2012ന്റെ അവസാനക്വാര്ട്ടറില്‍ മൂന്ന് തവണ കലാതിലകപട്ടം നേടി മരിയാ തങ്കച്ചന്‍ ക്നാനയകുലത്തിനു അഭിമാനമായി.
നവംബര്‍ ഇരുപത്തിനാലാം തിയതി സ്റ്റാഫോര്‍ഡ്ഷൈയറിലെ സ്റോക്ക്-ഓണ്‍-ട്രെന്റ് നഗരത്തില്‍ വച്ച് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ യുക്മ നടത്തിയ ദേശീയ കലാമേളയില്‍ നാടോടിനൃത്തം, ഭരതനാട്യം, പ്രസംഗമത്സരം എന്നീ ഇനങ്ങളില്‍ സമ്മാനം നേടിയാണ് മരിയ യുകെയിലെ തിളങ്ങുന്ന താരമായി മാറിയത്
യുകെയിലെ ക്‌നാനായ യുവജന കൂട്ടായ്മയായ യുകെകെസിവൈഎലിന്റെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ ഇരുപതിന് നടന്ന പ്രഥമ യുവജനോത്സവത്തില്‍ ലീഡ്‌സ് യൂണിയനെ പ്രതിനിധീകരിച്ചെത്തിയ മരിയാ തങ്കച്ചന്‍ അന്ന് കലാതിലകപട്ടം നേടി. അതിനു ശേഷം നവംബര്‍ പതിനൊന്നിന് യുക്മയുടെ ബോള്‍ട്ടന്‍ നഗരത്തില്‍ വച്ച് നടന്ന നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ കലാമേളയിലും മരിയ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ചാണയ്ക്കല്‍ തങ്കച്ചന്‍--ആന്‍സി ദമ്പതികളുടെ (ഇരവിമംഗലം ഇടവകാംഗം) മകളാണ് ഈ കലാകാരി.
മാഞ്ചസ്റ്റര്‍ സെന്റ് മോണിക്കാസില്‍ ജിസിഎസ്ഇ വിദ്യാര്‍ഥിനിയാണ് മരിയ. യുകെകെസിവൈഎല്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച് സ്‌പോര്‍ട്‌സ് ഡേയിലേയും മരിയ ചാമ്പ്യനായിരുന്നു.
ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ്, കഴിഞ്ഞ രണ്ടുതവണ നടന്ന യുക്മ കലോത്സവങ്ങള്‍ എന്നിവയിലെല്ലാം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള മരിയ യുകെയിലെ പുതുതലമുറയിലെ ശ്രദ്ധേയായ കലാകാരിയാണ്. കടുത്ത മത്സരത്തില്‍ വിജയിച്ചായിരുന്നു മരിയയുടെ പ്രകടനം. പാഠ്യേതര വിഷയങ്ങളില്‍ മാത്രമല്ല പഠനത്തിലും മികവു പുലര്‍ത്തുന്നുണ്ട് മരിയ.
മരിയാ തങ്കച്ചന്‍: നാടോടിനൃത്തം
ഒന്നാം സമ്മാനാര്ഹമായ പ്രസംഗം – മരിയാ തങ്കച്ചന്‍
ഒന്നാം സമ്മാനര്ഹമായ ഭരതനാട്യം
ചിത്രങ്ങള്‍
No comments:
Post a Comment