അങ്ങാടിയിലെ ഇറച്ചിവെട്ടുകാരന്‍ യാക്കൂബ്ഹാജി ഓര്‍ഡര്‍ ഇട്ടു - ഇനി ഇറച്ചിക്കടയുടെ ചുറ്റുവട്ടവും കില്ലപട്ടികള്‍ വന്നാല്‍ ഞാന്‍ അതിനെയും വെട്ടി ഇറച്ചിയാക്കി തൂക്കിവില്‍ക്കും. ആ ഓര്‍ഡര്‍ നടപ്പാകില്ല എന്ന് പട്ടികളും പട്ടി ഉടമകളും വിശ്വസിച്ചു. കാരണം മേനകാ ഗാന്ധിയെ പോലെയുള്ള പട്ടിസ്നേഹികള്‍ അതിനെ എതിര്‍ക്കും. ഈ വിവരം യാക്കൂബ്ഹാജിക്കും അറിയാം എങ്കിലും ശല്യം സഹിക്കവയ്യാതെ പറഞ്ഞുപോയതാണ്. ഇനി അഥവാ വന്നാല്‍ ഓടിഓടി വരരുത് അതാണ് ഹാജിയാര് കരുതിയതും. ഒരു കാര്യം മാത്രം - തന്റെ പണി കഴിയുന്നിടംവരെ അടക്കത്തോടെ വായുംപൊളിച്ചു നില്‍ക്കണം. തന്റെ പണി കഴിഞ്ഞ് മിച്ചമുള്ള എല്ല്, രക്തം എന്നിവ നക്കുകയോ കടിച്ചു പിടിച്ചു കൊണ്ടുപോകുകയോ ആവാം.
ഹാജിയാരുടെ ഓര്‍ഡര്‍ കിട്ടി. ഉടമ തന്റെ പട്ടി ജര്‍മന്‍ അല്ലാത്തതിനാലും കാനയില്‍ നിന്നും വന്നതാകയാലും പഴയ തുടലില്‍ കോത്താഴത്തെ ചാരകൂട്ടില്‍ കെട്ടി ഇട്ടു. ഈ ബന്ധനത്തില്‍ കിടന്ന പാവം നാടനായി മാറിയ കാനക്കാരന്‍ ഇറച്ചിക്കട സ്വപ്നം കണ്ടിരുന്നു. പോകുവാന്‍ പറ്റാത്തതില്‍ വേദനിച്ചു. വേദന ഒരു ആന്തരിക മുറിവായി മാറി. ഉടമ നാടന്റെ വിഷമം അറിഞ്ഞില്ല. ധ്യാനത്തിന് വിട്ടില്ല. മറിച്ചു ഉടമയും കൂട്ടരും നാടനും വിദേശിയും കുടിച്ചു നടന്നു.
അങ്ങനെയിരിക്കെ ഒരു നാള്‍ ഉടമ ഇല്ലാത്ത തക്കത്തിന് ഭാര്യ നാടനെ പ്രാഥമിക ആവശ്യത്തിനു വിട്ടു. കിട്ടിയ അവസരം എന്ന് ഓര്‍ത്ത് പാവം നാടന്‍ ഓടി തന്റെ പഴയ ഇറച്ചിക്കടയിലേക്ക്. മണം അടിച്ചു ഓടി നടന്നു. പഴയ ആരവം ഇല്ല. പോത്തിന്റെ സ്ഥാനത്ത് വെറും ഒരു കോഴി വെട്ടുന്നു. അവന് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. എന്ത് യാക്കൂബ് കൂടോത്രം ചെയ്യുന്നുവോ? അതേ കെണിയില്‍ വീണ വത്സല ശിഷ്യനെ വെറും മുക്കാല്‍ ഇഞ്ച് പൊക്കം ഉള്ള ജോര്‍ജ് തന്റെ കൈയ്യില്‍ ഇരുന്ന കുന്തം കൊണ്ട് ചാടികുത്തി പരിക്കേല്‍പ്പിചിരിക്കുന്നു. എങ്ങനെ സഹിക്കും. നാടന് കാര്യം മനസ്സിലായി.
