ബ്രിന്‍മാവര്‍ കാര്‍ഡിഫ് ന്യൂപോര്‍ട്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 2012 ലെ വാര്‍ഷികാഘോഷങ്ങള്‍ ‘BCN NIGHT’വൈവിധ്യമാര്‍ന്ന പരിപാടികളോടെ കാര്‍ഡിഫിലെ സെന്റ്. ആല്‍ബന്‍സ് ചര്ച്ച് ഹാളില്‍ നടന്നു ഒക്ടോബെര്‍ ഇരുപത്തേഴാം തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുട്ടികളുടെ കായിക മത്സരങ്ങളോടെയാണ് ‘BCN NIGHT’ആരംഭിച്ചത്.
തുടര്‍ന്ന് നടന്ന ഫാമിലി ഗെയിംസ് യൂണിറ്റ് അംഗങ്ങളുടെ ജനപങ്കാളിത്തത്താല്‍ അത്യന്തം വാശിയേറിയതായിരുന്നു. കുടുംബപ്രാത്ഥനയ്ക്ക് ശേഷം 6 മണിയോടെ ആരംഭിച്ച പൊതുയോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ജസ്റ്റിന്‍ ജോസ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീ ബിജു പന്നിവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് സെക്രട്ടറി നിമ്മി സാജന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ കോയിത്തറ കണക്കും അവതരിപ്പിച്ചു.
ഈ യൂണിറ്റ് വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ജസ്റ്റിന്‍ ബേബി വള്ളോപ്പള്ളില്‍, ജെറിന്‍ ബേബി വള്ളോപ്പള്ളില്‍, ആഷിലി തങ്കച്ചന്‍ തയ്യില്‍, ടെനിന് ജോസ് കടുതോടില്‍, ജോസലിന്‍ റജി കൊചെന്മാന്ത്ര എന്നിവരെ അനുമോദിച്ച് ആദരിച്ച യോഗം യൂണിറ്റ് ഏരിയ കോ-ഓടിനെറ്റെര്സ് ആയി സജി എബ്രാഹം പുളിന്തോട്ടിയില്‍, ജോസി മുടക്കോടില്‍ എന്നിവരെയ്യും വനിതാ കോ-ഓടിനെറ്റെര്‍ ആയി ദീപ്തി സുനില്‍ മലയിലിനെയും കിഡ്സ് കോ-ഓടിനെറ്റെര്സ് ആയി ഫിലിപ്പ് മാവേലി, ട്രേസി പുളിംതോട്ടിയില്‍, ബിന്ദുപന്നിവേലില്‍ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ്‌പ്രസിടെന്റ്റ് ശ്രീ തോമസ് പനങ്ങാട് കൃതന്ജത അര്‍പ്പിച്ചു.
വിഭവസമൃദ്ധമായ സ്നേഹവിരുന്നിനുശേഷം മിഡില്‍സെക്സ് യൂണിവേര്‍സിറ്റിയിലെ സീനിയര്‍ ലെക്ചറര്‍ ഡോ. ജോസി മാത്യു “കറന്റ് ബ്രിട്ടീഷ് എഡ്യുക്കെഷന്‍ സിസ്റ്റം” എന്ന വിഷയത്തില്‍ എടുത്ത ക്ലാസ്സ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമായിരുന്നു. യൂണിറ്റിന്റെwww.bcnknanaya.co.uk എന്ന വെബ് സൈറ്റും ശ്രീ ജോസി മാത്യു ഉത്ഘാടനംചെയ്തു.
യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച മാര്‍ഗം കളിയും മറ്റു കലാപരിപാടികളും സാബു ജോസ് രചനയും സംവിധാനവും നിര്‍വഹിച്ച “കൊച്ചുതൊമ്മന്റെ കല്യാണം”എന്ന സ്കിറ്റും എല്ലാവരിലും ആവേശം വിതറി.
XTREME EVENTS CARDIFFന്‍റെ നേതൃത്വത്തില്‍ നടത്തിയ BCN DJഒരു നവ്യ അനുഭവമായി.
150തോളം അംഗങ്ങള്‍ പങ്കെടുത്ത വാര്ഷിക ആഘോഷം 11.30തോടെ നിറഞ്ഞ മനസോടെ വര്‍ദ്ധിച്ച ആഹ്ലാദത്തോടെ പിരിഞ്ഞപ്പോള്‍ പ്രോഗ്രാം കോ ഓടിനെറ്റെര്സ് ആയിരുന്ന ബിനു പാരിപ്പള്ളില്‍, തങ്കച്ചന്‍ തയ്യില്‍, ജോസ് കടുതോടില്‍, ജോസ് വലിയവെളിച്ചത്തില്‍, ജോണി ആലപ്പാട്ട് എന്നിവര്‍ക്ക് ആനന്ദനിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു.
പരിപാടിയുടെ വീഡിയോ, ഫോട്ടോകള്‍ തുടങ്ങിയവ ചുവടെ.
No comments:
Post a Comment