മോനച്ചന്‍ മഠത്തിലേട്ട് പ്രസിഡന്റ്റ്, സേവ്യര്‍ വണ്ടാന്‍കുഴിയില്‍ ജനറല്‍ സെക്രട്ടറി
താമ്പാ: ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ്സ് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡാ (KCCCF) യുടെ 2012-2014 വര്‍ഷങ്ങളിലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മോനച്ചന്‍ മഠത്തിലേട്ട് പ്രസിഡന്റ്റായും, ജോസ് മാധവപ്പള്ളി വൈസ് പ്രസിഡന്റ്റായും, സേവ്യര്‍ വണ്ടാന്‍കുഴിയില്‍ ജനറല്‍ സെക്രട്ടറിയായും, ഷീബാ കടിയമ്പിള്ളില്‍ ജോയിന്റ്റ് സെക്രട്ടറിയായും, ജോമോന്‍ ചെമ്മലപ്പിള്ളില്‍ ട്രഷറാര്‍ ആയും രണ്ടു വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA) നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായി ടോമി മ്യാല്‍ക്കരപ്പുറത്ത്, ജയ്മോന്‍ കട്ടിണച്ചേരില്‍, അലക്സ് നെടുമ്പിള്ളില്‍, തോമസ് മുണ്ടുവേലില്‍, യുവജന പ്രതിനിധിയായി ജോസഫ് തെക്കുമ്പറമ്പില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
യുവജന വേദി ഡയറക്ടര്‍മാരായി സിബിന്‍ മച്ചാനിക്കല്‍, ജോമോന്‍ ചെമ്മരപ്പള്ളില്‍, മിനു പുല്ലുകാട്ട്, അലിയ കണ്ടാരപ്പള്ളിലും വിമന്‍സ് ഫോറം ഭാരവാഹികളായി ഷേര്‍ളി പുതുശ്ശേരില്‍, ലൌലി കാരത്തുരുത്തേല്‍, മെറീന പൌവ്വത്ത്, ജെസിമോള്‍ കാരത്തുരുത്തേല്‍, കിഡ്സ് ക്ലുബ്ബ് ഭാരവാഹികളായി സോജി പുതുപ്പറമ്പില്‍, സിമി വഞ്ചിപ്പുരക്കല്‍, ജയിസ് പൌവ്വത്ത്, മെല്‍വി തെക്കേപ്പറമ്പില്‍, KCJL ഡയറക്ടര്‍മാരായി ബീനാ വട്ടപ്പറമ്പില്‍, ബിന്നി പുളിക്കത്തൊട്ടിയില്‍, ജയ്മോന്‍ കട്ടണച്ചേരില്‍, ഷൈനി കിഴക്കനടിയിലും KCYL ഭാരവാഹികളായി ലൂയിസ് തയ്യില്‍, ടോണി തണ്ടാശ്ശേരില്‍, ജയിന്‍ കണ്ടാരപ്പള്ളില്‍, ബിജി മാധവപ്പള്ളി എന്നിവരേയും ഓഡിറ്ററായി ബേബി കണ്ടാരപ്പള്ളിയേയും തിരഞ്ഞെടുത്തു.
നവംബര്‍ മാസം പതിനൊന്നാം തീയതി വാല്‍റിക്കോയിലുള്ള ക്നാനായ കാത്തലിക് കമ്മ്യുണിറ്റി സെന്ററില്‍ വച്ചു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സോജി പുതുപ്പറമ്പില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാരായ തമ്പി ഇലവുങ്കല്‍, ബിജു ഇറപ്പുറത്തു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
പ്രസിഡന്റ്റ് ജോസ് ഊപ്പൂട്ടിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയിസ് പുളിക്കത്തൊട്ടിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ അനില്‍ കാരത്തുരുത്തേല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭരണസമിതിക്ക് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സോജി പുതുപ്പറമ്പില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആറ് വര്‍ഷത്തിലധികമായി താമ്പായില്‍ സംഘടനാപ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നനായ ഒരു നല്ല സംഘാടകനേയാണ് KCCCF ന് പുതിയ പ്രസിഡന്റായി കിട്ടിയിരിക്കുന്നത് എന്നത് താമ്പായിലെ സംഘടന പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും എന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ്റ് ജോസ് ഊപ്പൂട്ടില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ക്നാനായ കമ്മൂണിറ്റിയുടെ പുരോഗതിക്കും നന്മയ്ക്കുമായി തന്‍റെ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്നതാണെന്നും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങളും അനുഗ്രഹങ്ങളും അഭ്യര്‍ത്ഥിക്കുന്നതായും പുതിയ പ്രസിഡന്റ് മോനച്ചന്‍ മഠത്തിലേട്ട് പ്രസ്താവിച്ചു,
ഡിസംബര്‍ 31 ആം തീയതി 7.30 ന് ക്നാനായ കാത്തലിക് കമ്മ്യുണിറ്റി സെന്ററില്‍ വച്ച് ആരംഭിക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ പരിപാടികളില്‍ വച്ച് തന്നെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം നടത്തപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി സേവ്യര്‍ വണ്ടാന്‍കുഴിയില്‍ അറിയിച്ചു. KCCCF സ്പിരിച്ചുല്‍ ഡയറക്ടര്‍ പത്രോസ് ചമ്പക്കരയച്ചന്‍ പുതിയ ഭരണസമിതിയ്ക്ക് ആശംസകള്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ജോബി കളപ്പുരയ്ക്കല്‍, താമ്പാ പ്രസ്സ് ക്ലബ്ബ്
No comments:
Post a Comment