Friday, November 30, 2012
Message from BQLI Kids Club
Dear Parents and Students of BQLI Kids Club,
We take this opportunity to inform you that beginning on December 2, 2012 our Kids Club activities will be held at 26 N. Tyson Avenue, Floral Park, Queens, 11001. We will have our usual Kids club activities starting at 2:30 pm, which will be followed by our annual Parent Teachers meeting. Please have your children arrive on time and then join us to discuss the various activities that we have in mind not only for our children but for us as families.
The change in location was needed because the mission decided to move out of Creedmoor Faith Chapel without considering our request to release it to us for Kids club activities. By the grace of Almighty, we were able to find a location in a very short time.
Even though there are many challenges before our community, together with your support and prayers we are confident that we will prosper and get stronger and better as a community. In case you have any questions or need directions, please feel free to contact me or any of the Kids Club official.
Sincerely,
Abraham Perumanisseril
BQLI Kids Club Principal
യാക്കൂബ് ഹാജിയും മുത്തുഭായിയും - നര്‍മ്മഭാവന
അങ്ങാടിയിലെ ഇറച്ചിവെട്ടുകാരന്‍ യാക്കൂബ്ഹാജി ഓര്‍ഡര്‍ ഇട്ടു - ഇനി ഇറച്ചിക്കടയുടെ ചുറ്റുവട്ടവും കില്ലപട്ടികള്‍ വന്നാല്‍ ഞാന്‍ അതിനെയും വെട്ടി ഇറച്ചിയാക്കി തൂക്കിവില്‍ക്കും. ആ ഓര്‍ഡര്‍ നടപ്പാകില്ല എന്ന് പട്ടികളും പട്ടി ഉടമകളും വിശ്വസിച്ചു. കാരണം മേനകാ ഗാന്ധിയെ പോലെയുള്ള പട്ടിസ്നേഹികള്‍ അതിനെ എതിര്‍ക്കും. ഈ വിവരം യാക്കൂബ്ഹാജിക്കും അറിയാം എങ്കിലും ശല്യം സഹിക്കവയ്യാതെ പറഞ്ഞുപോയതാണ്. ഇനി അഥവാ വന്നാല്‍ ഓടിഓടി വരരുത് അതാണ് ഹാജിയാര് കരുതിയതും. ഒരു കാര്യം മാത്രം - തന്റെ പണി കഴിയുന്നിടംവരെ അടക്കത്തോടെ വായുംപൊളിച്ചു നില്‍ക്കണം. തന്റെ പണി കഴിഞ്ഞ് മിച്ചമുള്ള എല്ല്, രക്തം എന്നിവ നക്കുകയോ കടിച്ചു പിടിച്ചു കൊണ്ടുപോകുകയോ ആവാം.
ഹാജിയാരുടെ ഓര്‍ഡര്‍ കിട്ടി. ഉടമ തന്റെ പട്ടി ജര്‍മന്‍ അല്ലാത്തതിനാലും കാനയില്‍ നിന്നും വന്നതാകയാലും പഴയ തുടലില്‍ കോത്താഴത്തെ ചാരകൂട്ടില്‍ കെട്ടി ഇട്ടു. ഈ ബന്ധനത്തില്‍ കിടന്ന പാവം നാടനായി മാറിയ കാനക്കാരന്‍ ഇറച്ചിക്കട സ്വപ്നം കണ്ടിരുന്നു. പോകുവാന്‍ പറ്റാത്തതില്‍ വേദനിച്ചു. വേദന ഒരു ആന്തരിക മുറിവായി മാറി. ഉടമ നാടന്റെ വിഷമം അറിഞ്ഞില്ല. ധ്യാനത്തിന് വിട്ടില്ല. മറിച്ചു ഉടമയും കൂട്ടരും നാടനും വിദേശിയും കുടിച്ചു നടന്നു.
അങ്ങനെയിരിക്കെ ഒരു നാള്‍ ഉടമ ഇല്ലാത്ത തക്കത്തിന് ഭാര്യ നാടനെ പ്രാഥമിക ആവശ്യത്തിനു വിട്ടു. കിട്ടിയ അവസരം എന്ന് ഓര്‍ത്ത് പാവം നാടന്‍ ഓടി തന്റെ പഴയ ഇറച്ചിക്കടയിലേക്ക്. മണം അടിച്ചു ഓടി നടന്നു. പഴയ ആരവം ഇല്ല. പോത്തിന്റെ സ്ഥാനത്ത് വെറും ഒരു കോഴി വെട്ടുന്നു. അവന് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. എന്ത് യാക്കൂബ് കൂടോത്രം ചെയ്യുന്നുവോ? അതേ കെണിയില്‍ വീണ വത്സല ശിഷ്യനെ വെറും മുക്കാല്‍ ഇഞ്ച് പൊക്കം ഉള്ള ജോര്‍ജ് തന്റെ കൈയ്യില്‍ ഇരുന്ന കുന്തം കൊണ്ട് ചാടികുത്തി പരിക്കേല്‍പ്പിചിരിക്കുന്നു. എങ്ങനെ സഹിക്കും. നാടന് കാര്യം മനസ്സിലായി.
അങ്ങനെ തന്നെ വരും. എന്നോട് കാട്ടിയ നന്ദികെടിനു ദൈവം നല്‍കിയ ശിക്ഷ തന്നെ എന്ന് മനസ്സില്‍ പറഞ്ഞു.
കോഴി ആയാലും വേണ്ടില്ല വെട്ട് നടന്നല്ലോ? അരിച്ച് പെറുക്കി നോക്കി ഒന്നും ഇല്ല. എന്റെ പരമ്പര ദൈവങ്ങളെ............. അവന്‍ കൂവി വിളിച്ചു. യാക്കൂബിന്റെ കൂലി വെട്ടുകാരന്‍ മുത്തുഭായി എന്ന ദാദാഭായി തിരിഞ്ഞുനോക്കി. പാവം നാടന്റെ കണ്ണുകള്‍ തള്ളി. ഒന്നും രണ്ടും ഒരുമിച്ചു പോയി. മുത്തുഭായി ചിരിച്ചുകൊണ്ട് പറഞ്ഞു – “ശല്യം വന്നിരിക്കുന്നു!”.
തന്റെ കൈയ്യില്‍ കിട്ടിയത് ഉയര്‍ത്തി കാട്ടി മുത്തു ഭായി മുകളിലേക്ക് എറിഞ്ഞു. അത് കാണേണ്ട താമസം പോള്‍വാള്‍ട്ട് മത്സരത്തില്‍ കമ്പില്‍ കുത്തി ചാടുന്നവരെപോലെ പാവം നാടന്‍ തന്റെ പിന്‍കാലില്‍ കുത്തി ചാടിപിടിച്ചു. പിന്നെ തിരിഞ്ഞു നോക്കിയില്ല. ചാരക്കൂട്ടിലേക്ക് ഓടി. ചാരക്കൂട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ അവന് തന്റെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. എന്ത് കോഴി പൂവന്റെ ജനനേദ്രിയമോ?
“യു ടൂ ബ്രൂട്ടസ്!” എന്ന് വിളിച്ചില്ല കാരണം അവന്‍ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍ ആയിരുന്നില്ല. അറിയാവുന്ന ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞു “അരിവിതെര്ചി, ഗ്രാസ്യാ.”
എങ്കിലും പോയത് വെറുതെ ആയില്ലല്ലോ എന്ന് ഓര്‍ത്ത് അവന്‍ കിട്ടിയത് വായില്‍ ആക്കി നാക്കുകൊണ്ടു മുഖം മിനുക്കി ഫ്രഞ്ചില്‍ ഒരു കസര്‍ത്ത് “മേര്സി ബുക്കു.”
ഇത് കേട്ട് ചാരകൂട്ടില്‍ കിടന്നവര്‍ അത്ഭുതത്തോടെ ചോദിച്ചു ഇവനും കിട്ടിയോ ഭാഷാവരം! പഴയ നിയമത്തില്‍ കഴുത സംസാരിച്ചു, ഇന്ന് ഇവന് ഭാഷാവരം. നാട് കടത്തപ്പെട്ട് ചാരക്കൂട്ടില്‍ വളഞ്ഞു കിടന്ന പഴയ സിംഹം ക്ഷീണത്തോടെ പറഞ്ഞു അതിന്റെ അര്‍ഥം “ഗുഡ്ബൈ താങ്ക്യു” എന്നാണ്.
വാല് ചുരുട്ടി വളഞ്ഞു കിടന്ന് നാടന്‍ ആത്മഗതമായി പറഞ്ഞു "ഇനിയും ഞാന്‍ ഇറച്ചിക്കട വഴി വരും കാരണം ഇറച്ചിക്കടയുടെ തൂണില്‍ ഞാന്‍ കാലു പൊക്കി "ഒന്ന്" ഒഴിച്ചിട്ടാണ് പോന്നത്. വഴി എനിക്ക് തെറ്റില്ല.”
