Tuesday, November 6, 2012

ന്യൂയോര്ക്കില്‍ പള്ളികൂദാശ നവംബര്‍ 24ന്‌

ന്യൂയോര്‍ക്ക്‌: ബ്രുക്കിലിന്‍, ക്യൂന്‍സ്‌, ലോങ്‌ ഐലന്റ്‌ പ്രദേശത്ത്‌ നിവസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെ സ്വപ്‌നസാക്ഷാത്‌കാരമായി വിശുദ്ധ എസ്‌തപ്പാനോസിന്റെ നാമത്തില്‍ ദേവാലയം കുദാശചെയ്യപ്പെടുന്നു. 

നവംബര്‍ 24 ശനിയാഴ്‌ച രാവിലെ പത്തുമണിക്ക്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ടിന്റെയും, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെയും നേതൃത്വത്തില്‍ ദേവാലയ കുദാശ നടത്തപ്പെടും. ക്‌നാനായ റീജണ്‍ വികാരി ജനറാള്‍ ഫാ. എബ്രഹാം മുത്തോലത്ത്‌, ഈ മിഷനില്‍ വികാരിയായി സേവനം ചെയ്‌ത വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പള്ളി കുദാശയോട്‌ അനുബന്ധിച്ച്‌ ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കലിന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്‌. കുദാശ കര്‍മ്മങ്ങള്‍ക്ക്‌ വികാരി ഫാ. ജോസ്‌ തറയ്‌ക്കലും കമ്മറ്റിക്കാരും നേതൃത്വം നല്‍കും.

അപ്നാ ദേശിനുവേണ്ടി സാബു തടിപ്പുഴ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ 

No comments:

Post a Comment