അങ്ങനെ തന്നെ വരും. എന്നോട് കാട്ടിയ നന്ദികെടിനു ദൈവം നല്‍കിയ ശിക്ഷ തന്നെ എന്ന് മനസ്സില്‍ പറഞ്ഞു.
കോഴി ആയാലും വേണ്ടില്ല വെട്ട് നടന്നല്ലോ? അരിച്ച് പെറുക്കി നോക്കി ഒന്നും ഇല്ല. എന്റെ പരമ്പര ദൈവങ്ങളെ............. അവന്‍ കൂവി വിളിച്ചു. യാക്കൂബിന്റെ കൂലി വെട്ടുകാരന്‍ മുത്തുഭായി എന്ന ദാദാഭായി തിരിഞ്ഞുനോക്കി. പാവം നാടന്റെ കണ്ണുകള്‍ തള്ളി. ഒന്നും രണ്ടും ഒരുമിച്ചു പോയി. മുത്തുഭായി ചിരിച്ചുകൊണ്ട് പറഞ്ഞു – “ശല്യം വന്നിരിക്കുന്നു!”.
തന്റെ കൈയ്യില്‍ കിട്ടിയത് ഉയര്‍ത്തി കാട്ടി മുത്തു ഭായി മുകളിലേക്ക് എറിഞ്ഞു. അത് കാണേണ്ട താമസം പോള്‍വാള്‍ട്ട് മത്സരത്തില്‍ കമ്പില്‍ കുത്തി ചാടുന്നവരെപോലെ പാവം നാടന്‍ തന്റെ പിന്‍കാലില്‍ കുത്തി ചാടിപിടിച്ചു. പിന്നെ തിരിഞ്ഞു നോക്കിയില്ല. ചാരക്കൂട്ടിലേക്ക് ഓടി. ചാരക്കൂട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ അവന് തന്റെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. എന്ത് കോഴി പൂവന്റെ ജനനേദ്രിയമോ?
“യു ടൂ ബ്രൂട്ടസ്!” എന്ന് വിളിച്ചില്ല കാരണം അവന്‍ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍ ആയിരുന്നില്ല. അറിയാവുന്ന ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞു “അരിവിതെര്ചി, ഗ്രാസ്യാ.”
എങ്കിലും പോയത് വെറുതെ ആയില്ലല്ലോ എന്ന് ഓര്‍ത്ത് അവന്‍ കിട്ടിയത് വായില്‍ ആക്കി നാക്കുകൊണ്ടു മുഖം മിനുക്കി ഫ്രഞ്ചില്‍ ഒരു കസര്‍ത്ത് “മേര്സി ബുക്കു.”
ഇത് കേട്ട് ചാരകൂട്ടില്‍ കിടന്നവര്‍ അത്ഭുതത്തോടെ ചോദിച്ചു ഇവനും കിട്ടിയോ ഭാഷാവരം! പഴയ നിയമത്തില്‍ കഴുത സംസാരിച്ചു, ഇന്ന് ഇവന് ഭാഷാവരം. നാട് കടത്തപ്പെട്ട് ചാരക്കൂട്ടില്‍ വളഞ്ഞു കിടന്ന പഴയ സിംഹം ക്ഷീണത്തോടെ പറഞ്ഞു അതിന്റെ അര്‍ഥം “ഗുഡ്ബൈ താങ്ക്യു” എന്നാണ്.
വാല് ചുരുട്ടി വളഞ്ഞു കിടന്ന് നാടന്‍ ആത്മഗതമായി പറഞ്ഞു "ഇനിയും ഞാന്‍ ഇറച്ചിക്കട വഴി വരും കാരണം ഇറച്ചിക്കടയുടെ തൂണില്‍ ഞാന്‍ കാലു പൊക്കി "ഒന്ന്" ഒഴിച്ചിട്ടാണ് പോന്നത്. വഴി എനിക്ക് തെറ്റില്ല.”
മോനെ മുത്തുഭായി, വഴി എനിക്ക് തെറ്റില്ല.......
തൊമ്മികുഞ്ഞ്
No comments:
Post a Comment