ഹൂസ്റ്റണിലെ തുണ്ടത്തില്‍ കുടുംബം ഉണര്‍ത്തിയ മാറ്റത്തിന്റെ അലകള്‍ നോര്‍ത്തമേരിക്കന്‍ ക്നാനായക്കാരില്‍ ആത്മവിശാസം ഉണര്‍ത്തുമ്പോള്‍, ഇനിയും ഇവര്‍ അനുഭവിച്ചതുപോലുള്ള മാനസികസംഘര്‍ഷം മറ്റൊരു വീട്ടുകാരും അനുഭവിക്കാതിരിക്കാന്‍ KCCNA നേതൃത്വത്തോടു പ്രതേക അഭ്യര്‍ത്ഥന.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കണ്‍വെന്‍ഷന്‍ മാമാങ്കത്തിന്റെ വെറും ഇവന്റ് മാനെജെര്സ് എന്നതിനപ്പുറം വടക്കേ അമേരിക്കയിലെ ക്നാനായക്കാരുടെ പൊതുതാല്പര്യത്തിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കണം. കല്യാണക്കുറി എന്നത് കേവലം വ്യക്തിപരവും സാഹചര്യനിതാനവും എന്ന് അനുമാനിക്കാതെ നമ്മുടെ വളര്‍ന്നുവരുന്ന തലമുറ നമ്മോടൊപ്പം നിലനില്‍ക്കുവാന്‍, സഭാ, സാമുദായിക അധികാരികളില്‍ നിന്നും നന്മ ലഭിക്കുവാന്‍ കെസിസിഎന്‍എ താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങണം. ഇപ്പോഴത്തെ നേതൃത്വം തുടങ്ങി വെച്ചാല്‍ 2013-2014 കാലഘട്ടത്തിലുള്ള നേതൃത്വം അത് പിന്തുടര്‍ന്ന് പ്രാവര്‍ത്തികമാക്കുവാനും ശ്രമിക്കണം. നേതൃത്വം പൊതുജനവികാരം മനസ്സിലാക്കി നന്മക്കായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് അണികള്‍ക്ക് നേതൃത്വത്തോടു ആദരവും ആത്മാഭിമാനവും ഉണ്ടാകുന്നത്.
സീറോ-മലബാറില്‍ ജനിച്ചു എന്നത് മറ്റൊരു ഉത്ഭവപാപമായി സഭാധികാരികള്‍ കണക്കാക്കി അവസരം വരുമ്പോള്‍ പിഴയിടാനുള്ള കാരണമാക്കരുത്.
- ബഹുമാനപ്പെട്ട അങ്ങാടിയത്ത് പിതാവുമായി ചര്‍ച്ച നടത്തി, ലത്തീന്‍ പള്ളികളില്‍ ലത്തീന്‍ ക്രമത്തില്‍ നടത്തപെടുന്ന വിവാഹകര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ പള്ളികളില്‍ നിന്നും കുറി അല്ലെങ്കില്‍ ഡലഗേഷന്‍ ലെറ്റര്‍ നിര്‍ബന്ധമല്ല എന്ന നിയമം നടപ്പിലാക്കികുക.
- ലത്തീന്‍ പള്ളികളില്‍ സിറോ മലബാര്‍ ക്രമത്തില്‍ വിവാഹകര്‍മം നടത്തണം എന്നാഗ്രഹിക്കുന്ന കുടുംബക്കാര്‍ പ്രാദേശിക സിറോ മലബാര്‍ പള്ളികള്‍ക് നാമമാത്രമായ ഒരു ചെറിയ തുക സംഭാവന (സംഭാവന ഒരു കാരണവശാലും നിര്‍ബന്ധിതമാകരുത്) നല്‍കി വേണ്ട രേഖകള്‍ നല്‍കുവാന്‍ സംവിധാനം ഉണ്ടാക്കുക.
മേല്‍പറഞ്ഞ രണ്ടു കാര്യങ്ങള്‍ നടന്നുകഴിഞ്ഞാല്‍ പിന്നെ ഒരാളും കല്യാണക്കുറിയുടെ പേരില്‍ വക്കില്‍നോട്ടീസ് അയച്ചു സഭയെയും സമുദായത്തെയും വിഷമവൃത്തത്തില്‍ ആക്കുവാന്‍ ഇടയാകില്ല.
ഇതിലേയ്ക്കായി അമേരിക്കയില്‍ അധികാരമില്ലാത്ത കോട്ടയം തിരുമേനിമാരുടെ ചുറ്റും കറങ്ങി സമയം കളയാതിരിക്കുക. അവര്‍ അവരുടെ കീഴിലുള്ള കുഞ്ഞാടുകളുടെ കാര്യം നോക്കട്ടെ.
ടോമിച്ചന്‍ തെക്കുകിഴക്കേല്‍
No comments:
Post a Comment