Friday, November 16, 2012

വോട്ടര്മാരുടെ അടിയന്തര ശ്രദ്ധയ്ക്ക്‌


സഭയ്ക്ക് ക്നാനായം തുടരുവാന്‍ സാധിക്കില്ല, സമുദായത്തിന് മാത്രമേ അതിനു കഴിയുകയുള്ളൂ എന്ന് പിതാക്കന്മാരും അച്ചന്മാരും ആവര്ത്തിച്ചാവര്ത്തിച്ചു പറഞ്ഞിട്ടുണ്ട്. അങ്ങാടിയത്ത് പിതാവിന്റെ കല്പനയ്ക്ക് വിരുദ്ധമായിമാറികെട്ടിയാലും ജന്മംകൊണ്ട് ക്നാനായക്കരനായവന്റെ ഭാര്യയെയും, മക്കളെയും ക്നാനായ പള്ളികളില്‍ അംഗങ്ങളായി ചേര്‍ക്കില്ലെന്ന് മൂലക്കാട്ട് പിതാവ് പറഞ്ഞത് വിശ്വസിക്കുന്ന ചിലരെങ്കിലും കാണും. മെത്രാന്‍ നുണ പറയുമോ! കര്‍ത്താവിന്റെ മുന്‍പില്‍ വച്ച് പത്രോസിനു നുണ പറയാമെങ്കിലാ....

കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ക്നാനായതനിമ നിലനിര്‍ത്തണമെങ്കില്‍ സംഘടനകള്‍ക്ക് മാത്രമേ സാധിക്കു എന്ന് പറയുന്നത് ദയനീയമായ പരമാര്‍ത്ഥമാണ്; ഒരു അപ്രിയ സത്യം. ഇഷ്ട്ടമില്ലെങ്കിലും വിഴുങ്ങാതെ നിവര്ത്തിയില്ല. അതുകൊണ്ട് ക്നാനായത്തോട്‌ സ്നേഹവും കൂറും ഉള്ളവരും, ക്നാനായം സംരഷിക്കണമെന്നു ആഗ്രഹമുള്ളവരും അച്ചന്മാര്‍ പറയുന്നതുപോലെ തന്നെ സംഘടനകളെ ശക്തിപ്പെടുത്തിയാല്‍ ക്നാനായത്തിനു ഭാവി ഉണ്ടാകും. വ്യക്തിതാല്പര്യങ്ങളും, വൈരാഗ്യവും, ബന്ധുതയും മാറ്റിനിര്‍ത്തി സമുദായത്തിനുവേണ്ടി നിലകൊള്ളുന്നവരെ ഇലക്ക്ഷനില്‍ വിജയിപ്പിക്കുന്നത് കൊണ്ടുമാത്രമേ സമുദായത്തെ രഷിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഇതുകൊണ്ടുള്ള നഷ്ടം വൈദികര്‍ക്കാണ്. അവര്‍ക്ക് ക്നാനായക്കാരുടെ ഹൃദയത്തിലും സ്ഥാനമില്ല, സിറോമലബാറിലും അവര്‍ പുറംപാര്‍ട്ടികള്‍ ആകും. എന്നിട്ട് സിറോ മലബാറിന്റെ അവഗണന നാട്ടിലെപോലെ ഇവിടെയും അനുഭവിക്കുവാന്‍ തയ്യാറായിക്കൊള്ളുക.

അമേരിക്കയില്‍ ക്നാനായക്കാര്‍ തനിയെ ഡോളര്‍ മുടക്കി വാങ്ങിയ പള്ളികള്‍ വെഞ്ചരിക്കുവാന്‍ പോലും കോട്ടയത്തെ ആര്‍ച്ച്ബിഷപ്പിന് അര്‍ഹതയില്ലെന്നത് നാം വേദനയോടെ കാണുകയുണ്ടായി. അതിനെ നാം അംഗീകരിച്ചു. പഷേ ക്നാനായക്കാരുടെ പണം കൊണ്ട് വാങ്ങിയ ചിക്കാഗോയിലെ ക്നാനായ പള്ളിയില്‍ ചൊല്ലിയ, ലോകമെമ്പാടും പ്രഷേപണം ചെയ്തു എന്ന് പറയപ്പെടുന്ന കുര്ബാനയിലെ, കാറോസൂസയില്‍ നമ്മുടെ കോട്ടയം പിതാക്കന്മാരുടെ പേര് പോലും പറയുവാന്‍ അനുവദിച്ചില്ലെന്നു വായിക്കുവാനിടയായി. അനുവദിക്കാത്തത് വരുവാനിരിക്കുന്ന അവഗണനപ്പെരുമഴയുടെ മുന്നോടിയായി കരുതിയാല്‍ മതി.

പണ്ടൊക്കെ പ്രവര്‍ത്തികളുടെ ഫലം ലഭിക്കുന്നത് പിന്നീടായിരുന്നു!

ജയം എനിക്കും പറമ്പ് മൂത്താനാര്‍ക്കും എന്നപോലെ പണം മുടക്കാന്‍ ക്നാനായക്കാരും ഉടമസ്ഥതക്കും അധികാരത്തിനും സിറോ മലബാറും!  ഇതിനെ അഭിമാനത്തോടെ സപ്പോര്‍ട്ട് ചെയ്യുന്ന ക്നാനായക്കരെന്നു പറയുന്നവരും നമ്മോടൊപ്പം ഉണ്ടല്ലൊ. ആല് കിളുത്തില്ലെങ്കിലെ അല്ഭുതപ്പെടേണ്ടതുള്ളൂ. ആല്‍മരത്തണലില്‍ വിശ്രമിക്കുന്നവരെ വിജയിപ്പിച്ചാല്‍ ഫലം എന്തായിരിക്കുമെന്ന് ഊഹിച്ചുകൊള്ളൂക.

ക്നാനായ സമുദായത്തിന്റെ ഒരു അഭ്യുദയകാംക്ഷി

No comments:

Post a Comment