നീണ്ട മൌനത്തിനു ശേഷം, ഉടന്‍ നടക്കാന്‍ പോകുന്ന ന്യൂ യോര്‍ക്കിലെ “അക്ണാപള്ളി” കൂദാശയില്‍ രോഷംപൂണ്ട് നമ്മുടെയെല്ലാം പ്രിയങ്കരനായ പാപ്പച്ചി വല്യപ്പന്‍ മറ്റൊരു ഓട്ടംതുള്ളലിനായി തൂലിക ചലിപ്പിക്കുന്നു.....
(ന്യൂയോര്‍ക്കില്‍ ബിക്കുളി (BQLI ) ദേശക്കാര്‍ക്കായി നവംബര്‍ 24ന് അക്നാപ്പള്ളി കൂദാശ ചെയ്യപ്പെടുന്ന - വാര്‍ത്ത)
മത്തുപിടിച്ചൊരു മത്തന്‍ മെത്രാന്‍
മുത്തിനടക്കും മുത്തുവിനോപ്പം
മുത്തിനടന്നവര്‍ കുത്തിനടക്കും
കുത്തിനടന്നവര്‍ മുത്തിനടക്കും
അങ്ങാടീല്‍ ആണേല്‍ എന്താ?
ചുവന്നൊരു പട്ട അണിഞ്ഞുനടക്കാം
താമസ്സമന്യേ മെത്രാന്‍സ്ഥാനം
മുന്നില്‍കണ്ടു നടന്നൊരു മുത്തു
ബിക്കുളി ദേശത്തുള്ളൊരു വിഷജന്തുക്കളെ
തേടിയെടുത്ത് കൂട്ടിനു കൂട്ടി
ബിക്കുളി എന്നൊരു ദേശം കണ്ടോ
അക്രമ കാനാക്കാരുണ്ടവിടെ
കുറുക്കന്‍ കണ്ണന്‍ മുത്തുക്കുട്ടന്‍
തറപ്പണിതുടങ്ങി കാനാക്കാര്‍ക്കായി
ബിക്കുളികാനാ, അക്രമ കാനാ
ആഗാആപ്പേ ഊപ്പ കാനാ
തക്കംനോക്കി നടന്നൊരു മുത്തു
ബിക്കുളി അച്ചനെ കൂട്ടിനു കൂട്ടി
പാരപ്പണിയില്‍ മിടുക്കന്‍ മുത്തു
പ്രാഞ്ചിനടന്ന്‍ പണിതൊരു പള്ളി
എസ്തപ്പാനോസ്സിന്‍ നാമം നല്‍കി
ബിക്കുളിപള്ളി സ്ഥാപിക്കുന്നു
ഇതുപോലുള്ളൊരു പള്ളികള്‍ പലതും
സ്ഥാപിച്ചൊരു മുത്തുക്കുട്ടന്
വെട്ടിമുറിക്കും നിങ്ങളെയെല്ലാം
നാറ്റിച്ചിടുമെ ക്നനായത്വം
തുമ്പില്ലാത്തൊരു പ്രാഞ്ചേട്ടന്മാര്‍
തുമ്പിക്കൈയ്യും നീട്ടീടുന്നു
ടര്‍ക്കി ദിനവും കഴിഞ്ഞൊരു ശനിയില്‍
കൂദാശക്കായി ഒരുക്കിയ പള്ളി
കര്‍മം ചെയ്യാന്‍ വന്നുഭവിക്കും
അങ്ങാടീലുള്ളോരു ചാക്കോ മെത്രാന്‍
കപ്യാര്‍ പണിയും ചെയ്യാനായി
മത്തന്‍ മെത്രാന്‍ എത്തിടുമെന്ന്
മുത്തുക്കുട്ടന്‍ മുന്നില്‍ നില്‍ക്കും
ഊളന്‍ചിരിയും കാട്ടിക്കൊണ്ട്
കുഞ്ഞാടുകളേ! കണ്ടോ നിങ്ങള്‍
ക്നാനായത്തെ വെട്ടിമുറിച്ചത്
ആരുണ്ടിവിടെ എന്നെ വെല്ലാന്‍
ചുവന്ന തൊപ്പി ധരിക്കും ഞാനും
ആമ്മേന്‍ ആമ്മേന്‍ എന്ന് വിളിച്ച്
വിഷജന്തുക്കള്‍ ബിക്കുളി തേടി
കുഞ്ഞാടുകളെ മെരുക്കിയെടുക്കാന്‍
മിമിക്രിയച്ചന്‍ പുത്തന്‍പുരയും
സെക്സ്സിന്‍ ധ്യാനം കേള്‍ക്കാനായി
വന്നുഭവിക്കും സങ്കരവര്‍ഗം
ഇട്ടു കൊടുത്തൊരു സ്തോത്രക്കാഴ്ച
തട്ടിയെടുക്കാന്‍ മുത്തുക്കുട്ടന്‍
അയ്യോ! പാവേ എന്ന് വിളിച്ച്
കുഞ്ഞാടുകള്‍ തെരുവില്‍ തന്നെ
ക്നാനായത്വം ഈ മണ്ണില്‍ വേണ്ട
ബിക്കുളി ക്ണായോട് ഓതീടുന്നു
മാമോദീസായില്‍ മുക്കിടും നിങ്ങളെ
ബിക്കുളി വെള്ളം കോരി ഒഴിച്ച്
വരുവിന്‍! ഞങ്ങടെ ന്യൂയോര്‍ക്കിലെ
ബിക്കുളി ക്ണാ പള്ളീലേക്ക്
പാപ്പിച്ചി വല്യപ്പന്‍
NB : ബിക്കുളി = BQLI (Brookylin, Queens and Long Island )
No comments:
Post a Comment