Thursday, November 15, 2012

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല............

നാട്ടില്‍ കുട്ടികള്‍ കുറഞ്ഞു വരുന്നു. വിവാഹപ്രായമായവര്‍ ഭൂരിഭാഗവും  നാട്ടില്‍ നില്‍ക്കുന്നില്ല. ചുരുക്കം ചിലരൊഴിച്ച് എല്ലാവരും തന്നെ പിള്ളേരെ ഇംഗ്ലീഷ് മീഡിയം, CBSC , അതിലും വലുതായ സ്കൂളുകളില്‍ മാത്രമേ വിടുന്നുള്ളു. തീരെ നിവര്ത്തിയില്ലാത്തവര്‍ക്ക് ഉപകരിച്ചെന്നിരിക്കും. അതിനു സര്‍ക്കാര്‍ സഹായിക്കുമല്ലോ. പുറത്തു പോകുന്നവരും അവരുടെ മക്കളും  ഒട്ട് തിരിച്ചു വരാന്‍ പോകുന്നമില്ല. കോളേജില്‍ മുറികള്‍ കാലി. ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു. പിന്നെ എന്തിനുവേണ്ടി പണിതുകൂട്ടുന്നു?

നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അച്ചന്മാര്‍ പ്ലാന്‍ ഇടുന്നത് നടത്തിയിരിക്കും. വിശ്വാസികളില്‍ നിന്ന് പിരിക്കുന്ന പണം മിച്ചം വരും. അപ്പോള്‍ ഷോപ്പിംഗ്‌സെന്ററിന്റെ പണിക്കുപയോഗിക്കും. പള്ളി പണിതുകഴിഞ്ഞപ്പോള്‍ മിച്ചമായ തുകകൊണ്ട് പള്ളിമേട ഗംഭിരമാക്കിപണിതു. പിന്നെയും മിച്ചമായപ്പോള്‍ പഴയ പള്ളിമേട പുതുക്കി. എയര്‍ condition നും ചെയ്തു. പിന്നെയും മിച്ചമായപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ബാങ്കില്‍ ഇട്ടു.

ഇത്രയും പണം വെറുതെ ഉഴവൂര്‍ ബാങ്കില്‍ കിടക്കുന്നത് കണ്ടിട്ട് അരമനവാസികള്‍ക്ക് ഉറങ്ങാന്‍ പറ്റിയില്ല. അതുകൊണ്ട് അതെല്ലാം കടമെന്ന പേരില്‍ അരമനയിലേയ്ക്ക് കൊണ്ടുപോയി.

പള്ളിക്ക് കിട്ടുന്ന പണം, അല്ലെങ്കില്‍ വാടക, മുഴുവനും ജീവനില്ലാത്ത പുണ്യാളന് (പിന്നെ പള്ളിക്കും, അച്ചനും, അരമനയ്ക്കും) മാത്രം. കഷ്ടപെടുന്ന ജനത്തിന് വട്ടപൂജ്യം. നേര്ച്ച കിട്ടുന്നത് നാടിനും നാട്ടുകാര്‍ക്കും ഉപയോഗിക്കാതെ കടമെന്ന മട്ടില്‍ അരമനയിലേക്ക്. കേട്ടില്ലേ നാട്ടുകാരുടെ  (പൊതുയോഗ) തീരുമാനത്തെ വകവയ്ക്കാതെ വികാരി അരമനയ്ക്ക് കടം കൊടുത്തു പോലും! അരമനയില്‍ ദാരിദ്ര്യമല്ലേ, കഷ്ടം!

കമ്മറ്റികാര്‍ക്ക് കല്പിച്ചാല്‍ മതിയല്ലോ. സ്വന്തം പോക്കറ്റില്‍ നിന്ന് ഇറക്കാന്‍ കഴിയില്ലതാനും. വെളിയില്‍ പോയ മക്കള്‍ എത്രമാത്രം കഷ്ട്പെട്ടാണ് പണമുണ്ടാക്കുന്നതെന്ന് അറിയുവാനിടയായ മാതാപിതാക്കള്‍ സന്തോഷത്തോടെ ഇതിനു കൂട്ട് നില്‍ക്കില്ല. ആരാന്റെ പോക്കറ്റിലെ കാശ് എത്രവീതം നല്‍കണമെന്ന് കമ്മറ്റികാര്‍ക്ക് ഓര്‍ഡര്‍ ഇട്ടാല്‍ മതിയല്ലോ. ഇല്ലെങ്കില്‍ 'കുറി' കാട്ടി പേടിപ്പിക്കും. നാട്ടില്‍ അതു ഇപ്പോഴും നടക്കും. പോരാത്തതിന് നിങ്ങളുടെ നാടല്ലെ, നിങ്ങടെ പള്ളിയല്ലേ, നിങ്ങള്‍ പഠിച്ച സരസ്വതീക്ഷേത്രമല്ലേ..... എന്നിങ്ങനെ അടവുകള്‍ പലത്.

എന്തുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ - പാവങ്ങളെ സഹായിക്കാന്‍ പദ്ധതികള്‍ - കൊണ്ടുവരുന്നില്ല? എല്ലാത്തിനും സര്‍ക്കാരിനെ നോക്കി ഇരിക്കാതെ മുന്‍പോട്ടു വന്നു നാടിന് ഉപകാരമുള്ള കാര്യങ്ങള്‍ തുടങ്ങുന്നില്ല? സ്പോന്സര്മാരെക്കൊണ്ട് പാവങ്ങള്‍ക്ക് ഭഷണം, മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കുള്ള മരുന്നോ ഒക്കെ സ്പോനസര്‍ ചെയ്യിച്ചുകൂടെ? പള്ളിയുടെ ബാങ്കില്‍ കിടക്കുന്ന പണത്തില്‍ കുറച്ചു പാവങ്ങള്‍ക്ക് കൊടുത്തുകൂടെ? എല്ലാത്തിനും പിരിക്കണമെന്നു നിര്‍ബന്ധമുണ്ടോ?

പള്ളികളുടെ വരുമാനം എല്ലാം എവിടെവാടക കെട്ടിടങ്ങള്‍, റബ്ബര്‍ തോട്ടങ്ങള്‍, നെല്പാടങ്ങള്‍, നേര്ച്ചകാഴ്ചകള്‍. ദരിദ്രരെ കാണുവാന്‍ കഴിവില്ലാത്ത, സഹായിക്കാന്‍ സന്മനസ്സില്ലാത്ത സ്പോണ്‍സര്‍മാര്‍ പെരുന്നാളും ഏറ്റെടുക്കുന്നതുകൊണ്ട് അമിത വരുമാനം. അതുകൊണ്ട് തികയുന്നില്ലെങ്കില്‍ കല്ലുംതൂവാലയുടെ റേറ്റ് കൂട്ടി ഭൌതികസമ്പത്ത് വര്‍ധിപ്പിക്കാം. എന്നിട്ടും  സ്കൂളില്‍  അഡ്മിഷന്‍ വരുന്ന കുട്ടികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്നു.  ഈ പാപമെല്ലാം പള്ളിക്കാര്‍ എവിടെ കൊണ്ടുപോയി കഴുകും, എന്റെ പുണ്യാളാ?

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ദൈവമേ ഇവരോട് ക്ഷമിക്കണമേ.

പരശതം ഉഴവൂര്‍ എസ്തപ്പാന്മാരില്‍ ഒരുവന്‍

No comments:

Post a Comment