മോനെ മുത്തുഭായി, വഴി എനിക്ക് തെറ്റില്ല.......
തൊമ്മികുഞ്ഞ്
തലവന്‍ എന്നാല്‍ തലമണ്ട ഇല്ലാത്തവനെന്നോ? പാപ്പച്ചി വല്യപ്പന്‍
തലതല്ലിക്കരയുന്ന ക്നാനായക്കാരനെ
തര്‍പ്പണം ചെയ്യാനാവാതെ
തരംഗദൈര്ഘ്യം കൂട്ടിട്ടുപോയൊരു
തലപ്പാവ്കാരന്‍ മെത്രാന്‍
തലമറന്ന് എണ്ണ തേച്ചതോ?
തലയെടുപ്പ് കാണിച്ചതോ?
തലക്കാച്ചിലില്‍പ്പെട്ടതോ?
തലകുത്തി മറിച്ചതോ?
തലമുറയെ ഉപരോധിച്ചതോ?
തലമണ്ട ഇല്ലാതെപോയതോ?
തങ്കപ്പെട്ടൊരു ക്നാനായക്കാരുടെ
തലവനായി തലകൊടുത്തപ്പോള്
തമോമണി ആകുമെന്ന് ധരിച്ചു ഞങ്ങള്‍
തമസ്കരണം ചെയ്യുമെന്നതോര്‍ത്തതില്ല
തരികിടയില്‍ തരപ്പടിയിലാക്കി ഞങ്ങളെ
തകിടം മരിച്ചിട്ടു ഞങ്ങളെ
തരിണിയില്‍ ഒത്തിട്ട് വന്നിട്ട് ഞങ്ങളെ
തണ്ണിയില്‍ ആക്കരുതെന്ന് കേണിടുന്നു!
അവറാച്ചാ വിട്ടോടാ.........

വിജി മുത്തോലത്തിന്റെ ന്യൂയോര്‍ക്ക് വിസീത്തയുടെ ചുരുളുകള്‍ അഴിഞ്ഞു വരുന്നു! ആരെയും അറിയിക്കാതെ, ക്ഷണിക്കപ്പെടാതെ ക്നാനായക്കാരുടെ കമ്മുണിറ്റി സെന്ററില്‍ വന്ന് ക്നാനായക്കാരുടെ പ്രിയങ്കരനായ വിജി കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി. ക്രൂശിത രൂപവും, കുരിശിന്റെവഴികളും മാതാവും എല്ലാവരും കമ്മുണിറ്റി സെന്ററില്‍ ഉണ്ടെങ്കിലും ദൈവത്തിന്റെ അരൂപി സെന്ററില്‍ ഇല്ലായെന്ന കുര്‍ബാനമദ്ധ്യേയുള്ള പ്രസംഗത്തില്‍ അദ്ദേഹം ന്യൂയോര്‍ക്ക്‌കാരെ ആഷേപിച്ചു പറയുകയുണ്ടായി.
ഇത്രയുംനാള്‍ സെന്ററില്‍ നടന്ന ഈകണ്ട കുര്‍ബാനയെല്ലാം വെറുതേ ദൈവത്തിനു മുന്‍പില്‍ വിലയില്ലാതെ, കണക്കിലെഴുതാന്‍ പറ്റാത്ത പാഴ്വേല ആയിപോയല്ലോ!
നിങ്ങള്‍ എന്നെ ഇന്നുവരെയും ഇങ്ങോട്ട് ക്ഷണിക്കാത്തതിന്റെ ഖേദം അറിയിച്ചുകൊണ്ട് കുര്‍ബാനയ്ക്ക് ശേഷം ന്യായമായ ചോദ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് വേണമെങ്കില്‍ ചോദിക്കുവാന്‍ ജനങ്ങള്‍ക്ക് സമയം നല്‍കി. കുര്‍ബാനയ്ക്ക് വരുന്നവരെല്ലാം ചിക്കാഗോക്കാരെപോലെ അദ്ദേഹം പറയുന്നത് മുഴുവന്‍ കേട്ടിട്ട് വാലും ചുരുട്ടി വീട്ടില്‍ പൊയ്ക്കൊള്ളുമെന്നു അദ്ദേഹം വിചാരിച്ചു കാണും.
പക്ഷെ ന്യൂയോര്‍ക്ക്‌കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ "പള്ളികള്‍ വാങ്ങി കിണറ്റിലെ തവളകളേപോലെ നമുക്ക് ഒരുമിച്ചു കഴിയാം" എന്ന് പറയുവാന്‍ വന്നതിനു പകരം "പള്ളി വാങ്ങാതെ ന്യൂയോര്‍ക്ക്‌കാര്‍ കിണറ്റിലെ തവളകളെ പോലെ കഴിയുന്നു" എന്ന് പറയുകയുണ്ടായി. അത് പിന്നെ ആരെയാണ് ചൊടിപ്പിക്കില്ലാത്തത്.
കട്ടേല്‍ അച്ചന്‍ തങ്ങള്‍ക്കിട്ടു പിറകില്‍കൂടി പണിതതിന്റെ ദേഷ്യത്തില്‍ ഇരുന്നവര്‍ക്ക് പ്രസംഗത്തില്‍ സെന്ററിനെ ആഷേപിച്ചത് തന്നെ ഇഷ്ട്ടപെട്ടില്ല. അതുകൂടാതെ കിണറ്റിലെ തവളകളെന്ന പ്രയോഗം കൂടി കേട്ടതോടുകൂടി ആളുകള്‍ ഇടഞ്ഞു. അപ്പോള്‍ തന്നെ അദേഹം ആവര്‍ത്തിച്ചു സോറി പറയുകയുണ്ടായി.
ജനരോഷം കൂടി വന്നപ്പോള്‍ സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ മുത്തോലത്തിന്റെ മനഃസാക്ഷിസൂഷിപ്പുകാരനും, എഴുത്തുകാരനും അംഗരക്ഷകനും, പിന്താങ്ങിയും അങ്ങിനെ എല്ലാമെല്ലാമായ സാന്‍ അന്റോണിയക്കാരന്‍ പിന്നില്‍നിന്നു ആംഗ്യഭാഷയില്‍ 'സംഗതി പന്തിയല്ല, വിട്ടോടാ അവറാച്ചാ............' എന്ന സന്ദേശം കൊടുത്തു.
ന്യൂയോര്‍ക്കിലെ ക്നാനായക്കാരുടെ ഒരുമയ്ക്ക് തുരങ്കം വയ്ക്കുന്ന മുത്തുവിന്റെ ന്യൂയോര്‍ക്ക്‌കിലെ പടയാളി തക്കസമയത്തെത്തി ന്യൂജേര്‍സി കുര്‍ബാനയ്ക്ക് വൈകുമെന്ന അറിയിപ്പോടെ വിജി മുത്തോലത്ത് അവറാച്ചനെ രഷപെടുത്തി എന്ന് പറയാം.
Wednesday, November 28, 2012
കേരള സര്ക്കാര് കലണ്ടര്‍
കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും മാത്രം കാണാന്‍ സാധിച്ചിരുന്നതാണ് കേരള സര്ക്കാര് കലണ്ടര്‍.
കേരളത്തിലെ അവധിദിനങ്ങള്‍ വളരെ കൃത്യമായി ഇതിലൂടെ അറിയാന്‍ കഴിയുമായിരുന്നു. ഇതിനു പുറമേ ശകവര്ഷം, കൊല്ലവര്‍ഷം, കേരളത്തിലെ വിശേഷദിവസങ്ങള്‍ ഇതെല്ലാം അടങ്ങുന്നതുകൊണ്ടാണ് സര്ക്കാര്‍ കലണ്ടര്‍ ആകര്ഷകമായിരുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതിന്റെ അപ്രാപ്യതയും ഒരാകര്‍ഷണം തന്നെ ആയിരുന്നു.
കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യക്ക് നന്ദി പറയാം. കേരള സര്ക്കാര് കലണ്ടര്‍ ഇതാ തികച്ചും സൌജന്യമായി.......
കേരള സര്‍ക്കാര്‍ കലണ്ടറിന്റെ പി.ഡി.എഫ്. പതിപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തുടരുന്ന വിജയാഹ്ളാദം....
ചിക്കാഗോയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടനുസരിച്ച് അവിടെ വിജയാഹ്ലാദം തുടരുകയാണ്. പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുവാന്‍ സാധിക്കുമെങ്കിലും, പരാജയം ആരും ആഘോഷിക്കാറില്ല. ആ നിലയ്ക്ക്, വിജയം ആഘോഷിക്കപ്പെടട്ടെ.....
എന്നാല്‍, ഒരു സംശയം ബാക്കിയാവുന്നു – എന്താണിത്ര ആഘോഷിക്കാന്‍?
