Tuesday, November 13, 2012

ഒരു ഉഴവൂര്കാരന്റെ പ്രതികരണം


“ഉഴവൂരില്‍ പുതിയ സ്കൂള്‍ കെട്ടിടം” എന്ന തലക്കെട്ടോടെ എന്റെ ഉഴവൂര്‍ ഡോട്ട് കോമില്‍ വന്ന ഒരു വാര്‍ത്ത ഞങ്ങള്‍ ഇവിടെ പുനഃപ്രസധീകരിച്ചിരുന്നു. ആ വാര്‍ത്തയ്ക്ക്, ഒരു ഉഴവൂര്‍ക്കാരന്‍ എന്ന പേരില്‍ ഒരാള്‍ എഴുതിയ പ്രതികരണവും ആ വെബ്സൈറ്റ്‌ ഇന്ന് പ്രസധീകരിച്ചിട്ടുണ്ട്. അതിന്റെ കോപ്പി ചുവടെ.

ഉഴവൂര്‍ ഓഎല്‍..എല്‍. ഹൈസ്കൂള്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണി നടത്തുവാന്‍ തീരുമാനിച്ചു എന്നും ഒപ്പം പഴയ എല്‍.പി.സ്കൂള്‍ പൊളിച്ചുമാറ്റി ഷോപിംഗ് സെന്റര്‍ പണിയുവാന്‍ പോകുന്നു എന്നും അറിയുന്നു. ബലക്ഷയം ഉള്ളവ പൊളിച്ചുമാറ്റുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാല് ഇതിനു വേണ്ടിവരുന്ന ഭീമമായ തുക ഉണ്ടാക്കുവാന്‍ ഉഴവൂര്‍ പള്ളിയിലെ വിശ്വാസികളെ പിഴിയില്ല എന്ന് കരുതട്ടെ അതും പ്രത്യേകിച്ച് പ്രവാസികളായ ഉഴവൂര്‍ക്കാരെ. അവരുടെമേല്‍ പിരിവുകള്‍ അടിച്ചേല്പ്പിക്കരുത്.

സ്കൂളിന്റെ ഉടമസ്ഥനും ജോലിക്ക് ആളെ നിയമിക്കുമ്പോള്‍ പണം വാങ്ങിക്കുന്നതും എല്ലാം അരമനയാണ്. ഒരു കാലത്ത് പിടിയരിയും  കൂട്ടപ്പണിയും നടത്തി ഉണ്ടാക്കിയെടുത്ത സ്ഥാപനങ്ങളെല്ലാം അരമനയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായി. ഒരു പ്യൂണ്‍ പണിക്ക് പോലും ഉഴവൂര്‍ക്കാര് സ്വപ്നം കാണണം. പിന്നെ എന്തിനു നമ്മള്‍ പണം മുടക്കണം? തന്നെയുമല്ല ബഹുഭൂരിപക്ഷം കുട്ടികളെയും ഇന്ന് മാതാപിതാക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ക്കുന്നു. ഇത്രയും പഴക്കമുള്ള ഈ സ്കൂള്‍ ഇംഗ്ലീഷ് മീഡിയം ആക്കുവാന്‍ അധികാരികള്‍ ശ്രമിച്ചില്ല. അവര്‍ക്ക് അതില്‍ താല്‍പര്യവും ഇല്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇത് കെട്ടിപ്പൊക്കുന്നത്? ഇനി പണിയണം എന്ന് നിര്‍ബന്ധമാണങ്കില്‍ എന്തുകൊണ്ട് പ്ലസ്‌ ടു സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഗ്രൌണ്ടിന്റെ ഭാഗത്തേക്ക് മാറ്റുന്നില്ല?

