Friday, November 30, 2012

അവറാച്ചാ വിട്ടോടാ.........


വിജി മുത്തോലത്തിന്റെ ന്യൂയോര്‍ക്ക്‌ വിസീത്തയുടെ ചുരുളുകള്‍ അഴിഞ്ഞു വരുന്നു! ആരെയും അറിയിക്കാതെ, ക്ഷണിക്കപ്പെടാതെ ക്നാനായക്കാരുടെ കമ്മുണിറ്റി സെന്ററില്‍ വന്ന് ക്നാനായക്കാരുടെ പ്രിയങ്കരനായ വിജി കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി. ക്രൂശിത രൂപവും, കുരിശിന്റെവഴികളും മാതാവും എല്ലാവരും കമ്മുണിറ്റി സെന്ററില്‍ ഉണ്ടെങ്കിലും ദൈവത്തിന്റെ അരൂപി സെന്ററില്‍ ഇല്ലായെന്ന കുര്‍ബാനമദ്ധ്യേയുള്ള പ്രസംഗത്തില്‍ അദ്ദേഹം ന്യൂയോര്‍ക്ക്‌കാരെ ആഷേപിച്ചു പറയുകയുണ്ടായി.

ഇത്രയുംനാള്‍ സെന്ററില്‍ നടന്ന ഈകണ്ട കുര്‍ബാനയെല്ലാം വെറുതേ ദൈവത്തിനു മുന്‍പില്‍ വിലയില്ലാതെ, കണക്കിലെഴുതാന്‍ പറ്റാത്ത പാഴ്വേല ആയിപോയല്ലോ!

നിങ്ങള്‍ എന്നെ ഇന്നുവരെയും ഇങ്ങോട്ട് ക്ഷണിക്കാത്തതിന്റെ ഖേദം അറിയിച്ചുകൊണ്ട്‌ കുര്‍ബാനയ്ക്ക് ശേഷം ന്യായമായ ചോദ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് വേണമെങ്കില്‍ ചോദിക്കുവാന്‍ ജനങ്ങള്‍ക്ക്‌ സമയം നല്‍കി. കുര്‍ബാനയ്ക്ക് വരുന്നവരെല്ലാം ചിക്കാഗോക്കാരെപോലെ അദ്ദേഹം പറയുന്നത് മുഴുവന്‍ കേട്ടിട്ട് വാലും ചുരുട്ടി വീട്ടില്‍ പൊയ്ക്കൊള്ളുമെന്നു അദ്ദേഹം വിചാരിച്ചു കാണും.

പക്ഷെ ന്യൂയോര്‍ക്ക്‌കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ "പള്ളികള്‍ വാങ്ങി കിണറ്റിലെ തവളകളേപോലെ നമുക്ക് ഒരുമിച്ചു കഴിയാം" എന്ന് പറയുവാന്‍ വന്നതിനു പകരം "പള്ളി വാങ്ങാതെ ന്യൂയോര്‍ക്ക്‌കാര്‍ കിണറ്റിലെ തവളകളെ പോലെ കഴിയുന്നു" എന്ന് പറയുകയുണ്ടായി. അത് പിന്നെ ആരെയാണ് ചൊടിപ്പിക്കില്ലാത്തത്.

കട്ടേല്‍ അച്ചന്‍ തങ്ങള്‍ക്കിട്ടു പിറകില്‍കൂടി പണിതതിന്റെ ദേഷ്യത്തില്‍ ഇരുന്നവര്‍ക്ക് പ്രസംഗത്തില്‍ സെന്ററിനെ ആഷേപിച്ചത് തന്നെ ഇഷ്ട്ടപെട്ടില്ല. അതുകൂടാതെ കിണറ്റിലെ തവളകളെന്ന പ്രയോഗം കൂടി കേട്ടതോടുകൂടി  ആളുകള്‍ ഇടഞ്ഞു. അപ്പോള്‍ തന്നെ അദേഹം ആവര്‍ത്തിച്ചു സോറി പറയുകയുണ്ടായി.

ജനരോഷം കൂടി വന്നപ്പോള്‍ സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ മുത്തോലത്തിന്റെ മനഃസാക്ഷിസൂഷിപ്പുകാരനും, എഴുത്തുകാരനും അംഗരക്ഷകനും, പിന്താങ്ങിയും അങ്ങിനെ എല്ലാമെല്ലാമായ സാന്‍ അന്റോണിയക്കാരന്‍ പിന്നില്‍നിന്നു ആംഗ്യഭാഷയില്‍ 'സംഗതി പന്തിയല്ല, വിട്ടോടാ അവറാച്ചാ............' എന്ന സന്ദേശം കൊടുത്തു.

ന്യൂയോര്‍ക്കിലെ ക്നാനായക്കാരുടെ ഒരുമയ്ക്ക് തുരങ്കം വയ്ക്കുന്ന മുത്തുവിന്റെ ന്യൂയോര്‍ക്ക്‌കിലെ പടയാളി തക്കസമയത്തെത്തി ന്യൂജേര്‍സി കുര്‍ബാനയ്ക്ക് വൈകുമെന്ന അറിയിപ്പോടെ വിജി മുത്തോലത്ത് അവറാച്ചനെ രഷപെടുത്തി എന്ന് പറയാം. 

No comments:

Post a Comment