ജോസ് കണിയാലി പരാജയപ്പെട്ടു. എന്താണ് അതിന്റെ ഭവിഷ്യത്ത്? അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയോ, ഔദ്യോഗികജീവിതതെയോ, ആദ്ദേഹത്തിന്റെ മുഖ്യമേഖലയായ മാധ്യമരംഗത്തെയോ ഈ പരാജയം ഒരുതരത്തിലും ബാധിക്കുന്നില്ല. ചിക്കാഗോയിലെയോ, ലോകത്തിന്റെ മറ്റെവിടെയെങ്കിലുമുള്ള ക്നാനയക്കാരന്റെ ജീവിതത്തെയും ഈ തെരഞ്ഞെടുപ്പ്ഫലം ബാധിക്കുന്നില്ല.
വിജയിച്ചത് ജോര്‍ജ് തോട്ടപ്പുറമാണ്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വരെ രണ്ടുപേരും ആത്മമിത്രങ്ങളായിരുന്നു. രണ്ടുപേരും ഒരേ കാലഘട്ടത്തില്‍ കെസിവൈഎല്‍ എന്ന സംഘടനയിലൂടെ വളര്‍ന്നുവന്നവര്‍. ഒരുമിച്ചു പള്ളിമേടകളും അരമനകളും നിരങ്ങിനടന്നവര്‍. ആശയപരമായി ഇവര്‍ തമ്മില്‍ എന്ത് വ്യത്യാസം?
ജോര്‍ജ് തോട്ടപ്പുറം ജയിച്ചതോടെ, അമേരിക്കയിലെ പുരോഹിതവര്‍ഗം തലയ്ക്കു അടികിട്ടിയ പാമ്പിനെപോലെ ചേതനയറ്റു കിടക്കുമെന്ന് കരുതിയവര്‍ വികാരി ജനറാളിന്റെ ഞായറാഴ്ചത്തെ ന്യൂയോര്‍ക്ക് പ്രകടനം ശ്രദ്ധിക്കുക. പുരോഹിതവര്‍ഗം പത്തിവിടര്ത്തിനിന്ന് ഇപ്പോഴും ആടുന്നു. എതിര്ത്തൊരു വാക്ക് പറയാന്‍ ന്യൂയോര്‍ക്കിലെ വീരശൂരന്മാരില്‍ ഒരാള്‍ക്ക് പോലും സാധിച്ചില്ല.
ആ നിലയ്ക്ക് ഇന്നലെവരെ മുത്തോലത്തച്ചന്റെ വാലാട്ടിയായി നടന്ന ഒരാള്‍ പൌരോഹിത്യഹുങ്കിനെതിരെ വിരല്‍ ചൂണ്ടുമെന്നു ധരിക്കുന്നവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.
ചിക്കാഗോയില്‍ ഒരാള്‍പൊക്കമുള്ള നിലവിളക്ക് പതിവ് പോലെ എല്ലാ വാരാന്ത്യങ്ങളിലും – മതപരമോ സംഘടനാപരമോ ആയ എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ - തെളിക്കപ്പെടും. ക്യാമറഫ്ലാഷുകള്‍ മിന്നുമ്പോള്‍ വിളക്കു കത്തിക്കുന്ന പുരോഹിതന്റെ ഇരുവശത്തും കൈയടിച്ചു നിന്നുകൊണ്ട് പുതിയ നേതാക്കള്‍ അവരുടെ ദന്തനിര പ്രധര്ശിപ്പിച്ച് വിവിധ ഇലക്ട്രോണിക്, പ്രിന്റ് മാധ്യമങ്ങളില്‍ തങ്ങളുടെ പടം വരുന്നതോര്‍ത്തു നിര്‍വൃതികൊള്ളും.
അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച ചിക്കാഗോയിലെ ക്നാനയക്കാരാ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശീലിക്കുക.
Tuesday, November 27, 2012
കോട്ടയം - ആകാശകാഴ്ച്ചകള്‍
ആകാശത്ത് നിന്ന് എടുത്ത കോട്ടയം ദൃശ്യങ്ങള്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ഇ.വി.രാഗേഷ് ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയത്.....
കാര്ഡിഫിന്റെ തിലകം - ആഷലി തങ്കച്ചന്‍
ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയില്‍ സീനിയര്‍ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് എന്നിവയില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ആഷലി തങ്കച്ചനെ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു
പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയ കൊച്ചുമിടുക്കിയാണ് ആഷിലി തങ്കച്ചന്‍. കാര്‍ഡിഫില്‍ താമസിക്കുന്ന കൂടല്ലൂര്‍ തയ്യില്‍ കുടുബാഗം ശ്രീ തങ്കച്ചന്‍ ജോര്‍ജിന്റെയും ബസ്സി തങ്കച്ചന്റെയും മകളാണ് ആഷിലി.
വളരെ ചെറുപ്പം മുതലേ നൃത്തപഠന്നം ആരംഭിച്ച ആഷിലി യുകെയില്‍ എത്തിയശേഷും തന്റെ നൃത്തപഠനം തുടരുന്നു. ISTD (Imperial Society of Teachers of Dancing) പരീഷയിലെ എല്ലാ ഗ്രേഡും ഡിസ്റ്റിംഗ്ഷനോടെ പാസ്സായ ആഷിലി ഇപ്പോള്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ അഡ്വാന്‍സ്‌ഡ് ലെവല്‍ ചെയ്യുന്നു. കാര്‍ഡിഫ് സെന്റ് ഡേവിസ് കോളേജില്‍ എ-ലെവല്‍ ചെയ്യുന്ന ആഷിലി ഇതിനുമുമ്പും യുക്മ കലാമേളയിലും, ഏഷ്യാനെറ്റ് ടാലന്റ് കോണ്ടെസ്ടിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആഷിലി ഇപ്പോള്‍ സ്റ്റേജ് ഷോയിലും ചാരിറ്റി ഇവെന്റുക്ളിലും ഡാന്‍സ് വര്‍ക്ഷോപ്പുകളിലും സജീവമാണ് . ആഷിലിയുടെ സഹോദരനും (ആശിഷ് തങ്കച്ചന്‍)യുകെയില്‍ അറിയപ്പെടുന്ന കലാകാരനാണ് ഇവിടെ വച്ച് ഷൂട്ട് ചെയ്ത പല സിനിമകളിലും ഇദ്ദേഹത്തിനു അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മിഷന്‍ ഫണ്ട് - ഒരു പാലമിട്ടാല്‍ ഇരുകരക്കാര്ക്കും ഗുണപ്പെടണം.
2012 നവംബര്‍ 25നു കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ വായിക്കുന്നതിനായി മാര്‍ മാത്യു മൂലക്കാട്ട് ഒരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സീറോമലബാര്‍ മിഷന്‍ രൂപതകളെ സഹായിക്കുന്നതിനായി ഒരു മിഷന്‍ ഫണ്ട് രൂപീകരിക്കുന്നുണ്ടെന്നും അതിലേക്ക് ഒരു കുടുംബം 200 രൂപയും സ്ഥാപനങ്ങള്‍ 500 രൂപവീതവും തരണമെന്നുമാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാര്‍ മാത്യൂ മൂലക്കാട്ടിലിന്റെ കഴിവില്ലായ്മയുടെ അവസാനത്തെ ഉദാഹരണമാണിത്. മിഷന്‍ പ്രദേശങ്ങളില്‍ സീറോമലബാറുകാര്‍ക്കായി പുതിയ രൂപതകള്‍ സ്ഥാപിക്കുമ്പോള്‍ അവിടങ്ങളിലുള്ള ക്‌നാനായ സമൂഹത്തെ ദ്രോഹിക്കുന്ന നടപടികള്‍ ആരംഭിക്കുന്നതായാണ് കണ്ടവരുന്നത്. ഡല്‍ഹിയിലുള്ള സീറോമലബാറുകാര്‍ക്കായി ഫരീദാബാദ് രൂപത സ്ഥാപിച്ചതുമുതല്‍ അവിടെയുള്ള ആറായിരത്തിലധികം ക്‌നാനായക്കാര്‍ അവിടെ പുതിയ മെത്രാനാല്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിലവിലുണ്ടായിരുന്ന ആരാധനാസൗകര്യംപോലും ഡല്‍ഹിയിലുള്ള ക്‌നാനായക്കാരില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നു. ക്‌നാനായക്കാര്‍ക്ക് പ്രത്യേകമായിട്ടൊന്നും വേണ്ട എന്നാണ് മാര്‍ ഭരണികുളങ്ങരയുടെ ഉത്തരവ്.
