മണ്ണാങ്കട്ടയും കരിയിലയും പണ്ട് കാശിക്കു പോയ കഥ നാം കേട്ടിട്ടുണ്ട്. ഒരുമയുണ്ടായിരുന്നതുകൊണ്ട് മഴ വന്നപ്പോള്‍ മണ്ണാങ്കട്ട ഒലിച്ചുപോകാതെ കരിയില മണ്ണാങ്കട്ടയുടെ മുകളിലിരുന്ന് മണ്ണാങ്കട്ടയെ രക്ഷിച്ചു. കാറ്റ് വന്നപ്പോള്‍ കരിയില പറന്നുപോകാതെ അതിനു മുകളില്‍ കയറിയിരുന്നു മണ്ണാങ്കട്ട കരിയിലയെയും രക്ഷിച്ചു. എന്നാല്‍ സ്വാര്‍ത്ഥതമൂലം അവരുടെ ഒരുമ നഷ്ടപ്പെട്ടപോള്‍ മഴയത്ത് മണ്ണാങ്കട്ട ഒലിച്ച് ഇല്ലാതായി; കരിയില കാറ്റത്ത് പറന്നും പോയി.
അതുപോലെ ക്നാനായകാര്‍ക്കിടയില്‍ ഒരുമയുണ്ടായിരുന്നപ്പോള്‍ പരസ്പരം സ്നേഹത്തില്‍,അന്യോന്യം സഹായിച്ചു കഴിഞ്ഞു പോന്നിരുന്നു. പഷേ സഭയുടെ അത്യാഗ്രഹം അവര്‍ക്കിടയില്‍ വിടവുകള്‍ സൃഷ്ട്ടിച്ചു. ഒരുമ നഷ്ട്ടപ്പെട്ടു ക്നാനായം ഇല്ലാതായിതീരുന്ന സ്ഥിതിവിശേഷം ഇന്ന് സംജാതമായിക്കൊണ്ടിരിക്കുന്നു.

അത്യാഗ്രഹം സഭയുടെ സിരകളില്‍നിന്നു നീക്കി, സഭയുടെ കടമയായ ആത്മീയ പ്രവര്‍ത്തികള്‍ക്ക് ഊന്നല്‍ കൊടുത്തില്ലെങ്കില്‍ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും ഗതിയാകും ക്നാനായത്തിനും സംഭവിക്കുക.
ഒരു ക്നാനായക്കാരന്‍
No comments:
Post a Comment