Friday, November 9, 2012

ഇറ്റാലിയന്‍ വിവാദത്തെക്കുറിച്ചുള്ള പോസ്റ്റ്‌

ഇന്ന് രാവിലെ തോമസ്‌ മാത്യു എന്ന പേരില്‍ ഒരാള്‍ അയച്ചുതന്ന കമന്റ്‌ കാണുക.

നാണവും ഉളുപ്പുമില്ലാതെ ഓരോ .......ത്തരങ്ങള്‍ എഴുതി പ്രച്ചരിപ്പിച്ചിട്ടു ........... അതിനെക്കുറിച്ചുള്ള കമെന്റുകള്‍ക്ക് ഇന്നുവരെ ഒരു വരിയില്‍ പോലും മറുപടി പറയുവാന്‍ തയ്യാറായിട്ടില്ല. ഇത്തരതിലുള്ള വാര്‍ത്തകള്‍ ദയവു ചെയ്തു പ്രസിദ്ധീകരിക്കരുത്. നാട്ടില്ക്കൂടി ജോലിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന അയാളുടെ അപകര്‍ഷതാബോധാമാകാം ഒരുപക്ഷെ അയ്യാളെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്. അതുകൊണ്ട് വിദേശത്തു ജോലി ചെയ്യുന്ന സ്ത്രീകളുടെ മുഴുവന്‍ മേല്‍ സംശയത്തിന്‍റെ നിഴല്‍ വീഴ്ത്തുന്ന ഇത്തരം ............ള്‍ക്ക് നമ്മള്‍ കൂട്ട് നില്‍ക്കരുത്. ദയവായി ഈ വാര്‍ത്ത മാറ്റണമെന്ന് അപേക്ഷിക്കുന്നു.

(ചില വാക്കുകള്‍ ഒഴിവാക്കിയിരിക്കുന്നു).

ക്നാനായ സമുദായത്തെയും സമുദായംഗങ്ങളെയും ബാധിക്കുന്ന വാര്‍ത്തകള്‍ ലഭ്യമാക്കുക, അത്തരം കാര്യങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കുക, ഇതൊക്കെയാണ് ഈ ബ്ലോഗ്‌ ലക്ഷ്യമിടുന്നത്.  ഈ വാര്‍ത്തയ്ക്ക് ഞങ്ങളുടെ സ്രോതസ്സ് കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കേരള ഓണ്‍ലൈന്‍ ന്യൂസ്‌ എന്ന വെബ്സൈറ്റ് പ്രസധീകരിച്ച വാര്‍ത്തയാണ്. ക്നാനായ സമുദായത്തിന്റെ രണ്ടാം ആസ്ഥാനമായ കണ്ണൂരില്‍ ഇരുന്ന് അടിസ്ഥാനരഹിതമായ, വ്യക്തികളെയും സമൂഹത്തെയും താറടിക്കുന്ന, വാര്‍ത്തകള്‍ പ്രസധീകരിക്കാന്‍ ഉത്തരവാദിത്വബോധമുള്ള ഒരു മാധ്യമത്തിനും കഴിയുകയില്ല എന്ന വിശ്വാസം കൊണ്ടാണ്, വാര്‍ത്തയുടെ സ്രോതസ്സ് വ്യക്തമായി കാണിച്ചു കൊണ്ട് ഞങ്ങള്‍ ഈ വാര്‍ത്ത പ്രസധീകരിച്ചത്.

മുകളില്‍ പറഞ്ഞ തോമസ്‌ മാത്യുവിന്റെ കമന്റ്‌ കണ്ടപ്പോള്‍, ഒരിക്കല്‍ക്കൂടി ആ വെബ്സൈറ്റ് പരിശോധിച്ചു. ഇപ്പോള്‍ ആ വാര്‍ത്തയില്‍ മുമ്പുണ്ടായിരുന്ന റിപ്പോര്‍ട്ടറുടെ പേര് – യാതൊരു വിശദീകരണവും ഇല്ലാതെ – നീക്കം ചെയ്തിരിക്കുന്നതായി കണ്ടു. ഇതോടെ അവരുടെ വിശ്വാസ്യത നഷ്ടമായതായി തോന്നിയതിനാല്‍ പ്രസ്തുത പോസ്റ്റ്‌, തോമസ്‌ മാത്യു നിര്‍ദേശിച്ചതുപോലെ, ഞങ്ങള്‍ ഈ ബ്ലോഗില്‍നിന്നും നീക്കം ചെയ്തിരിക്കുന്നു.  

ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയും ഇവിടെ അവസാനിപ്പിക്കുകയാണ്.

Administrator

No comments:

Post a Comment