നാനൂറിനടുത്ത് ക്‌നാനായ വൈദീകരും രണ്ടായിരത്തോളം കന്യാസ്ത്രികളും മിഷന്‍രംഗത്ത് വിവിധ രൂപതകളിലായി കേരളത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയെല്ലാം ബ്രയിന്‍വാഷ് ചെയ്ത് സമുദായത്തിനെതിരെ പ്രവര്‍ത്തിപ്പിക്കുകയും ചെയുന്നുണ്ട്. പുതിയ മിഷന്‍രൂപത സ്ഥാപിക്കപ്പെടുമ്പോള്‍ മെത്രാന്മാര്‍ കോട്ടയത്തേയ്ക്ക് പോരുകയാണ് അവര്‍ക്ക് വൈദീകരെയും കന്യസ്ത്രീകളെയും വേണം, എന്നിട്ട് നമ്മെ നാലുവശത്തുനിന്നും ആക്രമിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ്, മൗണ്ട് സെന്‍തോമസില്‍ രൂപീകൃതമായിരിക്കുന്ന മിഷന്‍ ഫണ്ടിന്റെ ഡയറക്ട്ടര്‍ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍ മെത്രാന്‍ കോട്ടയത്തുവന്ന് നമ്മുടെ വാഹനത്തില്‍ നമ്മുടെ മിക്കവാറും പള്ളികളില്‍ച്ചെന്ന് സഹായം ചോദിച്ചിരിക്കുന്നത്. അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസികളുടെ നിരീക്ഷകനായി മുന്‍പ് നിയമിക്കപ്പെട്ടിരുന്ന മാര്‍ ഗ്രിഗറി അമേരിക്കയില്‍ സീറോമലബാര്‍ രൂപത സ്ഥാപിച്ചപ്പോള്‍ അതിന്റെ ചുമതലക്കരന്‍ കൂടിയായിരുന്നു. ഈ ഗ്രിഗറി മെത്രാനും മാര്‍ അങ്ങാടിയത്തും കൂടി ക്‌നാനായക്കാര്‍ക്ക് അമേരിക്കന്‍ രൂപതയില്‍ പ്രത്യേക സംവിധാനം തരാമെന്നു പറഞ്ഞ് നമ്മെ വഞ്ചിച്ച മെത്രാന്മാരാണ്. രൂപത സ്ഥാപനത്തിനു ശേഷം അവര്‍ നമ്മെ അറിയുകപോലും ഇല്ലാതായി. മാത്രമല്ല അവര്‍ നമുക്കെതിരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കക്ഷത്തില്‍ തലവെച്ചുകൊണ്ട് ക്‌നാനായക്കാരെ നയിക്കാന്‍ ഇനി മൂലക്കാട്ടുമെത്രാന് എത്രനാള്‍ കഴിയും. ഈ വിവരത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ഇഷ്ടമുള്ളവര്‍ പണം കൊടുത്താല്‍ മതിയെന്നാണ് പറഞ്ഞത്. കോട്ടയം മെത്രാന്റെ ഒരു സര്‍ക്കുലര്‍ വിശ്വാസികള്‍ ഇഷ്ട്ടമുണ്ടെങ്കില്‍ അനുസരിച്ചാല്‍ മതിയെന്ന് വന്നിരിക്കുന്നുവോ? ഞങ്ങള്‍ ഇഷ്ട്ടമുള്ളതു പറയും നിങ്ങള്‍ക്ക് ഇഷ്ട്ടമുണ്ടെങ്കില്‍ അനുസരിച്ചാല്‍ മതി എന്നു വന്നിരിക്കുന്നു കോട്ടയം അതിരൂപതാദ്ധ്യഷന്റെ സര്‍ക്കുലറുകള്‍?!!
അതിരൂപതാ സ്ഥാപനങ്ങള്‍ മെത്രാന്റെ കൈപിടിയിലായതിനാല്‍ 500 രൂപവെച്ച് കൊടുക്കുമെന്നു ഉറപ്പാണ്. വീടുകളില്‍ നിന്നും ഒരു രൂപപോലും മിഷന്‍ഫണ്ടിനുവേണ്ടി കൊടുക്കരുതെന്ന് ക്‌നാനായഫെലേഷിപ്പ് ആഹ്വാനം ചെയ്യുകയാണ്. മിഷനുകള്‍ക്ക് മറ്റ് രൂപതകള്‍ കൊടുക്കുന്നതിലും കൂടുതല്‍ തുക കോട്ടയം അതിരൂപതയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഒരു പാലം ഇട്ടാല്‍ രണ്ടു വശത്തേക്കും കടക്കാന്‍ അനുവദിക്കണം. നമ്മുടെ പണം കൊടുത്ത് വടിവാങ്ങി നമുക്കിട്ടു തല്ലാന്‍ ആരെയും ഇനി അനുവദിച്ചുകൂടാ.
“കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെതെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും. ജനതകളുടെയിടയില്‍ നിന്ന് ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്ക്കും. നല്ല പുല്‍ത്തകിടികളില്‍ ഞാന്‍ അവയെ മേയ്ക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളിലായിരിക്കും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്ഥലത്ത് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്ധമായ പുല്‍ത്തകിടിയില്‍ അവ മേയും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും. (എസെക്കിയേല്‍ 34:1-16)
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
Monday, November 26, 2012
Hat Trick തിളക്കവുമായി ക്നാനയക്കാരി മരിയാ തങ്കച്ചന്‍
2012ന്റെ അവസാനക്വാര്ട്ടറില്‍ മൂന്ന് തവണ കലാതിലകപട്ടം നേടി മരിയാ തങ്കച്ചന്‍ ക്നാനയകുലത്തിനു അഭിമാനമായി.
നവംബര്‍ ഇരുപത്തിനാലാം തിയതി സ്റ്റാഫോര്‍ഡ്ഷൈയറിലെ സ്റോക്ക്-ഓണ്‍-ട്രെന്റ് നഗരത്തില്‍ വച്ച് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ യുക്മ നടത്തിയ ദേശീയ കലാമേളയില്‍ നാടോടിനൃത്തം, ഭരതനാട്യം, പ്രസംഗമത്സരം എന്നീ ഇനങ്ങളില്‍ സമ്മാനം നേടിയാണ് മരിയ യുകെയിലെ തിളങ്ങുന്ന താരമായി മാറിയത്
യുകെയിലെ ക്‌നാനായ യുവജന കൂട്ടായ്മയായ യുകെകെസിവൈഎലിന്റെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ ഇരുപതിന് നടന്ന പ്രഥമ യുവജനോത്സവത്തില്‍ ലീഡ്‌സ് യൂണിയനെ പ്രതിനിധീകരിച്ചെത്തിയ മരിയാ തങ്കച്ചന്‍ അന്ന് കലാതിലകപട്ടം നേടി. അതിനു ശേഷം നവംബര്‍ പതിനൊന്നിന് യുക്മയുടെ ബോള്‍ട്ടന്‍ നഗരത്തില്‍ വച്ച് നടന്ന നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ കലാമേളയിലും മരിയ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ചാണയ്ക്കല്‍ തങ്കച്ചന്‍--ആന്‍സി ദമ്പതികളുടെ (ഇരവിമംഗലം ഇടവകാംഗം) മകളാണ് ഈ കലാകാരി.
മാഞ്ചസ്റ്റര്‍ സെന്റ് മോണിക്കാസില്‍ ജിസിഎസ്ഇ വിദ്യാര്‍ഥിനിയാണ് മരിയ. യുകെകെസിവൈഎല്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച് സ്‌പോര്‍ട്‌സ് ഡേയിലേയും മരിയ ചാമ്പ്യനായിരുന്നു.
ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ്, കഴിഞ്ഞ രണ്ടുതവണ നടന്ന യുക്മ കലോത്സവങ്ങള്‍ എന്നിവയിലെല്ലാം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള മരിയ യുകെയിലെ പുതുതലമുറയിലെ ശ്രദ്ധേയായ കലാകാരിയാണ്. കടുത്ത മത്സരത്തില്‍ വിജയിച്ചായിരുന്നു മരിയയുടെ പ്രകടനം. പാഠ്യേതര വിഷയങ്ങളില്‍ മാത്രമല്ല പഠനത്തിലും മികവു പുലര്‍ത്തുന്നുണ്ട് മരിയ.
മരിയാ തങ്കച്ചന്‍: നാടോടിനൃത്തം
ഒന്നാം സമ്മാനാര്ഹമായ പ്രസംഗം – മരിയാ തങ്കച്ചന്‍
ഒന്നാം സമ്മാനര്ഹമായ ഭരതനാട്യം
ചിത്രങ്ങള്‍
ന്യൂയോര്ക്കിലെ ക്നാനായ തവളകള്‍ ഓട്ടംതുള്ളല്‍ - പാപ്പച്ചി വല്യപ്പന്‍
ഇന്നലെ നവംബര്‍ 25-ന് ന്യൂയോര്ക്കിലെ പള്ളികൂദാശ കഴിഞ്ഞ് കട്ടേലച്ചന്റെ അഭാവത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി റോക്കലാന്ഡ് കമ്മ്യൂണിറ്റി സെന്റെറിലെ സെന്റ് മേരീസ് ക്നാനായ മിഷനില്‍ വന്നു കുര്ബാന അര്‍പ്പിച്ച ബഹുമാനപ്പെട്ട വി.ജി., മുത്തോലത്തച്ചന്‍ സഭയുടെ സെറ്റപ്പിനെക്കുറിച്ച് സംസാരിക്കുകയും സ്വന്തമായി പള്ളി മേടിക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്തു . കുര്‍ബാനയ്ക്ക് ശേഷം നടന്ന ചോദ്യോത്തരവേളയില്‍ ന്യൂയോര്‍ക്ക്കാര്‍ "പൊട്ടകിണറ്റില്‍ കിടക്കുന്ന തവളകള്‍” ആണെന്നും കരയ്ക്ക് കയറാന്‍ പള്ളികള്‍ വാങ്ങിക്കൂട്ടണമെന്നും പ്രഖ്യാപിച്ചു.
