Monday, November 5, 2012

നേതാക്കളും ഇലക്ക്ഷനും


നവംബര്‍ മാസം ഇലക്ഷന്‍ സമയമാണ്. നമ്മുടെ ഇലക്ഷന്‍ ആര്‍ക്കുവേണ്ടിയുള്ളതാണെന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. വോട്ട് ചെയ്യുന്നവര്‍ക്ക്  അറിവ് വര്‍ദ്ധിച്ചാലേ സമൂഹം ഉയര്‍ച്ച പ്രാപിക്കുകയുള്ളു.

ഒരാളുടെ (നേതാവിന്റെ) ജീവിതാഭിലാഷം സാധിച്ചു കൊടുക്കുക എന്നതില്‍ ഉപരി ഒരു സമൂഹത്തിന്റെ ഭാവിയാണിതെന്ന അറിവ് ജനങ്ങള്‍ക്ക്‌ ഉണ്ടാവണം. 

നമ്മുടെ ഇലക്ഷന്‍ പലപ്പോഴും ഒരുവ്യക്തിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടിയായിതീരുന്നു എന്നാണ് കണ്ടുവരുന്നത്‌. എങ്ങിനയും താന്‍ ജയിക്കണം. തനിക്കു ജയിക്കുവാന്‍ വേണ്ടി എന്തും പറയും, ചെയ്യും, ഏതു വിഡ്ഢിവേഷവും കെട്ടും. വിഡ്ഢിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ജനങ്ങള്‍ വോട്ടും ചെയ്യും; കാരണം കോലാഹലവും പബ്ലിസിറ്റിയും നടത്തി ഇത്തരക്കാര്‍  നേരത്തെ തന്നെ രംഗപ്രവേശനം ചെയ്തു കഴിഞ്ഞിരിക്കും. പൊതുവേ ബന്ധുബലത്തിന്റെ ശക്തിയിലാവും കഴിവില്ലാത്തവര്‍ മത്സരിക്കുന്നത്. തന്റെ ബന്ധു കാശിനുകൊള്ളില്ലെന്നു അറിയാമെങ്കിലും  തോല്‍ക്കുന്നത് കടുംബത്തിനും ക്ഷീണമല്ലേ? ജയിച്ചുകഴിഞ്ഞാല്‍ തന്റെ മനസ്സിലള്ളതും  ജയിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ പറയുന്നതും ചെയ്യും. അതിനപ്പുറത്തേയ്ക്ക് അവര്‍ക്ക് താല്പര്യമില്ല.

ഇത്തരം ബഹളത്തിലേക്ക് ഇറങ്ങുവാന്‍ കഴിവുള്ളവര്‍ മടിക്കുന്നു. അതുകൊണ്ട് മറ്റൊരാള്‍ക്ക് വോട്ടു ചെയ്യുവാന്‍ ജനങ്ങള്‍ക്ക്‌ കഴിയാതെ, ഗുണമൊന്നും പ്രതീഷിക്കാനില്ല എന്നറിഞ്ഞുകൊണ്ടു തന്നെ വോട്ട് ചെയ്യേണ്ടി വരുന്നു.
 ഇതിനു മാറ്റം വരണമെങ്കില്‍ സമൂഹത്തോട് സ്നേഹമുള്ളവര്‍ മുന്‍പോട്ടു ഇറങ്ങി തിരിക്കേണ്ടിയിരിക്കുന്നു.

ക്നാനായ സമൂഹത്തില്‍ ഇത്രയെല്ലാം പ്രതിസന്ധി ഉണ്ടായിട്ടും വായ് പൊളിച്ചു ഒരക്ഷരം ഉരിയിടാത്ത നേതാക്കള്‍ എന്ന് കരുതിയിരിക്കുന്നവര്‍  സമുദായത്തെ സംരക്ഷിക്കുവാന്‍ അവരില്ലെങ്കില്‍ സാധിക്കുകയില്ലെന്ന മട്ടില്‍ ഇന്ന്  ഇലക്ഷന്‍ രംഗത്ത്‌ വരുന്നു. അതിനുവേണ്ടി എല്ലാ അടവുകളും പയറ്റുന്നു. വോട്ട് ലഭിക്കാന്‍ വേണ്ടി ബന്ധുക്കളെയും സുഹൃത്തുക്കളെയും പലയിടങ്ങളിലും മത്സരിപ്പിക്കുന്നു. ആവശ്യമില്ലാത്ത രീതിയില്‍ പണം ചിലവഴിക്കുന്നു.

എന്തു വന്നാലും സാരമില്ല ഇത്തരക്കാര്‍ക്കെതിരെ നല്ല മനസ്സുള്ളവര്‍ അണിനിരന്നാല്‍  ബന്ധുതയോക്കെ മറന്നു വോട്ട് ചെയ്യുന്ന നിലവരെ ജനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. വലിയ നേതാവല്ലെങ്കില്‍ പോലും സ്വീകരിക്കുവാന്‍ ജനങ്ങള്‍ തയ്യാറായിരിക്കുന്നു. കപട നേതാക്കള്‍ക്കെതിരെ തന്റേടത്തോടുകൂടി ഇര്ങ്ങിതിരിക്കുവാന്‍ സന്നധരായവര്‍ മുന്‍പോട്ടു വന്നെങ്കിലേ സമുദായത്തിന്  ഭാവിയില്‍ആശക്ക് വകയുള്ളൂ.

ക്നാനായ നിരീക്ഷകന്‍

No comments:

Post a Comment