Sunday, November 4, 2012

കുറി - തരികിട തരികിട തരികടതാ

രചന: ജെയിംസ്‌ ചെട്ടിയാത്ത് 
തരികിട തരികിട തരികടതാ
തരികിട തരികിട തരികടതാ

പെണ്ണും ചെറുക്കനും കെട്ടണമെങ്കില്‍
കുറിയില്ലെങ്കില്‍ പറ്റൂല
കെട്ടണ പ്രായം ആയെങ്കിലും
കുറി എന്തെന്ന് അറിയത്തില്ല

നമ്മുടെ പള്ളി ചെന്നപ്പോള്‍
പറ്റുകൊടുത്തെ പറ്റൂള്ളൂ
അവിടെ ചെന്നാല്‍ കുറി കിട്ടും
ഇവിടെ ചെന്നാല്‍ കുറി കിട്ടും

തരികിട തരികിട തരികടതാ
തരികിട തരികിട തരികടതാ

അപ്പനും അമ്മയും പള്ളിയില്‍ മെമ്പര്‍
പള്ളിലച്ചന്‍ കുഴഞ്ഞു തുടങ്ങി
ലാറ്റിന്‍ പള്ളിയില്‍ ചെന്നപ്പോള്‍
ഭാഗ്യകുറി വേണ്ടന്നിതിനു

പള്ളികുടിശിക ഉണ്ടെങ്കിലും
കൊടുക്കണ ശീലം പഠിച്ചിട്ടില്ല
കുറി വേണന്നോരുകൂട്ടര്‍
കുറി വേണ്ടന്നൊരുകൂട്ടര്‍

തരികിട തരികിട തരികടതാ
തരികിട തരികിട തരികടതാ

മലയാളത്തില്‍ കുറി വേണം
നാട്ടുനടപ്പെ പറ്റൂള്ളു
ഇന്റര്‍നെറ്റ്‌ ഉള്ളതുകൊണ്ട്
അടിപിടി കൂടാന്‍ എഴുതി തുടങ്ങി

കുറിയെ ചൊല്ലി തര്‍ക്കമാ
പോപ്പിനെ കാണാന്‍ പോകണമോ
ലാസ് വെഗാസില്‍ ചെന്നാല്
കുറി വേണ്ടന്നറിയാമോ

തരികിട തരികിട തരികടതാ
തരികിട തരികിട തരികടതാ

അമ്മ കിടന്നു കരഞ്ഞീടുന്നു
പാതിരിയെ പഴി ചാരീടുന്നു
അച്ചന്മാരെ വിളിക്കുന്നു
മെത്രാന്മാരെ വിളിക്കുന്നു

വക്കീല്‍ സാറ് വന്നപ്പോള്‍
കുടിശിക വേണ്ടെന്നുത്തരവായി

തരികിട തരികിട തരികടതാ
തരികിട തരികിട തരികടതാ

നാടന്‍ പാട്ടിന്റെ രീതിയില്‍ 

No comments:

Post a Comment