ജനങ്ങള്‍ രോഷാകുലരാകുന്നത് കണ്ട മുത്തോലത്തച്ചന്‍ "എനിക്ക് അത്യാവശ്യമായി ഒരിടത്ത് പോകാനുണ്ട്" എന്ന്പറഞ്ഞു സ്ഥലം കാലിയാക്കി. (വാര്‍ത്ത)
ഈ വാര്‍ത്തയെ ആസ്പദമാക്കി പാപ്പച്ചി വല്യപ്പന്‍ രചിച്ചതാണ് ചുവടെ കൊടുത്തിരിക്കുന്ന ഓട്ടംതുള്ളല്‍
ക്രാ..... ക്രാ... ക്രാ.... ക്രൊ... ക്രൊ... ക്രോ...
ക്രാ..... ക്രാ... ക്രാ.... ക്രൊ... ക്രൊ... ക്രോ...
ന്യൂയോര്‍ക്ക് എന്നൊരു പൊട്ടക്കിണറ്റില്‍
മാക്രി തവളകള്‍ കരയുന്നോ?
അയ്യോപാവം വയ്‌ക്കുന്നോ?
കരകാണാനായി കരയുന്നോ ?
ക്രാ..... ക്രാ... ക്രാ.... ക്രൊ... ക്രൊ... ക്രോ...
വിജി മുത്തു പറയുന്നു
ന്യൂയോര്‍ക്കിലെ കുഞ്ഞാടുകളെല്ലാം
പൊട്ടക്കിണറ്റിലെ തവളകള്‍ -
ആയി പോയല്ലോ!
രക്ഷപെടാനായി പണിയൂ പള്ളികള്‍
സ്വര്‍ഗം നേടാന്‍ മാര്‍ഗമിതാ .
ക്രാ..... ക്രാ... ക്രാ.... ക്രൊ... ക്രൊ... ക്രോ...
കര കാണേണ്ടെ നിങ്ങള്ക്ക്?
പണിയൂ പള്ളികള്‍ വേഗം വേഗം
ഞാനൊരു മെത്രാനാകട്ടെ!
കുഞ്ഞാടുകളെ രക്ഷിക്കാന്‍
സ്വര്‍ഗ്ഗകവാടം തുറക്കും ഞാന്‍!.
ക്രാ..... ക്രാ... ക്രാ.... ക്രൊ... ക്രൊ... ക്രോ...
ക്രാ..... ക്രാ... ക്രാ.... ക്രൊ... ക്രൊ... ക്രോ...
പാപ്പച്ചി വല്യപ്പന്‍
Sunday, November 25, 2012
ചിക്കാഗോ തെരഞ്ഞെടുപ്പ് ഫലം – എഡിറ്റോറിയല്‍
ചിക്കാഗോയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജോര്‍ജ് തോട്ടപ്പുറത്തിന്റെ ടീം വിജയിച്ചു.
അമേരിക്കന്‍ പ്രെസിഡെന്ഷ്യല്‍ തെരഞ്ഞെടുപ്പിനെ നിഷ്പ്രഭമാക്കികൊണ്ടായിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങളായി ഈ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചരണം. പ്രചാരണശൈലി കണ്ടവരൊക്കെ ക്നാനായസമുദായത്തില്‍ തന്നെയാണോ ഇത് നടക്കുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടാവണം. നൂറില്‍ തൊണ്ണൂറു പേരും പരസ്പരം ബന്ധമുള്ളവര്‍, നൂറില്‍ നൂറുപേരും അടുത്തറിയാവുന്നവര്‍. അവരുടെ ഒരു തെരഞ്ഞെടുപ്പിലാണ് ഇത്രയേറെ ചെളി വാരിയെറിയപ്പെട്ടത്. അതും മുഖ്യമായും രണ്ടു ബ്ലോഗുകളിലൂടെ. അതിലൊരു ബ്ലോഗ് നമ്മുടെ സ്വന്തം വൈദികപ്രമുഖന്റെ ആണെന്ന് കൊച്ചുകുട്ടികള്‍ക്കും അറിയാവുന്നതുമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അടുത്തുകൂടെ പോകുന്നവരെയെല്ലാം ഇമെയില്‍ കൃമികള്‍ എന്ന് മുമ്പൊരിക്കല്‍ വിളിച്ച ദ്ദേഹമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്ന ആ വൈദികപ്രമുഖന്‍.
![]() |
വിജയികള്‍ |
ജനാധിപത്യം പരിഷ്കൃതലോകത്ത് മാത്രമേ വേര് പിടിച്ചിട്ടുള്ളൂ. ആ ലോകത്താകട്ടെ, മറ്റൊരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും തയ്യാറല്ല. ജനാതിപത്യത്തില്‍, ഭിന്നാഭിപ്രായമുള്ളവരെ വിരുദ്ധര്‍ എന്നല്ല, പ്രതിപക്ഷം എന്നാണു വിളിക്കാറ്. ജനാധിപത്യത്തില്‍ മാത്രമേ “പ്രതിപക്ഷബഹുമാനം” എന്ന സങ്കല്പ്പമുള്ളൂ. വി.എസ്. അച്യുതാനന്ദന്‍ ഹിറ്റ്ലറുടെ കാലത്തായിരുന്നെങ്കില്‍ ഗ്യാസ്‌ചേമ്പറില്‍ കിടന്ന് പിടഞ്ഞു മരിക്കുമായിരുന്നു. കേരളം പോലൊരു പരിഷ്കൃതലോകത്ത് അദ്ദേഹം കാബിനറ്റ് റാങ്കുള്ള സമാരാധ്യനാണ്.
ഈ സംസ്ക്കാരം ഇക്കാലഘട്ടത്തിലും നമ്മുടെ പുരോഹിതവര്‍ഗത്തിന് അന്യമാണ്. വിഭിന്നമായ ഒരു അഭിപ്രായം അവര്‍ക്ക് വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നില്ല. ക്നാനായ മിഷനുകളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു തിരുത്തല്‍ശക്തിയായി അല്മായസംഘടനകളും സൊസൈറ്റിയുടെ കുറവുകള്‍ പരിഹരിക്കുന്ന ശക്തിയായി മിഷനുകളും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സമുദായം ശക്തി പ്രാപിക്കുന്നത്. കെസിസിഎന്‍എയുടെ ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ ആ സംഘടന ക്നാനായമിഷനുകളുമായി സഹകരിച്ചാണ് പോയിട്ടുള്ളത്. സഭാധികാരികള്‍ക്കു മുന്‍പില്‍ ജനവികാരം കൊണ്ടെത്തിക്കുക എന്ന മഹത്തായ കര്‍മ്മമാണ് ആ സംഘടന നിറവേറ്റിയിട്ടുള്ളത്. അതിനായി, കാലാകാലങ്ങളില്‍ വൈദികര്‍ കാണിക്കുന്ന തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അവര്‍ വൈദികന് പകരം കയറി വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ മുതിര്‍ന്നിട്ടില്ല. എന്നാല്‍, എത്രയോ കാലമായി മിഷനുകള്‍ സൊസൈറ്റികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു!
അതിന്റെ പരിണിതഫലമായി പലയിടത്തും ജനങള്‍ക്ക് ക്നാനായ സംഘടനാപ്രവര്‍ത്തനം തന്നെ മടുത്തിരിക്കുകയാണ്. പല നഗരങ്ങളിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റിയ ആളെ കിട്ടുന്നില്ല. വാശിയേറിയ മല്‍സരങ്ങള്‍ നടന്നത് പ്രധാനമായും ഹൂസ്റ്റണിലും ചികാഗോയിലുമാണ്. രണ്ടിടത്തും മല്‍സരം ഇങ്ങനെയായിരുന്നു – ജനപ്രിയന്‍ Vs. അച്ചന്‍കക്ഷി.
ഹൂസ്റ്റണിലും ചിക്കാഗോയിലും അച്ചന്കക്ഷി ഏഴു നിലയില്‍ പൊട്ടിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ്കാലത്തുണ്ടായ ആവേശത്തില്‍ ജോസ് കണിയാലിയും അദ്ദേഹത്തിന്റെ കൂട്ടരും കണ്ടമാനം ചീത്തവിളിക്കപ്പെടുകയുണ്ടായി. ക്നാനായസമുദായത്തില്‍ ഇത്ര വലിയ പ്രതിച്ഛായ ഉള്ള അദ്ദേഹം ഇത്തരം ഒരു മത്സരത്തില്‍ പങ്കെടുത്തതിലെ വിവേകമില്ലായ്മ പല നിഷ്പക്ഷമതികളും ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനെ നമ്മുടെ ക്നാനായ വിജിയുടെ രാഷ്ട്രീയകളികളുടെ ഭാഗമായേ കാണാന്‍ സാധിക്കൂ.
