Tuesday, May 1, 2012

വിശദീകരണം ഇനിയും വേണം

മൂലക്കാട്ട് മാര്‍ മത്തായി മെത്രാന്റെ വിശദീകരണം ഇനിയും വേണ്ടി വന്നിരിക്കുന്നു. അപ്നാദേശിന്റെ പുതിയ ലക്കത്തില്‍ (April 22) അഭിവന്ദ്യ പിതാവു നടത്തിയ വിശദീകരണങ്ങള്‍ പ്രയോജനകരമല്ല എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ചിക്കാഗോരൂപതയെടുക്കുന്ന തിലപാടുകളോടും, അതിനു അംഗീകാരം നല്കിയ പേപ്പല്ഡിക്രിക്കും എതിരായി നാം നിരന്തരം പ്രശ്‌നപരിഹാരത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ വിവരങ്ങളൊന്നും ആ വിശദീകരണകുറിപ്പില്‍ കണ്ടില്ല. സഭയുടെ നിര്ദ്ദേറശാനുസരണം (?) ചിക്കാഗോരൂപത നടപ്പാക്കുന്ന കാര്യങ്ങള്‍ മാറ്റാനോ, തിരുത്താനോ, മാനിക്കാതിരിക്കുവാനോ നമ്മുടെ അധികാരമില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല. വാഴ്ത്തപ്പെട്ട മാക്കീല്‍ പിതാവ് പ്രത്യേകരൂപത സ്ഥാപിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഈ അളവുകോല്വച്ച് ന്യായീകരിക്കാനൊക്കുമോ? മലങ്കര റീത്തുകൂടി നമ്മുടെ രൂപതയില്‍ നടപ്പിലാക്കുവാന്‍ ഭഗ്യസ്മരണാര്ഹനായ ചൂളപ്പറമ്പില്‍ പിതാവു പരിശ്രമിച്ചു നടപ്പിലാക്കിയത് എങ്ങിനെയാണ്? 1950 ല്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തവരെ മറ്റു രുപതയില്‍ ചേര്ക്കുവാനുള്ള നടപ്പടിക്രമങ്ങള്‍ കേരളത്തിലെ മെത്രാന്മാലരെ കൊണ്ടു സമ്മതിപ്പിക്കുവാന്‍ ഭാഗ്യസ്മരണയ്ക്കു അര്ഹനായ തറയില്‍ പിതാവ് സാധിച്ചത് എങ്ങനെയാണ്? ക്‌നാനായക്കാര്ക്കു മാത്രമായി അതിരൂപതയും, മെത്രാപ്പോലീത്തായും ഉണ്ടാക്കുവാന്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവു ശ്രമിച്ചതും നേടിയെടുത്തതും എങ്ങിനെയാണ്? ഈ അവസരങ്ങളിലൊക്കെ കാര്യക്ഷമമായ പ്രവര്ത്തനങ്ങളും, മര്യാദ വിടാതെയുള്ള പ്രതിഷേധങ്ങളും നമ്മുടെ പിതാക്കന്മാര്‍ നടത്തിയാണ് കാര്യം കണ്ടത്. നമുക്കു പൂര്ണ്മായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തെ അംഗീകരിച്ചുകൊണ്ട് ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ സ്വീകരിക്കാമെന്ന തീരുമാനം ബാലിശവും, നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് തടസ്സവും ആയിരിക്കും. സ്വയം ഭരണാവകാശമുള്ള സഭാസമൂഹം നടപ്പിലാക്കി കിട്ടുന്നതിനു വേണ്ടി രൂപത ഇതുവരെ എന്തു ചെയ്തു എന്നുകൂടി വിശദീകരിച്ചാല്‍ നന്നായിരിക്കും. എന്ജിനീയര്‍ തോമസ് തൊട്ടിച്ചിറ, കോട്ടയം

4 comments:

  1. ഒന്നും മനസ്സിലാകത്തവരൊദു എന്തു പരയന്‍ എന്നല്ലെ നമ്മുദെ വലീയപിതാവിന്റെ ഭാവമ്. സീരൊ-മലബാരിനു ഓസാനപദാന്‍ തീരുമാനിചവര്ക്കു ക്നാനായക്കരന്റെ വികാരം മനസിലാകുമൊ? ഒന്ന് ഓര്ക്കുക എത് മനുഷ്യന്റ്റ്റെ ടൈറ്റാനിക് അല്ലാ - ദൈവത്തിന്റെ സ്വന്തം ക്നാനായ കപ്പലാ - തകരില്ലാ - GOD BLESS US..

    ReplyDelete
  2. Mar Moolakats fudiciary responsibility is to Mar Varkhey's sister who helped him to become a bishop. Ask not what he did with Mar Varkhey's sister, but what he received from Mar. Varkey's people. So he does not have to please the Knanaya Community, he only has to please the Syros.

    Money talks, he gets money from Muthu and Agape, that is the main reason he visits U.S. and other countries every week.

    He was here a month ago, he is here again. As long as he gets abundant supply of money from Muthu and the Pranchi's he will not care about your problem. The Pranchi's are a shameless bunch of people. They never saw money before, and they just want to show of. You look at every Pranchi from Chicago and that is the fact. They are called Puthupanakkaar. They have no family background.

    ReplyDelete
  3. വിവരാവകാശ നിയമ പ്രകാരം ഈ കാലത്ത് നമുക്ക് എന്ത് നടന്നു എന്നോ എന്തായിരുന്നു തീരുമാനം എന്നോ അറിയാന്‍ കഴിയും അല്ലങ്കില്‍ എഴുതി അറിയിക്കും. ഇതുപോലെ കോട്ടയം രൂപത റോമിലോ മറ്റു സ്ഥലങ്ങളിലോ നമ്മുടെ രൂപത സ്വതന്ത്ര സഭയാക്കണം എന്നാ അവശ്യം ഉന്നയിച്ചോ അതിനുള്ള മറുപടി എന്തായിരുന്നു എന്നോ ഉള്ള വിവരം കോട്ടയം രൂപതയിലെ അംഗങ്ങളെ അറിയിക്കരുതോ? അതോ ഇതും വെറും തട്ടിപ്പായിരുന്നോ? തെറ്റ് പറ്റി എങ്കില്‍ എന്ത് കൊണ്ട് പറയുന്നില്ല. നമുക്ക് ഒന്നിച്ചു ഇനി എങ്കിലും നീങ്ങാം. അല്ലാതെ അച്ചന്മാരെയും അമ്മമാരെയും കൊണ്ട് നുണ പറയിക്കണോ? വിശ്വാസിയെ തമ്മില്‍ അടിപ്പിക്കാതെ ഒരുമിച്ചു നീങ്ങാം.

    ReplyDelete
  4. Seminary is a place where training is given to tell intellectual lies.

    ReplyDelete