.................കേരളസമൂഹം ഇതഃപര്യന്തം പ്രതീക്ഷിക്കാതിരുന്ന ഒരുണര്‍വാണ് കുടുംബശ്രീ സാക്ഷാത്കരിച്ചത്. കാരണം തങ്ങള്‍ കെട്ടിക്കിടക്കുന്ന ജലം പോലെയും പൊട്ടക്കിണറിലെ ഇരുട്ടുജീവിതം പോലെയുമാണെന്നും അതിന്നു തുറസ്സു വേണമെന്നും പെണ്ണുങ്ങള് തുറന്നു ചിന്തിക്കാന്‍ തുടങ്ങി. കേരള സമൂഹത്തില്‍ ഒരു ഫെമിനിസ്റ്റ് സംഘത്തിനും നേടാന്‍ കഴിയാത്ത സാദ്ധ്യതയിലേക്കാണ് കുടുംബശ്രീ പ്രവര്‍ത്തനം പുരോഗമിച്ചത്. നമ്മുടെ രാജ്യത്ത് ആധുനിക വിദ്യാഭ്യാസത്തിന്നുപോലും സ്ത്രീവിമോചനത്തിന്റെ താക്കോല്‍ കൈയില്‍ കിട്ടിയില്ല. ഉദ്യോഗസ്ഥകള്‍ക്ക് വീടുവിട്ടാല്‍ ആപ്പീസ്, ആപ്പീസ് വിട്ടാല്‍ വീട് ഇതായിരുന്നു ഈയടുത്ത കാലംവരെ വിധി. കുടുംബശ്രീ പ്രസ്ഥാനം ഗ്രാമാന്തരങ്ങളിലേക്കു പടര്‍ന്നു കയറിയപ്പോൾ അത് സൂര്യവെളിച്ചം നോക്കിയുള്ള പോക്കായി. അവരെക്കൊണ്ടു കൂലിയില്ലാ വേലയും, മനുഷ്യനീതിക്കു പറ്റാത്ത പ്രവൃത്തിയും ചെയ്യിച്ചു പോന്ന പുരുഷ സമൂഹത്തിന് തുടക്കത്തില്‍ ഈ പ്രസ്ഥാനം അരോചകമായും ചിലപ്പോള്‍ തീര്‍ന്നു..................
പ്രശസ്ത എഴുത്തുകാരി പി. വല്‍സല കേരള കൌമുദിയില്‍ എഴുതിയ “കുടുംബശ്രീയെ വെറുതെ വിടുക” എന്ന ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment