രക്ഷകര്‍ ശിക്ഷകരാകുമ്പോള്‍
അവര്‍ ഹൈന്ദവസമൂഹത്തെ കാത്തുപരിപാലിച്ചു പോന്നു. അവരാണ് പിന്നീട് ഹിന്ദുക്കളുടെ ശത്രുക്കളായി തീര്‍ന്നത്. സിക്ക്-ഹിന്ദു വര്‍ഗീയ കലാപവും, സുവര്‍ണ്ണക്ഷേത്ര പ്രശ്നവും ( ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ) , ഇന്ദിരാഗാന്ധി വധവും, പിന്നീടുണ്ടായ കലാപവും എല്ലാം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.
ചരിത്രപരമായി എത്രമാത്രം സത്യമുണ്ടെന്നറിയില്ല; ഒരു വടക്കേ ഇന്ത്യക്കാരന്‍ പറഞ്ഞു കേട്ട കാര്യമാണ്.
പണ്ട്, പണ്ട് മുഗള്‍ ഭരണകാലത്ത് ഹിന്ദുക്കളുടെ ജീവിതം അത്ര സുരക്ഷിതമായിരുന്നില്ല. പൊതുവെ സമാധാനപ്രിയരായിരുന്ന വടക്കേ ഇന്ത്യന്‍ ഹിന്ദുക്കള്‍ മാനസികമായും ശാരീരികമായും ഭരണകൂടത്തിനോടും, അധികാരത്തിന്റെ ചുറ്റിനുമുള്ളവരോടും എതിര്‍ക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നില്ല. എന്നിരുന്നാലും ജീവിതം ദുസ്സഹമായപ്പോള്‍, അവര്‍ ഒരു തീരുമാനം എടുത്തു – എല്ലാ കുടുംബങ്ങളില്‍ നിന്നും ആരോഗ്യമുള്ള ഓരോ ആണ്‍കുട്ടികളെ തെരഞ്ഞെടുത്ത് ഒരു സന്നദ്ധസേന ഉണ്ടാക്കുക. അവര്‍ക്ക് സമൂഹത്തെ സംരക്ഷിക്കാന്‍ വേണ്ടത്ര ആയുധവും പരിശീലനവും നല്‍കുക.
അധികാരികളെ കാണുമ്പോള്‍ തലപ്പാവ് അഴിക്കണമെന്നായിരുന്നു അന്നത്തെ നിയമം. പുതിയ സേനയ്ക്ക് ഒരു മതത്തിന്റെ പരിവേഷം കൊടുത്തു; ആ മതത്തിലുള്ളവര്‍ക്ക് തലപ്പാവ് ധരിക്കുന്നതും, കൃപാണ്‍ കൊണ്ടുനടക്കുന്നതും നിര്‍ബന്ധമാക്കി. അങ്ങനെ അവര്‍ ഭാരനാധികാരികളുടെ മുന്നിലൂടെ തലപ്പാവും ധരിച്ചു അഭിമാനത്തോടെ നടന്നു. മതത്തിന്റെ പരിവേഷത്തില്‍ എന്തും നടക്കുമല്ലോ – അന്നും ഇന്നും. കാലാന്തരത്തില്‍, അത് ശരിക്കും ഒരു മതം തന്നയായി – സിക്കു മതം.
![]() |
| Sikh Golden Temple, Amritsar |
ഈ കഥയുടെ കൃത്യതയല്ല ഇവിടെ പ്രശ്നം. പറയാനുദ്ദേശിച്ചത് രക്ഷകന്റെ വേഷത്തില്‍ വരുന്നവര്‍ക്ക് സംഭവിക്കുന്ന ഭാവപകര്ച്ചയാണ്.
നാട്ടില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയവര്‍ക്ക് സ്വന്തം ഭാഷയില്‍ത്തന്നെ ആത്മീയനേതൃത്വം ഉണ്ടാകുന്നത് ഒരു വലിയ അനുഗ്രഹമായിരുന്നു തുടക്കത്തില്‍. വല്ലപ്പോഴും എവിടെയെങ്കിലും ഒത്തുകൂടി, ഒരു വൈദികന്റെ സാന്നിദ്ധ്യത്തില്‍ സമ്മേളിക്കുക, ഒരുമിച്ചു ദിവ്യബലി അര്‍പ്പിക്കുക, ഇതൊക്കെ ഒരു വലിയ സൌഭാഗ്യമായി അവര്‍ കരുതിയിരുന്നു, പണ്ട് പണ്ട്. ആദ്യമൊക്കെ മലയാളി വൈദികരെയും, ക്നാനായ വൈദികരെയും തങ്ങളുടെ രക്ഷകരായാണ് എല്ലാവരും കണ്ടത്. ഇന്നും അങ്ങനെ കാണുന്നവരുണ്ട് എന്ന സത്യം നിഷേധിക്കുന്നില്ല. എന്നാല്‍ നല്ല ഒരു ശതമാനം ആളുകള്‍ക്ക് ഇവര്‍ ഒരു ബാധ്യതയാണ്.
തങ്ങളുടെ തലയില്‍ കെട്ടിവച്ച വൈദികര്‍ എത്ര വെറുക്കപ്പെട്ടവരായാലും അവരില്‍ നിന്ന് ജനത്തിന് മോചനമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. മേലധികാരികള്‍ക്ക് ഒരു കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ – കഴിയാവുന്നതും പണം കുഞ്ഞാടുകളില്‍ നിന്ന് പിഴിഞ്ഞെടുത്തു കൊടുക്കണം – എന്ത് മാര്‍ഗ്ഗവും അതിനായി സ്വീകരിക്കാം. അക്കാര്യം സമര്‍ത്ഥമായി ചെയ്യുന്നവരെ ആജീവനാന്തം അമേരിക്കയില്‍ നിര്‍ത്താന്‍ കോട്ടയം അരമന ഒരുക്കമാണ്.