"രാഷ്ട്രീയമുത്തു"വും "കപ്യാര്‍മെത്രാനും" വല്ലപ്പോഴും ഒരിക്കല്‍ തിരിഞ്ഞു നിന്ന് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു വിചിന്തനം ചെയ്യണം. ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് എത്രനാള്‍ തങ്ങള്‍ക്കു ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കും എന്ന് സ്വയം ചോദിക്കുക.
പഴയ നിയമത്തിലെ സാംസണ്‍ എന്ന ശെമയ്യോന്റെ അന്ത്യം പ്രസിദ്ധമാണല്ലോ. തന്നെ പിടിച്ചുകെട്ടിയിരുന്ന തൂണില്‍ പിടിച്ചുകുലുക്കി. ക്ഷേത്രം ഇടിഞ്ഞു വീണു. രാജാവും തടിച്ചുകൂടിയിരുന്ന ജനവും ശെമയ്യോനും എല്ലാം നിമിഷനേരം കൊണ്ട് മരിച്ചുവീണു. അത്തരം സര്‍വ്വനാശത്തിലേയ്ക്കാണ് നമ്മുടെ സഭാനേതൃത്വം ക്നാനായസമുദായത്തെ കൊണ്ടുപോകുന്നത്.
ഇവര്‍ക്ക് കടമ്മനിട്ടയുടെ പ്രസിദ്ധമായ ഈ വാക്കുകള്‍ തുണയാകട്ടെ:
കണ്ണ് വേണമിരുപുറമെപ്പോഴും
കണ്ണ് വേണം മുകളിലും താഴെയും
കണ്ണിലെപ്പോഴും കത്തിജ്വലിക്കുമുള്‍
ക്കണ്ണ്‍ വേണമണയാത്ത കണ്ണ്.
മത്സരിച്ചവര്‍ക്ക് - ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും – ഈ തെരഞ്ഞെടുപ്പ് ഉളവാക്കിയ കയ്പ്പ് മറന്നു സൗഹാര്‍ദ്ദത്തില്‍ മുന്നോട്ടു പോകുവാനുള്ള വിവേകം സര്‍വേശ്വരന്‍ നല്‍കട്ടെ.
Friday, November 23, 2012
എങ്കിലും എന്റെ ദൈവമേ… (നര്മ്മര കഥ) - ജോസ് ചെരിപുറം
![]() |
ജോസ് ചെരിപുറം |
കുഞ്ഞവറാച്ചന് ചെല്ലുമെന്ന് നേരത്തെ അറിയാമായിരുന്നതുകൊണ്ടും ആള് നല്ലവനായിരുന്നതുകൊണ്ടും ഒരു ചെക്കിംഗും ഇല്ലായിരുന്നു. കസ്റ്റംസിലെ ഗ്രീന്‍ ചാനലില്‍ക്കൂടി കടന്നുപോകുന്ന ലാഘവത്തോടെ കുഞ്ഞവറാച്ചന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു.
ശാന്തസുന്ദരമായ അന്തരീക്ഷം. ബഹളമോ ഒച്ചപ്പാടോ ഒന്നും ഇല്ല. സ്വര്‍ഗീയ അനുഭൂതി ഉളവാക്കുന്ന ആനന്ദം. കുഞ്ഞവറാച്ചന്‍ മെല്ലെ സ്വര്‍ഗത്തിലൂടെ നടക്കാന്‍ തുടങ്ങി. ഓരോരോ കാഴ്ചകള്‍ കണ്ടുകൊണ്ട്. പള്ളിയില്‍ വെച്ച് പരിചയമുള്ള ഒരു മുഖം പോലും കണ്ടില്ല.
ഒരിടത്ത് കുറെ ആള്‍ക്കാര്‍ കൂടിയിരുന്ന് ബൈബിള്‍ വായിക്കുന്നു. മറ്റൊരിടത്ത് കുറേപ്പേര്‍ ഗീതാപാരായണം നടത്തുന്നു. വേറെ ചിലര്‍ ഖുറാന്‍ വായിക്കുന്നു. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളവിധത്തില്‍ ആരാധന നടത്തുന്നു. എല്ലാവരും സന്തുഷ്ടരായികഴിയുന്നു. ആര്‍ക്കും ഒരു പരാതിയുമില്ല. സുഖം പരമസുഖം.
പെട്ടെന്ന് സ്വര്‍ഗത്തില്‍ ഒരു ബഹളം. മാലാഖമാര്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതിയില്‍ പറക്കുന്നു. സ്വര്‍ഗീയബാന്‍ഡ് റെഡിയാകുന്നു, ചുവപ്പു പരവതാനി വിരിക്കുന്നു. ബഹുമാന്യനായ ഏതോ ദിവ്യന്റെ വരവായിരിക്കാം.
പറന്നുനടന്ന ഒരു മാലാഖയെ കുഞ്ഞവറാച്ചന്‍ തടഞ്ഞുനിര്‍ത്തി. തടഞ്ഞത് മാലാഖയ്ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും മലാഖയല്ലേ, പുറത്ത് കാണിക്കാന്‍ സാധിക്കുമോ?
'എന്താ ഇത്ര ഒരുക്കം, ആരാണ് വരുന്നത്, ആള് സാധാരണക്കാരനല്ലെന്നു തോന്നുന്നു?'
'അറിഞ്ഞില്ലേ, ഇട്ടൂപ്പ് മുതലാളി വരുന്നു. സ്വീകരണവും പൊതുയോഗവും ഒക്കെയുണ്ട്. നല്ല കലാപരിപാടികളും ഉണ്ട്.'
മാലാഖ ധൃതിയില്‍ പറന്നകന്നു.
കുഞ്ഞവറാച്ചന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. സ്വര്‍ഗത്തിലും വേര്‍തിരിവുകളോ? ലോകത്തിലായിരുന്നപ്പോള്‍ മുതലാളിയെ എല്ലാവരും സ്വീകരിച്ചാനയിച്ചുകൊണ്ടുനടന്നു. സ്വര്‍ഗത്തിലും പണക്കാരന് തന്നെ മുന്‍ഗണന. താന്‍ സ്വര്‍ഗത്ത് വന്നപ്പോള്‍ സ്വീകരിക്കാനാരും വന്നില്ല. കുഞ്ഞവറാച്ചന്റെ ഞരമ്പിലെ നസ്രാണിരക്തം തിളച്ചു. ഈ അനീതിക്കെതിരെ പ്രതികരിക്കണം.
കുഞ്ഞവറാച്ചന്‍ നേരം ദൈവസന്നിധിയിലേക്ക് ചെന്നു. ദൈവവും ഇട്ടൂപ്പ് മുതലാളി വരുന്നതിന്റെ തിരക്കിലാണ്. എങ്കിലും കുഞ്ഞവറാച്ചനെ കണ്ട് പുഞ്ചിരിച്ചു. കാര്യം തിരക്കി.
കുഞ്ഞവറാച്ചന്‍ ഗൗരവം വിടാതെ ചോദിച്ചു. 'ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നു കരുതി എന്ത് തോന്ന്യാസവും നടത്താമോ? മുതലാളിമാരെ മാത്രം സ്വീകരിച്ചാല്‍ മതിയോ? പള്ളിയിലും സ്വര്‍ഗത്തിലും പണക്കാരെ മാത്രമേ ഗൗനിക്കൂ എന്നു വെച്ചാല്‍ മഹാകഷ്ടമാണ്.'
ദൈവം ചിരിച്ചു, 'കുഞ്ഞവറാച്ചന് കാര്യം മനസ്സിലായില്ലെന്നു തോന്നുന്നു. തന്നെപ്പോലെയുള്ള സാധാരണക്കാര്‍ ദിവസവും സ്വര്‍ഗത്തിലെത്താറുണ്ട്. എന്നാല്‍ നൂറു വര്‍ഷങ്ങള്‍ക്കു മേലായി ഒരു മുതലാളി ഇവിടെ വന്നിട്ട്. അതാണ് സ്വീകരണം സംഘടിപ്പിച്ചത്.'
കുഞ്ഞവറാച്ചന്‍ പിന്നെ അവിടെ നിന്നില്ല. താലപ്പൊലി എടുക്കുന്ന തരുണികളുടെ അടുത്തേക്ക് നീങ്ങി.
ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ കുഞ്ഞവറാച്ചന് സ്വര്‍ഗം മടുത്തു. ഒരു രസവുമില്ല. ഭയങ്കര ശാന്തത അരോചകമായിത്തോന്നി. പെട്ടെന്നാണ് ബോധോദയമുണ്ടായത് നരകംവരെ ഒന്നുപോയാലോ? ഛെ. വേണ്ട സ്വര്‍ഗത്തില്‍ വന്ന താനെന്തിന് നരകത്തില്‍ പോകണം. പക്ഷേ, ആ ചിന്ത വീണ്ടും വീണ്ടും കുഞ്ഞവറാച്ചനെ വേട്ടയാടാന്‍ തുടങ്ങി.
