Friday, November 16, 2012

ഹ്യൂസ്റ്റണ്‍ ക്‌നാനായ സമൂഹം - ഇന്നലെ, ഇന്ന്, നാളെ

പ്രിയ ക്‌നാനായ സഹോദരങ്ങളെ,

സ്‌നേഹത്തിലും സഹോദര്യത്തിലും പാരമ്പര്യത്തിലും ക്രിസ്തീയ വിശ്വാസത്തിലും അടിയുറച്ചു വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം സുഗമവും വികസനപരവും ആകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യകതയാണ്. ഈ പ്രയാണത്തില്‍ നിങ്ങളുടെ അനുഗ്രഹാശിസുകളോടെ നിങ്ങളെ നയിക്കുവാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളേവരും നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ സ്ഥിതിവിശേഷങ്ങളും ക്‌നാനായ സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സംഭവ വികാസങ്ങളിലും ഉല്‍ഖണ്ഠാകുലരാണ്. വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹങ്ങളില്‍ വച്ച് ഏറ്റവും കെട്ടുറപ്പോടും മാതൃകാപരവുമായി നില നിന്നിരുന്ന ഹ്യൂസ്റ്റണ്‍ ക്‌നാനായ സമൂഹത്തിന്റെ ഇന്നത്തെ സ്ഥിതിവിശേഷങ്ങളിലേയ്ക്കു നമ്മള്‍ എങ്ങനെ എത്തിപ്പെട്ടു എന്നത് ഈ അവസരത്തില്‍ ആത്മപരിശോധന നടത്തുന്നത് വളരെ ഉചിതം ആയിരിക്കും. നാളിതുവരെ നമ്മുടെ സമൂഹത്തിനു ഉണ്ടായിട്ടുള്ള വളര്‍ച്ചയും പുരോഗതിയും തുടര്‍ന്നുകൊണ്ടു പോകുന്നതിനും, നമ്മുടെ ഇടയില്‍ നിലനില്‍ക്കേണ്ടതുമായ ഐക്യവും യോജിപ്പും ഊട്ടിയുറപ്പിക്കുന്നതിനുമായി നമ്മുടെ സംഘടനയോട് കൂറും പ്രതിബദ്ധതയുള്ളതും ശക്തവും സുതാര്യവുമായ ഒരു നേതൃത്വം ഇന്നിന്റെ ആവശ്യമാണ്.

ഈ സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന സമൂഹിക, സാമുദായിക പ്രശ്‌നങ്ങള്‍ അനവധിയാണ്. കുടുംബം, ജോലി, വിദ്യാഭ്യാസം, യുവജനങ്ങളുടെ ജോലി സംബന്ധവും വിവാഹസംബന്ധവുമായ പ്രശ്‌നങ്ങള്‍, മുതിര്‍ന്നവരുടെ റിട്ടയര്‍മെന്റ്, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം മുതലായവയെല്ലാം നമ്മുടെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ്. ഒരേ പാരമ്പര്യവും പൈതൃകവും പേറുന്ന ഒരു ജനത എന്ന നിലയില്‍ ഇവിടെയെല്ലാം സമൂഹനേതൃത്വത്തിന്റെ മാന്യവും ഉത്തരവാദിത്വപൂര്‍വ്വവുമായ ഇടപെടല്‍ ആവശ്യമാണ്. കാരണം നമ്മളൊന്നാണ്. നമ്മളൊരുമിച്ചു നിന്നാല്‍ ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടുവാന്‍ കഴിയും. അതിന്റെ ആദ്യപടി എന്ന നിലയില്‍ ഈ സമൂഹത്തെ നയിക്കുന്നതിന് പ്രാപ്തമായ, കഴിവും, ഊര്‍ജ്ജസ്വലതയും, ഭാവനയും, ഉള്‍ക്കാഴ്ച്ചയും ഉള്ള ഒരു നേതൃത്വത്തെ നാം തിരഞ്ഞെടുക്കണം.
ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടും വിശ്വസ്ഥതയോടും കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ സാജന്‍ മണപ്പുറത്തിന്റേയും ശ്രീമതി സുജ ആറ്റുപുറത്തിന്റേയും നേതൃത്വത്തില്‍ ഊര്‍ജ്ജ്വസ്വലരും കര്‍മ്മനിരതരും കഴിവു തെളിയിക്കപ്പെട്ടിട്ടുള്ളവരുമായ നല്ലൊരു ടീം നമ്മുടെ ഈ സമൂഹത്തെ വികസനപരവും വിശ്വാസപരവുമായ കര്‍മ്മപദ്ധതികളിലൂടെ നന്മയിലേയ്ക്കു നയിക്കും എന്നു ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു. നമ്മുടെ സമൂഹത്തിലെ പിഞ്ചുകുട്ടികള്‍ മുതല്‍ ജീവിതത്തിന്റെ വസന്തകാലം ആഘോഷിക്കുന്നവര്‍ വരേയുള്ള ഓരോ അംഗത്തിനും ഉപകാരപ്രദമാകുംവിധം കാലാനുസൃതമായ കര്‍മ്മപരിപാടികള്‍ക്കു നേതൃത്വം നല്‍കുവാന്‍ നിങ്ങളേവരുടേയും വിലയേറിയ സമ്മതിദാനാവകാശം സാജന്‍-സുജ ടീമിനു നല്‍കി അവരെ വിജയിപ്പിക്കണമെന്നു ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.





Former HKCS Presidents
Year

Former HKCS Presidents
Year
Cyriac Velimattathil
2011

Thomas Neycheril
2003
Johnson Cherukara
2010

Thomas Thayil
1999-2000
Zenith Ellankil
2007

Mathew Koduvathara
1995-1996
Jacob Neicheril
2006

Baby Manakunnel
1997-1998
Thomas Vettikkal
2005




No comments:

Post a Comment