തങ്ങളുടെ തലയില്‍ കെട്ടിവച്ച വൈദികര്‍ എത്ര വെറുക്കപ്പെട്ടവരായാലും അവരില്‍ നിന്ന് ജനത്തിന് മോചനമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. മേലധികാരികള്‍ക്ക് ഒരു കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ – കഴിയാവുന്നതും പണം കുഞ്ഞാടുകളില്‍ നിന്ന് പിഴിഞ്ഞെടുത്തു കൊടുക്കണം – എന്ത് മാര്‍ഗ്ഗവും അതിനായി സ്വീകരിക്കാം. അക്കാര്യം സമര്‍ത്ഥമായി ചെയ്യുന്നവരെ ആജീവനാന്തം അമേരിക്കയില്‍ നിര്‍ത്താന്‍ കോട്ടയം അരമന ഒരുക്കമാണ്.
ജനത്തിന് അവര്‍ ശിക്ഷകരാന് എന്ന് തോന്നിയാല്‍ അത് ജനത്തിന്റെ പ്രശ്നം മാത്രം.
സഭാമേലധികാരികളില്‍ നിന്ന് നീതി ലഭിക്കുകയില്ല എന്നത് ഇതിനോടകം വ്യക്തമായി. ഇവര്‍ കാട്ടിക്കൂട്ടുന്ന അനീതിയ്ക്ക്, അമേരിക്കന്‍ കോടതി മാത്രമാണ് ഇന്ന് ഏക ആശ്രയം.
അത് സംശയലേശമെന്യേ തെളിയിക്കുകയാണ് തുണ്ടത്തില്‍ കുടുംബം ഈയിടെ ചെയ്തത്.
മറ്റു വഴികള്‍ എല്ലാം അടഞ്ഞു എന്ന് ബോധ്യമായപ്പോള്‍ അവര്‍ നിയമത്തിന്റെ വഴി തേടി. അവിടെയും അവര്‍ മൃദുസമീപനമാണ് കൈക്കൊണ്ടത്. അവര്‍ക്ക് കോടതിയെ നേരിട്ട് സമീപിക്കാമായിരുന്നു. സഭയ്ക്ക് വന്നു ഭാവിക്കുന്ന നാണക്കേട് സഭാംഗങ്ങള്‍ക്കും ഉണ്ടല്ലോ. സീറോ-മലബാര്‍ സഭയുടെ പ്രതിച്ഛായയെ അത് കണ്ടമാനം ബാധിക്കുമായിരുന്നു. അമേരിക്കന്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കുമായിരുന്നു. ആ കടുംകൈയ്ക്ക് തുണ്ടത്തില്‍ കുടുംബം ഒരുങ്ങിയില്ല. അവര്‍ സംയമനം പാലിച്ചു – ആദ്യനടപടി എന്ന നിലയില്‍ ഒരു വക്കീല്‍ നോട്ടീസ് അയച്ചു.
പിന്നീട് നടന്നത് ആ കുടുംബത്തിന്റെ ഭാഷയില്‍ തന്നെ വായിക്കുക.
At this point Joemon approached Attorney Mr. Joseph Mathew (Paramel) for legal assistance in resolving this issue. Mr. Mathew was willing to help, even though he knew there would be criticism from the community. Mr. Mathew sent a pre-suit notice to Bishop Angadiath and Fr. Illikunnumpurath. As soon as they received the notice, everything started moving in the right direction. Fr. Willie’s engagement letter was acceptable to the Syro-Malabar priests. Mar Angadiath talked to Mr. Joseph and told him that the permission letter was ready and can be picked up from Fr. Illikunnumpurath. Mr. Mathew picked up the permission letter from Fr.Illikunnumpurath and gave it to us.
“കിട്ടേണ്ടത് കിട്ടാതെ അടിയന്‍ വിട കൊള്ളില്ല” എന്ന് പണ്ടാരോ പറഞ്ഞത് പോലെ സംഭവിച്ചില്ല. കിട്ടേണ്ടിയിരുന്നത് ഒരു കോടതി ശിക്ഷയും നഷ്ടപരിഹാരവുമായിരുന്നു. കാര്യങ്ങള്‍ അവിടം വരെ എത്തുന്നതിനു മുമ്പ് "അടിയന്‍ അങ്ങാടിയത്ത്" വിടകൊണ്ടു.
അതുകൊണ്ടാരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു.......
ഹൂസ്റ്റണില്‍ നമ്മുടെ ഇല്ലിക്കുന്നച്ചന്‍ തന്റെ ശിങ്കിടികളെ വിളിച്ചുകൂട്ടി, ഹേയ്, ഇതെല്ലാം നമുക്കെതിരെയുള്ള കുപ്രചരണമാണ് എന്ന് ഏകപക്ഷീയമായി പറഞ്ഞു സ്ഥാപിച്ചു. അദ്ദേഹത്തിന് എങ്ങിനെയെങ്കിലും മുഖം രക്ഷിക്കെണ്ടേ. പാവം....
എല്ലാവരും കൈയടിച്ചു. എല്ലാം ശുഭം.
കണ്ണ് മുറുക്കെ അടച്ചപ്പോള്‍, ഹായ് എത്ര നല്ല കൂരിരുട്ട്!
ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. ഇതോടെ കുഞ്ഞാടുകളെ അനാവശ്യമായി ബുധിമുട്ടിക്കുന്നതും അവസാനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഈ പരമ്പരയുടെ മുന്‍ ഭാഗങ്ങള്‍
ഈ പരമ്പരയുടെ മുന്‍ ഭാഗങ്ങള്‍

No comments:
Post a Comment