍ അംഗത്വം ഉണ്ടായിരിക്കും. അപ്പോള്‍ നമ്മുടെ തബ്രാക്കന്മാര്‍ “കമാ” എന്നൊരക്ഷരം മിണ്ടിയില്ല. മന്ദബുദ്ധികളെ പോലെ വായില്‍ കയ്യും തിരുകി ഇരുന്ന രംഗം യുട്യുബില്‍ വീണ്ടും കാണുക. (2008 KCCNA Convention Speech)
ഇപ്പോള്‍, മൂലക്കാട്ട് തിരുമേനി പറയുന്നു – ക്നാനയക്കാരന്റെ ക്നാനയക്കാരല്ലാത്ത ഭാര്യ/ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും അംഗത്വം ഇല്ല; കൂദാശകള്‍ മാത്രമേ ലഭിക്കൂ എന്ന്. (പള്ളിയില്‍ നിന്നും അംഗത്വം ഉള്ളവര്‍ക്ക് കൂദാശ അല്ലാതെ വേറെ എന്ത് ഒലക്കേടെ മൂടാണ് കിട്ടുന്നത്, തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കരുത്).
അത് പറഞ്ഞു കഴിഞ്ഞപ്പോള്‍, അങ്ങാടിയത്ത് പിതാവിനും മിണ്ടാട്ടമില്ല; നാവിറങ്ങി പോയി. അതോ, വായില്‍ കയ്യും തിരുകി ഇരിപ്പാണോ?
സഹോദരരെ, ഇവരുടെ ശത്രുക്കള്‍ നിങ്ങളും ഞാനും അടങ്ങുന്ന അല്മായ വര്‍ഗമാണ്. അവര്‍ ഒറ്റകെട്ടാണ്.
സ്വന്തം കാര്യം നോക്കാന്‍ പഠിക്ക്.
“ഗെറ്റ് ലോസ്റ്റ്, യു ബെഗ്ഗര്സ്” എന്ന് ഇവരോട് പറയാനുള്ള ആര്‍ജ്ജവം നേടുക. അതു വരെ ഇവര്‍ ശരിയാവുകയില്ല.
കുഞ്ഞൂഞ്ഞ്
No comments:
Post a Comment