അന്ന് വൈകുന്നേരം ദൈവം നടക്കാനിറങ്ങിയപ്പോള്‍ കുഞ്ഞവറാച്ചന്‍ പതിയെ പുറകെ കൂടി. തല ചൊറിഞ്ഞു പിറകം കൂടിയ കുഞ്ഞവറാച്ചന് എന്തോ പറയാനുണ്ടെന്നു മനസ്സിലാക്കിയ ദൈവം ചോദിച്ചു, 'എന്താ കുഞ്ഞവറാച്ചാ, എന്തോ മനസ്സിലുണ്ടല്ലോ? തുറന്നു പറയൂ.'
അത്യന്തം വിനീതനായി കുഞ്ഞവറാച്ചന്‍ പറഞ്ഞു, 'ഒണ്ടേ.'
'എന്നാല്‍ പറഞ്ഞോളൂ.'
കുഞ്ഞവറാച്ചന്‍ ശബ്ദത്തില്‍ മയംവരുത്തി പറഞ്ഞു, എനിക്ക് നരകം വരെ ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്.
ദൈവം അതുകേട്ട് ഞെട്ടി. 'വേണ്ട, കുഞ്ഞവറാച്ചാ, ആവശ്യമില്ലാത്ത ചിന്തകളൊന്നും പാടില്ല. നിന്നെ സൃഷ്ടിച്ചതും വളര്‍ത്തിയതും, കൊന്ന് ഇവിടെ കൊണ്ടുവന്നതും ഞാനാണ്. സ്വര്‍ഗത്തില്‍ വരാന്‍ എത്രപേര്‍ കഷ്ടപ്പെടുന്നുണ്ടെന്ന് നിനക്കറിയാമോ? അപ്പോഴാ ഇവിടെ വന്ന ഒരു ഏഭ്യന് നരകത്തില്‍ പോകണംപോലും.'
കുഞ്ഞവറാച്ചന്‍ ഇളിഭ്യനായി തിരികെ നടന്നു. എങ്കിലും നരകത്തില്‍ പോകണമെന്ന ചിന്ത മനസ്സില്‍നിന്നും വിട്ടുമാറാതെ നില്‍ക്കുകയാണ്.
രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കുഞ്ഞവറാച്ചന്‍ വീണ്ടും ദൈവത്തെ കണ്ട് തന്റെ ആഗ്രഹം അറിയിച്ചു. ദൈവത്തിന് അത്ര സമ്മതമില്ലായിരുന്നെങ്കിലും കുഞ്ഞവറാച്ചന്റെ നിര്‍ബന്ധവും നരകം കണ്ടിട്ട് ഉടനെ തിരിച്ചുവരാമെന്ന കരാറിലും മൂന്നു ദിവസത്തേക്ക് മാത്രമായി ഒരു പാസു കൊടുത്തു. പാസ് കൊടുക്കുമ്പോള്‍ ദൈവം അരുളിച്ചെയ്തു. 'കുഞ്ഞവറാച്ചാ ഇത് വെറും മൂന്നു ദിവസത്തേക്കുള്ള പാസാണ്. നരകം എങ്ങനെയുണ്ടെന്ന് കണ്ടിട്ട് ഉടനെ തിരിച്ച് വന്നേക്കണം.'
കുഞ്ഞവറാച്ചന്‍ എല്ലാം സമ്മതിച്ചു. പാസ് വാങ്ങി ചെറിയ ഒരു ബാഗില്‍ നിത്യോപയോഗസാധനങ്ങള്‍ കുത്തിനിറച്ച് സ്ഥലം വിട്ടു.
നരകത്തോട് അടുക്കുന്തോറും ഡിസ്‌കോ മ്യൂസിക്കിന്റെ കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കായി. പലതരം വാദ്യോപകരണങ്ങളാല്‍ ഇമ്പമാര്‍ന്ന സംഗീതം. എത്രയും വേഗം നരകത്തിലെത്താന്‍ വേണ്ടി കുഞ്ഞവറാച്ചന്‍ ആഞ്ഞു നടന്നു.
നരകകവാടത്തിലെത്തിയപ്പോള്‍ സുന്ദരിമാരായ തരുണികള്‍ നാമമാത്രവസ്ത്രധാരികളായി താലപ്പൊലിയേന്തി കുഞ്ഞവറാച്ചനെ സ്വീകരിച്ചു. കുഞ്ഞവറാച്ചന് സന്തോഷമായി. സ്വര്‍ഗത്തിലുള്ള സ്ത്രീകള്‍ പുരുഷന്മാരോട് സംസാരിക്കില്ലെന്നു മാത്രമല്ല തിരിഞ്ഞുനോക്കുകപോലുമില്ല. അകത്തേക്കു കടന്ന കുഞ്ഞവറാച്ചന് വിശ്വസിക്കാന്‍തന്നെ പ്രയാസമുള്ള കാര്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്.
വാദ്യമേളങ്ങള്‍ക്കൊപ്പം ആണുങ്ങളും പെണ്ണുങ്ങളും നൃത്തംവയ്ക്കുന്നു. അംഗചലനങ്ങള്‍ക്കൊപ്പം തരുണികളുടെ മാംസളങ്ങളായ അവയവങ്ങള്‍ തുള്ളിത്തുളുമ്പുന്നു. മദ്യത്തിനാണെങ്കില്‍ ഒരു ക്ഷാമവുമില്ല. എവിടെയും ബാറുകള്‍. നീലപ്പടങ്ങള്‍ ഓടിക്കുന്ന സിനിമാശാലകള്‍. രതിക്രീഡകള്‍ അവതരിപ്പിക്കുന്ന സ്റ്റേജുകള്‍. ശാരീരികമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന അന്തരീക്ഷം. കുഞ്ഞവറാച്ചന്‍ ഓര്‍ത്തു. വെറുതെയല്ല ദൈവം വാശിപിടിച്ചത്. നരകത്തിലേക്ക് പോകരുതെന്ന് പറഞ്ഞത്. ഇത്രയും സുഖകരമായ ജീവിതം ഇവിടെയുള്ളപ്പോള്‍ ആര്‍ക്കുവേണം പരട്ട സ്വര്‍ഗം.
ഒരു കാര്യം കുഞ്ഞവറാച്ചന്‍ ഉറപ്പിച്ചു. മൂന്നു ദിവസത്തെ പാസിനുശേഷം തിരിച്ചു സ്വര്‍ഗത്തില്‍ ചെന്ന് തന്റെ ജംഗമസാധനങ്ങളെല്ലാം പെറുക്കിക്കെട്ടി നരകത്തില്‍ സ്ഥിരവാസമുറപ്പിക്കുക. ദൈവം എതിര്‍ക്കും, എതിര്‍ക്കട്ടെ. ജീവിച്ചിരുന്നപ്പോഴോ ഇതൊന്നും ആസ്വദിക്കാന്‍ സാധിച്ചില്ല. മരിച്ചുകഴിഞ്ഞപ്പോഴെങ്കിലും ജീവിതമൊന്നാസ്വദിക്കേണ്ടേ. കണ്ണടച്ചുതുറക്കുന്നതിനുമുന്‍പെന്നപോലെ മൂന്നുദിവസം 'ശൂ' എന്ന് കടന്നു പോയി. മനസ്സില്ലാമനസ്സോടെ കുഞ്ഞവറാച്ചന്‍ സ്വര്‍ഗത്തിലേക്കു തിരിച്ചുപോയി. ചെന്നപാടേ തന്റെ സാധനസാമഗ്രികള്‍ എല്ലാം പെട്ടികളിലാക്കി സ്ഥലം വിടാന്‍ ഒരുങ്ങി. അപ്പോഴേക്കു ഒരു ദൈവദൂതന്‍ എത്തി അരുളിചെയ്തു.
'കുഞ്ഞവറാച്ചനെ ദൈവം വിളിക്കുന്നു.'പെണ്ണുകെട്ടാനൊരുങ്ങുന്നവരെ പോലീസ് അറസ്റ്റുചെയ്യുന്നു എന്നു പറഞ്ഞപോലായി.’ മനസ്സില്‍ പിറുപിറുത്തുകൊണ്ട് കുഞ്ഞവറാച്ചന്‍ ദൈവദൂതനെ അനുഗമിച്ചു.
ദൈവത്തിന്റെ മുഖം ഗൗരവപൂര്‍ണമായിരുന്നു. എന്തോ വിലപിടിപ്പുള്ളത് നഷ്ടപ്പെട്ടതുപോലെ അല്പനേരത്തെ മൗനത്തിനുശേഷം ദീര്‍ഘനിശ്വാസത്തോടെ ദൈവം ചോദിച്ചു, 'അപ്പോള്‍ എല്ലാം തീരുമാനിച്ചു അല്ലേ?'