അവിടെ ഉണ്ടാക്കിയാല്‍ സ്കൂള്‍ എല്ലാം ഒരുമിച്ചു പ്രവര്‍ത്തിക്കും. ഒപ്പം ഇപ്പോള്‍ പൊളിക്കുമെന്ന് പറയുന്ന സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വേറെ ഉപയോഗത്തിന് കൊള്ളിക്കാം. എല്‍.പി.സ്കൂള്‍ പൊളിച്ചു ഷോപ്പിംഗ്‌ സെന്റര്‍ വന്നാല്‍ പണിയുവാന്‍ പോകുന്ന പുതിയ സ്കൂളിലെ കുട്ടികള്‍ക്ക് അത് ഒരു ശല്യമായി ഭാവിയില്‍ മാറുകയും ചെയ്യും.

തന്നെയുമല്ല ലൂക്കാസാര്‍ പറയുന്നപോലെ പള്ളിക്കുന്നേല്ക്കാരോട് സ്ഥലം വാങ്ങിക്കുകയും വേണ്ട. എല്ലാ പള്ളിക്കൂടവും ഒരു കോമ്പൌണ്ടില്‍ ആക്കുന്നതല്ലേ ഭരണത്തിനും സെക്യൂരിറ്റിക്കും ഒക്കെ നല്ലത്? അധ്യാപകര്‍ക്കും അതായിരിക്കും കൂടുതല്‍ എളുപ്പം.

അതുകൊണ്ട് പുതിയതായി പണിയുവാന്‍ ആഗ്രഹിക്കുന്ന സ്കൂള്‍ പ്ലസ്‌ ടു സ്കൂള്‍ന്റെ പടിഞ്ഞാറ് വഴി സൈഡ് ചേര്‍ന്ന് പണി കഴുപ്പിക്കുകയും ഇപ്പോള്‍ ഉള്ള സ്കൂള്‍ പൊളിച്ചു അവിടെയും ഷോപ്പിംഗ്‌ സെന്റര്‍ അല്ലങ്കില്‍ മിനി ഓഡിറ്റോറിയം നിര്‍മിക്കുകയും ചെയ്യുന്ന പക്ഷം ഭാവി വികസനത്തിന്‌ അത് മുതല്‍കൂട്ടാവും ഒപ്പം പള്ളിയുടെ വരുമാനം കൂടുകയും ചെയ്യും.

മെത്രാന്റെ അനുവാദം കിട്ടി എന്ന് പറയുന്നത് ആനക്കാര്യമല്ല. പിതാവിന്റെ സ്കൂള്‍ പുതുക്കിപണിയുന്നു. അരമനക്ക് പണംമുടക്ക് ഇല്ല. നിയമനവും കോഴ വാങ്ങലും പിരിവും അരമനക്ക് ഉള്ളതല്ലേ?? പിന്നെ ഒരു അനുവാദം തരുന്നതാണോ ബുദ്ധിമുട്ട്?

സ്വന്തം സ്ഥലത്ത് രണ്ടുനില വീട് അല്ലങ്കില്‍ ഷോപ്പിംഗ്‌ സെന്റര്‍ ഫ്രീ ആയി നിര്‍മിച്ചു നല്‍കാം സ്ഥല ഉടമ പണം മുടക്കേണ്ട എന്ന് ആരെങ്കിലും പറഞ്ഞാല്‍ അനുവാദം കൊടുക്കാത്ത ഏതു ഉടമസ്ഥനാണ് ഉള്ളത്?

ഗാന്ധിജി, നെഹ്‌റു. ടാഗോര്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ഫോട്ടോ ഇരുന്ന സ്കൂള്‍ ഭിത്തികളില്‍ ഇനി വരുവാന്‍ പോകുന്ന ഫോട്ടോയും പേരും ആരുടെ ഒക്കെ ആയിരിക്കും എന്ന് കാത്തിരുന്ന് കാണുക. ഹൈസ്കൂളില്‍ കയറുവാന്‍ കഴിയാതെ പഠനം ഉപേക്ഷിച്ചു പോയവര്‍ക്ക് ഹൈസ്കൂള്‍ ഭിത്തികളില്‍ കയറി പറ്റുവാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കാതെ നോക്കുക.

ഒരു ഉഴവൂര്‍ക്കാരന്‍

No comments:

Post a Comment