Thursday, November 22, 2012

ചോദിക്കുവിന്‍, നല്‍കപ്പെടും......

ന്യൂയോര്‍ക്കിലെ ക്നാനായപള്ളി എന്ന് പറയപെടുന്ന പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിക്കപ്പെടുന്ന ദിവസം തന്നെ ക്നാനായക്കര്‍ക്കിടയില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതായിരിക്കും. മറുപടി നിങ്ങള്ക്ക് ഇഷ്ട്ടപെടുമോ എന്നത് അറിയില്ല. പക്ഷെ നമ്മുടെ അസന്നിഗ്ദാവസ്ഥയ്ക്ക് മറുപടി ലഭിച്ചിരിക്കും. അതിനു ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു - ആ ചോദ്യം ചോദിക്കണം.

ചോദിക്കുവിന്‍ നിങ്ങള്ക്ക് ലഭിക്കുമെന്നാണല്ലോ.

(1)  ക്നാനായ പള്ളികളിലും മിഷനുകളിലും ഇടവകകളിലും  ക്നാനായത്തില്‍ നിന്നും മാറികെട്ടിയവരുടെ ഭാര്യ-ഭര്‍ത്താക്കാന്മാര്‍ക്കും മക്കള്‍ക്കും മെമ്പര്‍ഷിപ്പ്‌ കൊടുക്കാമോ?

(2)  അങ്ങിനെയാണെങ്കില്‍ ക്നാനായ പള്ളികളും സിറോ മലബാര്‍ പള്ളികളും തമ്മിലുള്ള വ്യത്യാസം എന്താണ്?


രണ്ടു ചോദ്യത്തിനും ശരിയായ ഉത്തരം നല്‍കാന്‍ ഉത്തരവാദപ്പെട്ട രണ്ടുപേരും സ്റ്റേജില്‍ ഉണ്ടാവും (മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും). ഇനിയും നിങ്ങളെ പൊട്ടന്‍കളിപ്പിക്കാന്‍ അനുവദിക്കരുത്. പരസ്യമായി ചോദിക്കാനുള്ള അവസരം ഉണ്ടാക്കി പരസ്യമായിതന്നെ ഉത്തരവും വാങ്ങിയിരിക്കണം. കുര്‍ബാനമദ്ധ്യേയാണ് അതിനുള്ള അവസരം കിട്ടുന്നതെങ്കില്‍പോലും ചോദിക്കാന്‍ മടിക്കരുത്. ഇനിയും ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ വഴുതിപോകുവാന്‍ അനുവദിക്കരുത്. രണ്ടുപേരുടെയും ഒളിച്ചുകളിക്ക് പരിഹാരം ഇതേയുള്ളൂ. എന്നിട്ട് എന്ത് വേണമെന്ന് അവനവന്‍ തീരുമാനിക്കുക.

ലോകം മുഴുവനും (ക്നാനായക്കാരും അല്ലാത്തവരും) ഉറ്റു നോക്കികൊണ്ടിരിക്കുന്ന ചോദ്യവും ഉത്തരവുമാണ്. ന്യൂയോര്‍ക്ക്‌കാര്‍ക്ക് അത് ചെയ്യുവാന്‍ സാധിക്കില്ലേ??

ചെറിയാന്‍ പ്ലാമൂട്ടില്‍, ന്യൂയോര്‍ക്ക്‌
(ലേഖകന്‍ സ്വീകരിച്ചിരിക്കുന്ന തൂലികാനാമമാണിത്)

No comments:

Post a Comment