മനസ്സ് ഒന്നുപതറിയെങ്കിലും കുഞ്ഞവറാച്ചന്‍ ധൈര്യപൂര്‍വ്വം പറഞ്ഞു, 'അതെ.'
'എടാ കുഞ്ഞേ നീ ഇത്ര അവിവേകിയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. എങ്കില്‍നിന്നെ മൂന്നു ദിവസത്തെ പാസിന് ഞാന്‍ വിടില്ലായിരുന്നു.'
കുഞ്ഞവറാച്ചന്‍ ഒരു വില്ലന്‍ ചിരിചിരിച്ചിട്ട് പറഞ്ഞു, 'വേല മനസ്സിലിരിക്കട്ടെ, ഞാനിവിടെ പോയി സുഖിക്കുന്നതില്‍ നിങ്ങള്‍ക്കസൂയയാണ്. ഈ ശുഷ്‌ക്കിച്ച സ്വര്‍ഗത്തില്‍ എന്തിരിക്കുന്നു?'
'നീ ദുഃഖിക്കേണ്ടിവരും, ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തിരിച്ചുവരാമെന്ന് ഓര്‍ക്കേണ്ട.'
'തിരിച്ചു വരാനോ! നല്ല കളി. ബാക്കി ഇവിടെയുള്ളവര്‍ നരകത്തിലേക്ക് പോകാതെ സൂക്ഷിച്ചോ' എന്നൊരുപദേശവും കൊടുത്തിട്ട് ഭാര്യയെ പിരിഞ്ഞിരിക്കുന്ന അമേരിക്കന്‍ നവവരന്റെ ധൃതിയില്‍ കുഞ്ഞവറാച്ചന്‍ നരകത്തിലേക്ക് യാത്രയായി.
നരകവാതില്‍ക്കലെത്തിയ കുഞ്ഞവറാച്ചന്‍ അന്തംവിട്ടു നിന്നുപോയി. താലപ്പൊലിയുമായി സുന്ദരിമാരില്ല. വാദ്യാഘോഷങ്ങളില്ല. രണ്ട് രാക്ഷസരൂപികള്‍ തീ പാറുന്ന കണ്ണുകളുമായി ആക്രോശിച്ചു, 'വാടാ ഇവിടെ.'
ഭയംമൂലം കുഞ്ഞവറാച്ചന് ശബ്ദിക്കാന്‍ സാധിച്ചില്ല. കുറ്റിനാട്ടിയപോലെ നിന്നു. ആ രാക്ഷസരൂപികള്‍ കുഞ്ഞവറാച്ചനെ ശരിക്ക് രണ്ടു പൂശു പൂശി. നാട്ടിലെ പോലീസ് സ്റ്റേഷന്‍ മുറിയില്‍. പിന്നെ തൂക്കിയെടുത്ത് അകത്തേക്കെറിഞ്ഞു. ചെന്നുവീണത് തിളച്ചുകൊണ്ടിരുന്ന എണ്ണതോണിയിലാണ്.
കുഞ്ഞവറാച്ചന്‍ നല്ല 'ബാര്‍ബക്യൂ' പരുവത്തിലായപ്പോള്‍, എണ്ണചെമ്പില്‍നിന്ന് തോണ്ടി വെള്ളത്തിലേക്ക് എറിഞ്ഞു. വെള്ളത്തില്‍ വീണതും മത്സ്യങ്ങള്‍ ഓടിക്കൂടി മാസം കൊത്തിപ്പറിക്കാന്‍ തുടങ്ങി. അസഹ്യമായ നീറ്റലും വേദനയുകൊണ്ട് കുഞ്ഞവറാച്ചന്‍ പുഴുവിനെപ്പോലെ പിടച്ചു. എല്ലാ ശക്തിയും സംഭരിച്ച് അലറി ദൈവത്തെ വിളിച്ചു പറഞ്ഞു, 'എങ്കിലും ദൈവമേ എന്നോടിതു വേണ്ടായിരുന്നു. ഞാനാദ്യം വന്നപ്പോള്‍ കണ്ട നരകത്തിലും എത്ര വ്യത്യസ്തമാണ് ഇപ്പോള്‍ കണ്ട നരകം. എന്താണിതിന്റെ രഹസ്യം!!'
അത്യുന്നതങ്ങളില്‍നിന്ന് ഒരശരീരി കുഞ്ഞവറാച്ചന്റെ കാതില്‍ മുഴുങ്ങി. 'ആദ്യം നീ പോയത് വിസിറ്റിംഗ് വിസയിലാണ്. ഇപ്പോള്‍ നീ പെര്‍മനന്റ് റെസിഡന്റാണ്, ഗ്രീകാര്‍ഡ്‌ഹോള്‍ഡര്‍. എല്ലാം അനുഭവിച്ചേ തീരൂ!!!'
ദൈവം
2012-11-19 18:42:09
ഈയെടെ ആയിട്ട് നീ എനിക്കിട്ടു അല്‍പ്പം പണിയുന്നുണ്ട്. സാരം ഇല്ല കാരണം നിന്റെ ഓരോ എഴുത്ത് കാണുമ്പോള്‍ ഞാനും കുലുങ്ങി ചിരിക്കാറുണ്ട്. നീ ഒരു രസികനായത് കൊണ്ടാണ് പണ്ട് ഞാന്‍ നിനക്ക് ഒരു വെളിപാട് തന്നത്. നീ മറന്നു പോയായിരിക്കും എനിക്കും മറക്കാന്‍ പറ്റുമോ. നീ കവിത ഒരു പ്രാര്‍ത്ഥന പോലെ എനിക്ക് വിട്ടത് കൊണ്ടാണ് ഞാന്‍ നിന്നെ ഇത്തവണ സ്വര്‍ഗ്ഗത്തില്‍ കൊണ്ട് വന്നത്. ഞാന്‍ ജീവന്റെ പുസ്തകത്തില്‍ എല്ലാം എഴുതി വച്ചിട്ടുണ്ട്
"പൊന്നാനിയില്‍ പോയി തോപ്പിയിടാം
ഹജ്ജിനു പോകാം അള്ളാഹുവേ ദര്‍ശിക്കാം എങ്കില്‍
ലിംഗാഗ്ര ചര്‍മ്മം ചേദിക്കാം
ലിംഗം തന്നെയും ചേദിക്കാം"
പക്ഷേ നീ സ്വര്‍ഗ്ഗത്തില്‍ വന്നു കഴിഞ്ഞപ്പോള്‍ തഥൈവ. നീ പഴയത്പോലെ തന്നെ. കണ്ടമാനം സി.എന്‍.ന്‍ കാണുന്നുണ്ട് . പെദ്രയെസിന്റെ വാര്‍ത്ത കൂടതലായും കാണുന്നതുകൊണ്ട് ടെസ്റ്റിയാസ്ട്രോണ്‍ നിറുകയില്‍ കേറുന്നതാണ്. നീ ഒന്നും ഒരിക്കലും ശരിയാകില്ല. ഉടല് മുഴുവന്‍ സ്വര്‍ഗ്ഗത്തിലും സാധനം അല്ലെങ്കില്‍ സാമഗിരി അങ്ങ് നരകത്തിലും. രണ്ടില്ലത്തില്‍ ചെന്നന്മാര്‍ എന്ന് പറയും. ഒരു കാര്യം മനസിലാക്കിയിരിക്കുന്നത് നല്ലതായിരിക്കും. സ്വര്‍ഗ്ഗത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടങ്കിലും സെക്സ് നിരോധിച്ചിരിക്കുകയാണ്. പിന്നെ ചിലവന്മാരുടെ ശല്യം സഹിക്ക വയ്യാതെ വരുമ്പോള്‍ മൂന്ന് ദിവസത്തെ പാസ്സ് കൊടുക്കും. പക്ഷേ അവിടെ പോയി ചക്കര കൊടത്തില്‍ കയ്യിട്ടു കഴിയുമ്പോള്‍ നിങ്ങളുടെ ഒക്കെ വിധംമാറും. അതുകൊണ്ട് ഞാന്‍ നിനക്കിട്ടു ഒരു പണി തന്നതാണ് .
"നാരി സ്തനഭര നാഭിദേശം
ദൃഷ്ടാ മോഹ മോഹാവേശം"
ഈ മന്ത്രം എല്ലാ വയസന്മാരും ഉരുവിട്ടാല്‍ അവര്‍ നിത്യ നരകത്തില്‍ അകപ്പെടാതെ നിത്യതയില്‍ കഴിയാന്‍ സാധിക്കും. ദൈവത്തിനിട്ടാ നീ ഒക്കെ പണിയാന്‍ നോക്കുന്നത്. പണി ഞാന്‍ ശരിക്ക് പഠിപ്പിക്കും.
കടപ്പാട്: ഇമലയാളിഡോട്ട്കോം
Subscribe to:
Posts (Atom)