Friday, November 16, 2012

ബുദ്ധിയില്ലെങ്കില്‍ കടം വാങ്ങുക - എഡിറ്റോറിയല്‍

ജയ്‌ തോമസ്‌ ആരാണെന്ന് ഈ എഴുതുന്നയാള്‍ക്ക് അറിയില്ല. സാഹചര്യം വച്ചു നോക്കുമ്പോള്‍ അത് ഹൂസ്റ്റണില്‍ കുടിയേറിതാമസിക്കുന്ന രണ്ടാം തലമുറയില്‍ പെട്ട ഒരു ക്നാനായ യുവാവോ യുവതിയോ ആണെന്ന് കരുതുന്നു.

നമ്മുടെ വരുംതലമുറയില്‍ നിരവധി ജയ്‌മാര്‍ ഉണ്ടാവണം. ജയ്‌ ഇന്ന് ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്ത കമന്റ്‌ ഒരു അളവുകോലായി സ്വീകരിച്ചു നോക്കിയാല്‍ അദ്ദേഹത്തിന് നമ്മുടെ തലമുറയില്‍പെട്ട പലര്‍ക്കും ഇല്ലാത്ത നിരവധി ഗുണങ്ങളുണ്ട്. കറുപ്പിനെ കറുപ്പായും, വെളുപ്പിനെ വെളുപ്പായും കാണാനുള്ള കഴിവാണ് അതില്‍ പരമപ്രധാനമായി തോന്നുന്നത്.

ഹൂസ്റ്റണില്‍ പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവരോടായി ഈ യുവസുഹൃത്ത് ചില ലളിതമായ്‌ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

ഈ സമൂഹം പിളര്‍ന്നു; പിളര്ന്നുതന്നെ തുടരും – നിങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് അവകാശപ്പെടുന്നു.  എങ്ങിനെയാണ് നിങ്ങള്‍ ഈ പ്രശങ്ങള്‍ പരിഹരിക്കുന്നത്?

ജയ്‌ വ്യക്തമാക്കുന്നു – നിങ്ങളുടെ അഴിമതിയില്‍ പൂണ്ട രാഷ്ട്രീയത്തില്‍ എനിക്കും എന്റെ സമകാലികര്‍ക്കും യാതൊരു താല്പര്യവും ഇല്ല. ഞങ്ങളുടെ തലമുറയ്ക്ക് വേണ്ടിയാണ് നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നതെന്ന് പറയരുത്!

ജയ്‌ തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു – ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക. പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് – ഒബാമ ജയിച്ച തെരഞ്ഞെടുപ്പ് – കഴിഞ്ഞിരിക്കുന്നു.

ജയ്‌ പോസ്റ്റ്‌ ചെയ്ത കമന്റിന്റെ ഫുള്‍ ടെക്സ്റ്റ്‌ ചുവടെ കൊടുക്കുന്നുണ്ട്.

ബുദ്ധിയില്ലെങ്കില്‍ കടം വാങ്ങണം. നമ്മുടെ സ്വന്തം മക്കള്‍ ഇത്ര വിവേകപൂര്‍വ്വം സംസാരിക്കുമ്പോള്‍ അവരില്‍നിന്ന് എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുകയില്ലേ?

ഇതാണ് നമ്മള്‍ കൊട്ടിഘോഷിക്കുന്ന ക്നാനായപൈതൃകത്തിന്റെയും, പാരമ്പര്യത്തിന്റെയും ഭാവി. എത്ര വര്‍ഷമായി നമ്മള്‍ അമേരിക്കയില്‍ ക്നാനായ രാഷ്ട്രീയം കളിക്കുന്നു. എത്ര നേതാക്കാര്‍, ഇപ്പോള്‍ നമ്മെ നന്നാക്കും എന്ന മോഹനവഗ്ദാനം തന്ന് കസേരകളില്‍ ഇരുന്നു, ഇറങ്ങിപോകാതിരിക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ടുമാത്രം – ഇഷ്ടമായിട്ടല്ല - കസേര കാലിയാക്കി! അവര്‍ക്കെല്ലാം എന്തൊക്കെയോ വലിയ കാര്യങ്ങള്‍ ചെയ്തു എന്ന അവകാശവാദം മുഴക്കാനുണ്ട്. പക്ഷെ അമേരിക്കയിലെ ഒരു സാധാരണക്കാരന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ അവന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഈ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? നേതാക്കള്‍ക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ – കസേര. അതെ, ഇത് മറ്റൊരു കിസ കുര്സി കാ.

ഇതുകണ്ട് ജയ്മാര്‍ എത്ര രോഷാകുലരാണെന്ന് ഈ കമ്മന്റില്‍ നിന്നും വ്യക്തമാണ്. നേതാക്കള്‍ മാത്രമല്ല, മനുഷ്യരെ പിഴിയാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന, ആത്മീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത നമ്മുടെ പാതരിഗുണ്ടകളും (അതെ, അപവാദങ്ങള്‍ അത്യപൂര്‍വമാണ്) അവരെ പറഞ്ഞുവിട്ടിട്ട് പാത്തും പതുങ്ങിയും പിന്നാലെ എത്തുന്ന പിതാക്കന്മാരും ജയ്മാര്‍ക്ക് കാതു കൊടുത്താല്‍ അവര്‍ക്ക് നന്ന്.

ഇങ്ങനെ ഒരു കമന്റ്‌ പോസ്റ്റ്‌ ചെയ്ത ജയ്‌ തോമസിന് ക്നാനായ വിശേഷങ്ങള്‍ എല്ലാ വായനക്കാരുടെയും പേരില്‍ നന്ദി പറയുന്നു.  Thank you, Jai!

Full Text of the Comment Posted by Jai Thomas

Hey Presidential Candidates (Sajan and Virippan),

Both of you say you can resolve this feud in Houston but HOW?!

No team can solve the present problems! This community is split and will REMAIN SPLIT from here on out! Tell me, how will you resolve this problem? I'm tired of getting phone calls from uncles that don't know my name. I'm tired of my parents telling me who to vote for tomorrow. I think I speak for 90% of the young generation here in Houston. As for you uncles, stop bringing the younger generation in this. WE DON'T CARE ABOUT YOUR CORRUPTED POLITICS! Don't say, "I'm doing this for the younger generation". The young AMERICAN generation will eventually marry out or won't care about the future of this association. The FOBS will continue this tradition. You people are doing this for namesake. I SAY THE YOUNG GENERATION BOYCOTT THIS ELECTION! LET US MAKE A STAND BY NOT VOTING TOMORROW! The real election is over.... the one that counts.....OBAMA won, remember! 

No comments:

Post a Comment